For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്ന ശീലം അല്‍പം അപകടം

|

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത് നിരുപദ്രവകരമാണെന്ന് തോന്നിയേക്കാം, പക്ഷേ അത് അങ്ങനെയല്ല എന്നതാണ് സത്യം. കാരണം ഇത്തരം അവസ്ഥകളില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് പരിസ്ഥിതിക്ക് നല്ലതാണെന്നതാണ് സത്യം. എന്നാല്‍ അതില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. എന്തുകൊണ്ടെന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്ന ശീലം നല്ലതെങ്കിലും അല്‍പം ശ്രദ്ധിക്കാവുന്നതാണ് എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെങ്കില്‍ ഇത്തരം ശീലങ്ങളെ ഒന്ന് അറിഞ്ഞിരിക്കണം.

ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരെങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് എപ്പോഴും ഇത്തരത്തിലുള്ള ചില ശീലങ്ങളെയാണ്. അതില്‍ എന്തൊക്കെയാണ് പെടുന്നത് എന്നതും പ്രധാനപ്പെട്ടതാണ്. കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്ന സ്ത്രീകളെങ്കില്‍ അവരുടെ മൂത്രാശയത്തിന്റെ ആരോഗ്യം അല്‍പം പരിതാപകരമാണ് എന്നുള്ളതാണ് സത്യം. അതുകൊണ്ട് തന്നെ ഇത്തരം ശീലങ്ങളെക്കുറിച്ച് അതിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കും.

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത്

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത്

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നതിലൂടെ, നിങ്ങള്‍ കുറച്ച് വെള്ളം ലാഭിക്കും എന്നതാണ് സത്യം. കാരണം അത് പരിസ്ഥിതിക്ക് ഗുണകരമാണ് എന്നുള്ളതാണ് സത്യം. എന്നിരുന്നാലും, ഇത് നിങ്ങളുടെ ശരീരത്തില്‍ പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കാം. ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നതല്ല. എന്നാല്‍ അത് ശീലമാക്കരുതെന്നും അവര്‍ പറയുന്നു. ഒഴുകുന്ന വെള്ളത്തിന്റെ ശബ്ദത്തെ പൂര്‍ണ്ണ മൂത്രസഞ്ചിയുമായി ബന്ധപ്പെടുത്താന്‍ ഇത് നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കും. ഇത് ചിലപ്പോള്‍ മാനസികമായി നിങ്ങളില്‍ ഉണ്ടാക്കുന്ന ഒരു അസ്വസ്ഥതക്ക് കാരണമാകാം.

അര്‍ദ്ധ ചന്ദ്രാസനം: നട്ടെല്ലിന് കരുത്ത് നല്‍കും ഹൃദയം സംരക്ഷിക്കുംഅര്‍ദ്ധ ചന്ദ്രാസനം: നട്ടെല്ലിന് കരുത്ത് നല്‍കും ഹൃദയം സംരക്ഷിക്കും

നാഡീ ക്ഷതം

നാഡീ ക്ഷതം

നിങ്ങള്‍ പലപ്പോഴും കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുകയാണെങ്കില്‍, വെള്ളം ഒഴുകുന്നത് കേള്‍ക്കുമ്പോഴെല്ലാം മൂത്രമൊഴിക്കണമെന്ന് നിങ്ങള്‍ക്ക് പെട്ടെന്ന് തോന്നും. ഇക്കാരണത്താല്‍ നിങ്ങള്‍ മൂത്രമൊഴിക്കാന്‍ ശ്രമിക്കുന്നതിന് വേണ്ടി മാത്രം പൈപ്പ് ഓണ്‍ ആക്കരുത്. ഇത് അത്ര നല്ല ശീലമല്ല. എല്ലാത്തിനുമുപരി, ദിവസവും കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത് ഞരമ്പുകള്‍ക്ക് തകരാറുണ്ടാക്കുന്നു എന്നാണ് പറയുന്നത്. മറ്റേതെങ്കിലും അടിസ്ഥാന മെഡിക്കല്‍ പ്രശ്നങ്ങള്‍ നിങ്ങളുടെ മൂത്രസഞ്ചിയുടെ നിയന്ത്രണം കുറയുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് ഇക്കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ഇഞ്ചി വെളുത്തുള്ളി മിക്‌സ് ഇപ്രകാരം കഴിക്കണം: അമൃതിന്‍ ഫലമാണ്ഇഞ്ചി വെളുത്തുള്ളി മിക്‌സ് ഇപ്രകാരം കഴിക്കണം: അമൃതിന്‍ ഫലമാണ്

ഇരുന്നു മൂത്രമൊഴിക്കുന്നു

ഇരുന്നു മൂത്രമൊഴിക്കുന്നു

മൂത്രമൊഴിക്കുമ്പോള്‍ ഇരുന്ന് മൂത്രമൊഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ഗുണകരമാണ്. പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. നിങ്ങള്‍ ഇരിക്കുമ്പോള്‍ മാത്രമേ നിങ്ങളുടെ പെല്‍വിക് ഫ്ലോര്‍ പേശികള്‍ക്ക് ശരിക്കും വിശ്രമിക്കാന്‍ സാധിക്കൂ. ഇത് നിങ്ങളുടെ മൂത്രസഞ്ചി പൂര്‍ണ്ണമായും ശൂന്യമാക്കുന്നു. സ്ത്രീകളുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ച് സത്യമാണ്. എന്നാല്‍ പുരുഷന്മാരില്‍ അവരുടെ ശരീരഘടന അവരെ നില്‍ക്കുമ്പോള്‍ കൂടുതല്‍ എളുപ്പത്തില്‍ മൂത്രമൊഴിക്കാന്‍ അനുവദിക്കുന്നു. എന്നാല്‍ അവര്‍ ഇരുന്ന് മൂത്രമൊഴിക്കാനും പറയുന്നുണ്ട്. കാരണം ഇരുന്ന് മൂത്രമൊഴിക്കുന്നത് വളരെയധികം ആശ്വാസം നല്‍കുന്നു എന്നാണ് പറയുന്നത്.

എന്തുകൊണ്ട് കൊളസ്‌ട്രോള്‍ കൂടുന്നു: ചെറിയ മാറ്റം പോലും ശ്രദ്ധിക്കണംഎന്തുകൊണ്ട് കൊളസ്‌ട്രോള്‍ കൂടുന്നു: ചെറിയ മാറ്റം പോലും ശ്രദ്ധിക്കണം

മൂത്രസഞ്ചി പൂര്‍ണ്ണമായും ശൂന്യമായിരിക്കില്ല

മൂത്രസഞ്ചി പൂര്‍ണ്ണമായും ശൂന്യമായിരിക്കില്ല

ഇരിക്കുമ്പോള്‍ മാത്രമേ നിങ്ങള്‍ക്ക് മൂത്രസഞ്ചി ശൂന്യമാക്കാന്‍ കഴിയൂ എന്ന് വായിച്ചല്ലോ. മൂത്രാശയ പ്രശ്‌നങ്ങള്‍ക്ക് വരെ പരിഹാരം കാണുന്നതിന് വേണ്ടി നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇരുന്ന് മൂത്രമൊഴിക്കുമ്പോള്‍ അത് പലപ്പോഴും എല്ലാ ബാക്ടീരിയകളെയും പുറന്തള്ളുന്നില്ല. ഈ ബാക്ടീരിയകള്‍ നിങ്ങളുടെ മൂത്രസഞ്ചിയില്‍ തങ്ങിനില്‍ക്കുകയും മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാവുകയും ചെയ്യും. അതുകൊണ്ട് കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നവര്‍ ഇനി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.എന്നാല്‍ ചിലരെങ്കിലും കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത് നല്ലതെന്ന് പറയുന്നുണ്ട്. അതിന്റെ കാരണങ്ങള്‍ കൂടി നമുക്ക് നോക്കാം.

ഗുണങ്ങള്‍ അറിയാം

ഗുണങ്ങള്‍ അറിയാം

കുളിക്കുമ്പോള്‍ മൂത്രമൊഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ അതെങ്ങനെ എന്നൊരു ചിന്ത നിങ്ങളിലുണ്ടാകും. യൂറിയ മറ്റേതൊരു സൗന്ദര്യ സംരക്ഷണ വസ്തുവിനേക്കാള്‍ ഫലപ്രദമാണ്. ഇത് എക്സിമ പോലുള്ള രോഗങ്ങളെ തടയുന്നു. മാത്രമല്ല വരണ്ട ചര്‍മ്മത്തെയും സെന്‍സിറ്റീവ് സ്‌കിന്നിനേയും സഹായിക്കുകയും കൂടി ചെയ്യുന്നു. കാലിലോ തുടയിലോ മുറിവായിട്ടുണ്ടെങ്കില്‍ അതിന് മൂത്രം നല്ല മരുന്നാണ്. ഇത് വേദന ഉണ്ടാക്കുന്ന ടിഷ്യൂസില്‍ നിന്ന് വേദന ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

ഗുണങ്ങള്‍ അറിയാം

ഗുണങ്ങള്‍ അറിയാം

പലപ്പോഴും കാലിലും മറ്റും ഫംഗസ് പ്രശ്നങ്ങള്‍ നിരന്തരമായ ഉണ്ടാവുന്നവര്‍ക്കും പരിഹാരമാണ് ഇത്. മഴക്കാലമാണെങ്കില്‍ പിന്നെ പറയേണ്ട. ഇത്തരത്തിലുണ്ടാകുന്ന ഫംഗസ് പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ മൂത്രം നല്ല മരുന്നാണ്. മൂത്രം പിടിച്ചു വെയ്ക്കുന്നത് കൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ പലപ്പോഴും ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ സഹായിക്കുന്നു. മൂത്രം പിടിച്ചു വെയ്ക്കുന്നതിലൂടെ നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. ഇത് അണുബാധ പോലുള്ള പ്രശ്‌നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആയുസ്സ്‌മൂത്രത്തിന്റെ നിറം പറയും നിങ്ങളുടെ ആയുസ്സ്‌

English summary

Peeing in the Shower Could Cause Bladder Leaks, Possible Risks In Malayalam

Here in this article we are discussing about the possible risks of peeing in the shower. It could be a cause of bladder leak. Take a look.
X
Desktop Bottom Promotion