For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകത്തിലെ പത്തിലത്തോരന്‍ രോഗപ്രതിരോധത്തിന്

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ് ഇപ്പോഴുള്ളത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ഇതില്‍ അല്‍പം മുന്നോട്ട് ചിന്തിച്ചാല്‍ ആരോഗ്യത്തേക്കാള്‍ രോഗപ്രതിരോധ ശേഷിക്ക് തന്നെയാണ് നാമെല്ലാവരും ഇന്നത്തെ സാഹചര്യത്തില്‍ പ്രാധാന്യം നല്‍കുന്നത്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ നമ്മള്‍ കര്‍ക്കിടകമാസത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കുന്നുണ്ട്. ഈ കൊവിഡ് കാലത്ത് ആരോഗ്യം തന്നെയാണ് ഏറ്റവും മികച്ചത്. അതിന് വേണ്ടിയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടതും. ആരോഗ്യത്തിനും രോഗപ്രതിരോധ ശേഷിക്കും വേണ്ടി സഹായിക്കുന്ന ഒന്നാണ് എന്തുകൊണ്ടും പത്തിലത്തോരന്‍.

ഇടുപ്പിലെ കൊഴുപ്പകറ്റാന്‍ പിസ്ത ദിനവും ഒരു പിടിഇടുപ്പിലെ കൊഴുപ്പകറ്റാന്‍ പിസ്ത ദിനവും ഒരു പിടി

കര്‍ക്കിടക മാസത്തിലെ പത്തില തോരന്‍ വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന നമ്മുടെ പഴയ തലമുറ കര്‍ക്കിടക മാസത്തില്‍ ഒഴിവാക്കാതെ കഴിച്ചിരുന്ന ഒന്നാണ് പത്തില തോരനും കര്‍ക്കിടക കഞ്ഞിയും എല്ലാം. എന്നാല്‍ പല അനാരോഗ്യകരമായ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി പത്തില തോരന്‍ കഴിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഇതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

താള്

താള്

താള് തന്നെയാണ് പത്തിലയില്‍ മുന്നില്‍ നില്‍ക്കുന്നത്. നാട്ടിന്‍ പുറങ്ങളില്‍ ചേമ്പിന്റെ ഇല എന്നാണ് ഇത് അറിയപ്പെടുന്നത്. പത്തിലക്കറികളില്‍ അല്‍പം മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ കാല്‍സ്യം, ഫോസ്ഫറസ് എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. മികച്ച ദഹനത്തിനും വളരെയധികം സഹായിക്കുന്നുണ്ട് താള്. ഇത് തനിയേ തോരന്‍ വെക്കാന്‍ സാധിക്കുന്നതും അതോടൊപ്പം തന്നെ പത്തിലകളില്‍ മിക്‌സ് ചെയ്ത്ത തോരന്‍ വെക്കാവുന്നതും ആണ്.

തകര

തകര

ധാരാളം ആരോഗ്യ ഗുണങ്ങള്‍ തകരയില്‍ അടങ്ങിയിട്ടുണ്ട്. ശ്വാസകോശ രോഗമുള്‍പ്പടെയുള്ളവയെ പ്രതിരോധിക്കുന്നതിന് നമുക്ക് തകര ഉപയോഗിക്കാവുന്നതാണ്. ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന ഒന്നാണ്. പത്തിലത്തോരനില്‍ ഇത് ഉള്‍പ്പെടുത്തുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധത്തിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

തഴുതാമ

തഴുതാമ

തഴുതാമയും പത്തിലത്തോരന്റെ ലിസ്റ്റില്‍ മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ്. എല്ലാ അര്‍ത്ഥത്തിലും ആരോഗ്യത്തിന്റെ പൂര്‍ണ രൂപമാണ് തഴുതാമ. ഇത് കരളിനേയും വൃക്കയേയും കാഴ്ചയേയും, ഹൃദയത്തിന്റെ ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നുണ്ട്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ച് നില്‍ക്കുന്ന ഒന്നാണ് തഴുതാമ. പുതിയ തലമുറക്ക് ഇതെല്ലാം പലപ്പോഴും പാഴ്‌ച്ചെടികളാണ്. എന്നാല്‍ പലപ്പോഴും അമൃതിന്റെ ഗുണം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചേമ്പില

ചേമ്പില

കൊളസ്‌ട്രോള്‍ കുറക്കും ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കും. ഇതെല്ലാം ചേമ്പിലയുടെ ഗുണങ്ങളില്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് തന്നെയാണ്. എല്ലാ ദിവസവും നിങ്ങള്‍ക്ക് കഴിച്ചാല്‍ ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ക്യാന്‍സര്‍ കോശങ്ങളെ വരെ നശിപ്പിക്കാന്‍ ഉള്ള കഴിവ് ചേമ്പിലയില്‍ ഉണ്ട്. ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. അമിതവണ്ണം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് മികച്ചതാണ് ചേമ്പില എന്ന കാര്യത്തില്‍ സംശയം വേണ്ട. പത്തിലക്കറികളില്‍ മികച്ച് നില്‍ക്കുന്നതാണ് ഇത്.

പയറിന്റെ ഇല

പയറിന്റെ ഇല

പയര്‍ തോരന്‍ ഉപ്പേരി എല്ലാം നമ്മള്‍ കഴിച്ച് ശീലിച്ചത് തന്നെയാണ്. എന്നാല്‍ പയറിന്റെ ഇല കഴിച്ചിട്ടുണ്ടോ? ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ദിവസവും കഴിക്കാന്‍ സാധിക്കുന്ന ഒന്നാണ് പയറിന്റെ ഇല. ഇത് എല്ലാ ദിവസവും നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും എല്ലാ മികച്ചതാണ് പയറിന്റെ ഇല. പത്തിലത്തോരനില്‍ അല്‍പം കൂടുതല്‍ ഉപയോഗിച്ചാലും ഇത് ഗുണമാണ് നല്‍കുന്നത്. കാരണം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ് പയറിന്റെ ഇല.

ചേനയില

ചേനയില

ചേന കഴിച്ച് ശീലമുള്ളവരാണ് എല്ലാവരും. എന്നാല്‍ ചേനയില കഴിച്ചിട്ടുണ്ടോ? ഒരു കാബേജിനും ബീന്‍സിനും ഇതിന്റെ രുചി കിട്ടില്ല. അത്രക്കും സ്വാദുള്ള ഒന്നാണ് ചേനയില. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല രോഗപ്രതിരോധശേഷിക്കും ഗുണമാണ് എന്നുള്ളതാണ് സത്യം. ചേനയില കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ രക്തസമ്മര്‍ദ്ദത്തെ വരെ ഇല്ലാതാക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ക്ക് ഇത് കഴിക്കാം. പത്തില തോരന്‍ വെക്കുമ്പോള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കണം.

കുമ്പളത്തിന്റെ ഇല

കുമ്പളത്തിന്റെ ഇല

കുമ്പളം കായാണ് നമ്മളെല്ലാവരും ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് നിങ്ങളില്‍ നല്‍കുന്ന ഗുണത്തിന്റെ ഇരട്ടിയാണ് കുമ്പളത്തിന്റെ ഇല നല്‍കുന്നത്. പത്തില തോരന്‍ ഉപയോഗിക്കുന്നതിലൂടെ അതില്‍ പ്രധാനപ്പെട്ടതാണ് കുമ്പളത്തിന്റെ ഇല. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിപ്പിക്കാം എന്ന് മാത്രമല്ല നിങ്ങളുടെ ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് കുമ്പളത്തിന്റെ ഇല.

മത്തനില

മത്തനില

മത്തന്റെ ഇല തോരന്‍ വെക്കുന്നതും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. എല്ലാ വിധത്തിലും നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ചതാണ് മത്തനില. ദിവസവും കഴിക്കുന്നതിലൂടെ അത് നിങ്ങളില്‍ നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചീത്ത കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് മത്തനില.

ചൊറിയണം

ചൊറിയണം

കൊടുത്തൂവക്ക് ആരോഗ്യ ഗുണങ്ങള്‍ ധാരാളമുണ്ട്. ചിലയിടങ്ങളില്‍ ചൊറിയണം കൊടിത്തൂവ എന്നും അറിയപ്പെടുന്നുണ്ട്. ഇപ്പോഴും നാടന്‍ കറികളില്‍ വളരെയധികം ഉപയോഗിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പത്തില തോരനില്‍ അല്‍പം ചൊറിയണം കൂടി ചേര്‍ക്കാവുന്നതാണ്. ഇത് നിങ്ങളില്‍ നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്.

മുള്ളന്‍ ചീര

മുള്ളന്‍ ചീര

മുള്ളന്‍ ചീര കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ എപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു എന്നുള്ളതാണ്. കര്‍ക്കിടക മാസത്തില്‍ പത്തിലത്തോരനില്‍ മുള്ളന്‍ ചീര കൂടി ചേര്‍ക്കാന്‍ നമുക്ക് സാധിക്കാവുന്നതാണ്. ഇതെല്ലാം ആരോഗ്യ സംരക്ഷണത്തിന് മികച്ചതായി മാറുന്നുണ്ട്.

English summary

Pathila thoran to boost your immunity during Karkidaka Month

How to make Pathila thoran to boost your immunity during Karkidaka month. Read on.
X
Desktop Bottom Promotion