For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആഴ്ചയില്‍ 3 ദിവസം നാലാഴ്ച പപ്പായ ഡയറ്റ്

By Mini
|

അമിതവണ്ണം കാലങ്ങളായി പലരുടെയും ഉറക്കം കെടുത്തുന്ന പ്രശ്‌നങ്ങളിലൊന്നാണ്. അധികപേരും തടി കുറയ്ക്കാനുള്ള എളുപ്പ വഴി തേടി അലയുന്നവരാണ്. എന്നാല്‍ അതിനായി കുറുക്കുവഴികള്‍ ഒന്നും ഇല്ല എന്നുള്ളതാണ് സത്യം, തടി കൂടുന്നതിന് അനവധി കാരണങ്ങള്‍ ഉണ്ട് അതില്‍ ഒരു പ്രധാന കാരണം ദഹനപ്രക്രിയ ശരിയായ രീതിയില്‍ നടക്കാത്തതു മൂലമാണ്. അനാരോഗ്യകരവും ക്രമരഹിതവുമായ ഭക്ഷണരീതി, ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക അമിത മദ്യപാനം, പുകവലി.

വിശപ്പോടെ ഉറങ്ങരുത്, വയറും ചാടും തടിയും തൂങ്ങുംവിശപ്പോടെ ഉറങ്ങരുത്, വയറും ചാടും തടിയും തൂങ്ങും

ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍പുറന്തള്ളപ്പെടാതിരിക്കുക ഇവയൊക്കെ ദുര്‍ബലമായ ദഹനവ്യവസ്ഥക്കു കാരണമാകുന്നു. ഇത് ഭക്ഷണത്തില്‍ നിന്നും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്ന പ്രക്രിയ (മെറ്റബോളിസം) സാവധാനമാകുകയും തടി കൂടുകയും ചെയ്യും. ഇവിടെയാണ് പപ്പായയുടെ ഗുണഗണങ്ങളെപ്പറ്റി നമ്മള്‍ മനസ്സിലാക്കേണ്ടത്. സത്യത്തില്‍ പപ്പായ കഴിക്കുന്നത് തടി കുറയ്ക്കുന്നതിന് സഹായിക്കുമോ? സമഗ്രമമായ ഒരു ഗവേഷണം തന്നെ ഇതിനു വേണ്ടി നടന്നു. അതേ പറ്റി അറിയാന്‍ നിങ്ങള്‍ക്കും താല്പര്യം കാണുമല്ലോ അല്ലേ? തുടര്‍ന്ന് വായിക്കൂ. ചിലപ്പോള്‍ നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കാന്‍ ഇത് ഒരു കാരണമായേക്കാം. പപ്പായ ശരീരഭാരം കുറയ്ക്കുന്നത് എങ്ങനെ എന്ന് നോക്കാം.

പപ്പായ ഡയറ്റ്

പപ്പായ ഡയറ്റ്

പപ്പായ ദഹനപ്രക്രിയ ത്വരിതപ്പെടുത്തുകയും ശരിയായ രീതിയിലുള്ള മലവിസര്‍ജനം സാധ്യമാക്കുകയും ചെയ്യുന്നു. ദഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരില്‍ ആസ്‌ട്രേലിയന്‍ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ പഠനത്തില്‍ പപ്പായ കഴിച്ചപ്പോള്‍ ഉണ്ടായ മാറ്റങ്ങളെപ്പറ്റി പറയുന്നുണ്ട്. ദഹനക്കേടിന്റെ ലക്ഷണങ്ങളായ ബ്ലോട്ടിംഗ് (വയര്‍ വീര്‍ക്കുക) മലബന്ധം, നെഞ്ചെരിച്ചില്‍ എന്നിവ ഗണ്യമായി കുറഞ്ഞു. പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പായിന്‍ എന്ന ദഹനരസം പ്രോട്ടീന്‍ ആഗിരണം ചെയ്യുന്നതിനു സഹായിക്കുകയും കുടല്‍ ഭിത്തികള്‍ ശുചീകരിക്കുകയും. ശരീരത്തിലെ മെറ്റബോളിക് നിരക്ക് വര്‍ദ്ധിക്കുകയും കൊഴുപ്പിനെ നശിപ്പിച്ചുകളയുകയും ചെയ്യുന്നു.

പപ്പായ ഡയറ്റ്

പപ്പായ ഡയറ്റ്

പപ്പായയില്‍ കലോറി വളരെ കുറവാണ് (100 ഗ്രാം പപ്പായയില്‍ 43 കലോറി ). എന്നാല്‍ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, ഫോളേറ്റ്, കാല്‍സ്യം, മഗ്‌നീഷ്യം പൊട്ടാസ്യം പോലുള്ള പോഷകങ്ങളാല്‍ സമ്പന്നമാണ് പപ്പായ. ധാരാളം വെള്ളവും നാരുകളും പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ കുടലില്‍

പപ്പായ ഡയറ്റ്

പപ്പായ ഡയറ്റ്

വെള്ളത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്നു , മലം മൃദുവാക്കുന്നു അതുവഴി മലബന്ധം തടയുന്നു. ഇത് കൊഴുപ്പു തന്മാത്രകളെ ആവരണം ചെയ്ത് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത് തടയുന്നു. പപ്പായ ആന്റി ഓക്‌സിഡ് ആയ ബീറ്റാകരോട്ടിന്റെ ഒരു നല്ല കലവറയാണ്. ബീറ്റാകരോട്ടിന്‍ ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാന്‍ സഹായിക്കുന്നു. വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നത് മൂലം മെറ്റബോളിസം വര്‍ദ്ധിക്കുകയും കൂടാതെ ഹൃദ്രോഗങ്ങളെ തടയുകയും ചെയ്യുന്നു. ഇനി പപ്പായ എങ്ങനെ നമ്മുടെ ദൈനംദിന ആഹാരത്തില്‍ ഉള്‍പ്പെടുത്തുമെന്ന് ഓര്‍ത്ത് വിഷമിക്കേണ്ട. അതിനുള്ള മാര്‍ഗങ്ങള്‍ ഇതാ. ശരീരഭാരം കുറയ്ക്കാന്‍ പപ്പായ എങ്ങനെ ഉപയോഗിക്കാം

പപ്പായ ഡയറ്റ്

പപ്പായ ഡയറ്റ്

പപ്പായ ചെറിയ കഷണങ്ങളായി മുറിച്ച് നമുക്ക് കഴിക്കാവുന്നതാണ് പപ്പായ മറ്റ് ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കുകയാണെങ്കില്‍ പ്രത്യേകിച്ച് കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ആണെങ്കില്‍ അത് ഇരട്ടി ഫലം നല്‍കും. ഇനി പപ്പായ സ്മൂത്തി ആണ് നിങ്ങളുടെ പ്രഭാതഭക്ഷണം എങ്കില്‍ അത്യന്തം ആസ്വാദ്യകരവും പോഷകസമ്പന്നവുമാകും. സ്മൂതി വളരെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ പറ്റുന്നതാണ്. പപ്പായ നന്നായി ഉടച്ചശേഷം അത് പാലിലോ തൈരിലോ അല്ലെങ്കില്‍ ഏതെങ്കിലും ജ്യൂസിലോ ചേര്‍ത്ത് കഴിക്കുന്നതാണ് സ്മൂത്തി. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഫ്രൂട്ട്‌സും അതില്‍ ചേര്‍ക്കാവുന്നതാണ്. ഇനി നിങ്ങള്‍ക്ക് അതു കുറച്ച് ഹെവി ആക്കണമെന്ന് ഉണ്ടെങ്കില്‍ ഒരു വാഴപ്പഴംകൂടി ചേര്‍ത്തോളൂ.

പപ്പായ ഡയറ്റ്

പപ്പായ ഡയറ്റ്

ഇനി നിങ്ങള്‍ ഭക്ഷണരീതികളില്‍ വൈവിധ്യം ആഗ്രഹിക്കുന്നവര്‍ ആണെങ്കില്‍ പഴുത്തപപ്പായ കൊണ്ട് ഫ്രൂട്ട് സലാഡ് ഉണ്ടാക്കാവുന്നതാണ്. പപ്പായയും അതുപോലെ നിങ്ങള്‍ക്കിഷ്ടപ്പെട്ട മറ്റ് ഫ്രൂട്‌സും ചെറുതായി മുറിച്ച് അതിനോട് കൂടെ കുറച്ച് സ്‌പൈസസ് പൊടിച്ചു ചേര്‍ത്തു ഉപയോഗിക്കാം. പപ്പായ തടികുറയ്ക്കാ നുതകുങ്കിലും നിങ്ങള്‍ വെറും പപ്പായ മാത്രമായി കഴിക്കണമെന്നില്ല. പപ്പായ ഏതൊക്കെ രീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞു തരാം

 പപ്പായ ഡയറ്റ് പ്ലാന്‍

പപ്പായ ഡയറ്റ് പ്ലാന്‍

ഈ ഡയറ്റ് ചാര്‍ട്ട് പ്രകാരം ആഴ്ചയില്‍ മൂന്നുദിവസം വെച്ച് നാലാഴ്ച പരീക്ഷിച്ചുനോക്കു. ഇനി ഡയറ്റ് പ്ലാന്‍ പ്രാവര്‍ത്തികമാക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഒരു കാര്യം ഉറപ്പുവരുത്തണം. ദിവസവും 280 ഗ്രാം പപ്പായ എങ്കിലും കഴിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ പോഷകസമൃദ്ധമായ പഴങ്ങള്‍, പച്ചക്കറികള്‍, പ്രകൃതിദത്ത പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തുക ജങ്ക്ഫുഡ് ഒഴിവാക്കുക. പപ്പായ ഡയറ്റ് പ്ലാനിന്റെ ഒരു മാതൃക നോക്കാം

 പപ്പായ ഡയറ്റ് പ്ലാന്‍

പപ്പായ ഡയറ്റ് പ്ലാന്‍

പ്രഭാതഭക്ഷണം(8.00- 8.43 am)

1 കപ്പ് ഗ്രീന്‍ ടീ, 1 കപ്പ് ഇളം ചൂടുവെള്ളത്തില്‍ നാരങ്ങ നീര് ചേര്‍ത്തത്. 1 പുഴുങ്ങിയ മുട്ട, ഒരു പപ്പായസ്മൂത്തി (140 ഗ്രാം ) പാല്‍ 100ml (അലര്‍ജി ഇല്ലെങ്കില്‍). കൂടാതെ അധികം കട്ടിയില്ലാത്ത തൈര്. മള്‍ട്ടിഗ്രൈന്‍ ടോസ്റ്റ് പീനട്ട്ബട്ടര്‍ + 1/2 കപ്പ് പപ്പായ

മിഡ്മോര്‍ണിങ് (10.30 -11 am)

ഗ്രീന്‍ ടീ ഒരു കപ്പ് ഒരു നുള്ള് കറുവപ്പട്ടപൊടിയും ഒരു ടീസ്പൂണ്‍ തേനും ചേര്‍ത്തത്

ഉച്ചഭക്ഷണം12:00-12.30pm)

1 മഷ്‌റൂം /ചിക്കന്‍ ട്യൂണ /സാന്‍വിച്ച് +1 കപ്പ് തൈര്, 1/2 കപ്പ് കിഡ്‌നി ബീന്‍ ചില്ലി + 1/2 കപ്പ് വെള്ളരിയും തക്കാളിയും ചേര്‍ത്ത സാലഡ് + 1 കപ്പ് മോര്

വൈകുന്നേരം (3.30 - 4.00 pm )

1കപ്പ് (140ഗ്രാം) പപ്പായ

അത്താഴം(7.00 -7.30pm)

ഗ്രില്‍ ചെയ്ത സാല്‍മണ്‍ / ചിക്കന്‍ + പച്ചക്കറികള്‍ അല്ലെങ്കില്‍ കാബേജ് /ലെന്റില്‍ സൂപ്പ് + 1 മള്‍ട്ടിഗ്രൈന്‍ ടോസ്റ്റ്

ഈ ഡയറ്റ് എങ്ങനെ ശരീരഭാരം കുറയ്ക്കുന്നു?

ഈ ഡയറ്റ് എങ്ങനെ ശരീരഭാരം കുറയ്ക്കുന്നു?

ഗ്രീന്‍ ടീ നമ്മുടെ വിശപ്പു കുറയ്ക്കുകയും മെറ്റബോളിക് റേറ്റ് ഉയര്‍ത്തുകയും ചെയ്യുന്നു. രാവിലെ ഇളംചൂടില്‍ ലൈം ജ്യൂസ് കഴിക്കുന്നതോടു കൂടി ശരീരത്തിലെ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നു പപ്പായ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തില്‍ പ്രോട്ടീനും ഹെല്‍ത്തി ഫാറ്റും വര്‍ദ്ധിക്കുവാന്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റും ആരോഗ്യകരമായ കൊഴുപ്പും ചേര്‍ന്ന തൈരും ഒരു ദഹനത്തിന് ആവശ്യമായ ബാക്ടീരിയകള്‍ ഉള്‍ക്കൊള്ളുന്നു ഉച്ചഭക്ഷണത്തിനു ശേഷം ഒരു കപ്പ് കഴിക്കുന്നത് രാത്രി വരെ വിശപ്പ് ഇല്ലാതിരിക്കാന്‍ സഹായിക്കുംഗ്രില്‍ഡ് ചിക്കന്‍ സാല്‍മണ്‍ പയര്‍ സൂപ്പ് ഇവയെല്ലാം പ്രോട്ടീന്‍ സമ്പുഷ്ടമാണ് പച്ചക്കറികളും മള്‍ട്ടി ഗ്രൈന്‍ ടോസ്റ്റും കാര്‍ബോഹൈഡ്രേറ്റും നാരുകളും നിറഞ്ഞതാണ്. ഇനി ഒരുപക്ഷേ നിങ്ങള്‍ക്ക് അല്ലര്‍ജി മൂലമോ അല്ലെങ്കില്‍ മേല്‍പ്പറഞ്ഞ ഭക്ഷണങ്ങള്‍ ഏതെങ്കിലും ഇഷ്ടപ്പെടാതെ വരികയോ ചെയ്യുകയാണെങ്കില്‍ താഴെകൊടുത്തിരിക്കുന്ന ഭക്ഷണം പകരം കഴിക്കാം.

ഈ ഡയറ്റ് എങ്ങനെ ശരീരഭാരം കുറയ്ക്കുന്നു?

ഈ ഡയറ്റ് എങ്ങനെ ശരീരഭാരം കുറയ്ക്കുന്നു?

പച്ചക്കറികള്‍

ബ്രൊക്കോളി കോളിഫ്‌ലാവര്‍ ശതാവരി ചീരാന്‍ സ്റ്റാര്‍ സച്ചിന്‍ ചൈനീസ് കാബേജ് ബോക്ക്‌ചോയ് ജോയ് ഗ്രീന്‍ ചില്ലി ചുരക്ക പടവലം, കയ്പ, വഴുതന, മുള്ളങ്കി ബീറ്റ്‌റൂട്ട് കാരറ്റ് റാഡിഷ് ഗ്രീന്‍സ് കൊള്ളാര്‍ഡ് ഗ്രീന്‍സ്, പച്ചപ്പയര്‍

ഫ്രൂട്ട്‌സ്

പപ്പായ, ആപ്പിള്‍, മുന്തിരി, ഗ്രേപ്പ് ഫ്രൂട്ട്, ചെറുനാരങ്ങ, ഓറഞ്ച് പ്ലം, സബര്‍ജല്‍, പീച്ച്, പ്‌ളോട് , അത്തിപ്പഴം ബ്ലൂബെറി, സ്‌ട്രോബെറി, സ്റ്റാര്‍ ഫ്രൂട്ട്, ഗ്രീന്‍ ആപ്പിള്‍, തണ്ണിമത്തന്‍, മസ്‌ക് മെലണ്‍.

എണ്ണകളും കൊഴുപ്പും

ഒലിവ് ഓയില്‍, തവിടെണ്ണ, ഹെമ്പ് സീഡ് ഓയില്‍, നെയ്യ്

അണ്ടിപ്പരിപ്പ് വര്‍ഗ്ഗങ്ങള്‍

മക്കഡാമിയ നട്‌സ്, പിസ്ത, ബദാം വാള്‍നട്ട്‌സ്, ഫ്‌ളക്‌സ് സീഡ്‌സ്, പമ്പ്കിന്‍ സീഡ്സ്, എള്ള് സൂര്യകാന്തി വിത്തുകള്‍ ഹെയ്സല്‍ നട്‌സ്, ഇവയെല്ലാം ദിവസം 30 ഗ്രാം വരെ കഴിക്കാം.

പാനീയങ്ങള്‍

കരിക്കിന്‍ വെള്ളം, മോര്

ഫ്രഷ് ഫ്രൂട്ട് ജ്യൂസ്,

വെജിറ്റബിള്‍ ജ്യൂസ്

മസാലകള്‍ (ഹെര്‍ബ്‌സ്,

സ്പൈസസ് )

നിര്‍ബന്ധമായും ഒഴിവാക്കേണ്ടവ

നിര്‍ബന്ധമായും ഒഴിവാക്കേണ്ടവ

പച്ചക്കറികളില്‍ ഉരുളക്കിഴങ്ങും മത്തനും ഫ്രൂട്ട് സില്‍ മാങ്ങയും ചക്കയും എണ്ണകളില്‍ മൃഗക്കൊഴുപ്പ്, വെണ്ണ, മയോണൈസ് റാന്‍ഞ്ച് കനോല ഓയില്‍ സസ്യ എണ്ണകള്‍. അണ്ടിപ്പരിപ്പുകളില്‍ കശുവണ്ടി പരിപ്പ്, പാനീയങ്ങളില്‍ സോഡ പോലുള്ള എ യറേറ്റഡ് പാനീയങ്ങള്‍, കൃത്രിമ മധുരം ചേര്‍ത്ത പാനീയങ്ങള്‍ പാക്ക് ചെയ്ത പഴച്ചാറുകള്‍ മദ്യം.

ഇപ്പോള്‍ നിങ്ങള്‍ക്ക് ശരീരം വണ്ണം കുറയ്ക്കുന്നതിനു വേണ്ടിയുള്ള ശരിയായ രീതിയിലുള്ള ഭക്ഷണക്രമം മനസ്സിലായിക്കാണുമല്ലോ. മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിന് ദിവസവും ഗണ്യമായ അളവില്‍ പപ്പായ കഴിക്കേണ്ടതാണ് നിങ്ങളുടെ ശരീരത്തില്‍ അധികമുള്ള കലോറി ഉപകാരപ്രദമായ വഴികളിലൂടെ തിരിച്ചുവിടുന്നത് ശരീരഭാരം കുറയ്ക്കുവാന്‍ സഹായിക്കും. അതായത് ദിവസവും കൃത്യമായി എക്‌സസൈസ് ചെയ്യുക. എക്‌സ്സൈസ് നിങ്ങളുടെ മെറ്റബോളിസം ലെവല്‍ കുറയാതെ നിലനിര്‍ത്തും

English summary

Papaya Diet For Flat Stomach

Here in this article we are discussing about some papaya diet for flat belly. Take a a look.
X
Desktop Bottom Promotion