For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടിവയറ്റിലെ വേദന നിസ്സാരമല്ല: ഓവര്‍ആക്റ്റിവ് ബ്ലാഡര്‍ ഒരു കാരണം

|

നിങ്ങളില്‍ ഇടക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുന്നുണ്ടോ, ഇത് കൂടാതെ മൂത്രം പിടിച്ച് നിര്‍ത്താന്‍ സാധിക്കാത്ത അത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നുണ്ടോ, അതോടൊപ്പം തന്നെ മൂത്രമൊഴിക്കുമ്പോള്‍ അതികഠിനമായ വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം മൂത്രാശയത്തെ പ്രശ്‌നത്തിലാക്കുന്ന ഒരു അപകടകരമായ അവസ്ഥയാണ് ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍ എന്ന് പറയുന്നത്. ആവശ്യത്തിന് മൂത്രം ഒഴിച്ചാലും വീണ്ടും വീണ്ടും ഇത്തരം രോഗാവസ്ഥ ബാധിച്ചവരില്‍ ശങ്ക തോന്നുന്നു. ഇതിനെ മറ്റ് അസുഖങ്ങളുമായി കൂട്ടിക്കുഴക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.

പെട്ടെന്ന് മൂത്രം ഒഴിക്കാനുള്ള ആവശ്യകതയാണ് നിങ്ങളില്‍ ഈ രോഗാവസ്ഥ ഉണ്ട് എന്ന് പറയുന്നതിന്റെ അടിസ്ഥാനം. ഏഴ് തവണയില്‍ അധികം പകല്‍ സമയത്ത് മൂത്രമൊഴിക്കുന്നത് സാധാരണ അവസ്ഥയാണ്. എന്നാല്‍ ഇത് കൂടാതെ രാത്രിയില്‍ ഇടക്കിടെ മൂത്രമൊഴിക്കുന്നതിനുള്ള സാധ്യത ഒന്ന് ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അസ്വാഭാവികമായി ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

എന്താണ് ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍?

എന്താണ് ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍?

എന്താണ് ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍ എന്നത് പലര്‍ക്കും അറിയില്ല. നിങ്ങള്‍ക്ക് മൂത്രസഞ്ചി പെട്ടെന്ന് നിറയുന്നത് പോലെയോ അല്ലെങ്കില്‍ ഇടക്കിടെ മൂത്രമൊഴിക്കുന്ന പോലെയോ മൂത്രം പിടിച്ചി നിര്‍ത്താന്‍ സാധിക്കാത്തത് പോലെയോ തോന്നുന്നുണ്ടോ? എന്നാല്‍ അതിന് കാരണം പലപ്പോഴും ഓവര്‍ ആക്റ്റീവ് ബ്ലാഡര്‍ ആയിരിക്കും. ചിലരില്‍ തുമ്മുമ്പോഴോ ചുമക്കുമ്പോഴോ പോലും മൂത്രമൊഴിക്കാന്‍ മുട്ടുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. മൂത്രശങ്ക, മൂത്രാശയ തീവ്രത, ഇടക്കിടെ മത്രമൊഴിക്കുന്നത്, നോക്റ്റൂറിയ (ഇടയ്ക്കിടെ രാത്രിയില്‍ മൂത്രമൊഴിക്കല്‍), മൂത്രാശയ അജിതേന്ദ്രിയത്വം എന്നിവയാണ് ഇതിന്റെ സാധാരണ ലക്ഷണങ്ങള്‍

കാരണങ്ങള്‍

കാരണങ്ങള്‍

എന്തക്കെയാണ് ഓവര്‍ ആക്റ്റീവ് ബ്ലാഡറിന്റെ ലക്ഷണങ്ങള്‍ എന്ന് നോക്കാവുന്നതാണ്. പലപ്പോഴും പെല്‍വിക് ഫ്‌ലോര്‍ പേശികളുടെ ബലഹീനതയാണ് ഇതിന്റെ പിന്നിലെ പ്രധാന കാരണം. ഗര്‍ഭാവസ്ഥയിലും പ്രസവത്തിനു ശേഷമുള്ള സമയത്തും പെല്‍വിക് ഫ്‌ലോര്‍ പേശികളുടെ ശക്തി നഷ്ടപ്പെടുകയും ഇത് ഇത്തരം അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ചിലരില്‍ സിസേറിയന് ശേഷവും ഇത്തരം അവസ്ഥയുണ്ടാവുന്നുണ്ട്. കൃത്യസമയത്തെ പരിചരണം അത്യാവശ്യമാണ്.

ന്യൂറോളജിക്കല്‍ കാരണങ്ങള്‍

ന്യൂറോളജിക്കല്‍ കാരണങ്ങള്‍

ന്യൂറോളജിക്കല്‍ കാരണങ്ങളില്‍ പലപ്പോഴും ഓവര്‍ ആക്റ്റീവ് ഡിസോര്‍ഡര്‍ ഉണ്ടാവാം. നിങ്ങളുടെ ഞരമ്പുകള്‍ക്ക് സംഭവിക്കുന്ന തകരാറുകളാണ് ഇതിന് പിന്നിലെ കാരണം. ഇതിന്റെ ഫലമായി നിങ്ങളുടെ ശരീരത്തിലെ സെന്‍സിറ്റീവിറ്റി നഷ്ടപ്പെടുകയും പലപ്പോഴും സെന്‍സിറ്റീവിറ്റി താളം തെറ്റുന്നത് തലച്ചോറിലേക്കും മൂത്രസഞ്ചിയിലേക്കും അയക്കുന്ന സിഗ്നലുകളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ഓവര്‍ആക്റ്റീവ് ബ്ലാഡറിന് കാരണമാകുന്നുണ്ട്.

മദ്യവും കഫീനും കഴിക്കുന്നത്

മദ്യവും കഫീനും കഴിക്കുന്നത്

നിങ്ങള്‍ മദ്യവും കഫീനും കഴിക്കുന്നത് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. ഇത് കൂടിയ അളവില്‍ കഴിക്കുന്നവര്‍ക്ക് പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്ന ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മദ്യവും കഫീനും കഴിക്കുന്നത് പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അമിതമായ മൂത്രശങ്ക പോലുള്ള പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

മറ്റ് ജീവിതശൈലി പ്രശ്‌നങ്ങള്‍

മറ്റ് ജീവിതശൈലി പ്രശ്‌നങ്ങള്‍

പല സ്ത്രീകളിലും ആര്‍ത്തവ വിരാമത്തിന് ശേഷം ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന് കാരണം പലപ്പോഴും അമിതഭാരം മൂത്രസഞ്ചിയില്‍ വരുന്നതാണ്. ഗര്‍ഭകാലത്തും ഇത് തന്നെയാണ് സംഭവിക്കുന്നത്. മൂത്രസഞ്ചിയില്‍ അമിത സമ്മര്‍ദ്ദം വരുമ്പോള്‍ നിങ്ങളില്‍ ഓവര്‍ആക്ടീവ് ബ്ലാഡര്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. എന്നാല്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇടക്കിടെ മൂത്രമൊഴിക്കുന്നതിന് തോന്നുന്നത്. ഇത് ആവശ്യമുള്ളപ്പോഴും ഇല്ലാത്തപ്പോഴും എല്ലാം ഇത് തോന്നല്‍ നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. രാത്രിയില്‍ ഇടക്കിടെ മൂത്രമൊഴിക്കുന്നത് നിങ്ങള്‍ക്ക് ഇത്തരം രോഗാവസ്ഥ ഉണ്ട് എന്നതിന്റെ ലക്ഷണമാണ്. ഇതിനെ നോക്റ്റൂറിയ എന്നതാണ്. ദിവസവും ഒരു വ്യക്തി എത്ര തവണ മൂത്രമൊഴിക്കണം എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്. ഇത് ഏഴില്‍ കൂടുതലാണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം.

എങ്ങനെ പരിഹരിക്കണം

എങ്ങനെ പരിഹരിക്കണം

എങ്ങനെ ഇതിനെ പരിഹരിക്കണം എന്ന് നമുക്ക് നോക്കാം. അതിന് വേണ്ടി ജീവിത ശൈലിയില്‍ മാറ്റങ്ങള്‍ വരുത്തുക. കൂടാത കഫീന്‍ പോലുള്ളവ കഴിക്കുന്നത് കുറക്കുക, ശരീരഭാരം കുറയ്ക്കുക, ആരോഗ്യകരമായ ബിഎംഐ നിലനിര്‍ത്തുക എന്നിവയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഇത് കൂടാതെ എപ്പോഴൊക്കെ മൂത്രമൊഴിക്കുന്നു, മൂത്രമൊഴിക്കുന്നതിന്റെ അളവ് കൂടുതലാണോ എന്ന കാര്യം തിരിച്ചറിയുക. കൂടാതെ പെല്‍വിക് ഫ്‌ളോര്‍ പേശികളെ ബലപ്പെടുത്തുന്നതിന് വേണ്ടിയുള്ള വ്യായാമങ്ങള്‍ ചെയ്യുക. ഇത്തരം കാര്യങ്ങളെല്ലാം തന്നെ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. എന്നാല്‍ അതോടൊപ്പം തന്നെ ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.

തുടക്കം ഈ യോഗയിലൂടെയെങ്കില്‍ ആരോഗ്യവും ആയുസ്സും കൂടെയുണ്ട്തുടക്കം ഈ യോഗയിലൂടെയെങ്കില്‍ ആരോഗ്യവും ആയുസ്സും കൂടെയുണ്ട്

International Yoga Day 2022: തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദംInternational Yoga Day 2022: തൈറോയ്ഡിനെ പ്രതിരോധിക്കാന്‍ യോഗാസനം ഫലപ്രദം

English summary

Overactive Bladder - Symptoms And Causes In Malayalam

Here in this article we are discussing about the symptoms and causes of overactive bladder in malayalam. Take a look.
Story first published: Monday, June 13, 2022, 17:59 [IST]
X
Desktop Bottom Promotion