For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നടുവേദന നിസ്സാരമാക്കല്ലേ; അത്യന്തം അപകടം

|

ഓസ്റ്റിയോപൊറോസിസ് എന്ന വാക്ക് നാം പല ദിക്കിലും കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം എന്ന് പലപ്പോഴും അറിയാന്‍ സാധിക്കുന്നില്ല. അത് മാത്രമല്ല നിങ്ങള്‍ക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടെങ്കില്‍ അത് പലപ്പോഴും തിരിച്ചറിയുന്നതിന് സാധിക്കുന്നില്ല എന്നുള്ളത് തന്നെയാണ് കാരണം. അസ്ഥികളെ ദുര്‍ബലപ്പെടുത്തുന്ന അനാരോഗ്യകരമായ ഒരു അവസ്ഥയാണ് ഇത്. ഇതിലൂടെ അസ്ഥികളുടെ ബലം കുറയുകയും ആരോഗ്യപ്രശ്‌നങ്ങളും പെട്ടെന്ന് ഒടിവ് സംഭവിക്കുന്നതിനും കാരണമാവുകയും ചെയ്യുന്നു.

എല്ലുതേയ്മാനത്തിന് സ്വാഭാവിക പരിഹാരംഎല്ലുതേയ്മാനത്തിന് സ്വാഭാവിക പരിഹാരം

ഇത് ഒടിവുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ബിഎംഡി നഷ്ടപ്പെടുന്നതിന്റെ ആദ്യ ലെവല്‍ ഓസ്റ്റിയോപീനിയ എന്നറിയപ്പെടുന്നു, ഇത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കുന്നു. ഓസ്റ്റിയോപൊറോസിസ് എന്ന പദം 50 വയസ്സിന് മുകളിലുള്ള സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ കാണപ്പെട്ടിരുന്നത് എന്നുണ്ടെങ്കിലും അത് പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കാരണം ഇത് ഇപ്പോള്‍ പുരുഷന്മാരിലും സാധാരണയായി കാണപ്പെടുന്നു. മാത്രമല്ല ചെറുപ്പത്തില്‍ത്തന്നെ ഇത് ബാധിക്കുമെന്നും അറിയപ്പെടുന്നു. ഇതിന്റെ ലക്ഷണങ്ങളും കാരണങ്ങളും ചികിത്സാ രീതികളും എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കാല്‍സ്യം കുറവ്

കാല്‍സ്യം കുറവ്

കാല്‍സ്യം കുറവുള്ളതിനേക്കാള്‍ മറ്റ് ചില കാരണങ്ങള്‍ കൂടി ഇതിന് പിന്നിലുണ്ട്. തീര്‍ച്ചയായും കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് ഇത്തരം അസ്വസ്ഥതകളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ സ്ത്രീകളില്‍ ഇത് പലപ്പോഴും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ബിഎംഡി പരിപാലനത്തിന് ഈസ്ട്രജന്‍ പ്രധാനമാണ്. ആര്‍ത്തവവിരാമത്തിനു ശേഷമുള്ള നില കുറയുന്നത് ത്വരിതപ്പെടുത്തിയ ബിഎംഡി നഷ്ടത്തിലേക്ക് നയിക്കുന്നു. വേഗത്തില്‍ മാറുന്ന ജീവിതശൈലി, മോശം ഭക്ഷണശീലങ്ങള്‍, പാരമ്പര്യത്തോടൊപ്പം വ്യായാമക്കുറവ് എന്നിവയാണ് ചില ഘടകങ്ങള്‍.

എല്ലുകളെ ബാധിക്കുന്നത്

എല്ലുകളെ ബാധിക്കുന്നത്

എല്ലുകളെ ബാധിക്കുന്ന രോഗമാണ് ഓസ്റ്റിയോപൊറോസിസ്. നിശബ്ദ കൊലയാളി എന്നാണ് ഇതിനെ വിളിക്കുന്നത്. ഇത് പലപ്പോഴും അസ്ഥിക്ഷയം, അല്ലെങ്കില്‍ പുതിയ അസ്ഥികളുടെ നിര്‍മ്മാണം കുറയുന്ന അവസ്ഥ എന്നീ അവസരങ്ങളിലാണ് കൂടുതല്‍ ബാധിക്കുന്നത്. അല്ലെങ്കില്‍ ഇവ രണ്ടും കൂടി ഒരുമിച്ച് സംഭവിക്കുമ്പോളും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഇത് എല്ലുകള്‍ ദുര്‍ബലമാവുന്നതിനും പെട്ടെന്ന് ഒടിയുന്നതിനും കാരണമാകുന്നു. വര്‍ഷങ്ങളോളം പലപ്പോഴും ഒരു ലക്ഷണങ്ങളും ഇല്ലാതെ തന്നെ ഇത്തരം രോഗം നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സ തേടുന്നതിലൂടെയാണ് ഇതിനെ ഇല്ലാതാക്കുന്നതിന് സാധിക്കുകയുള്ളൂ.

കാരണങ്ങള്‍

കാരണങ്ങള്‍

സാധാരണ അസ്ഥികള്‍ പ്രോട്ടീന്‍, കൊളാജന്‍, കാല്‍സ്യം എന്നിവകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുകയും പ്രകൃതിവിരുദ്ധമായി പോറസ് ആകുകയും ചെയ്യുമ്പോള്‍, അവ കൂടുതല്‍ എളുപ്പത്തില്‍ കംപ്രസ്സുചെയ്യുന്നു. ഇത് പലപ്പോഴും അവ പൊട്ടാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് നടുഭാഗത്തുള്ള എല്ലുകള്‍ ഒടിയുന്നതിലേക്ക് ഇത് പലപ്പോഴും എത്തിക്കുന്നുണ്ട്.ബിഎംഡിയുടെ നഷ്ടം ഒരു സ്‌കെയിലില്‍ സംഭവിക്കുന്നു, കൂടാതെ ബിഎംഡി നഷ്ടത്തിന്റെ ആദ്യ ലെവല്‍ ഓസ്റ്റിയോപീനിയ എന്നറിയപ്പെടുന്നു, ഇത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഓസ്റ്റിയോപൊറോസിസിലേക്ക് പോകുന്നു. ഒടിവുകള്‍ക്ക് ഉയര്‍ന്ന അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ വാരിയെല്ലുകളും കൈത്തണ്ടയുമാണ്. അതുകൊണ്ട് എന്തെങ്കിലും തരത്തിലുള്ള അപാകതകള്‍ കണ്ടെത്തി തുടങ്ങിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

അപകടസാധ്യതകള്‍ ഇങ്ങനെ

അപകടസാധ്യതകള്‍ ഇങ്ങനെ

വളരെ ചെറുപ്പത്തില്‍ തന്നെ ഈ അവസ്ഥകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിച്ചില്ലെങ്കില്‍ അത് പിന്നീട് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഈ പ്രതിഭാസം നമ്മുടെ ഇന്നത്തെ ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതികള്‍, പാരമ്പര്യം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ രോഗബാധിതനാണെങ്കില്‍ അത് നിങ്ങള്‍ എത്രയും പെട്ടെന്ന് മനസ്സിലാക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

അസ്ഥി ക്ഷതത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ പ്രത്യേക ലക്ഷണങ്ങളൊന്നും ഉണ്ടാകാത്തതിനാല്‍ ഓസ്റ്റിയോപൊറോസിസിനെ 'സൈലന്റ് കില്ലര്‍' എന്ന് വിളിക്കുന്നു. സാധാരണയായി, ഒരു വ്യക്തിക്ക് ഒടിവുണ്ടാകുന്നതുവരെ ഈ ക്ലിനിക്കല്‍ അവസ്ഥ ശ്രദ്ധയില്‍പ്പെടില്ല, പക്ഷേ അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം. എന്തൊക്കെ രോഗലക്ഷണങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് കൂടുതല്‍ അപകടത്തിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ ശ്രദ്ധിക്കേണ്ടതാണ്.

നടുവേദന

നടുവേദന

ഓസ്റ്റിയോപൊറോസിസിലെ നടുവേദന സാധാരണയായി നട്ടെല്ലിന്റെ ഒടിവുകള്‍ മൂലമാണ് ഉണ്ടാകുന്നത്, ഇത് വളരെ വേദനാജനകമാണ്. കാരണം, പുറകിലെ ഒടിഞ്ഞതോ തകര്‍ന്നതോ ആയ കശേരുക്കള്‍ സുഷുമ്നാ നാഡിയില്‍ നിന്ന് പുറത്തേക്ക് വ്യാപിക്കുന്ന ഞരമ്പുകളെ റേഡിയല്‍ രീതിയില്‍ കുത്തുന്നു. ഇതായിരിക്കാം നടുവേദനക്ക് പിന്നിലുള്ള പ്രധാന കാരണം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

അസ്ഥികള്‍ക്ക് ഒടിവ്

അസ്ഥികള്‍ക്ക് ഒടിവ്

ഓസ്റ്റിയോപൊറോസിസ് മൂലമുണ്ടാകുന്ന ദുര്‍ബലമായ അസ്ഥിയുടെ ഏറ്റവും സാധാരണമായ ലക്ഷണമാണിത്. പ്രത്യേകിച്ച് കൈത്തണ്ട, നട്ടെല്ല് എന്നീ ഭാഗങ്ങളിലാണ് ഒടിവ് സംഭവിക്കുന്നത്. ഇത്തരം അവസ്ഥകളില്‍ അത് സാധാരണമെന്ന് കരുതി വിട്ടാല്‍ അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് രോഗനിര്‍ണയം നടത്തുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

രോഗനിര്‍ണയം

രോഗനിര്‍ണയം

ഓസ്റ്റിയോപൊറോസിസ് നിര്‍ണ്ണയിക്കാനുള്ള അടിസ്ഥാന പരിശോധനയാണ് ഡെക്‌സാ സ്‌കാന്‍. ഇത് ചെയ്ത് രോഗാവസ്ഥ തിരിച്ചറിഞ്ഞാല്‍ ഉടനേ തന്നെ മടിക്കാതെ ഡോക്ടറെ കാണിക്കണം. തനിക്ക് ഇത്തരത്തില്‍ ഒരു രോഗമുണ്ട് എന്ന് പറയുന്നത് മോശമാണെന്ന് വിചാരിച്ചിരുന്നാല്‍ ഇത് ഗുരുതരാവസ്ഥയിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. എത്രയും പെട്ടെന്ന് രോഗം കണ്ടെത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട അതിപ്രധാനമായ കാര്യം.

ചികിത്സ

ചികിത്സ

ഒടിവുണ്ടായതിന് രോഗിയെ ചികിത്സിക്കുകയും അടിസ്ഥാന കാരണം കൊണ്ട് ഉചിതമായ വൈദ്യസഹായം നല്‍കുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് മൂലം ഒടിവുണ്ടാകുന്ന ആളുകള്‍ക്ക് സുഖം പ്രാപിക്കുന്നതിന് ധാരാളം സമയം എടുക്കുന്നു. ഒടിവ് ഭേദമായതിനുശേഷവും, ആ പ്രദേശത്തെ പുനരധിവസിപ്പിക്കാനും അസ്ഥികളെ അവയുടെ ഭാരം, ദൈനംദിന പ്രവര്‍ത്തനങ്ങളുടെ സമ്മര്‍ദ്ദം എന്നിവയ്ക്ക് താങ്ങാന്‍ കഴിയുന്നത്ര ശക്തമാക്കുകയും ചെയ്യുന്നു. ലഭ്യമായ മരുന്നുകള്‍ അസ്ഥികളുടെ നഷ്ടം തടയാനും അസ്ഥികളുടെ ശക്തി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. ആര്‍ത്തവവിരാമത്തിനുശേഷം ഹോര്‍മോണ്‍ (ഈസ്ട്രജന്‍) റീപ്ലേസ്മെന്റ് തെറാപ്പി (എച്ച്ആര്‍ടി) ഉപയോഗിക്കുന്നത് അതിന്റെ ഗുണങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന അടുത്ത കാലം വരെ പ്രചാരത്തിലുണ്ടായിരുന്ന ഒരു ചികിത്സാ രീതിയാണ്.

എങ്ങനെ പ്രതിരോധിക്കാം

എങ്ങനെ പ്രതിരോധിക്കാം

സ്വാഭാവികമായും ഓസ്റ്റിയോപൊറോസിസ് എങ്ങനെ തടയാം എന്നതിനെക്കുറിച്ചുള്ള കുറച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇതാ. മതിയായ വ്യായാമം നേടുക, സ്വാഭാവിക കാത്സ്യം ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തുക, വിറ്റാമിന്‍ ഡി നേടിയെടുക്കുക, നിങ്ങളുടെ വിറ്റാമിന്‍ കെ നിലനിര്‍ത്തുക, അമിതവണ്ണം ഇല്ലാതാക്കുക, പുകവലിയും മദ്യവും ഉപേക്ഷിക്കുക, അസ്ഥികളില്‍ സമ്മര്‍ദ്ദം നല്‍കാതിരിക്കുക, ഓയില്‍ മസാജുകള്‍ പരീക്ഷിക്കുക, എള്ള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക എന്നിവയെല്ലാം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

English summary

Osteoporosis: Causes, Risks, Symptoms And Treatment Options

Here inn this article we are discussing about the causes, risks and symptoms of Osteoporosis. Take a look.
X
Desktop Bottom Promotion