For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്‌സിന്‍ എടുത്തവരിലെ ഒമിക്രോണ്‍ ലക്ഷണങ്ങള്‍ ഇതാണ്

|

നീണ്ട ലോക്ക്ഡൗണിനും കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ക്കും ശേഷം ലോകം മുഴുവന്‍ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുമ്പോള്‍, മാരകമായ കോവിഡ് വൈറസ് വീണ്ടും ഒരു പുതിയ വകഭേദമായ ഒമൈക്രോണുമായി തിരിച്ചെത്തി. കോവിഡ് -19 മഹാമാരി ഉടന്‍ അവസാനിക്കാന്‍ പോകുന്നില്ലെന്ന് പുതിയ വകഭേദം ഇതിനകം തെളിയിച്ചുകഴിഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ പുതിയ വേരിയന്റ്, ലോകമെമ്പാടും ക്രമാനുഗതമായി നുഴഞ്ഞുകയറുകയും, ലോകം മുഴുവന്‍ ആശങ്ക സൃഷ്ടിക്കുകയും ചെയ്തു.

Most read: ലക്ഷണങ്ങള്‍ നോക്കി ഒമിക്രോണ്‍ ആണോ ഡെല്‍റ്റയാണോ എന്ന് തിരിച്ചറിയാം; ഇത് ശ്രദ്ധിച്ചാല്‍ മതിMost read: ലക്ഷണങ്ങള്‍ നോക്കി ഒമിക്രോണ്‍ ആണോ ഡെല്‍റ്റയാണോ എന്ന് തിരിച്ചറിയാം; ഇത് ശ്രദ്ധിച്ചാല്‍ മതി

കൊറോണ വൈറസിന്റെ പുതിയ വകഭേദം അല്‍പം സൗമ്യവും അതേസമയം വ്യാപനശേഷിയുള്ളതുമാണ്. കൂടാതെ കോവിഡിന്റെ മറ്റ് മുന്‍കാല വകഭേദങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്തവുമാണ്. ലോകജനസംഖ്യയുടെ വലിയൊരു വിഭാഗം ഭാഗികമായോ പൂര്‍ണ്ണമായോ വാക്‌സിനേഷന്‍ എടുത്തിരിക്കുന്ന സമയത്താണ് പുതിയ വേരിയന്റ് നാശം വിതയ്ക്കുന്നത്. പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത ആളുകളില്‍, ഒമിക്‌റോണിന്റെ ലക്ഷണങ്ങള്‍ സൂക്ഷ്മമായി വളര്‍ന്നു. ഇത് ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങള്‍ പോലെയാണ്. വാക്‌സിനെടുത്ത ആളുകളില്‍ ഒമിക്രോണ്‍ ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കോവിഡ് വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണ്

കോവിഡ് വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാണ്

ഈ ഇരുണ്ട കാലത്ത് കോവിഡ് വാക്‌സിനുകള്‍ വലിയ പ്രതീക്ഷയും വെളിച്ചവും പ്രദാനം ചെയ്തു. കഠിനമായ അണുബാധകള്‍ ചെറുക്കാന്‍ അവ സഹായിക്കും. മാത്രമല്ല, ആശുപത്രിയില്‍ പ്രവേശിക്കുന്നതിനും മരണത്തിനുമുള്ള അപകടസാധ്യത കുറയ്ക്കുകയും ചെയ്യുന്നു. പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുകയും നാശം വിതയ്ക്കുകയും ചെയ്യുന്ന ഒരു സമയത്ത്, കോവിഡ് വാക്സിനുകള്‍ ശരിക്കും ഫലപ്രദമാണെന്ന് തെളിയിക്കുന്നുണ്ടെന്നാണ് വിദഗ്ധര്‍ കരുതുന്നത്. വാക്‌സിനെടുത്താലും അസുഖം വരാം, എങ്കിലും കാഠിന്യം കുറവായിരിക്കും.

വാക്‌സിന്‍ പ്രതിരോധത്തില്‍ നിന്ന് ഒമൈക്രോണിന് രക്ഷപ്പെടാന്‍ കഴിയുമോ

വാക്‌സിന്‍ പ്രതിരോധത്തില്‍ നിന്ന് ഒമൈക്രോണിന് രക്ഷപ്പെടാന്‍ കഴിയുമോ

പുതിയ കൊറോണ വൈറസ് വേരിയന്റായ ഒമൈക്രോണിന് വാക്‌സിന്‍ പ്രതിരോധശേഷിയില്‍ നിന്ന് രക്ഷപ്പെടാനുള്ള കഴിവുണ്ടെന്ന് സമീപകാല കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. സ്‌പൈക്ക് പ്രോട്ടീനില്‍ ഇതിന് 30-ലധികം മ്യൂട്ടേഷനുകള്‍ ഉള്ളതിനാല്‍, പ്രതിരോധത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സംവിധാനം വികസിപ്പിച്ചെടുക്കാന്‍ ഇതിന് കഴിയുമെന്ന് വിദഗ്ധര്‍ പറയുന്നു. പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തികള്‍ക്കും വൈറസ് പിടിപെടാനും ശാരീരിക ക്ഷമത കണക്കിലെടുത്ത് കഠിനമായ അസുഖം വരാനും സാധ്യതയുണ്ട്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പ്രകാരം, നിലവിലെ വാക്‌സിനുകള്‍ ഗുരുതരമായ അസുഖങ്ങള്‍, ആശുപത്രിവാസങ്ങള്‍, ഒമിക്രോണ്‍ വേരിയന്റിലുള്ള അണുബാധ മൂലമുള്ള മരണങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുത്ത ആളുകളിലും കഠിനമായ അണുബാധകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Most read:ഡെല്‍റ്റാക്രോണ്‍: കോവിഡിന്റെ പുതിയ വകഭേദമോ? അപകടം എത്രത്തോളം?Most read:ഡെല്‍റ്റാക്രോണ്‍: കോവിഡിന്റെ പുതിയ വകഭേദമോ? അപകടം എത്രത്തോളം?

വാക്‌സിന്റെ ഭാവി

വാക്‌സിന്റെ ഭാവി

അടുത്തിടെയുള്ള ഒരു അപ്ഡേറ്റില്‍, ലോകാരോഗ്യ സംഘടന പറയുന്നത്, നിലവിലെ കോവിഡി വാക്‌സിനുകള്‍ ഒമൈക്രോണിനും കൊറോണ വൈറസിന്റെ ഭാവി വകഭേദങ്ങള്‍ക്കും എതിരായി ഫലപ്രദമാണെന്ന് ഉറപ്പാക്കാന്‍ അവ പുനര്‍നിര്‍മ്മിക്കേണ്ടതായി വരാമെന്നാണ്. രണ്ട് വാക്സിന്‍ ഡോസുകളാല്‍ പ്രേരിപ്പിച്ച ചില ആന്റിബോഡികളെ ഒമിക്രോണ്‍ വകഭേദം മറികടക്കുന്നുവെന്നും അതിനാല്‍ നിലവിലുള്ള വാക്സിനുകള്‍ അതിനനുസരിച്ച് അപ്ഡേറ്റ് ചെയ്യേണ്ടതുണ്ടെന്നും ഇത് നിര്‍ദ്ദേശിക്കുന്നു.

അണുബാധ അംഗീകരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യം

അണുബാധ അംഗീകരിക്കേണ്ട ഒരു യാഥാര്‍ത്ഥ്യം

ലഭ്യമായ കോവിഡ് വാക്സിനുകള്‍ വൈറസിനെതിരെ ഒരു നിശ്ചിത തലത്തിലുള്ള സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും, ഭാഗികമായും പൂര്‍ണ്ണമായും വാക്സിനേഷന്‍ എടുത്ത വ്യക്തികളില്‍ ബ്രേക്ക്ത്രൂ അണുബാധകള്‍ ഉണ്ടാകാമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളിലൊന്ന് സ്വീകരിച്ച ഒരാള്‍ക്ക് വൈറസ് ബാധയുണ്ടാകുമ്പോള്‍ ബ്രേക് ത്രൂ അണുബാധ സംഭവിക്കുന്നു. അവര്‍ ഒന്നുകില്‍ രോഗലക്ഷണമില്ലാതെ തുടരുന്നു അല്ലെങ്കില്‍ മിതമായ ലക്ഷണങ്ങള്‍ വികസിപ്പിക്കുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഗുരുതരമായ രോഗങ്ങളും ഉണ്ടാകാം. ഇത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിനും വളരെ അപൂര്‍വമായ സാഹചര്യങ്ങളില്‍ മരണത്തിനും ഇടയാക്കും. ഇന്ത്യയിലെ രണ്ടാം തരംഗത്തില്‍, വാക്‌സിനേഷന്‍ എടുത്തവരും അല്ലാത്തവരുമായ ധാരാളം ആളുകള്‍ക്ക് കോവിഡി ബാധിച്ചു. എന്നിരുന്നാലും, ഗുരുതരമായ രോഗബാധിതരായ രോഗികളില്‍ ഉയര്‍ന്ന ശതമാനം വാക്‌സിനേഷന്‍ എടുക്കാത്തവരാണെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.

Most read:താപനില കുറയുമ്പോള്‍ രോഗപ്രതിരോധവും കുറയും; കഴിക്കേണ്ടത് ഈ പച്ചക്കറികള്‍Most read:താപനില കുറയുമ്പോള്‍ രോഗപ്രതിരോധവും കുറയും; കഴിക്കേണ്ടത് ഈ പച്ചക്കറികള്‍

പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ ഈ ലക്ഷണം സൂക്ഷിക്കുക

പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടെങ്കില്‍ ഈ ലക്ഷണം സൂക്ഷിക്കുക

ഒമിക്രോണിന് മുമ്പ് നിലവിലുണ്ടായിരുന്ന വകഭേദങ്ങളേക്കാള്‍, പ്രത്യേകിച്ച് ഡെല്‍റ്റയെ അപേക്ഷിച്ച് രോഗബാധ താരതമ്യേന സൗമ്യമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. രോഗബാധിതരായ മിക്ക ആളുകളും ജലദോഷം പോലുള്ള ലക്ഷണങ്ങള്‍ വികസിക്കുകയും സ്വയം സുഖം പ്രാപിക്കുകയും ചെയ്യുന്നതായി ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ള ആളാണെങ്കില്‍, തൊണ്ടയിലെ പോറലിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക. തൊണ്ടവേദന കൂടാതെ, ക്ഷീണം, പനി, ശരീരവേദന, രാത്രി വിയര്‍പ്പ്, തുമ്മല്‍, മൂക്കൊലിപ്പ്, ഓക്കാനം, വിശപ്പില്ലായ്മ എന്നിവയും ഒമിക്റോണിന്റെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. ഡെല്‍റ്റയില്‍ നിന്ന് വ്യത്യസ്തമായി, ഒമിക്രോണിന് ഗന്ധവും രുചിയും നഷ്ടപ്പെടാനുള്ള സാധ്യത കുറവാണ്.

സ്വയം ക്വാറന്റെന്‍ ചെയ്യുക

സ്വയം ക്വാറന്റെന്‍ ചെയ്യുക

മേല്‍പ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളുള്ള ആളുകള്‍ക്ക്, സ്വയം പരിശോധന നടത്തുകയും രോഗലക്ഷണങ്ങള്‍ ഇല്ലാതാകുന്നതുവരെ ക്വാറന്റൈന്‍ ചെയ്യുകയും ചെയ്യുക. സി.ഡി.സി അടുത്തിടെ അതിന്റെ ഐസൊലേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്‌ക്കരിക്കുകയും കോവിഡ് ഉള്ളവരെ 5 ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ആളുകളെ ബാധിക്കാനുള്ള സാധ്യത കുറയ്ക്കുന്നതിന് മറ്റുള്ളവര്‍ക്ക് ചുറ്റും വരുമ്പോള്‍ 5 ദിവസം മാസ്‌ക് ധരിക്കുക.

Most read:തണുപ്പുകാലത്ത് രോഗപ്രതിരോധശേഷിക്ക് ഇതിലും നല്ല മരുന്നില്ലMost read:തണുപ്പുകാലത്ത് രോഗപ്രതിരോധശേഷിക്ക് ഇതിലും നല്ല മരുന്നില്ല

English summary

Omicron Symptoms in Fully Vaccinated People in Malayalam

The threat of the new Omicron variant is looming large and staring alarmingly in the face of the common citizen. Here are the Omicron symptom in fully vaccinated people that you should watch out.
Story first published: Monday, January 17, 2022, 9:47 [IST]
X
Desktop Bottom Promotion