For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Omicron Covid Variant: അതിമാരകം, ഒമിക്രോണ്‍ ഏറ്റവും അപകടം; വീണ്ടും കോവിഡ് ആശങ്ക

|

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് വകഭേദമായ B.1.1.529 അതിവ അപകടകരം. ഇതിന് ഒമിക്രോണ്‍ വകഭേദം എന്ന പേരും നല്‍കിക്കഴിഞ്ഞു. അതീവ അപകടകാരിയാണ് ഈ പുതിയ വകഭേദമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. അതിവേഗ ഘടനാമാറ്റവും തീവ്ര വ്യാപനശേഷിയുമുള്ള ഒമിക്രോണിനെ ആശങ്കയുടെ വകഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. പുതിയ ഒമിക്രോണ്‍ വകഭേദം, കോവിഡ് രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്.

Most read: ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദംMost read: ആശങ്ക ഉയര്‍ത്തി സൗത്ത് ആഫ്രിക്കയില്‍ പുതിയ കോവിഡ് വകഭേദം

ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. അമേരിക്ക, യുകെ, ജപ്പാന്‍, സിംഗപ്പൂര്‍, യുഎഇ, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം പ്രഖ്യാപിച്ചുകഴിഞ്ഞു. നിലവില്‍ ദക്ഷിണാഫ്രിക്ക, ഹോങ്കോങ്, ഇസ്രായേല്‍, ബോട്സ്‌വാന, ബെല്‍ജിയം എന്നീ രാജ്യങ്ങളിലായി നൂറോളം പേരിലാണ് ഒമക്രോണിന്റെ സാന്നിധ്യം കണ്ടെത്തിയത്. യൂറോപ്പില്‍ നിലവില്‍ കോവിഡ് വര്‍ധനവിന് കാരണമായ ഡെല്‍റ്റ വേരിയന്റിനേക്കാള്‍ കൂടുതല്‍ ശക്തിയുള്ളതാണ് ഒമിക്രോണ്‍ വകഭേദം.

എന്താണ് ഒമിക്രോണ്‍ വകഭേദം

എന്താണ് ഒമിക്രോണ്‍ വകഭേദം

വളരെയധികം മ്യൂട്ടേഷന്‍ സംഭവിച്ച വേരിയന്റ് B.1.1.529 എന്നത് വൈറോളജിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ബീറ്റ വേരിയന്റ് ഉണ്ടായിരുന്ന ദക്ഷിണാഫ്രിക്കയിലെ കൊറോണ വൈറസ് സ്ഥിരീകരിച്ച നിരവധി കേസുകളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. കൊറോണവൈറസിന്റെ ഒമിക്രോണ്‍ വകഭേദത്തെ ഇപ്പോള്‍ 'അപകടകരമായ' വേരിയന്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു. ഇതിനെതിരേ വാക്‌സിനുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് സംശയമുണ്ട്. അത്യധികം പകര്‍ച്ചവ്യാധിയുള്ള വേരിയന്റ് ആണ് B.1.1.529 എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇപ്പോള്‍ സൗത്ത് ആഫ്രിക്കയിലെ ഒരു പ്രവിശ്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണെങ്കിലും 2 ആഴ്ചയ്ക്കുള്ളില്‍ ഞെട്ടിപ്പിക്കുന്ന തരത്തില്‍ ഇത് വ്യാപിച്ചു.

ഒമിക്രോണ്‍ കേസുകള്‍

ഒമിക്രോണ്‍ കേസുകള്‍

പകര്‍ച്ച, രോഗത്തിന്റെ തീവ്രത, പ്രതിരോധശേഷി തകര്‍ക്കല്‍ തുടങ്ങിയ വൈറസ് സ്വഭാവസവിശേഷതകളെ ബാധിക്കുന്ന ജനിതക മാറ്റങ്ങളോടെ ഒമിക്രോണ്‍ വ്യാപിക്കുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കോവിഡ് സ്ഥിരീകരിച്ച പത്ത് കേസുകളിലെങ്കിലും പുതിയ ഒമികോര്‍ണ്‍ വേരിയന്റ് കണ്ടെത്തിയിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിലെ സെന്റര്‍ ഫോര്‍ എപ്പിഡെമിക് റെസ്പോണ്‍സ് ആന്‍ഡ് ഇന്നൊവേഷന്‍ ഡയറക്ടര്‍ ടുലിയോ ഡി ഒലിവെറ പറയുന്നതനുസരിച്ച്, ഇപ്പോള്‍ ഗൗട്ടെങ്ങിലെ 90% കേസുകളിലും B.1.1529 വേരിയന്റ് ഉണ്ട്. ലോകാരോഗ്യ സംഘടന ഇതിനെക്കുറിച്ച് കൂടുതല്‍ പഠിച്ചുവരികയാണ്.

Most read:കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌Most read:കോവിഡ് വന്നവര്‍ കരുതിയിരിക്കൂ; പോസ്റ്റ് കോവിഡ് സ്‌ട്രെസ് ഡിസോര്‍ഡര്‍ അടുത്തുണ്ട്‌

വാക്‌സിന്‍ ഫലപ്രദമാകുമോ

വാക്‌സിന്‍ ഫലപ്രദമാകുമോ

ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തില്‍ നിന്ന് പൂര്‍ണ്ണമായി രക്ഷപ്പെടാന്‍ ഒമിക്രോണ്‍ വേരിയന്റിന് കഴിയും. മാരകമായ ഡെല്‍റ്റ വേരിയന്റിനോട് പോരാടുന്ന ലോകത്തിന് മുന്നില്‍ ഈ പുതിയ വകഭേദം കൂടുതല്‍ ആശങ്ക ഉയര്‍ത്തുകയാണ്. അതിവേഗം പടരാനും വാക്‌സിനുകള്‍ പ്രതിരോധിക്കാനും കഴിയുന്ന കൊറോണ വൈറസിന്റെ ഈ പുതിയ മ്യൂട്ടേഷന്‍ ശാസ്ത്രജ്ഞര്‍ക്ക് ഭീഷണിയാണ്. Pfizer ന്റെ നിര്‍മ്മാതാക്കളായ BioNTech SE പോലുള്ള പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനങ്ങള്‍ വാക്‌സിന്‍ പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ ഡാറ്റയ്ക്കായി കാത്തിരിക്കുകയാണ്.

ഇന്ത്യയില്‍ ആശങ്കയുണ്ടോ

ഇന്ത്യയില്‍ ആശങ്കയുണ്ടോ

ഗ്രീക്ക് അക്ഷരമാലയിലെ 15-ാമത്തെ അക്ഷരമാണ് ഒമിക്റോണ്‍, ലോകാരോഗ്യ സംഘടന ഈ വേരിയന്റിനെ ആശങ്കയുടെ വകഭേദമായി പ്രഖ്യാപിക്കുകയും അതിന് പേര് നല്‍കുകയും ചെയ്തു. ധാരാളം മ്യൂട്ടേഷനുകളുള്ള പുതിയ കോവിഡ് വേരിയന്റ് ഇന്ത്യയില്‍ കേസുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. എങ്കിലും ഇതിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

ഒമിക്രോണ്‍ വകഭേദം ലക്ഷണങ്ങള്‍, സംക്രമണം

ഒമിക്രോണ്‍ വകഭേദം ലക്ഷണങ്ങള്‍, സംക്രമണം

പല രാജ്യങ്ങളും ദക്ഷിണാഫ്രിക്കയുമായുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ആരോഗ്യ സുരക്ഷാ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 'ഒമിക്റോണ്‍' വേരിയന്റ് കൂടുതല്‍ പകരുമോ അല്ലെങ്കില്‍ കൂടുതല്‍ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മറ്റ് വകഭേദങ്ങളുടെ കാര്യത്തിലെന്നപോലെ, രോഗലക്ഷണങ്ങളില്ലാത്ത അണുബാധകള്‍ കാണിക്കുന്നു. എന്നിരുന്നാലും സങ്കീര്‍ണ്ണമായ ജനിതക ഘടന 'ആശങ്കാകുലമായി' കാണപ്പെടുന്നതായി വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ദക്ഷിണാഫ്രിക്കയിലെ മിക്കവാറും എല്ലാ പ്രവിശ്യകളിലും ഈ വേരിയന്റിന്റെ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി കാണപ്പെടുന്നു.

Most read:രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്Most read:രക്തത്തില്‍ ഗ്ലൂക്കോസ് കുറഞ്ഞാലുള്ള അപകടം; ഹൈപ്പോഗ്ലൈസീമിയ ലക്ഷണം ഇതാണ്

English summary

Omicron Covid-19 Variant Symptoms, Transmission, Vaccines Efficacy and other details in malayalam

Omicron Covid-19 Variant Symptoms , Transmission, Vaccines Efficacy. Everything We Know About New COVID Variant Found In South Africa in malayalam
X
Desktop Bottom Promotion