For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്‌ളൂ, ജലദോഷം, ഒമിക്രോണ്‍; ലക്ഷണത്തിലൂടെ എങ്ങനെ തിരിച്ചറിയാം ഒമിക്രോണ്‍ ബാധ

|

കൊവിഡ് സാവധാനം അപ്രത്യക്ഷമാകുകയാണെന്ന് നമ്മള്‍ കരുതിയിരിക്കുമ്പോള്‍, മറ്റൊരു പുതിയ വകഭേദമായ ഒമിക്റോണ്‍ ഉയര്‍ന്നുവന്നു. അത് നമുക്കെല്ലാം വീണ്ടും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്. 2021 നവംബര്‍ അവസാനത്തോടെ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഈ അതിവ്യാപന ശേഷിയുള്ള വകഭേദം ലോകമെമ്പാടും അതിവേഗം പടരുകയാണ്. ഇന്ത്യയിലും സ്ഥിതി മറിച്ചല്ല. ഡെല്‍റ്റ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഒമിക്രോണ്‍ വേരിയന്റിന്റെ മരണനിരക്ക് ഗുരുതരമല്ലെങ്കിലും, അതിന്റെ അതിവ്യാപന ശേഷി തന്നെയാണ് വലിയ ആശങ്കയുണ്ടാക്കുന്നത്.

Most read: ആരോഗ്യം തരാന്‍ മഞ്ഞളോളം നല്ലൊരു മരുന്നില്ല; ഇങ്ങനെ കഴിച്ചാല്‍ ഇരട്ടിനേട്ടം

ഒമിക്രോണിന്റെ ആഘാതം ലഘുവാണെന്ന് മെഡിക്കല്‍ വിദഗ്ധര്‍ വിശ്വസിക്കുന്നുണ്ടെങ്കിലും, അത് നിസ്സാരമായി കണക്കാക്കരുത്. കൊവിഡ് ആണെങ്കിലും അല്ലെങ്കിലും, ജനുവരി മാസത്തിലാണ് സാധാരണയായി ഏറ്റവും കൂടുതല്‍ ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ ഉണ്ടാകുന്നത്. അതിനാല്‍ നിങ്ങള്‍ ജലദോഷം, ചുമ, പനി എന്നിവയാല്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ പരിഭ്രാന്തരാകരുത്. പിന്നീട് ഖേദിക്കുന്നതിനേക്കാള്‍ തുടക്കത്തില്‍ ജാഗ്രത പാലിക്കുന്നതാണ് ഉചിതം. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ തന്നെ പരിശോധനയ്ക്ക് വിധേയനാകണം. തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, പനി തുടങ്ങിയ ഇന്‍ഫ്‌ളുവന്‍സ ലക്ഷണങ്ങള്‍ ഒമിക്രോണിലും നിലനില്‍ക്കുന്നു. ഈ രണ്ട് അവസ്ഥകളിലും ജലദോഷം ഒരു പൊതു സവിശേഷതയാണെങ്കിലും, ഒമിക്റോണ്‍ ബാധിച്ചാല്‍ ഉടനടി വൈദ്യസഹായം ആവശ്യമായി വരുന്ന മറ്റ് പ്രത്യേക ലക്ഷണങ്ങളുമുണ്ട്.

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

കൊവിഡ്-19 കണ്ടെത്താനുള്ള ഏക മാര്‍ഗം ആര്‍ടി-പിസിആര്‍ പരിശോധനയാണ്, ഒമിക്റോണിന്റെ സാന്നിധ്യം ജനിതക പരിശോധനയിലൂടെയാണ് നടത്തുന്നത്. എന്നിരുന്നാലും, ഇന്‍ഫ്‌ളുവന്‍സയും ഒമിക്‌റോണും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക.

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കൂ

വരണ്ട ചുമ - കോവിഡ്-19 (പതിവ്), ഫ്‌ളൂ (ഇടയ്ക്കിടെ), ജലദോഷം (ഇടയ്ക്കിടെ)

പനി- കോവിഡ്-19 (പതിവ്), ഫ്‌ളൂ (പതിവ്), ജലദോഷം (അപൂര്‍വ്വം)

മൂക്കടപ്പ്- കോവിഡ്-19 (അപൂര്‍വ്വം), ഫ്‌ളൂ (ചിലപ്പോള്‍), ജലദോഷം (പതിവ്)

തൊണ്ടവേദന - കോവിഡ്-19 (ചിലപ്പോള്‍), ഫ്‌ളൂ (ചിലപ്പോള്‍), ജലദോഷം (പതിവ്)

ശ്വാസം മുട്ടല്‍ - കോവിഡ്-19 (ചിലപ്പോള്‍), ഫ്‌ളൂ (നിരീക്ഷിച്ചിട്ടില്ല), ജലദോഷം (നിരീക്ഷിച്ചിട്ടില്ല)

തലവേദന - കോവിഡ്-19 (ചിലപ്പോള്‍), ഫ്‌ളൂ (പതിവ്), ജലദോഷം (നിരീക്ഷിച്ചിട്ടില്ല)

ശരീര വേദന - കോവിഡ്-19 (ചിലപ്പോള്‍), ഫ്‌ളൂ (പതിവ്), ജലദോഷം (പതിവ്)

തുമ്മല്‍ - കോവിഡ്-19 (നിരീക്ഷിച്ചിട്ടില്ല), ഫ്‌ളൂ (നിരീക്ഷിച്ചിട്ടില്ല), ജലദോഷം (പതിവ്)

ക്ഷീണം- കോവിഡ്-19 (ചിലപ്പോള്‍), ഫ്‌ളൂ (പതിവ്), ജലദോഷം (ചിലപ്പോള്‍)

അതിസാരം - കോവിഡ്-19 (അപൂര്‍വ്വം), ഫ്‌ളൂ (ചിലപ്പോള്‍), ജലദോഷം (നിരീക്ഷിച്ചിട്ടില്ല)

എന്നിരുന്നാലും നിങ്ങള്‍ക്ക് കടുത്ത ജലദോഷം, ചുമ, പനി, ക്ഷീണം, തലവേദന എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ ക്വാറന്റൈന്‍ ചെയ്യുക. കൊറോണ വൈറസ് തിരച്ചറിയാന്‍ ആര്‍ടി-പിസിആര്‍ ടെസ്റ്റ് ചെയ്യുക.

Most read:ടെസ്റ്റ് ചെയ്താലും കണ്ടെത്താന്‍ പ്രയാസം; ആശങ്കയായി ഒമിക്രോണിന്റെ ഉപവകഭേദം

പോസിറ്റീവ് ആണെങ്കില്‍ എന്തുചെയ്യണം

പോസിറ്റീവ് ആണെങ്കില്‍ എന്തുചെയ്യണം

* പരിഭ്രാന്തി വേണ്ട. സ്വയം ഒറ്റപ്പെടുത്തുക, നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കുക

* ഹാപ്പി ഹൈപ്പോക്‌സിയ ഒഴിവാക്കുന്നതിന് ഓക്‌സിജന്‍ സാച്ചുറേഷന്‍ ഉള്‍പ്പെടെയുള്ള സുപ്രധാന കാര്യങ്ങള്‍ പരിശോധിക്കുക

* ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എല്ലാ മരുന്നുകളും വിറ്റാമിന്‍ സി പോലുള്ള മറ്റ് സപ്ലിമെന്റുകളും കഴിക്കുക

* മറ്റ് കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോള്‍ എപ്പോഴും മാസ്‌ക് ധരിക്കുക. വ്യക്തിഗത ശുചിത്വം പാലിക്കുക

* ഗുരുതരമായ രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍, താമസിക്കാതെ ആശുപത്രിയില്‍ പ്രവേശിക്കുക

ഒമിക്രോണ്‍ ശരീരത്തെ ഡെല്‍റ്റയേക്കാള്‍ ദോഷകരമായി ബാധിക്കുമോ

ഒമിക്രോണ്‍ ശരീരത്തെ ഡെല്‍റ്റയേക്കാള്‍ ദോഷകരമായി ബാധിക്കുമോ

ഡെല്‍റ്റയെ അപേക്ഷിച്ച് ഒമിക്റോണ്‍ ശരീരത്തെ വ്യത്യസ്തമായി ബാധിക്കുമെന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും, ഒമിക്റോണ്‍ അണുബാധ ഗുരുതരമായ രോഗത്തിലേക്കോ ആശുപത്രിയിലേയ്ക്കോ നയിച്ചേക്കില്ലെന്ന് ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നു. ഉയര്‍ന്നുവരുന്ന തെളിവുകള്‍ അനുസരിച്ച്, ഒമിക്രോണ്‍ പ്രധാനമായും ശ്വാസകോശ ലഘുലേഖയുടെ മുകള്‍ ഭാഗത്തെ സ്വാധീനിക്കുന്നു, ഇത് നേരിയ ആഘാതം ഉണ്ടാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍, കേസുകള്‍ കുതിച്ചുയരുകയും എന്നാല്‍ മരണനിരക്ക് കുറവായിരിക്കുകയും ചെയ്യുന്ന ചില സ്ഥലങ്ങളില്‍ ഒമിക്രോണിന് 'വിഘടിപ്പിക്കുന്ന' പ്രഭാവം ഉണ്ട്. ഡെല്‍റ്റ പോലുള്ള മുന്‍ വകഭേദങ്ങള്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ വളരെയധികം തകരാറിലാക്കുകയും ന്യുമോണിയയ്ക്ക് കാരണമാവുകയും ചെയ്തതിനാല്‍ ഒമിക്‌റോണിന് ശ്വാസകോശത്തില്‍ സ്വാധീനം കുറവാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

Most read:തലവേദന, ഉറക്കമില്ലായ്മ; ശ്രദ്ധിക്കാതെ പോകരുത് കോവിഡിന്റെ ഈ ദീര്‍ഘകാല ഫലങ്ങള്‍

ഒമിക്രോണ്‍ നിരുപദ്രവകാരിയാണോ

ഒമിക്രോണ്‍ നിരുപദ്രവകാരിയാണോ

ഒമിക്റോണ്‍ നേരിയ ലക്ഷണങ്ങള്‍ക്ക് കാരണമാകുമെങ്കിലും, അത് നീണ്ടുനില്‍ക്കുന്ന ബലഹീനതയ്ക്കും ആരോഗ്യപരമായ ആഘാതത്തിനും കാരണമാകുന്നു. ഇത് 'ലോംഗ് കോവിഡ്' എന്നറിയപ്പെടുന്നു. കോവിഡ്-19 ന്റെ ദീര്‍ഘകാല ലക്ഷണങ്ങള്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുകയും ആന്തരികാവയവങ്ങളെ ബാധിക്കുകയും ചെയ്‌തേക്കാം. ഇന്ത്യയില്‍ ഇന്‍ഫ്‌ളുവന്‍സ സീസണിനിടയിലാണ് ഒമൈക്രോണ്‍ കേസുകളുടെ വര്‍ദ്ധനവ് എന്നതിനാല്‍, ഇന്‍ഫ്‌ളുവന്‍സ വൈറസും ചിലരെ ബാധിക്കുകയും ചെയ്യുന്നു. ഒമൈക്രോണിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ ഫ്‌ളൂ അല്ലെങ്കില്‍ ജലദോഷം പോലെയാകാം. എന്നിരുന്നാലും, ജലദോഷം, ഇന്‍ഫ്‌ളുവന്‍സ, ഒമിക്രോണ്‍ എന്നിവയുടെ പ്രാഥമിക ലക്ഷണങ്ങളെ വേര്‍തിരിച്ചറിയാന്‍ അല്‍പം അസാധ്യമാണെന്ന് ആരോഗ്യ വിദഗ്ധരും സമ്മതിക്കുന്നു.

English summary

Omicron, Cold or Flu How To Identify The Difference in Malayalam

The initial symptoms of an Omicron infection are the same as former Covid-19 infections from other variants like Delta. Read on to know the difference.
Story first published: Tuesday, January 25, 2022, 9:37 [IST]
X
Desktop Bottom Promotion