For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒമേഗ 3 ഹൃദയത്തെ സ്മാര്‍ട്ടാക്കാന്‍ ഈ പരിഹാരം

|

ഹൃദയാരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഇത് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടതും ഹൃദയത്തിന്റെ ആരോഗ്യത്തെ എങ്ങനെയെല്ലാം സഹായിക്കുന്നു എന്നും നമുക്ക് നോക്കാവുന്നതാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ ഹൃദയത്തെ സമാര്‍ട്ടാക്കും. നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരവും അതിലേറെയും നിലനിര്‍ത്തുന്ന പോഷകമായ ഒമേഗ -3 ന്റെ അത്ഭുതകരമായ ഭക്ഷണ സ്രോതസ്സുകള്‍ തിരിച്ചറിയേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശരീരത്തിന് അവശ്യ പോഷകങ്ങളാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അവ രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമെതിരെ പോരാടുന്നുണ്ട്. വിഷാദം, ഉത്കണ്ഠ എന്നിവയ്ക്കെതിരെ പോരാടുന്നതിന് നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നത് മുതല്‍ ഹൃദ്രോഗങ്ങള്‍ തടയുന്നത് വരെ ഇത് സഹായിക്കുന്നുണ്ട്. ഒമേഗ 3 ഫാറ്റി ആസിഡ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുകയും ശരീരത്തിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നോക്കാം. എന്തൊക്കെയാണ് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

വാല്‍നട്ട്

വാല്‍നട്ട്

വാള്‍നട്ട് ആരോഗ്യത്തിന് വളരെയധികം ഗുണങ്ങള്‍ നല്‍കുന്നു. ഇത് നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് മാത്രമല്ല ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്. കാരണം ഇവയില്‍ ആല്‍ഫ-ലിനോലെനിക് ആസിഡ് (ALA) അടങ്ങിയിട്ടുണ്ട്. മൂന്ന് ഒമേഗ -3 ഫാറ്റി ആസിഡുകളില്‍ പ്രധാനപ്പെട്ടതാണ് വാള്‍നട്ട്. ഇത് സസ്യങ്ങളില്‍ സാധാരണയായി കാണപ്പെടുന്നുണ്ട്. എല്ലാ ദിവസവും ഒരു പിടി വാള്‍നട്ട് കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തെ സഹായിക്കുന്നു.

മുട്ട

മുട്ട

പ്രോട്ടീന്‍ കലവറയാണ് മുട്ട. എന്നാല്‍ പലപ്പോഴും മുട്ട കഴിക്കുന്നതിലൂടെ അത് ഹൃദ്രോഗത്തിന് കാരണമാകുന്നുണ്ട് എന്നൊരു തെറ്റിദ്ധാരണ ഉണ്ടാവുന്നുണ്ട്. എന്നാല്‍ മുട്ടയുടെ മഞ്ഞയില്‍ നിന്ന് ഒമേഗ -3 ഫാറ്റി ആസിഡ് ഡിഎച്ച്എ ലഭിക്കും. നിങ്ങളുടെ ഹൃദയത്തെ പരിരക്ഷിക്കുന്നതിനും നിങ്ങളുടെ ശാരീരികമായ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം മികച്ചതായി മാറുന്നു. അതുകൊണ്ട് തന്നെ എല്ലാ ദിവസവും നിങ്ങള്‍ക്ക് പ്രഭാത ഭക്ഷണത്തിന് ഒരു മുട്ട കഴിക്കാവുന്നതാണ്. മുട്ടയുടെ വെള്ളയെങ്കില്‍ അതും മികച്ചതാണ്.

മത്സ്യം

മത്സ്യം

മത്സ്യത്തിലാണ് ഏറ്റവും കൂടുതല്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളത്. മത്സ്യത്തില്‍ ഏറ്റവും കൂടുതല്‍ ഡിഎച്ച്എ, ഇപിഎ എന്നിവയുണ്ട്. ഇതിലൂടെ ആരോഗ്യം മികച്ചതായി മാറുന്നുണ്ട്. മത്സ്യത്തിലെ രണ്ട് ഫാറ്റി ആസിഡുകളും ഹൃദയാരോഗ്യത്തിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മത്സ്യം ദിവസവും കഴിക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. എല്ലാ ദിവസവും മത്സ്യം കഴിക്കുന്നതിലൂടെ ഹൃദയാരോഗ്യം മികച്ച് തന്നെ നില്‍ക്കുന്നു.

ബീന്‍സ്

ബീന്‍സ്

ബീന്‍സ് ആരോഗ്യത്തിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതില്‍ ഒമേഗ -3 ഫാറ്റി ആസിഡ് ALA മികച്ച അളവില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ഒമേഗ 3 എസിന്റെ ഏറ്റവും മികച്ച ഉറവിടമായി മാറുന്നുണ്ട്. ദിവസവും ബീന്‍സ് കഴിക്കുന്നതിലൂടെ അത് നിങ്ങളുടെ ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി ബീന്‍സ് കഴിക്കാന്‍ ശ്രദ്ധിക്കാവുന്നതാണ്.

ഇലക്കറികള്‍

ഇലക്കറികള്‍

ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇലക്കറികള്‍ മികച്ചതാണ് എന്ന് രണ്ടാമതൊന്ന് ചിന്തിക്കാതെ പറയാവുന്നതാണ്. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നുണ്ട്. ഇലക്കറികള്‍ കഴിക്കുന്നതിലൂടെ അത് കുടല്‍ രോഗം, കാന്‍സര്‍, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നിവയില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു. എല്ലാ ദിവവസവും ഭക്ഷണത്തോടൊപ്പം നമുക്ക് ഇലക്കറികള്‍ ശീലമാക്കാവുന്നതാണ്. ജീവിതത്തില്‍ ഗുരുതരമാവുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കാവുന്നതാണ്.

സ്തനാര്‍ബുദം മാത്രമല്ല; സ്ത്രീ സ്തനങ്ങളെ ബാധിക്കും ഗുരുതര രോഗങ്ങള്‍സ്തനാര്‍ബുദം മാത്രമല്ല; സ്ത്രീ സ്തനങ്ങളെ ബാധിക്കും ഗുരുതര രോഗങ്ങള്‍

English summary

Best Omega-3 Superfoods For Your Body in Malayalam

Here in this article we are discussing about some best Omega-3superfoods for your body. Take a look
X
Desktop Bottom Promotion