For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് 19: അമിതവണ്ണം ആപത്തെന്ന് ആരോഗ്യ വിദഗ്ധര്‍

|

ഓരോ ദിവസവും ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളാണ് കൊറോണ വൈറസ് ലോകത്തോടു പറയുന്നത്. പൊട്ടിപ്പുറപ്പെട്ട് മൂന്നു മാസം കൊണ്ട് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും നാശം വിതച്ച് ഇനിയും പിടിതരാതെ കുതിക്കുകയാണ് ഈ വൈറസ്. ഇതിനെ പ്രതിരോധിക്കാനായുള്ള മരുന്ന് കണ്ടുപിടിക്കാനായി കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും കൃത്യമായി ഫലവത്താവാതെ വരികയാണ്. ദിവസേന അശുഭകരമായ വാര്‍ത്തകളാണ് ആരോഗ്യ രംഗത്തുള്ളവരും പങ്കിവയ്ക്കുന്നത്.

Most read: മദ്യം മുടങ്ങുമ്പോഴുള്ള ബുദ്ധിമുട്ട് അറിയാമോ?Most read: മദ്യം മുടങ്ങുമ്പോഴുള്ള ബുദ്ധിമുട്ട് അറിയാമോ?

ദിവസം ചെല്ലുന്തോറും ഓരോ ആരോഗ്യാവസ്ഥയുള്ളവരുമായി വൈറസ് മത്സരിക്കുന്നു. വൈറസിന്റെ തുടക്കത്തില്‍ തന്നെ ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയതാണ് രോഗപ്രതിരോധ ശേഷിയുള്ളവരായിരിക്കുകയാണ് വൈറസിനെ ചെറുക്കാനുള്ള ഏറ്റവും നല്ല വഴി എന്ന്.

അമിതവണ്ണവും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം

അമിതവണ്ണവും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം

പ്രമേഹം, ഹൃദ്രോഗം, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, വയോധികര്‍, കുട്ടികള്‍, മറ്റ് ദീര്‍ഘകാല അസുഖമുള്ളവര്‍ എന്നിവരാണ് വൈറസിന്റെ ആക്രമണത്തിന് ഇരയാകുന്നതില്‍ ഏറെയും. ഇതിനൊപ്പം പുതിയൊരു വിവരം കൂടി അടുത്തിടെ ആരോഗ്യ വിദഗ്ധര്‍ പങ്കുവച്ചു. അതായത്, അമിതവണ്ണമുള്ളവരില്‍ കൊറോണ വൈറസ് ബാധിച്ചാല്‍ ഈ രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലാണെന്ന്.

അമിതവണ്ണവും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം

അമിതവണ്ണവും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം

ഇറ്റലിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ അമിതവണ്ണം അപകടസാധ്യത വര്‍ധിപ്പിക്കുന്നുവെന്ന്് യൂറോപ്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജി മുന്‍ പ്രസിഡന്റ് ഡോ. സ്റ്റെഫാന്‍ ഡി ഹെര്‍ട്ട് പറയുന്നു. 'എല്ലാ കൊവിഡ് 19 രോഗികളുടെയും ശരാശരി പ്രായം 70 വയസ്സ് ആണ്, തീവ്രപരിചരണത്തില്‍ പ്രവേശിക്കുന്നതിനുള്ള പ്രധാന അപകട ഘടകങ്ങളിലൊന്നാണ് അമിതവണ്ണം,' അദ്ദേഹം തന്റെ ആശയം പങ്കുവയ്ക്കുന്നു. അമിതവണ്ണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ദുര്‍ബലപ്പെടുത്തുകയും വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്, ഇത് രോഗാണുക്കളോട് പോരാടുന്നത് ശരീരത്തെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.

അമിതവണ്ണവും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം

അമിതവണ്ണവും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം

അമിത ഭാരം ശ്വാസകോശത്തില്‍ സമ്മര്‍ദ്ദം ചെലുത്തുകയും കൊറോണ വൈറസ് സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. കൊറോണ വൈറസ് ബാധിക്കുന്ന അവയവവും ശ്വാസകോശമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണ്. കൊവിഡ് 19ന്റെ ഗുരുതരമായ കേസുകളില്‍ അമിതവണ്ണത്തിന് പങ്കുണ്ടെന്ന് ബ്രിട്ടണും കണ്ടെത്തിയിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ ഇന്റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ഒരു പഠനം പുറത്തുവിട്ടു. ഈ റിപ്പോര്‍ട്ടില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച 196 രോഗികളില്‍ 127 പേര്‍ അമിതഭാരമുള്ളവരാണെന്ന് പറയുന്നു.

Most read:കൊറോണക്കാലത്ത് കരുതിയിരിക്കാം ഈ ശ്വാസകോശ രോഗങ്ങളെMost read:കൊറോണക്കാലത്ത് കരുതിയിരിക്കാം ഈ ശ്വാസകോശ രോഗങ്ങളെ

അമിതവണ്ണവും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം

അമിതവണ്ണവും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് കൊറോണ വൈറസുകള്‍ അമിതവണ്ണവുമായി ബന്ധപ്പെട്ട ആളുകളില്‍ കൂടുതല്‍ കടുത്ത ലക്ഷണങ്ങളും സങ്കീര്‍ണതകളും ഉണ്ടാക്കുന്നു. കൊറോണറി ആര്‍ട്ടറി രോഗം, ഹാര്‍ട്ട് അറ്റാക്ക് രോഗികള്‍ക്ക് രൂക്ഷമായ ആരോഗ്യാവസ്ഥയോ വൈറല്‍ ശ്വസന അണുബാധകള്‍ തീവ്രമാകാനോ ഉള്ള സാധ്യതയുണ്ടെന്ന് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി പറയുന്നു. പ്രമേഹം, രക്താതിമര്‍ദ്ദം, സി.ഒ.പി.ഡി, വൃക്ക രോഗം എന്നിവയും അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു.

അമിതവണ്ണവും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം

അമിതവണ്ണവും കോവിഡ് 19ഉം തമ്മിലുള്ള ബന്ധം

ക്വീന്‍സ് യൂണിവേഴ്‌സിറ്റിയിലെ ബെല്‍ഫാസ്റ്റിലെ ഭക്ഷ്യസുരക്ഷാ പ്രൊഫസറും ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഗ്ലോബല്‍ ഫുഡ് സെക്യൂരിറ്റിയുടെ സ്ഥാപകനുമായ ക്രിസ്റ്റഫര്‍ എലിയട്ട് ഒരു ട്വീറ്റില്‍ പറയുന്നു: 'നിങ്ങളുടെ ഭക്ഷണക്രമം നിങ്ങളെ എങ്ങനെ കൊല്ലുന്നുവെന്ന് നിരവധി പേര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗുരുതരമായ കൊറോണ വൈറസ് രോഗികളില്‍ ഏകദേശം മൂന്നില്‍ രണ്ടു ഭാഗവും അമിതഭാരമുള്ളവരാണെന്ന് സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു.'

അമിതവണ്ണത്തിന്റെ അപകട സാധ്യതകള്‍

അമിതവണ്ണത്തിന്റെ അപകട സാധ്യതകള്‍

ശരീരത്തിലെ കൊഴുപ്പ് ഉയര്‍ന്ന അളവിലെത്തി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒരു മെഡിക്കല്‍ അവസ്ഥയാണ് അമിതവണ്ണം. അമിതവണ്ണമുള്ളവര്‍ക്ക് ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്:

* പ്രമേഹം.

* രക്തസമ്മര്‍ദ്ദം

* രക്തത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍

* ഹൃദ്രോഗം, ഹൃദയാഘാതം

* അസ്ഥി, സന്ധി പ്രശ്‌നങ്ങള്‍, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്

* കരള്‍ പ്രശ്‌നങ്ങള്‍.

* ചില ക്യന്‍സറുകള്‍.

Most read:കൊവിഡ് 19; ഹൈ ബി.പി ഉള്ളവരും സുരക്ഷിതരല്ലMost read:കൊവിഡ് 19; ഹൈ ബി.പി ഉള്ളവരും സുരക്ഷിതരല്ല

അമിതവണ്ണത്തിന്റെ അപകട സാധ്യതകള്‍

അമിതവണ്ണത്തിന്റെ അപകട സാധ്യതകള്‍

ശാരീരികവും സാമൂഹികവും സാമ്പത്തികവുമായ പരിതസ്ഥിതിയിലെ മാറ്റങ്ങളാണ് അമിതവണ്ണത്തിന് കാരണമാകുന്നത്. ആവശ്യത്തിലധികം കലോറി ശരീരത്തിലെത്തി കൊഴുപ്പ് അടിയുന്നതും കൃത്യമായ വ്യായാമം ഇല്ലാത്തതും ഇതിന് ആക്കം കൂട്ടുന്നു. ശരീരത്തിന്റെ മിക്ക അനാരോഗ്യകരമായ അവസ്ഥയ്ക്കും കാരണമാകുന്നതാണ് അമിതവണ്ണം. ആരോഗ്യത്തോടെയുള്ള ശരീരം രോഗപ്രതിരോധശേഷി വര്‍ധിച്ച ഒന്നായിരിക്കുമെന്നിരിക്കെ അമിതവണ്ണം മിക്കവരെയും രോഗങ്ങളുടെ പിടിയിലെത്തിക്കുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വഴി മികച്ച ആരോഗ്യത്തോടെ കഴിയുകയാണെന്നതും ഇതുമായി ചേര്‍ത്തു വായിക്കേണ്ടതാണ്.

English summary

Obesity Increases Risk for Coronavirus Complications: Report

Are people who are obese at higher risk of coronavirus? Here’s what experts say.
Story first published: Saturday, March 28, 2020, 10:31 [IST]
X
Desktop Bottom Promotion