For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണം

|

കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിന്ന് കരകയറാന്‍ പരിശ്രമിക്കുകയാണ് ലോകജനത. നിരവധി വൈറസ് ബാധാ മരണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ കേസുകളും അതിവേഗം ഉയരുകയാണ്. പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുള്ളവര്‍ക്ക് വൈറസ് ബാധാ സാധ്യത ഏറെയാണെന്ന് ആരോഗ്യ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. അതുപോലെ തന്നെ അമിതവണ്ണവും ഹൃദ്രോഗവും നിങ്ങളില്‍ കോവിഡ് വൈറസ് ബാധിക്കാനുള്ള സാധ്യത ഉയര്‍ത്തുന്ന രണ്ട് ഘടകങ്ങളാണ്.

Most read: പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂMost read: പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അമിതവണ്ണം, ഹൃദ്രോഗം, കോവിഡ് 19 എന്നിവ തമ്മിലുള്ള ശക്തമായ ബന്ധം നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അമിതവണ്ണമുള്ളവര്‍ കോവിഡ് 19 അണുബാധയ്ക്ക് കൂടുതല്‍ ഇരയാകുന്നു. അതുപോലെ, ഹൃദയാരോഗ്യം കുറവുള്ള ആളുകള്‍ക്കും അല്ലെങ്കില്‍ ഏതെങ്കിലും തരത്തില്‍ ഹൃദ്രോഗങ്ങള്‍ ഉള്ളവര്‍ക്കും കോവിഡ് 19 വരാനുള്ള സാധ്യത കൂടുതലാണ്. ഈ ലേഖനത്തില്‍ കോവിഡ്ബാധാ സാധ്യത കൂട്ടുന്ന ഈ രണ്ട് അവസ്ഥകളെപ്പറ്റി മനസിലാക്കാം.

കോവിഡും അമിതവണ്ണവും തമ്മിലുള്ള ബന്ധം

കോവിഡും അമിതവണ്ണവും തമ്മിലുള്ള ബന്ധം

ലോകമെമ്പാടുമുള്ള മിക്ക രാജ്യങ്ങളിലും അമിതവണ്ണമുള്ളവരുടെ എണ്ണം 20% ആണ്. സാധാരണ ശരീരഭാരം ഉള്ളവരേക്കാള്‍ അമിതവണ്ണമുള്ളവര്‍ക്ക് കോവിഡ് 19 അണുബാധാ സാധ്യത മൂന്നിരട്ടിയാണെന്ന് ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമിതവണ്ണവും കോവിഡ് 19 ഉം തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് പരിശോധിക്കാം. അമിതവണ്ണമുള്ളവര്‍ക്ക് രക്താതിമര്‍ദ്ദം, ഹൃദ്രോഗം, വൃക്കരോഗം, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യാവസ്ഥകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇതാണ് അവരെ കോവിഡ് 19 അണുബാധയ്ക്ക് കൂടുതലായി ഇരയാക്കുന്നതും. കൂടാതെ, ഇവരില്‍ പ്രതിരോധശേഷി കുറവായതു കാരണം വൈറസ് എളുപ്പത്തില്‍ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു.

കാരണങ്ങള്‍

കാരണങ്ങള്‍

അമിതവണ്ണമുള്ളവരില്‍ കോവിഡ് 19 അണുബാധയുടെ ലക്ഷണങ്ങളും രോഗലക്ഷണങ്ങളുടെ തീവ്രതയും വളരെ കൂടുതലാണ്. ഇത്തരക്കാരില്‍ ശ്വാസകോശ പ്രവര്‍ത്തനം മന്ദഗതിയിലായി ഓക്‌സിജന്‍ സാച്ചുറേഷന്‍ ശേഷി കുറയുന്നതാണ് ഇതിന് കാരണം. അമിതവണ്ണമുള്ള ആളുകള്‍ പലപ്പോഴും രക്തം കട്ടപിടിക്കുന്ന പ്രശ്നങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ട്. കോവിഡ് 19 മൂലം രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നു.

Most read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂMost read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

അമിതവണ്ണം മറ്റ് പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു

അമിതവണ്ണം മറ്റ് പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു

അമിതവണ്ണമുള്ളവരില്‍ കട്ടിയുള്ള അഡിപ്പോസ് ടിഷ്യു, കോവിഡ് 19 അണുബാധയേറ്റുന്ന മറ്റൊരു ആശങ്കയാണ്. പ്രവര്‍ത്തനരഹിതമായ അഡിപ്പോസ് കോശങ്ങള്‍ പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, വൃക്ക സംബന്ധമായ തകരാറുകള്‍ എന്നിവപോലുള്ള മറ്റ് കോമോര്‍ബിഡിറ്റികളുമായി ബന്ധപ്പെട്ടിരിക്കുന്നു. അത്തരമൊരു വ്യക്തിക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ ഈ കോമോര്‍ബിഡിറ്റികള്‍ കൂടുതല്‍ വഷളാകും. അമിതവണ്ണമുള്ള ആളുകള്‍ അസ്ഥിരമായ രക്തസമ്മര്‍ദ്ദവും രക്തം കട്ടപിടിക്കുന്ന തകരാറുകളും കാണിക്കുന്നു, അവ കോവിഡ് 19 ലക്ഷണങ്ങളുമാണ്. കോവിഡ് രണ്ടാം തരംഗത്തില്‍ അണുബാധ ഉയര്‍ന്ന നിരക്കില്‍ പകരുമ്പോള്‍, അമിതവണ്ണമുള്ള കൂടുതല്‍ ആളുകളെ വൈറസ് ബാധിക്കുന്നു. എന്നിരുന്നാലും, അവയില്‍ ചിലര്‍ക്ക് മാത്രമേ വെന്റിലേഷന്‍ ആവശ്യമായി വരുന്നുള്ളൂ.

കോവിഡും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം

കോവിഡും ഹൃദ്രോഗവും തമ്മിലുള്ള ബന്ധം

ഹൃദയാരോഗ്യവും കോവിഡ് 19 അണുബാധയും തമ്മിലുള്ള സുപ്രധാന ബന്ധം ഗവേഷകര്‍ പഠനവിധേയമാക്കിയിട്ടുണ്ട്. ഹൃദയസ്തംഭനം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൊറോണറി ഹൃദ്രോഗം, കാര്‍ഡിയോമിയോപ്പതികള്‍ എന്നിവ പോലുള്ള ദീര്‍ഘകാല ഹൃദയ അവസ്ഥകള്‍ തുടങ്ങിയവ നിങ്ങളെ ശ്വാസകോശത്തില്‍ അണുബാധയുണ്ടാക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ഹൃദയപേശികള്‍ ദുര്‍ബലമാകുന്നു

ഹൃദയപേശികള്‍ ദുര്‍ബലമാകുന്നു

ആരോഗ്യമുള്ള ഒരു വ്യക്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഹൃദ്രോഗമുള്ള ആളുകളില്‍ ദുര്‍ബലമായതോ തകരാറിലായതോ ആയ ഹൃദയപേശികളും ധമനികളില്‍ തടസ്സങ്ങളും കാണപ്പെടുന്നു. ഇത് കോവിഡ് അണുബാധയെ അതിജീവിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ദോഷകരമായി ബാധിക്കുന്ന ഒന്നാണ്. ഓക്‌സിജന്റെ ശേഷി കുറവായതിനാല്‍ അത്തരം ആളുകളില്‍ മരണനിരക്ക് കൂടുതലാകാനുള്ള സാധ്യതയും ഏറെയാണ്.

Most read:മഞ്ഞള്‍ ഉപയോഗം ഈ 4 തരത്തിലെങ്കില്‍ അലര്‍ജി അടുക്കില്ലMost read:മഞ്ഞള്‍ ഉപയോഗം ഈ 4 തരത്തിലെങ്കില്‍ അലര്‍ജി അടുക്കില്ല

കോവിഡ് മുക്തിക്ക് ശേഷവും ഹൃദയ തകരാറുകള്‍

കോവിഡ് മുക്തിക്ക് ശേഷവും ഹൃദയ തകരാറുകള്‍

കോവിഡിന്റെ മറ്റൊരു നിര്‍ണായക ഫലമാണ് മോശം ഉപാപചയ അവസ്ഥയും വര്‍ദ്ധിച്ച വീക്കവും. ഹൃദ്രോഗമുള്ളവരില്‍ രക്തം കട്ടപിടിക്കുന്ന പ്രശ്‌നങ്ങളുമായി ഈ പ്രശ്‌നങ്ങളും ചേര്‍ന്ന് അണുബാധ മൂലം സങ്കീര്‍ണതകള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണ്. കോവിഡ് മുക്തിക്ക് ശേഷവും ആളുകളില്‍ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്ന തകരാറുകള്‍ വരുന്നതായി ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കോവിഡ് മുക്തിക്ക് ശേഷം നിരവധി ആളുകളില്‍ ഹൃദയ വീക്കം, കേടുപാടുകള്‍ എന്നിവ അനുഭവപ്പെടുന്നുണ്ട്. കോവിഡ് അണുബാധയ്ക്കിടെ ഓക്‌സിജന്റെ അഭാവം കാരണം ഹൃദയം കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നാണ് ഇതിന് കാരണം.

നല്ല ആരോഗ്യത്തിന് വഴികള്‍

നല്ല ആരോഗ്യത്തിന് വഴികള്‍

ഈ മഹാമാരിക്കാലത്ത്, നല്ല ആരോഗ്യ രീതികള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. അമിതവണ്ണവും കൊമോര്‍ബിഡിറ്റിയും ഉള്ളവര്‍ അണുബാധ വരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ആരോഗ്യകരമായ ജീവിതത്തിന് കുറച്ച് വഴികള്‍ ഇതാ

* ശാരീരികമായി സജീവമായിരിക്കുക

* പതിവ് വ്യായാമങ്ങള്‍ പരിശീലിക്കുക. ഫിറ്റ് ആയി തുടരുന്നതിന് നിങ്ങള്‍ക്ക് ഓണ്‍ലൈന്‍ വ്യായാമ ക്ലാസുകളില്‍ ചേരാവുന്നതാണ്.

* നടത്തം നിങ്ങളുടെ ദിനചര്യയുടെ ഭാഗമാക്കുക.

* സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ പരിശീലിക്കുക.

* കൂടുതല്‍ നേരം നില്‍ക്കുകയും ജോലിയില്‍ മുഴുകുകയും ചെയ്യുക.

* ക്ലീനിംഗ്, ഗാര്‍ഡനിംഗ് തുടങ്ങിയ വീട്ടുജോലികള്‍ ചെയ്യുക.

* നിങ്ങളുടെ ദിനചര്യയില്‍ ആഴത്തിലുള്ള ശ്വസനവും വിശ്രമവും ഉള്‍പ്പെടുത്തുക.

* ജലാംശം നിലനിര്‍ത്തുക

നല്ല ആരോഗ്യത്തിന് വഴികള്‍

നല്ല ആരോഗ്യത്തിന് വഴികള്‍

* ധാരാളം ഇളം ചൂടുവെള്ളം കുടിക്കുക.

* മധുരപാനീയങ്ങള്‍ ഒഴിവാക്കുക.

* ആരോഗ്യകരമായ ഭക്ഷണം കഴിക്കുക:

* പഞ്ചസാര, ഉപ്പ്, കൊഴുപ്പ് എന്നിവ പരിമിതപ്പെടുത്തുക.

* ധാന്യങ്ങള്‍ കഴിക്കുക

* പച്ചക്കറികളും പഴങ്ങളും കഴിക്കുക.

* വീട്ടില്‍ തയാറാക്കിയ ഭക്ഷണം കഴിക്കുക.

* പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും പ്രോട്ടീനുകളും നല്‍കുന്ന സമീകൃതാഹാരം കഴിക്കുക.

* ഗ്രീന്‍ ടീ കുടിക്കുക. ഗ്രീന്‍ ടീയില്‍ നിന്നുള്ള ഫൈറ്റോകോണ്‍സ്റ്റിറ്റിയൂഷനുകള്‍ക്ക് ആന്റിവൈറല്‍ ഗുണങ്ങള്‍ ഉണ്ടെന്ന് ചില ശാസ്ത്രീയ തെളിവുകള്‍ കാണിക്കുന്നു. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

കോവിഡ് 19 അണുബാധാ നിരക്ക് കൂടുതലുള്ളതിനാല്‍ മുകളില്‍ പറഞ്ഞ രോഗാവസ്ഥകള്‍ ഉള്ളവര്‍ അണുബാധ ഒഴിവാക്കാന്‍ ശ്രദ്ധിക്കുകയും എല്ലാ സുരക്ഷാ മുന്‍കരുതലുകള്‍ പാലിക്കുകയും വേണം. നിങ്ങളെയും മറ്റുള്ളവരെയും പരിരക്ഷിക്കാന്‍ സഹായിക്കുന്നതിന് നിങ്ങളുടെ മൂക്കും വായയും മൂടുന്ന മാസ്‌ക് ധരിക്കുക, ശുചിത്വം പാലിക്കുക. നിങ്ങള്‍ക്ക് ഹൃദ്രോഗം, അമിതവണ്ണം അല്ലെങ്കില്‍ മറ്റ് കോമോര്‍ബിഡിറ്റികള്‍ ഉണ്ടെങ്കില്‍ കോവിഡ് 19 അണുബാധയ്ക്ക് വളരെ സാധ്യതയുണ്ട്. അതിനാല്‍ ദിവസവും മതിയായ ഉറക്കം നേടുക, സജീവമായി തുടരുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. നിങ്ങളുടെ മരുന്നുകള്‍ ഒരിക്കലും മുടക്കരുത്. പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച് ഡോക്ടറുമായി ആലോചിക്കുക.

Most read:ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌Most read:ഇതെല്ലാം ശീലമാക്കിയാല്‍ സ്റ്റാമിനയുള്ള ശരീരം ഉറപ്പ്‌

English summary

Obesity And Heart Disease: Risk Factors For COVID-19

Several studies have shown a strong relationship between people with obesity, heart health and COVID-19. Read on to know more.
X
Desktop Bottom Promotion