For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണ സദ്യ നിസ്സാരമല്ല: ഇത് ആയുസ്സിന് അത്ഭുതകരമായ ഭക്ഷണം

|

ഓണം എന്നത് നമ്മുടെ ദേശിയോത്സവമാണ്. ഓണക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് നാം എല്ലാവരും. ഇനി വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് തിരുവോണത്തിനുള്ളത്. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഓണത്തിന് സമാപനം കുറിക്കുന്ന തിരുവോണത്തിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് മലയാളികള്‍ എല്ലാവരും തന്നെ. ഓണത്തിന് എല്ലാവരേയും ആകര്‍ഷിക്കുന്നതാണ് ഓണസദ്യ. എന്നാല്‍ സദ്യ തയ്യാറാക്കുമ്പോള്‍ അതില്‍ ചേരുന്ന വിഭവങ്ങള്‍ വളരെ സ്‌പെഷ്യലാണ്. വിഭവ സമൃദ്ധമായ സദ്യയില്ലാതെ ഓണം പൂര്‍ത്തിയാവില്ല എന്ന് നമുക്കറിയാം. എന്നാല്‍ രുചിയോടൊപ്പം ആരോഗ്യവും നല്‍്കുന്നതാണ് ഓണസദ്യ എന്ന് നിങ്ങള്‍ക്കറിയാമോ?

Traditional Onasadya

സത്യമതാണ്, ഓണസദ്യ എന്നത് എപ്പോഴും ആരോഗ്യവും ആയുസ്സും കൂടി നല്‍കുന്ന ഒന്നാണ്. ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങള്‍ സദ്യയില്‍ ഒരുങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സദ്യ എന്നത് വേണ്ടതുപോലെ കഴിച്ചാല്‍ മരുന്നിന്റെ ഗുണം നല്‍കുന്നതാണ്. ചോറ്, പരിപ്പ്, പപ്പടം, നെയ്യ്, പടവലം, വാഴപ്പഴം, വിവിധതരം അച്ചാറുകള്‍, പച്ചടി, കിച്ചടി, അവിയല്‍, സാമ്പാര്‍, തോരന്‍, ഓലന്‍, കാളന്‍, കൂട്ടുകറി, രസം, മോര്, പായസം, ചിപ്‌സ് എന്നിവയാണ് സാധാരണയായി ഓണസദ്യയിലെ വിഭവങ്ങള്‍. എന്നാല്‍ ഇവക്ക് ഓരോന്നിനും ഇലയില്‍ അതിന്റേതായ സ്ഥാനവും അതിന്റേതായ ഗുണങ്ങളും ഉണ്ട് എന്നതാണ് മനസ്സിലാക്കേണ്ടത്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ചോറ്

ചോറ്

ചോറ് തന്നെയാണ് പ്രധാന വിഭവം. ഇതില്‍ തവിടുള്ള ചോറ് ആണെങ്കില്‍ തയാമിന്‍, റൈബോഫ്‌ലേവിന്‍, നിയാസിന്‍ തുടങ്ങിയ ബി കോംപ്ലക്സ് വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, അരിയില്‍ ആരോഗ്യകരമായ നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ രോഗികള്‍ക്കും കഴിക്കാവുന്നതാണ്. ഇത് കൂടാതെ ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയും നമുക്ക് അരി ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ചോറില്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറവാണ്. തവിടുള്ള അരിയിലും ഫൈറ്റോ ന്യൂട്രിയന്റുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്ന കാര്യത്തില്‍ നല്ല നാടന്‍ ചോറ് സഹായിക്കുന്നു.

പരിപ്പും നെയ്യും പപ്പടവും

പരിപ്പും നെയ്യും പപ്പടവും

സദ്യയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പരിപ്പും, നെയ്യും, പപ്പടവും. സദ്യയുടെ ആദ്യ റൗണ്ടില്‍ സാധാരണയായി വിളമ്പുന്ന വിഭവങ്ങളാണ് ഇവയെല്ലാം തന്നെ. കുറച്ച് എരിവുള്ള പരിപ്പാണ ആദ്യം വിളമ്പുന്നത്. ശേഷം ഏതാനും തുള്ളി നെയ്യ് ഇതിന് മുകളില്‍ വിളമ്പുന്നു. ശേഷം ഒരു പപ്പടവും ചേര്‍ക്കുന്നു. ഇതാണ് ആദ്യ റൗണ്ടിലെ സദ്യ. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവ പരിപ്പില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വൈറ്റമിന്‍ എ, ഡി, ഇ എന്നിവ നെയ്യിലും അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ കാഴ്ചയെ സഹായിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. വിറ്റാമിന്‍ ഡി കാല്‍സ്യം നന്നായി ആഗിരണം ചെയ്യുന്നതിനും സഹായിക്കുന്നു.

ഇഞ്ചി കറി

ഇഞ്ചി കറി

നൂറ് കറികള്‍ക്ക് സമമാണ് ഇഞ്ചിക്കറു. ഇലയുടെ ഇടത് വശത്താണ് ഇത് വിളമ്പുന്നത്. ഇഞ്ചി കറി നിങ്ങളിലെ ദഹന പ്രശ്‌നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. അതോടൊപ്പം തന്നെ ഇതിലെ ആന്റി ഓക്സിഡന്റുകള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു. കൂടാതെ വിറ്റാമിനുകള്‍ എ, ഡി, ഇ, ബി, മഗ്‌നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, കാല്‍സ്യം എന്നിവയും ഇഞ്ചിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. വെറസുകള്‍, ഫംഗസ് അണുബാധകള്‍, വിഷവസ്തുക്കള്‍ എന്നിവയെ ഫലപ്രദമായി ചെറുക്കാന്‍ ഇഞ്ചിക്കുള്ള കഴിവ് അതുകൊണ്ട് തന്നെ നിസ്സാരമല്ല.

image courtesy: wikipedia

അച്ചാറുകള്‍

അച്ചാറുകള്‍

സദ്യക്ക് ഒന്നോ രണ്ടോ അച്ചാറുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കും. ചിലപ്പോള്‍ മാങ്ങയോ അല്ലെങ്കില്‍ നാരങ്ങയോ നെല്ലിക്കയോ ഒക്കെയാവാം അച്ചാര്‍. തൊട്ടുകൂട്ടാന്‍ എന്ന നിലക്കായതിനാല്‍ ഇതിന്റെ ഗുണങ്ങള്‍ ശരീരത്തിന് പക്ഷേ മികച്ചതാണ്. ഇതിലുള്ള വൈറ്റമിന്‍ സിയും ഫ്‌ലേവനോയ്ഡുകളും ശരീരത്തിന് അത്ഭുതകരമായ മാറ്റങ്ങള്‍ നല്‍കുന്നു. ധാതുക്കള്‍, വിറ്റാമിന്‍ ബി, പൊട്ടാസ്യം എന്നിവ ധാരാളം അച്ചാറില്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല, നാരങ്ങയിലെ സിട്രിക് ആസിഡ് ദഹനം എളുപ്പമാക്കുന്നു.

കിച്ചടി

കിച്ചടി

കിച്ചടിയിലെ പ്രധാന ചേരുവകള്‍ തൈരും ബീറ്റ്‌റൂട്ടും അല്ലെങ്കില്‍ വെള്ളരിക്കയും ആണ്. ഇത് ചേരുന്നതിലൂടെ ആയുസ്സിന്റെ കാര്യത്തില്‍ പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വരില്ല. അത്രയധികം ഗുണങ്ങളാണ് കിച്ചടി ശരീരത്തിന് നല്‍കുന്നത്. ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തില്‍ ഇവയെല്ലാം മികച്ചതാണ്. കൂടാതെ, ഇത് എല്ലുകളെ ശക്തവും ആരോഗ്യകരവുമാക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നി്ങ്ങള്‍ക്ക് കിച്ചടിസദ്യയില്‍ ഉള്‍പ്പെടുത്താം.

പച്ചടി

പച്ചടി

പച്ചടിയാകട്ടെ വെറൈറ്റി ആണ്. കാരണം പല പച്ചക്കറികള്‍ കൊണ്ടും പച്ചടി ഉണ്ടാക്കാവുന്നതാണ്. പൈനാപ്പിള്‍ പച്ചടി, ബീറ്റ്‌റൂട്ട് പച്ചടി, മത്തങ്ങപ്പച്ചടി, മാങ്ങാപ്പച്ചടി തുടങ്ങി നിരവധിയാണ്. പൈനാപ്പിളിലെ ബ്രോമെലൈന്‍ എന്ന എന്‍സൈം ദഹനക്കേട് മാറ്റുന്ന കാര്യത്തില്‍ എപ്പോഴും മുന്നിലാണ്. എന്നാല്‍ ഇത് ബീറ്റ്‌റൂട്ട് ആണെങ്കില്‍ ഇതിലെ ഫോളിക് ആസിഡ്, ഇരുമ്പ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ശരീരത്തിന് നല്‍കുന്ന ഗുണത്തെക്കുറിച്ച് പറയുകയേ വേണ്ട. ഇനി മത്തങ്ങയാണെങ്കില്‍ ആല്‍ഫ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് മികച്ചതാണ്. കൂടാതെ കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിന് ഉതകുന്ന വൈറ്റമിന്‍ എ പച്ചടിയില്‍ ധാരാളം ഉണ്ട്.

 അവിയല്‍

അവിയല്‍

ഒരിക്കലും സദ്യയില്‍ ഒഴിവാക്കാനാവാത്തതാണ് അവിയല്‍. ചേരുന്ന എല്ലാ പച്ചക്കറികളുടേയും ഗുണം അതുപോലെ തന്നെ ലഭിക്കുന്നതാണ് അവിയല്‍. സദ്യയിലെ പ്രധാന ഇനം എന്ന് തന്നെ വേണമെങ്കില്‍ വിശേഷിപ്പിക്കാം. തയ്യാറാക്കാന്‍ അല്‍പം ബുദ്ധിമുട്ടാണെങ്കിലും സദ്യയില്‍ ഒഴിവാക്കാത്തതാണ് അവിയല്‍. വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞ അവിയല്‍ ആരോഗ്യകരമായ സദ്യയില്‍ അനിവാര്യമായതാണ്. ഇതിലെ പച്ചക്കറികളില്‍ അടങ്ങിയിട്ടുള്ള നാരുകള്‍ ശരീരഭാരം കുറയ്ക്കാനും പോഷകാഹാരക്കുറവിനെതിരെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

സാമ്പാര്‍

സാമ്പാര്‍

സാമ്പാറില്ലാതെ എന്ത് സദ്യ, ചിന്തിക്കാന്‍ പോലും സാധിക്കില്ല. നല്ല രുചികരമായ വറുത്തരച്ച സാമ്പാര്‍ നിങ്ങള്‍ക്ക് നല്‍കുന്നത് ഒരു കൊല്ലത്തേക്കുള്ള സദ്യയുടെ ഓര്‍മ്മകളാണ്. പലതരം പച്ചക്കറികളും മസാലകളും ഉപയോഗിച്ച് ഉണ്ടാക്കുന്ന സാമ്പാറില്‍ ദഹന പ്രശ്‌നത്തെ ചെറുക്കുന്നതിന് സഹായിക്കുന്ന പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലെ നാരുകള്‍ മലബന്ധം അകറ്റുന്നു. സാമ്പാറിലെ പ്രധാന ഘടകമായ പരിപ്പാവട്ടെ പ്രോട്ടീന്റെ കലവറയാണ്.

പുളിശ്ശേരിയും മോരും രസവും

പുളിശ്ശേരിയും മോരും രസവും

ഇവ മൂന്നും ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം പുളിശേരിയും മോരും രസവും ചേരുമ്പോള്‍ അത് ദഹന പ്രശ്‌നത്തേയും കുടലിന്റ ആരോഗ്യത്തേയും വയറിന്റെ മറ്റ് അസ്വസ്ഥതകളേയും ചെറുക്കുന്നു. ശരീരത്തിന്റെ ആരോഗ്യത്തിന് ആവശ്യമായ നല്ല ബാക്ടീരിയകളെ നിലനിര്‍ത്തുന്നതിന് ഈ വിഭവങ്ങള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല. ഈ വിഭവങ്ങളില്‍ പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, അയോഡിന്‍, റൈബോഫ്‌ലേവിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് സദ്യ കഴിഞ്ഞാല്‍ ഒരു കൈ രസം, മോര് എന്നിവയെല്ലാം കഴിക്കുന്നത് ആരോഗ്യത്തിന് മികച്ച ഗുണം നല്‍കുന്നു.

പായസം

പായസം

ആരോഗ്യ സംരക്ഷണത്തിന് എല്ലാത്തിനും മേമ്പൊടിയായി നമുക്ക് പായസത്തെ ചേര്‍ക്കാവുന്നതാണ്. പായസമില്ലാതെ ഒരിക്കലും സദ്യ പൂര്‍ണമാവുകയില്ല. ഓണസദ്യയില്‍ പായസം എന്നത് അനിവാര്യമായ ഒന്നാണ്. അടപ്രഥമനെങ്കില്‍ ശര്‍ക്കര ഉപയോഗിച്ച് തയ്യാറാക്കുന്നതില്‍ ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, മറ്റ് ധാതുക്കള്‍ എന്നിവ ധാരാളം ഉണ്ടായിരിക്കും. എന്നാല്‍ ഇനി പാല്‍പ്പായസമാണെങ്കിലും ഗുണങ്ങളുടെ കാര്യത്തില്‍ പുറകോട്ട് പോവേണ്ടതില്ല. കാരണം ഇതില്‍ കാല്‍സ്യം, ഫോസ്ഫറസ്, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സദ്യ കഴിക്കുമ്പോള്‍ അത് ആരോഗ്യമാണ് നല്‍കുന്നത് എന്നതാണ്. എന്നാല്‍ എന്തും അധികമായാല്‍ വിഷമാണ്. അതുകൊണ്ട് കഴിക്കുമ്പോള്‍ ഒന്ന് നിയന്ത്രണം നല്‍കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ഓണസദ്യ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം; കാരണമിതാണ്ഓണസദ്യ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കഴിക്കണം; കാരണമിതാണ്

ഓണസദ്യയില്‍ ഒഴിവാക്കാനാവാത്ത വിഭവങ്ങള്‍ ഇതാണ്ഓണസദ്യയില്‍ ഒഴിവാക്കാനാവാത്ത വിഭവങ്ങള്‍ ഇതാണ്

English summary

Nutritional Benefits Of Traditional Onasadya In Malayalam

Here in this article we are sharing the nutritional benefits of traditional Onasadya in malayalam. Take a look
Story first published: Monday, September 5, 2022, 16:11 [IST]
X
Desktop Bottom Promotion