For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

|

ആരോഗ്യകരമായ ജീവിതത്തിനുള്ള ഒരു താക്കോലാണ് സമീകൃതാഹാരം. എന്നിരുന്നാലും, കഠിനമായ ജീവിതശൈലി കാരണം, ദിനവും ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നത് പലര്‍ക്കും ബുദ്ധിമുട്ടാണ്. അനുചിതമായ ഭക്ഷണക്രമം, തിരക്കേറിയ ജീവിത ഷെഡ്യൂള്‍, ശരീരത്തിനു വേണ്ട പോഷണങ്ങളെക്കുറിച്ച് അറിവില്ലായ്മ എന്നിവ കാരണം മിക്ക സ്ത്രീകളിലും പോഷക കുറവുകള്‍ കണ്ടുവരുന്നു.

Most read: പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്‌Most read: പപ്പായ ഇല ജ്യൂസ് കുടിച്ചാല്‍ ശരീരത്തിലെ മാറ്റം ഇത്‌

നല്ല ആരോഗ്യത്തിന് ധാരാളം പോഷകങ്ങള്‍ ആവശ്യമാണ്. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ ശരീരം തീര്‍ച്ചയായും പ്രതികരിക്കും. അത്, പല ആരോഗ്യ അസ്വസ്ഥതകളായും പുറത്തുവരുന്നു. പോഷകക്കുറവ് വിവിധ പ്രായക്കാരിലും ലിംഗഭേദം അനുസരിച്ചും നിലനില്‍ക്കുന്നു. എന്നാല്‍, സമീകൃതാഹാരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പല പോഷകങ്ങളും നേടാവുന്നതാണ്. സ്ത്രീകളില്‍ സാധാരണയായി കണ്ടുവരുന്ന പോഷകക്കുറവുകളെക്കുറിച്ചും അവ എങ്ങനെ പരിഹരിക്കണമെന്നും അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

ആരോഗ്യ സംബന്ധിയായ ലേഖനങ്ങള്‍ക്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

ഇരുമ്പിന്റെ കുറവ്

ഇരുമ്പിന്റെ കുറവ്

മിക്ക സ്ത്രീകളിലും കണ്ടുവരുന്നതാണ് ശരീരത്തില്‍ ഇരുമ്പിന്റെ കുറവ്. ചുവന്ന രക്താണുക്കളുടെ ഏറ്റവും വലിയ ഘടകമാണ് ഇരുമ്പ്. കൂടാതെ ഹീമോഗ്ലോബിനുമായി ബന്ധിപ്പിക്കുകയും കോശങ്ങളിലേക്ക് ഓക്‌സിജന്‍ എത്തിക്കുകയും ചെയ്യുന്നു. ആര്‍ത്തവവിരാമം മൂലം സ്ത്രീകളില്‍ ഇരുമ്പിന്റെ കുറവ് വളരെ സാധാരണമാണ്. സസ്യാഹാരികള്‍ക്കും ആവശ്യത്തിന് ഇരുമ്പ് ശരീരത്തില്‍ എത്തണമെന്നില്ല. ശരീരത്തില്‍ ആവശ്യമായ അളവില്‍ ഇരുമ്പ് ഇല്ലെങ്കില്‍ വിളര്‍ച്ച, ക്ഷീണം, രോഗപ്രതിരോധ ശേഷിക്കുറവ്, തലവേദന, തലകറക്കം, തലവേദന, തലച്ചോറിന്റെ പ്രവര്‍ത്തനക്കുറവ് എന്നിവയ്ക്ക് കാരണമാകാം. ചര്‍മ്മത്തിന്റെ നിറത്തിലെ മാറ്റം, കണ്ണിലെ മാറ്റം, നഖത്തിലെ വ്യത്യാസം എന്നിവ ഇരുമ്പ് ഇല്ലെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങളായി കണക്കാക്കാം.

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

റെഡ് മീറ്റ്, കക്കയിറച്ചി, പയറ്, മത്തങ്ങ വിത്ത്, എള്ള്, കശുവണ്ടി തുടങ്ങിയവയും ചീര പോലുള്ള ഇരുണ്ട ഇലക്കറികളും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളാണ്. മാംസം പോലുള്ള ഭക്ഷണങ്ങളില്‍ കൂടുതലായി ഇരുമ്പ് അടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇരുമ്പ് ധാരാളം അടങ്ങിയ സസ്യ സ്രോതസ്സുകള്‍ കുറവാണ്. വിറ്റാമിന്‍ സി ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പ് ആഗിരണം വര്‍ദ്ധിപ്പിക്കാനും നിങ്ങളെ സഹായിക്കും.

Most read:രോഗപ്രതിരോധശേഷി വേണോ? ഈ ജ്യൂസില്‍ പലതുണ്ട് ഗുണംMost read:രോഗപ്രതിരോധശേഷി വേണോ? ഈ ജ്യൂസില്‍ പലതുണ്ട് ഗുണം

വിറ്റാമിന്‍ ഡിയുടെ കുറവ്

വിറ്റാമിന്‍ ഡിയുടെ കുറവ്

കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനാണ് വിറ്റാമിന്‍ ഡി. മെച്ചപ്പെട്ട മുടി, ആരോഗ്യകരമായ അസ്ഥികള്‍, ഫെര്‍ട്ടിലിറ്റി ഉള്‍പ്പെടെയുള്ള ഹോര്‍മോണ്‍ ആരോഗ്യം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇത് അത്യന്താപേക്ഷിതമാണ്. പേശികളുടെ ബലക്കുറവ്, അസ്ഥി ക്ഷതം എന്നിവയാണ് വിറ്റാമിന്‍ ഡിയുടെ കുറവ് കാണിക്കുന്ന ചില ലക്ഷണങ്ങള്‍. വിറ്റാമിന്‍ ഡിയുടെ കുറവ് ശരീരത്തില്‍ കാല്‍സ്യം കുറയുന്നതിനും കാരണമാകുന്നു, ഇത് അസ്ഥി ഒടിവുകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഡി സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് സാല്‍മണ്‍, അയല, മത്തി, മുട്ടയുടെ മഞ്ഞ എന്നിവ. പ്രകൃതിദത്തമായ സൂര്യപ്രകാശത്തിലൂടെയും ശരീരത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ സ്ത്രീകള്‍ക്ക് ആരോഗ്യകരമായ അളവില്‍ വിറ്റാമിന്‍ ഡി നല്‍കുന്നതായിരിക്കും. നിങ്ങള്‍ വെജിറ്റേറിയനാണെങ്കില്‍ രക്തത്തിന്റെ പ്രവര്‍ത്തനം പതിവായി പരിശോധിക്കുന്നതും വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ കഴിക്കുന്നതും നല്ലതാണ്.

Most read:കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍Most read:കോവിഡ് വൈറസ് ഹൃദയത്തെ ബാധിക്കുന്ന ലക്ഷണങ്ങള്‍

കാല്‍സ്യം കുറവ്

കാല്‍സ്യം കുറവ്

ശരീരത്തില്‍ ഏറ്റവും കൂടുതലുള്ള ധാതുക്കളാണ് കാല്‍സ്യം. ഇത് എല്ലിനെയും പല്ലുകളെയും ബലപ്പെടുത്തുന്നു. ഇന്‍ട്രാ സെല്ലുലാര്‍ സിഗ്‌നലിംഗ്, ന്യൂറോ ട്രാന്‍സ്മിഷന്‍, പേശികളുടെ സങ്കോചം എന്നിവയ്ക്കും കാല്‍സ്യം ആവശ്യമാണ്. കാല്‍സ്യം കുറവുള്ളവരില്‍ ഓസ്റ്റിയോപൊറോസിസ് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും സ്ത്രീകളില്‍ ഒന്നിലധികം ഗര്‍ഭധാരണങ്ങള്‍ നടക്കുമ്പോള്‍ ഇതിന് സാധ്യത വര്‍ധിക്കുന്നു. പാലുല്‍പ്പന്നങ്ങള്‍, ബദാം, ബീന്‍സ്, കടും പച്ചനിറത്തിലുള്ള പച്ചക്കറികള്‍ എന്നിവയാണ് കാല്‍സ്യത്തിന്റെ ഭക്ഷണ സ്രോതസ്സുകള്‍.

വിറ്റാമിന്‍ ബി 12 ന്റെ കുറവ്

വിറ്റാമിന്‍ ബി 12 ന്റെ കുറവ്

ശരിയായ ന്യൂറോളജിക്കല്‍ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ രൂപീകരണത്തിനും ശരീരത്തിന് വിറ്റാമിന്‍ ബി 12 ആവശ്യമാണ്. ഈ വിറ്റാമിന്‍ നോണ്‍വെജ് ഇനങ്ങളില്‍ മാത്രമേ സ്വാഭാവിക രൂപത്തില്‍ കാണപ്പെടുന്നുള്ളൂ. സസ്യാഹാരികള്‍ക്ക് പലപ്പോഴും ബി 12 സപ്ലിമെന്റുകള്‍ കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. ചില ആന്തരിക ഘടകത്തിന്റെ അഭാവം മൂലം ബി 12 ആഗിരണം ചെയ്യാനുള്ള കഴിവില്ലായ്മ പലരിലും സാധാരണമാണ്. പ്രത്യേകിച്ചും ആസിഡ്-ബ്ലോക്കര്‍ മരുന്ന് കഴിക്കുന്നവരിലും ചെറു കുടലില്‍ വീക്കം ഉള്ളവരിലും. ചര്‍മ്മത്തിനും കണ്ണുകള്‍ക്കും നാരങ്ങ-മഞ്ഞ നിറം, കട്ടിയുള്ള നാവ് എന്നിവ വിറ്റാമിന്‍ ബി 12 കുറവിന്റെ അടയാളങ്ങളായി കണക്കാക്കാം. സാല്‍മണ്‍, മട്ടന്‍, മുട്ട എന്നിവയാണ് ബി 12 അടങ്ങിയ ചില ഭക്ഷണ സ്രോതസ്സുകള്‍.

Most read:ഫൈബര്‍ അധികമായാല്‍ ശരീരം പ്രശ്‌നമാക്കും, ശ്രദ്ധിക്കണം!!Most read:ഫൈബര്‍ അധികമായാല്‍ ശരീരം പ്രശ്‌നമാക്കും, ശ്രദ്ധിക്കണം!!

പ്രോട്ടീന്റെ കുറവ്

പ്രോട്ടീന്റെ കുറവ്

പേശികളുടെ ബില്‍ഡിംഗ് ബ്ലോക്കുകള്‍ എന്നും അറിയപ്പെടുന്ന ഒരു പ്രധാന മാക്രോ ന്യൂട്രിയന്റാണ് പ്രോട്ടീന്‍. മുടി, ചര്‍മ്മം, നഖങ്ങള്‍ എന്നിവ പ്രോട്ടീന്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശരീരത്തില്‍ മികച്ച രീതിയില്‍ ഹോര്‍മോണുകള്‍ സൃഷ്ടിക്കുന്നതിന് മതിയായ പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍ വഴി നിങ്ങളുടെ ശരീരത്തില്‍ ഊര്‍ജ്ജം, ഉല്‍പാദനക്ഷമത, മൊത്തത്തിലുള്ള ആരോഗ്യം എന്നിവ വളരുന്നു. കവിളിലെ ചര്‍മ്മത്തിന് തവിട്ടുനിറം, മസിലുകളുടെ കുറവ്, ബലഹീനത എന്നിവയാണ് പ്രോട്ടീന്‍ കുറവിന്റെ ലക്ഷണങ്ങള്‍. ദിവസേന സമീകൃതാഹാരം കഴിക്കുന്നതിലൂടെ ശരീരത്തില്‍ പ്രോട്ടീന്‍ എത്തിക്കാവുന്നതാണ്. പയര്‍വര്‍ഗ്ഗങ്ങള്‍, മുട്ട, ചീസ്, തൈര്, ചിക്കന്‍, മത്സ്യം, നട്‌സ്, വിത്ത് എന്നിവയാണ് പ്രോട്ടീന്‍ മികച്ച അളവില്‍ അടങ്ങിയ ഭക്ഷണങ്ങള്‍.

English summary

Nutrient Deficiencies That Are Common in Women and How to Identify Them

Here we are discussing the common nutrient deficiencies in women and the ways to identify them. Take a look.
Story first published: Saturday, January 23, 2021, 11:45 [IST]
X
Desktop Bottom Promotion