For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൈകളിലെ തരിപ്പ് നിസ്സാരമല്ല; കാരണവും പരിഹാരവും ഇതാ

|

ഉറക്കത്തില്‍ പലപ്പോഴും നമ്മുടെ ശരീരത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടായിരിക്കും. എന്നാല്‍ ഈ അവസ്ഥയില്‍ എന്തൊക്കെ മാറ്റമാണ് നിങ്ങളില്‍ ഉണ്ടാവുന്നത് എന്നുള്ള കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്. മിക്കവരും അര്‍ദ്ധരാത്രിയില്‍ എഴുന്നേല്‍ക്കുന്നത് കൈകള്‍ തരിപ്പ് അനുഭവിച്ച് കൊണ്ടായിരിക്കും. എന്നാല്‍ എന്താണ് ഈ മരവിപ്പിന് പിന്നിലെ കാരണം എന്ന് പലര്‍ക്കും അറിയില്ല. ഇതിനുള്ള മെഡിക്കല്‍ പദം പാരസ്‌തേഷ്യ എന്നാണ്, പക്ഷേ ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്, ഇത് നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യമാണോ എന്നുള്ളത് പലര്‍ക്കും അറിയില്ല.

വയര്‍ വീര്‍ത്ത് നില്‍ക്കുന്നോ; കുടവയറല്ല കാരണം; ഒളിഞ്ഞിരിക്കുന്ന അപകടംവയര്‍ വീര്‍ത്ത് നില്‍ക്കുന്നോ; കുടവയറല്ല കാരണം; ഒളിഞ്ഞിരിക്കുന്ന അപകടം

ഈ അവസ്ഥയെക്കുറിച്ച് പലര്‍ക്കും വിവരിക്കാന്‍ അറിയാത്തതാണ് പ്രധാന പ്രശ്‌നം. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് എങ്ങനെ നിങ്ങളെ ബാധിക്കുന്നു എന്നും എന്തൊക്കെയാണ് ഇതിന് പരിഹാരം എന്നും നമുക്ക് നോക്കാവുന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി അതിന്റെ കാരണങ്ങള്‍ പരിഹാരങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഓരോ അവസ്ഥയിലും നിങ്ങളുടെ ആരോഗ്യം വെല്ലുവിളികള്‍ ഉയര്‍ത്തുമ്പോള്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കൈയ്യിലെ മരവിപ്പിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

പാരസ്‌തേഷ്യ

പാരസ്‌തേഷ്യ

ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പാരസ്‌തേഷ്യ ഉണ്ടാകാമെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോളജിക്കല്‍ ഡിസോര്‍ഡേഴ്‌സ് ആന്‍ഡ് സ്‌ട്രോക്ക് പറയുന്നുണ്ട്. മുന്നറിയിപ്പില്ലാതെയാണ് ഇത് സംഭവിക്കുന്നത്. സാധാരണയായി ഞരമ്പുകളില്‍ നിരന്തരമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. പരെസ്‌തേഷ്യ പൊതുവേ അപകടകരമാകുമ്പോള്‍ അത് നിരുപദ്രവകരമാണ്, പക്ഷേ ഇത് പതിവായി അനുഭവപ്പെടുമ്പോള്‍ ഒരു അടിസ്ഥാന രോഗത്തിന്റെ ലക്ഷണമാകാം. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പരെസ്‌തേഷ്യയുടെ കാരണങ്ങള്‍

പരെസ്‌തേഷ്യയുടെ കാരണങ്ങള്‍

കമിഴ്ന്ന് കിടന്ന് കൈകള്‍ വയറിന് മുകളില്‍ വെച്ച് ഉറങ്ങുക, തലയ്ക്ക് താഴെ കൈകൊണ്ട് പിന്നില്‍ കിടക്കുക, അല്ലെങ്കില്‍ വശത്ത് കൈകള്‍ വെച്ച് കിടക്കുക, കൈകള്‍ വളച്ചൊടിച്ച് കിടക്കുക എന്നിവ നമ്മുടെ ഉറക്കങ്ങളില്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന മോശം ഉറക്ക പൊസിഷനാണ്. ഇവ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുന്നു. ഇതാണ് മരവിപ്പിന്റെ പ്രധാന കാരണം. കൈത്തണ്ട വേദന, ദുര്‍ബലമായ പിടി, കൈയിലെ മരവിപ്പ് എന്നിവയാണ് പലപ്പോഴും ഇത്തരം അസ്വസ്ഥതകള്‍ നേരിടുന്ന പ്രധാന അവസയവങ്ങള്‍. വേദന സാധാരണയായി സ്വയം അപ്രത്യക്ഷമാകും, പക്ഷേ ഇത് 2 ദിവസത്തില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുകയാണെങ്കില്‍, ഒരു ഡോക്ടറെ കാണാനുള്ള സമയമാണിത്.

വിറ്റാമിന്‍ ബി 12 കുറവ്

വിറ്റാമിന്‍ ബി 12 കുറവ്

വിറ്റാമിന്‍ ബി 12 - സ്വാഭാവികമായും മാംസം, മത്സ്യം, കോഴി, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്നു. ഇതിന്റെ അളവ് കുറയുകയാണെങ്കില്‍ പലപ്പോഴും കൈകാലുകള്‍ മരവിപ്പ് അനുഭവപ്പെടുന്നു. എന്നാല്‍ വിറ്റാമിന്ഡ ബി 12 നമ്മുടെ ഞരമ്പുകളെയും രക്തകോശങ്ങളെയും ആരോഗ്യകരമായി നിലനിര്‍ത്തുന്നു. ശരീരത്തില്‍ വിറ്റാമിന്‍ ബി 12 ന്റെ അഭാവം നാഡി പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് ഇതെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

സമ്മര്‍ദ്ദവും ഉത്കണ്ഠയും

സമ്മര്‍ദ്ദവും ഉത്കണ്ഠയും

നിങ്ങള്‍ ഉത്കണ്ഠാകുലരാകുകയോ സമ്മര്‍ദ്ദത്തിലാകുകയോ ചെയ്യുമ്പോള്‍, പലപ്പോഴും സ്‌ട്രെസ് ഹോര്‍മോണുകള്‍ നിങ്ങളുടെ ശരീരം സജീവമാക്കുന്നു. ഈ ഫിസിയോളജിക്കല്‍ പ്രതികരണത്തില്‍ കൂടുതല്‍ പ്രാധാന്യമുള്ള മറ്റ് ശരീരഭാഗങ്ങളിലേക്ക് രക്തയോട്ടം വഴിതിരിച്ചുവിടുന്നു. ചില പ്രദേശങ്ങളില്‍ രക്തചംക്രമണം കുറയുന്നത് ഇത്തരം അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സമ്മര്‍ദ്ദം നമ്മുടെ പേശികളില്‍ പിരിമുറുക്കത്തിനും കാരണമാകും, ഇത് വേദനയില്‍ കലാശിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

മെഡിക്കല്‍ അവസ്ഥകള്‍

മെഡിക്കല്‍ അവസ്ഥകള്‍

ശരീരത്തിന്റെ നാഡീവ്യവസ്ഥയെ ബാധിക്കുന്ന മെഡിക്കല്‍ അവസ്ഥയുടെ ലക്ഷണമായി പലപ്പോഴും ക്രോണിക് പരെസ്‌തേഷ്യ ഉണ്ടാകാം. മരവിപ്പ്, പേശി ബലഹീനത എന്നിവ ഉണ്ടെങ്കില്‍, നിങ്ങളുടെ ഡോക്ടറെ ഉടന്‍ സമീപിക്കേണ്ടതാണ്. മരവിപ്പ് സാധാരണ അവസ്ഥയാണെങ്കില്‍ പോലും ഒരിക്കലും അതിനെ നിസ്സാരമായി കണക്കാക്കരുത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

പരെസ്‌തേഷ്യ എങ്ങനെ ഒഴിവാക്കാം?

പരെസ്‌തേഷ്യ എങ്ങനെ ഒഴിവാക്കാം?

നിങ്ങളുടെ കൈകള്‍ എപ്പോഴും ആക്ടീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കണം. സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതിന് എപ്പോഴും ശ്രദ്ധിച്ച് കൊണ്ടിരിക്കണം. ഇതിലൂടെ കൈയ്യുടെ സംവേദനം സാധാരണയായി മടങ്ങിവരും. ഇത് കൂടാതെകൈ കുലുക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. നിങ്ങളുടെ കൈകള്‍ മുകളിലേക്ക് നീട്ടാനും നിങ്ങളുടെ തല വശത്തേക്ക് കുലുക്കാനും തോളുകള്‍ മുകളിലേക്കും താഴേക്കും നീക്കി കഴുത്തില്‍ പിരിമുറുക്കമില്ലാത്ത അവസ്ഥയുണ്ടാക്കുന്നതിനും ശ്രദ്ധിക്കണം.

നിങ്ങളുടെ ഉറക്കത്തിന്റെ പൊസിഷന്‍ മെച്ചപ്പെടുത്തുക

നിങ്ങളുടെ ഉറക്കത്തിന്റെ പൊസിഷന്‍ മെച്ചപ്പെടുത്തുക

ഉറങ്ങുമ്പോള്‍ ഉറങ്ങുന്ന പൊസിഷന്‍ കൃത്യമായിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ കൈകള്‍ കൃത്യമായി വെക്കുന്നതിന് ശ്രദ്ധിക്കണം. ശരീരത്തിനടിയില്‍ കൈകള്‍ മടക്കി വെക്കുന്നത് ഒഴിവാക്കുക. സുഗമമായ രക്തയോട്ടം ഉറപ്പാക്കാന്‍ കൈത്തണ്ട നേരെയാക്കാന്‍ ശ്രമിക്കുക. കൈകളിലേക്കുള്ള രക്തചംക്രമണം തടയുന്നതിന്, തലയ്ക്ക് മുകളിലേക്ക് ഉയര്‍ത്തി വെച്ച് ഉറങ്ങുന്നതിന് പകരം കൈ വശങ്ങളില്‍ വെച്ച് ഉറങ്ങാന്‍ ശ്രദ്ധിക്കാവുന്നതാണ്.

ആരോഗ്യകരമായ ഒരു ജീവിതരീതി

ആരോഗ്യകരമായ ഒരു ജീവിതരീതി

പതിവ് വ്യായാമം നമ്മുടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുന്നു, മാത്രമല്ല രക്തചംക്രമണത്തെ സഹായിക്കുകയും ചെയ്യുന്നു. നല്ല ഭക്ഷണരീതി വിറ്റാമിന്‍ കുറവുകള്‍ ഒഴിവാക്കാനും നാഡീ വേദന കുറയ്ക്കാനും സഹായിക്കും. ഇത് കൂടാതെ എന്തെങ്കിലും തരത്തിലുള്ള മെഡിക്കല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടുക. കഠിനമോ വിട്ടുമാറാത്തതോ ആയ ലക്ഷണങ്ങള്‍ ഉള്ളവരില്‍, എന്താണ് കൃത്യമായ കാരണം എന്ന് മനസ്സിലാക്കാന്‍ ഡോക്ടറെ സമീപിക്കുക.

 പെട്ടെന്നുള്ള മരവിപ്പ്

പെട്ടെന്നുള്ള മരവിപ്പ്

പെട്ടെന്ന് ആണ് നിങ്ങളുടെ കൈകള്‍ മരവിക്കുന്നതെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം, അതിനാല്‍ തലകറക്കം, പക്ഷാഘാതം, സംസാരിക്കാനുള്ള ബുദ്ധിമുട്ടുകള്‍, ബാലന്‍സ് നഷ്ടപ്പെടല്‍, കടുത്ത തലവേദന എന്നിവയ്‌ക്കൊപ്പം പാരസ്റ്റീഷ്യ ഉണ്ടെങ്കില്‍ അടിയന്തിര സഹായം തേടുക. അതുകൊണ്ട ഒരു മരവിപ്പ് ആണ് എന്ന് കരുതി അതിനെ നിസ്സാരമാക്കി വിടരുത്. അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

English summary

Numbness In Hands While Sleeping: Causes And Treatment

Here in this article we are discussing about the causes and treatment of numbness in hands while sleeping. Take a look.
X
Desktop Bottom Promotion