For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡിന് പിന്നാലെ ബ്രിട്ടനെ ഭീതിയിലാക്കി നോറോവൈറസ് വ്യാപനം

|

കോവിഡ് ഭീതി ഒഴിഞ്ഞ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവരുന്നതിനിടെ ബ്രിട്ടനെ ഭീതിയിലാക്കി നോറോവൈറസ് വ്യാപനം. ഇതുവരെ 154 പേരില്‍ രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് (പി.എച്ച്.ഇ) അടുത്തിടെ അണുബാധകള്‍ വര്‍ദ്ധിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അടുത്തിടെയാണ് വൈറസ് ബാധയിലെ വര്‍ധന ആശങ്ക ഉയര്‍ത്താന്‍ തുടങ്ങിയത്.

Most read: ഇതുവരെ വാക്‌സിന്‍ എടുത്തില്ലേ ? ഇതെല്ലാം ശ്രദ്ധിച്ചാലേ ഇനി രക്ഷയുള്ളൂMost read: ഇതുവരെ വാക്‌സിന്‍ എടുത്തില്ലേ ? ഇതെല്ലാം ശ്രദ്ധിച്ചാലേ ഇനി രക്ഷയുള്ളൂ

അഞ്ചാഴ്ചക്കിടെയാണ് ഇംഗ്ലണ്ടില്‍ ഇത്രയധികം പേരില്‍ വൈറസ് ബാധ കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ഇത്രയും ഉയര്‍ന്ന കണക്കുകള്‍ ഉണ്ടാകുന്നത്. കോവിഡ് പോലെ തന്നെ പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ് രാജ്യത്തെ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നോറോവൈറസ് എന്താണെന്നും ഇത് എങ്ങനെ പടരുന്നുവെന്നും ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്നും ഈ ലേഖനത്തില്‍ വായിച്ചറിയാം.

എന്താണ് നോറോവൈറസ്

എന്താണ് നോറോവൈറസ്

രോഗികളില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാക്കുന്ന വൈറസാണ് നോറോവൈറസ് എന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സി.ഡി.സി) അഭിപ്രായപ്പെടുന്നു. ഏതൊരാള്‍ക്കും അണുബാധ പിടിപെട്ട് രോഗം വരാം. 'വിന്റര്‍ വൊമിറ്റിംഗ് ബഗ്' എന്നും ഇത് പൊതുവെ അറിയപ്പെടുന്നു. രോഗബാധിതരായ ആളുകള്‍ കോടിക്കണക്കിന് വൈറസ് കണികകളെ പുറത്തുവിടും. എന്നാല്‍ അവയില്‍ ചിലത് മാത്രമേ മറ്റ് ആളുകളെ രോഗികളാക്കൂവെന്നും സി.ഡി.സി പറയുന്നു.

 ഇത് എങ്ങനെ വ്യാപിക്കുന്നു

ഇത് എങ്ങനെ വ്യാപിക്കുന്നു

ഇനിപ്പറയുന്നവ വഴികളിലൂടെ നിങ്ങള്‍ക്ക് നോറോവൈറസ് വൈറസ് ബാധിക്കാം: 1) രോഗബാധിതനുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുക, 2) മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുക, 3) മലിനമായ പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം കൈകള്‍ കഴുകാതെ നിങ്ങളുടെ വായില്‍ സ്പര്‍ശിച്ചാല്‍.

Most read:കോവിഡിന് സമാനമായ ലക്ഷണങ്ങള്‍; ഈ രോഗങ്ങള്‍ വന്നാല്‍ തെറ്റിദ്ധരിക്കേണ്ടMost read:കോവിഡിന് സമാനമായ ലക്ഷണങ്ങള്‍; ഈ രോഗങ്ങള്‍ വന്നാല്‍ തെറ്റിദ്ധരിക്കേണ്ട

ലക്ഷണങ്ങള്‍ എന്താണ്

ലക്ഷണങ്ങള്‍ എന്താണ്

സിഡിസി നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് വയറിളക്കം, ഛര്‍ദ്ദി, ഓക്കാനം, വയറുവേദന എന്നിവയാണ് നോറോവൈറസിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങള്‍. പനി, തലവേദന, ശരീരവേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. വൈറസ് ആമാശയത്തിലോ കുടലിലോ വീക്കം ഉണ്ടാക്കുന്നു, ഇത് അക്യൂട്ട് ഗ്യാസ്‌ട്രോഎന്റൈറ്റിസ് എന്നറിയപ്പെടുന്നു. അണുബാധയേറ്റു കഴിഞ്ഞ് 12 മുതല്‍ 48 മണിക്കൂറിനുള്ളില്‍ ഒരു വ്യക്തി രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നു, സാധാരണയായി ഇത് മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കും. ശരീരത്തിന് സ്വയം ഇവക്കെതിരെ പ്രതിരോധശേഷി ആര്‍ജിക്കാമെങ്കിലും എത്രനാള്‍ ഇത് നിലനില്‍ക്കുമെന്ന് സ്ഥിരീകരിക്കാനായിട്ടില്ല എന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

ഒരു വ്യക്തിയുടെ ലക്ഷണങ്ങളെ അടിസ്ഥാനമാക്കി ഒരു ഡോക്ടര്‍ക്ക് സാധാരണയായി നൊറോവൈറസ് നിര്‍ണ്ണയിക്കാന്‍ കഴിയും. മലം പരിശോധിക്കുന്നതിലൂടെ നോറോവൈറസ് കണ്ടെത്താനാകും. നിങ്ങള്‍ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നവരോ കുറഞ്ഞ രോഗപ്രതിരോധ ശേഷി ഉള്ളവരോ ആണെങ്കില്‍ നിങ്ങളുടെ മലം പരിശോധിക്കാന്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്യും.

Most read:കോവിഡ് 19: രണ്ടാംതരംഗത്തിലെ ഈ തെറ്റുകള്‍ ഇനി ആവര്‍ത്തിച്ചാല്‍ അടുത്ത ദുരിതംMost read:കോവിഡ് 19: രണ്ടാംതരംഗത്തിലെ ഈ തെറ്റുകള്‍ ഇനി ആവര്‍ത്തിച്ചാല്‍ അടുത്ത ദുരിതം

എന്തെങ്കിലും പ്രത്യേക ചികിത്സയുണ്ടോ

എന്തെങ്കിലും പ്രത്യേക ചികിത്സയുണ്ടോ

നോറോവൈറസിന് ഇതുവരെ പ്രത്യേക മരുന്നോ ചികിത്സയോ ലഭ്യമായിട്ടില്ല. ഛര്‍ദ്ദി, വയറിളക്കം എന്നിവ മൂലം നഷ്ടപ്പെടുന്ന ജലാംശം തിരിച്ചെത്തിക്കാനും നിര്‍ജ്ജലീകരണം തടയാനുമായി ധാരാളം വെള്ളം കുടിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. പനിയോ ശരീരവേദനയോ നിയന്ത്രിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും നിങ്ങള്‍ക്ക് കഴിക്കാം.

ശരീരത്തില്‍ വൈറസ് എത്രകാലം നിലനില്‍ക്കും

ശരീരത്തില്‍ വൈറസ് എത്രകാലം നിലനില്‍ക്കും

നോറോവൈറസ് ലക്ഷണങ്ങള്‍ സാധാരണയായി ഒന്ന് മുതല്‍ മൂന്ന് ദിവസം വരെ നീണ്ടുനില്‍ക്കും. രോഗലക്ഷണങ്ങള്‍ സാധാരണയായി കുറച്ച് ദിവസത്തേക്ക് മാത്രമേ നിലനില്‍ക്കൂവെങ്കിലും ആളുകള്‍ കൂടുതല്‍ കാലം വൈറസ്വാഹകരായി തുടരാം. അണുബാധയില്‍ നിന്ന് കരകയറിയതിന് ശേഷം ചില ആളുകള്‍ ആഴ്ചകളോളം അല്ലെങ്കില്‍ മാസങ്ങളോളം വൈറസ് വാഹകരായേക്കാം. പലതരം നോറോവൈറസുകള്‍ ഉള്ളതിനാല്‍, നിങ്ങള്‍ക്ക് ഏതില്‍ നിന്ന് വേണമെങ്കിലും രോഗം വരാം. ചില ആളുകള്‍ നോറോവൈറസുകള്‍ക്കെതിരേ സ്വാഭാവിക പ്രതിരോധശേഷി വികസിപ്പിച്ചേക്കാം. പക്ഷേ അവരുടെ പ്രതിരോധശേഷി എത്രകാലം നീണ്ടുനില്‍ക്കുമെന്ന് വ്യക്തമല്ല.

നോറോവൈറസ് എങ്ങനെ തടയാം

നോറോവൈറസ് എങ്ങനെ തടയാം

നോറോവൈറസ് പിടിപെടാതിരിക്കാന്‍ ശരിയായ കൈ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. സോപ്പിട്ട് കൈ കഴുകുക. കൂടാതെ, നിങ്ങള്‍ക്ക് മദ്യം അടിസ്ഥാനമാക്കിയുള്ള ഹാന്‍ഡ് സാനിറ്റൈസറുകളും ഉപയോഗിക്കാം. പഴങ്ങളും പച്ചക്കറികളും തയ്യാറാക്കി കഴിക്കുന്നതിനുമുമ്പ് ശ്രദ്ധാപൂര്‍വ്വം ഇവ കഴുകി വൃത്തിയാക്കുക. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ മറ്റുള്ളവര്‍ക്കായി നിങ്ങള്‍ ഭക്ഷണം തയാറാക്കി നല്‍കരുത്. ലക്ഷണങ്ങള്‍ അവസാനിച്ച് കുറഞ്ഞത് രണ്ട് ദിവസമെങ്കിലും കഴിഞ്ഞ് ഭക്ഷണം പാകം ചെയ്യാം. നിങ്ങളുടെ വീട്ടിലെ ഉപരിതലങ്ങള്‍ നന്നായി വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുക.

Most read:കോവിഡില്‍ 'വില്ലന്‍'; ലാംഡ വകഭേദത്തെ കരുതിയിരിക്കണംMost read:കോവിഡില്‍ 'വില്ലന്‍'; ലാംഡ വകഭേദത്തെ കരുതിയിരിക്കണം

English summary

Norovirus Outbreak: Know Norovirus Symptoms, How it is Transmitted, Treatment and Prevention in malayalam

Cases of norovirus have recently been increasing across England. Here is everything you need about the virus.
X
Desktop Bottom Promotion