Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി!
എല്ലാ അര്‍ത്ഥത്തിലും നല്ല തുടക്കം വേണമെങ്കില്‍ ഉപേക്ഷിക്കണം ഇതെല്ലാം
പുതുവര്‍ഷത്തിന് ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ഈ അവസരത്തില്‍ നാം ആഗ്രഹിക്കുന്നത് ഒരു നല്ല തുടക്കത്തിന് വേണ്ടി തന്നെയാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അത് നിങ്ങളില്‍ കൂടുതല്‍ പ്രഷര്‍ നല്കുന്നു. കാരണം നമ്മള് എത്രയൊക്കെ ശ്രദ്ധിച്ചാലും ചില ശീലങ്ങള്‍ മാറ്റാന്‍ സാധിക്കുന്നില്ല എന്നതാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം അവസ്ഥയില്‍ നാം അറിയേണ്ട അല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ച്. കാരണം ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ പല വിധത്തില്‍ അലട്ടാം. അതിന്റെ നല്ലൊരു ഭാഗം കാരണങ്ങളും നിങ്ങള്‍ ഉണ്ടാക്കി വെക്കുന്നത് തന്നെയായിരിക്കും.

എന്നാല്‍ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ നാം ചിലതിനെ മാറ്റി നിര്‍ത്തുന്നു. ചിലതിനെ ഒഴിവാക്കുന്നു, ചിലത് കൂടെ ചേര്‍ക്കുന്നു. ഇത്തരം കാര്യങ്ങളില്‍ നാം ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ ഒരു പരിധി വരെ ആരോഗ്യകരവും സന്തോഷകരവുമായ ഒരു പുതുവര്‍ഷം നമുക്ക് ആഘോഷിക്കാന്‍ സാധിക്കുന്നു. നമ്മള് വേണ്ടെന്ന് വെക്കേണ്ട 2022-ലെ ചില ശീലങ്ങളുണ്ട്. ഇവ 2023-ലേക്ക് കൂടെക്കൂട്ടാന്‍ പാടില്ല. എന്തൊക്കെയാണ് ഉപേക്ഷിക്കേണ്ട ശീലങ്ങള്‍ എന്നും ആരോഗ്യകരമായ ജീവിത രീതി എങ്ങനെ ഉയര്‍ത്തിയെടുക്കാം എന്നും നമുക്ക് നോക്കാം.

വ്യായാമക്കുറവ്
നിങ്ങള്‍ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് എപ്പോഴും പരാതി പറയുന്ന വ്യക്തിയാണോ? എന്നാല്‍ ആരോഗ്യത്തിന് വേണ്ടി നിങ്ങള്‍ എന്തെങ്കിലും ചെയ്യാറുണ്ടോ? ആരോഗ്യത്തിന്റെ കാര്യത്തില്‍ നമുക്ക് അല്പം ശ്രദ്ധിച്ചാല്‍ പുതുവര്‍ഷം ഉഷാറാക്കാം. അതിന് വേണ്ടി വ്യായാമം ശീലിക്കണം. ഇത് വരെ നിങ്ങള്‍ കൂടെക്കൂട്ടിയ വ്യായാമക്കുറവ് പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യം തകര്‍ക്കുന്നതാണ്. ഇത് നിങ്ങളില്‍ സ്വാഭാവികമായും അലസതയും ആരോഗ്യ പ്രശ്നങ്ങളും കൊണ്ട് വരുന്നു. അതുകൊണ്ട് അതിനെയെല്ലാം 2022-ല്‍ തന്നെ ഉപേക്ഷിക്ക് ആരോഗ്യകരമായ ഒരു ജീവിത ശൈലി പിന്തുടരാം.

സോഷ്യല്‍ മീഡിയ അഡിക്ഷന്
നമ്മളില്‍ തന്നെ നല്ലൊരു ശതമാം ആളുകളും സോഷ്യല്‍ മീഡിയക്ക് അടിമകളാണ്. എന്നാല്‍ ഈ ഒരു ശീലം പൂര്‍ണമായും ഉപേക്ഷിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയുടെ അമിത ഉപയോഗം അല്പം കുറക്കുന്നത് തന്നെയാണ് നിങ്ങള്‍ക്ക് ആരോഗ്യത്തിനും മനസ്സിനും നല്ലത്. കാരണം നമ്മുടെ ജീവിത നിലവാരത്തെ ഈ അഡിക്ഷന് തകര്‍ക്കുകയാണ് ചെയ്യുന്നത്. നല്ലൊരു ശതമാനം ആളുകളിലും ഇത് പലപ്പോഴും മാനസിക പിരിമുറുക്കത്തിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്.

ടോക്സിക് സ്വഭാവം
ഇത് പലരിലും നാം കണ്ടിട്ടുണ്ടാവും നമ്മളില്‍ പലരും അതിന് ഇരയായിട്ടും ഉണ്ടായിരിക്കും. ചില ആളുകള്‍ അവരുടെ വാക്കില്‍ വിഷം വെക്കുന്നു. ഇതിന്റെ ഫലമായി മറ്റുളഅളവരം അറിഞ്ഞ് കൊണ്ട് ദ്രോഹിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഈ ശീലം നിങ്ങളുടെ മാനസികാരോഗ്യത്തെ വരെ മോശമായി ബാധിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് ഈ ശീലം ഉണ്ടെങ്കില്‍ ഉടന്‍ തന്നെ നിര്‍ത്തുക.. മാത്രമല്ല എപ്പോഴും മറ്റുള്ളവരോട് കൂടുതല്‍ അനുകമ്പയും ദയയും സ്നേഹവും ഉള്ളവരാകാന്‍ പഠിക്കുക. നിങ്ങള്‍ കാരണം മറ്റൊരാള്‍ വേദനിക്കരുത്. 2023-ല്‍ ഇതായിരിക്കണം നിങ്ങളുടെ ഏറ്റവും വലിയ ചിന്തയും പ്രവൃത്തിയും.

നെഗറ്റീവ് ചിന്താരീതി
നാം പലപ്പോഴും നിഷേധാത്മക ചിന്തകളില്‍ കുടുങ്ങിക്കിടക്കുന്നവരായിരിക്കും. നാം സ്വന്തമായി തീര്‍ക്ക ഒരു നെഗറ്റീവ് ഓറക്കുള്ളില് ഒതുങ്ങിക്കൂടി മാനസികാരോഗ്യവും ശാരീരികാരോഗ്യവും നശിപ്പിച്ച് പലരും മുന്നോട്ട് പോവുന്നു. എന്നാല്‍ 2023 അങ്ങനെ വേണ്ട. മറ്റുള്ളവര്‍ക്കുള്ളത് തന്നെയാണ് നമുക്കും ഉള്ളത് എന്ന ചിന്ത നിങ്ങളിലുണ്ടാവണം. അത് മാത്രമല്ല എല്ലാം നേടിയെടുക്കാന്‍ തനിക്ക് കഴിവുണ്ടെന്നതും ചിന്തിക്കണം. ഇത് നിങ്ങളുടെ നെഗറ്റീവ് കാഴ്ചപ്പാടിലെ മായ്ക്കുന്നതിന് സഹായിക്കുന്നു.

നിരന്തരമായ താരതമ്യം
പലപ്പോഴും ജീവിതത്തില്‍ പരാജയപ്പെട്ട ആളുകള്‍ വിജയത്തിന് വേണ്ടി ശ്രമിക്കാതെ വിജയിച്ചവരുമായി തങ്ങളെ താരതമ്യം ചെയ്യുന്നു. എന്നാല്‍ വിജയിച്ചവരും നിരന്തരമായ പരാജയത്തിന് ശേഷമാണ് വിജയത്തിലേക്ക് എത്തിയത് എന്ന് ഇവരില്‍ പലരും ചിന്തിക്കുകയില്ല. തങ്ങളിലെ പരാജയത്തെ മാത്രമേ ഇവര്‍ എപ്പോഴും കാണുകയുള്ളൂ. എന്നാല്‍ ആ ചിന്ത വെടിഞ്ഞ് ജീവിത വിജയം കൈപ്പിടിയിലാക്കുന്നതിനുള്ള ഒരു പുതിയ തുടക്കത്തിന് ആരംഭമിടുക. ഇത് നിങ്ങള്‍ക്ക് ജീവിതത്തില്‍ സന്തോഷം നിറക്കുന്നു.

അനാവശ്യമായ കുറ്റബോധം
പലരിലും പുതുവര്‍ഷത്തെ നശിപ്പാക്കാന്‍ പോന്ന ഒന്നാണ് ഈ കുറ്റബോധം. താന്‍ ചെയ്ത കാര്യങ്ങളില്‍ അതി കഠിനമായ കുറ്റബോധം ഉള്ളത് നല്ലതാണ്. എന്നാല്‍ അത് ആലോചിച്ച് ജീവിത കാലം മുഴുവന്‍ ഇരിക്കുന്നത് അ്ത്ര നല്ല ശീലമല്ല എന്നതാണ് സത്യം. ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും നിറക്കുന്ന ഒരു പുതുവര്‍ഷത്തെയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഒരു കാരണവശാലും പഴയ കാര്യങ്ങളില്‍ കുറ്റബോധം ആലോചിച്ച് പ്രതിസന്ധിയിലാവേണ്ടതില്ല.. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ വര്‍ദ്ധിപ്പിക്കുന്നു.

പകയും വെറുപ്പും
നിങ്ങള്‍ക്ക് എന്തെങ്കിലും ചെറിയ കാര്യത്തിനെങ്കിലും മറ്റൊരു വ്യക്തിയോട് പകയും വെറുപ്പും ഉണ്ടെങ്കില്‍ അത് മാറ്റി വെച്ചതിന് ശേഷം മാത്രം പുതുവര്‍ഷത്തിലേക്ക് ചുവടുകള്‍ വെക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും സഹായിക്കുന്നു. കാരണം മറ്റുള്ളവരോടുള്ള പകയും വെറുപ്പും മുറുകെ പിടിക്കുന്നത് നാം മനസ്സിലാക്കുന്നതിനേക്കാള്‍ കൂടുതല്‍ അവരേയും നമ്മളേയും വദനിപ്പിക്കുന്നു. അതുകൊണ്ട് എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications