Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
മറ്റൊരു മഹാമാരിക്ക് തുടക്കം കുറിച്ച് ചൈന
കൊറോണവൈറസ് എന്ന മഹാമാരിയെ എങ്ങനെ തടുക്കണം എന്നറിയാതെ നെട്ടോട്ടമോടുകയാണ് നമ്മുടെ ആരോഗ്യരംഗം. മരണനിരക്ക് വര്‍ദ്ധിക്കുന്നതും പല വിധത്തില്‍ ഇതിനെ തടുക്കാന്‍ ആവാതിരിക്കുന്നതും എല്ലാം കൊണ്ടും പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്കാണ് നമ്മളെല്ലാവരും എത്തിക്കൊണ്ടിരിക്കുന്നത്. ഇതിനിടയില്‍ ലോകമെങ്ങും ദുരന്തം വിതക്കുന്നതിന് പുതിയൊരു വൈറസ് സാന്നിധ്യം കൂടി കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രഞ്ജര്‍. പാന്‍ഡെമിക് ആകാന്‍ സാധ്യതയുള്ള ഒരു പുതിയ ഇന്‍ഫ്ലുവന്‍സ ചൈനയില്‍ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞു. ഇത് അടുത്തിടെ ഉയര്‍ന്നുവന്നതും പന്നികള്‍ വഹിക്കുന്നതുമാണ് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതിലുപരി ഇത് മനുഷ്യരെ ബാധിക്കുമെന്നാണ് പുതിയ പഠനം.
ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ വ്യാപിക്കുന്നതിനും ആഗോളതലത്തില്‍ പൊട്ടിപ്പുറപ്പെടുന്നതിനും ഇത് കൂടുതല്‍ പരിവര്‍ത്തനത്തിലേക്ക് എത്തുമെന്നും ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ ആശങ്ക. ഇത് ഒരു പെട്ടെന്നുള്ള ഒരു പ്രശ്നമല്ലെങ്കിലും, മനുഷ്യരെ ബാധിക്കുന്നതിനായി വളരെയധികം സാധ്യതയുണ്ട് എന്ന് തന്നെയാണ് പറയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

പ്രതിരോധ ശേഷി കുറവ്
എന്നാല്‍ ഈ വൈറസ് പുതിയതായതിനാല്‍ വൈറസിന് പ്രതിരോധശേഷി കുറവായിരിക്കാം. പന്നികളിലെ വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളിലെ വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടികള്‍ കൈക്കൊള്ളണമെന്ന് പ്രൊസീഡിംഗ്സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നുണ്ട്. അപകടകരമായ ജനിതക ഘടനയോട് കൂടിയതാണ് ഈ വൈറസ് എന്നതും ശാസ്ത്രഞ്ജര്‍ വ്യക്തമാക്കുന്നുണ്ട്.

പാന്‍ഡെമിക് ഭീഷണി
നിലവിലെ കൊറോണ വൈറസ് പാന്‍ഡെമിക് അവസാനിപ്പിക്കാന്‍ ലോകം ശ്രമിക്കുമ്പോഴും വിദഗ്ധര്‍ കാത്തിരിക്കുന്ന പ്രധാന രോഗ ഭീഷണികളില്‍ ഒന്നാണ് ഇന്‍ഫ്ലുവന്‍സയുടെ വരവ്. കൃത്യമായ മുന്‍കരുതല്‍ എടുത്തില്ലെങ്കില്‍ ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യത ഉണ്ട് എന്ന് തന്നെയാണ് ഗവേഷകര്‍ ഉറപ്പിച്ച് പറയുന്നത്. ജി4 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. 2009-ല്‍ പടര്‍ന്ന് പിടിച്ച എച്ച്1 എന്‍1 വൈറസിനോട് സാമ്യമുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയ വൈറസ്.

തുടക്കത്തിലെ അശ്രദ്ധ
ലോകം അവസാനമായി നേരിട്ട പാന്‍ഡെമിക് ഫ്ലൂ - 2009 ലെ പന്നിപ്പനിയാണ്. ഇത് പടര്‍ന്നുപിടിക്കുന്നത് തുടക്കത്തില്‍ ഭയപ്പെട്ടതിനേക്കാള്‍ മാരകമായിരുന്നു, പ്രധാനമായും പല പ്രായമായവര്‍ക്കും ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ശേഷി കുറവായതിനാലാവാം. ഈ വൈറസിന് എച്ച്1 എന്‍1 മായി സാമ്യമുള്ളതിനാല്‍ അത് കൂടുതല്‍ ജനിതകമാറ്റത്തിലേക്ക് എത്തും എന്ന് പറയുന്നുണ്ട്.നിലവില്‍ ഉള്ള ഒരു വാക്സിനും ഇതില്‍ നിന്ന് പരിഹാരം കാണുന്നതിന് ഉതകുന്നതല്ല എന്നാണ് പറയുന്നത്.

പന്നിപ്പനിക്ക് സമാനം
ചൈനയില്‍ തിരിച്ചറിഞ്ഞ പുതിയ ഇന്‍ഫ്ലുവന്‍സ 2009-ലെ പന്നിപ്പനിക്ക് സമാനമാണ്, പക്ഷേ ചില പുതിയ മാറ്റങ്ങളോടെയാണ് വൈറസ് ഇപ്പോള്‍ എത്തിയിരിക്കുന്നതും. എന്നാല്‍ ഇതുവരെ, ഇത് ഒരു വലിയ ഭീഷണി ഉയര്‍ത്തിയിട്ടില്ല. ഇത് പഠിച്ചുകൊണ്ടിരിക്കുന്ന പ്രൊഫസര്‍ കിന്-ചോങും സഹപ്രവര്‍ത്തകരും പറയുന്നത് ഇത് ശ്രദ്ധിക്കേണ്ട ഒന്നാണെന്ന്. കാരണം പുതിയ വൈറസ് ആയതു കൊണ്ട് തന്നെ ആളുകളില്‍ പ്രതിരോധ ശേഷി വളരെ കുറവായിരിക്കും എന്നുള്ളത് തന്നെയാണ് പറയുന്നത്.

നാം എത്രമാത്രം ശ്രദ്ധിക്കണം
ജി 4 ഇഎ എച്ച് 1 എന്‍ 1 എന്ന് ഗവേഷകര്‍ വിളിക്കുന്ന ഈ വൈറസിന് മനുഷ്യനിലേക്ക് വായുമാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ സാധിക്കും എന്നാണ് പറയുന്നത്. എന്നാല്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നതിന് ഉള്ള സാധ്യതയെ ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ ഇത്തരത്തില്‍ സംഭവിച്ചാല്‍ അത് വളരെ വലിയ ഭീഷണിയായി മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട. 2011 മുതല്‍ 2018 വരെയുള്ള ഡാറ്റ പരിശോധിച്ചപ്പോള്‍ ചൈനയിലെ അബാറ്റോയിറുകളിലും പന്നി വ്യവസായത്തിലും ജോലി ചെയ്തിരുന്ന ആളുകളില്‍ അടുത്തിടെയുള്ള അണുബാധയുടെ തെളിവുകള്‍ അവര്‍ കണ്ടെത്തി.

പന്നികളുമായി അടുത്തിടപഴകുന്നവര്‍
പന്നികളുമായി അടുത്തിടപഴകുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം എന്ന് തന്നെയാണ് ഗവേഷകാഭിപ്രായം. മാത്രമല്ല മനുഷ്യ ശരീരത്തില്‍ പെട്ടെന്ന് പടര്‍ന്ന് പിടിക്കാവുന്ന തരത്തിലാണ് ജി4ന്റെ ജനിതക ഘടന. അതുകൊണ്ട് തന്നെ ഇത് വളരെയധികം ആശങ്കയുണ്ടാക്കുന്നുണ്ടെന്നാണ് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്റ് പ്രിവന്‍ഷനിലെ ഗവേഷകര്‍ ഉള്‍പ്പടെയുള്ളവര്‍ പറയുന്നത്. ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.



Click it and Unblock the Notifications
