For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചൈനയില്‍ ലാംഗ്യവൈറസ് ബാധ: 35 പേര്‍ ചികിത്സയില്‍

|

കൊവിഡ് പോലൊരു മഹാമാരിയില്‍ നിന്ന് രോഗം പിടിവിട്ട് വരുന്നതേ ഉള്ളൂ. ഏകദേശം മൂന്ന് വര്‍ഷത്തോളം കൊവിഡിന്റെ മഹാമാരിയില്‍ ലോകമെമ്പാടും പ്രതിസന്ധിയില്‍ ആയി. ചൈനയില്‍ നിന്നായിരുന്നു കൊവിഡ് എന്ന കൊറോണവൈറസിന്റെ ജനനം. എന്നാല്‍ ഇപ്പോള്‍ ലോകത്തെ വീണ്ടും ആശങ്കയിലാക്കി പുതിയ ഒരു വൈറസ് കൂടി ചൈനയില്‍ നിന്ന് കണ്ടെത്തിയിരിക്കുകയാണ്. ലാംഗ്യ എന്നാണ് ഈ വൈറസിന്റെ പേര്. മൃഗങ്ങളിലെ ഹെനിപ്പാവൈറസ് എന്ന രോഗാണുവില്‍ നിന്നാണ് രോഗബാധ ഉണ്ടാവുന്നത് എന്നാണ് പ്രാഥമിക നിഗമനം. ഏകദേശം 35 ആളുകള്‍ ഈ രോഗാവസ്ഥയെ തുടര്‍ന്ന് ചികിത്സയിലാണ്.

New Langya virus reported in China

ഷാന്‍ഡോംഗ്, ഹെനാന്‍ പ്രവിശ്യകളിലായാണ് രോഗബാധ സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. രോഗബാധിതരായവരുടെ തൊണ്ടയില്‍ നിന്ന് എടുത്ത സാമ്പിളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു വൈറസ് അണുബാധ സ്ഥീരികരിച്ചിട്ടുള്ളത്. എന്താണ് ലാംഗിയ അണുബാധ, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്താണ് രോഗലക്ഷണങ്ങള്‍ എന്ന് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്. കൂടുതല്‍ അറിയാം.

എന്താണ് ലാംഗ്യ ഹെനിപാവൈറസ്?

എന്താണ് ലാംഗ്യ ഹെനിപാവൈറസ്?

നിപ്പാവൈറസിന് സമാനമായ രോഗാവസ്ഥയാണ് ലാഗ്യ വൈറസ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ചൈനയിലെ ഷാന്‍ഡോങ്, ഹെനാന്‍ പ്രവിശ്യകളില്‍ കണ്ടെത്തിയ ലാംഗ്യ ഹെനിപാവൈറസ് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ്. എന്നാല്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിനെക്കുറിച്ച് ഇത വരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുമോ എന്നതിനെക്കുറിച്ച് ഇത് വരേയും കൃത്യമായ ഒരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. ഇതിനെക്കുറിച്ച് കൂടുതല്‍ വിശദമായ പഠനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ചൈനയിലെ ഗവേഷകര്‍.

വളര്‍ത്ത് മൃഗങ്ങളിലെ പരിശോധന

വളര്‍ത്ത് മൃഗങ്ങളിലെ പരിശോധന

രോഗാണുബാധയെത്തുടര്‍ന്ന് വളര്‍ത്തു മൃഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആടുകളില്‍ രോഗസാധ്യത 2% നായ്ക്കളില്‍ ഇത് 5% ആണെന്നാണ് പറയുന്നത്. മൃഗങ്ങളില്‍ നിന്ന് പകരുന്ന ഹെനിപ വൈറസ് രോഗബാധയുടെ പുതിയ വകഭേദമാണ് ലാംഗ്യ വൈറസ്. വവ്വാലുകളില്‍ നിന്നാണ് നിപ വൈറസസ് പകരുന്നത് എന്ന് നമുക്കറിയാം. അതേ കുടുംബത്തില്‍ പെട്ടതാണ് ലാംഗിയ വൈറസും എന്നാണ് കണ്ടെത്തിയിരിക്കുന്നത്.. ലോകത്ത് മങ്കിപോക്‌സ്, കൊവിഡ്, എന്നീ രോഗബാധകള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇത് ആശങ്ക ഉയര്‍ത്തുന്നതാണ്.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

ലാംഗ്യ വൈറസിന്റെ രോഗലക്ഷണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. വൈറസ് ബാധിതരില്‍ ചിലര്‍ക്ക് പനി, ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പേശിവേദന, ഓക്കാനം, തലവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ ആണ് കൂടുതലായി കാണപ്പെടുന്നത്. ഇത് കൂടാതെ രക്തപരിശോധനയില്‍ വെളുത്ത രക്താണുക്കളുടെ എണ്ണത്തിലും കാര്യമായ കുറവ് കാണിച്ചു. ഇതോടൊപ്പം പ്ലേറ്റ്‌ലറ്റ് കൗണ്ട് കുറയുന്നതും, കരള്‍, വൃക്ക എന്നിവ പതിയെ പ്രവര്‍ത്തന രഹിതമാവുന്നതും വൈറസ് ബാധയുടെ ലക്ഷണങ്ങളില്‍ പ്രധാനമാണ്. പനി ബാധിച്ചവരുടെ തൊണ്ടയിലെ സാമ്പിളുകളില്‍ നിന്നാണ് ഇപ്പോള്‍ രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ പരസ്പരമുള്ള സമ്പര്‍ക്കത്തിലൂടെയല്ല 35 പേരിലും ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനക്ക് പുറത്ത്

ചൈനക്ക് പുറത്ത്

ചൈനക്ക് പുറത്ത് ഇതുവരേയും വൈറസ് ബാധ കണ്ടെത്തിയിട്ടില്ല. ഇത് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ലെന്നാണ് ഇപ്പോള്‍ ആശ്വാസം നല്‍കുന്ന കാര്യം. 15 അടുത്ത ബന്ധമുള്ള കുടുംബാംഗങ്ങളുള്ള ഒമ്പത് രോഗികളുടെ കോണ്‍ടാക്റ്റ് ട്രെയ്സിംഗ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നിഗമനത്തിലേക്ക് എത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച 'എ സൂനോട്ടിക് ഹെനിപാവൈറസ് ഇന്‍ ചൈന ഫെബ്രൈല്‍ പേഷ്യന്റ്‌സ്' എന്ന പഠനത്തിലാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതായി പറയുന്നത്. എന്ത് തന്നെയായാലും ഇനിയൊരു മഹാമാരിക്ക് പിടികൊടുക്കാതെ നാമേവരും സുരക്ഷിതരായി ഇരിക്കാന്‍ ശ്രദ്ധിക്കുകയാണ് വേണ്ടത്. കൊവിഡ് പൂര്‍ണമായും നമ്മുടെ ജീവിതത്തില്‍ നിന്ന് പിടിവിട്ട് പോവാത്ത അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മാസ്‌കും സാനിറ്റൈസറും ഒന്നും ഉപേക്ഷിക്കാന്‍ സമയമായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

തുടയിലേയും വയറിലേയും കൊഴുപ്പുരുക്കും ത്രികോണാസനംതുടയിലേയും വയറിലേയും കൊഴുപ്പുരുക്കും ത്രികോണാസനം

മങ്കിപോക്‌സ്: രോഗപ്രതിരോധത്തിനും വൈറസില്‍ നിന്ന് കരകയറാനും ഭക്ഷണംമങ്കിപോക്‌സ്: രോഗപ്രതിരോധത്തിനും വൈറസില്‍ നിന്ന് കരകയറാനും ഭക്ഷണം

English summary

New Langya virus reported in China causing liver, kidney failure. Know symptoms, Transmission and Prevention in Malayalam

New Langya virus reported in China causing liver, kidney failure. Know symptoms, Transmission and Prevention in Malayalam
Story first published: Wednesday, August 10, 2022, 12:53 [IST]
X
Desktop Bottom Promotion