For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഇഹു' വൈറസിന്റെ പുതിയ വേരിയന്റ്: അറിയാം തീവ്രതയും ലക്ഷണവും

|

കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റിനെതിരെ പോരാടാന്‍ ലോകം തയ്യാറെടുത്ത് കൊണ്ടിരിക്കുകയാണ്. വൈറസിനെതിരേയും വൈറസിന്റെ പുതിയ വ്യതിയാനങ്ങള്‍ക്ക് എതിരേയും പോരാടുന്നതിന് വേണ്ടിയാണ് ഓരോ ദിനവും നാമോരോരുത്തരും ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഒമിക്രോണ്‍ എന്ന പുതിയ വേരിയന്റിന്റെ പെട്ടെന്നുള്ള വ്യാപനശേഷി പല വിധത്തിലാണ് ലോകത്തെ താറുമാറാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ശാസ്ത്രജ്ഞര്‍ താരതമ്യേന പുതിയ ഒരു വൈറസിനെക്കൂടി കണ്ടെത്തിയിരിക്കുന്നത്. IHU വേരിയന്റ് അല്ലെങ്കില്‍ B.1.640.2 എന്ന് വിളിക്കപ്പെടുന്ന ഇത് കഴിഞ്ഞ മാസം തെക്കന്‍ ഫ്രാന്‍സില്‍ ആദ്യമായി കണ്ടെത്തി. എന്നാല്‍ ഇപ്പോള്‍ ഇത് ആഗോള വിദഗ്ധരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ തുടങ്ങിയിരിക്കുന്നു.

New IHU COVID-19 Variant

മാര്‍സെയില്‍ ആസ്ഥാനമായുള്ള മെഡിറ്ററേനി ഇന്‍ഫെക്ഷന്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ (IHU) ഗവേഷകര്‍ കണ്ടെത്തിയ ഈ വേരിയന്റിന് 46 മ്യൂട്ടേഷനുകളുണ്ട്. നിലവിലുള്ള വാക്‌സിനുകളെ IHU കൂടുതല്‍ പ്രതിരോധിക്കുമെന്ന ഭയത്തിലേക്കാണ് ഇത് നയിക്കുന്നത്. എന്നാല്‍ ഇതിനെക്കുറിച്ച് ഇപ്പോള്‍ കൂടുതല്‍ പറയാന്‍ സാധിക്കാത്ത അവസ്ഥയില്‍ കൂടുതല്‍ പഠനങ്ങള്‍ ഇതിനെക്കുറിച്ച് നടന്നു കൊണ്ടിരിക്കുകയാണ്. എന്തൊക്കെയാണ് ഇപ്പോള്‍ കണ്ടെത്തിയ IHU വേരിയന്റിനെക്കുറിച്ച് അറിയേണ്ടത്, എന്താണ് അതിന്റെ തീവ്രത, എത്രത്തോളം ഇത് പടരുന്നതിനുള്ള സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

IHU എവിടെയാണ് കണ്ടെത്തിയത്?

IHU എവിടെയാണ് കണ്ടെത്തിയത്?

ഫ്രാന്‍സിലാണ് IHU എന്ന വേരിയന്റ് ആദ്യമായി കണ്ടെത്തിയത്. ഫ്രാന്‍സിലെ മാര്‍സെയില്‍ പ്രദേശത്ത് കുറഞ്ഞത് 12 പേര്‍ക്ക് IHU ബാധിച്ചതായി കണ്ടെത്തി, അവരില്‍ ചിലരെ അസുഖം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ ആദ്യം പുറത്ത് വന്നത്. തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ ഒരു ചെറിയ പട്ടണത്തില്‍ നിന്നുള്ള മുതിര്‍ന്നവരിലാണ് ആദ്യത്തെ കേസ് കണ്ടെത്തിയതെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

IHU എവിടെയാണ് കണ്ടെത്തിയത്?

IHU എവിടെയാണ് കണ്ടെത്തിയത്?

ഒരു സ്വകാര്യ മെഡിക്കല്‍ ബയോളജി ലബോറട്ടറിയില്‍ നടത്തിയ ആര്‍ടി-പിസിആര്‍ പരിശോധനയില്‍ SARS-CoV-2 ആണെന്ന് കണ്ടെത്തി. രോഗം നിര്‍ണയിക്കപ്പെടുന്നതിന്റെ തലേദിവസം തന്നെ രോഗിക്ക് നേരിയ ശ്വാസകോശ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. പിന്നീട്, അതേ പ്രദേശത്ത് നിന്നുള്ള മറ്റ് ഏഴ് COVID-19 പോസിറ്റീവ് രോഗികളില്‍ നിന്ന് ശേഖരിച്ച ശ്വസന സാമ്പിളുകളില്‍ സമാനമായ മ്യൂട്ടേഷനുകള്‍ കാണിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പുതിയ വേരിയന്റിനെക്കുറിച്ച് ചര്‍ച്ചകള്‍ വന്നത്.

പുതിയ വേരിയന്റിനെക്കുറിച്ച്

പുതിയ വേരിയന്റിനെക്കുറിച്ച്

IHU-വിനെക്കുറിച്ച് ഗവേഷകര്‍ ഡിസംബര്‍ 10-ന് ആദ്യമായി വേരിയന്റിനെ കണ്ടെത്തുകയും അതിനുശേഷം അത് പഠിക്കുകയും അതിന്റെ സ്വഭാവം പ്രവചിക്കാനും മനസ്സിലാക്കാനും ശ്രമിക്കുകയും ചെയ്തു. IHUവില്‍ ഇതുവരെ 46 മ്യൂട്ടേഷനുകള്‍ ഇതില്‍ കണ്ടെത്തിയിട്ടുണ്ട്. SARS-CoV-2 ന്റെ ഈ സ്‌ട്രെയിന്‍ N501Y മ്യൂട്ടേഷന്‍ വഹിക്കുന്നു എന്നാണ് കണ്ടെത്തിയത്. ഇത് ആല്‍ഫവേരിയന്റില്‍ കണ്ടെത്തുകയും പിന്നീട് കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത് E484K മ്യൂട്ടേഷനും വഹിക്കുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി, അതിനര്‍ത്ഥം ഈ വേരിയന്റ് വാക്‌സിനുകളെ കൂടുതല്‍ പ്രതിരോധിക്കും എന്നതാണ്.

WHO പറയുന്നത്?

WHO പറയുന്നത്?

മറ്റ് രാജ്യങ്ങളില്‍ IHU വേരിയന്റ് ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍, ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇതുവരെ ഇതിനെക്കുറിച്ച് പഠനത്തില്‍ ഏര്‍പ്പെട്ടിട്ടില്ല. ഇപ്പോള്‍ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുന്നത് ഒമിക്രോണ്‍ എന്ന വകഭേദമാണ്. ഇതിന് പെട്ടെന്ന് മറ്റൊരാളിലേക്ക് പകരുന്നതിനുള്ള വ്യാപനശേഷി ഇരട്ടിയാണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

വിദഗ്ധര്‍ പുതിയ വേരിയന്റിനെക്കുറിച്ച്

വിദഗ്ധര്‍ പുതിയ വേരിയന്റിനെക്കുറിച്ച്

IHU, ഒമിക്റോണ്‍ പോലുള്ള മറ്റ് വകഭേദങ്ങളെക്കുറിച്ചോ കൂടുതല്‍ അറിയുന്നത് വരെ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്ധാഭിപ്രായം. ഒരു പാന്‍ഡെമിക് സമയത്ത് പുതിയ വകഭേദങ്ങള്‍ ഉയര്‍ന്നുവരുന്നത് സാധാരണമാണ്. എന്നാല്‍ അവയെല്ലാം വൈറസ് അല്ലെങ്കില്‍ ഗുരുതരമായ രോഗത്തിന് കാരണമാകില്ല എന്നാണ് പറയുന്നത്. അതിനാല്‍, കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയും നിഗമനങ്ങളില്‍ എത്തിച്ചേരാതിരിക്കുകയും ചെയ്യുന്നതാണ് എന്നാണ് പറയുന്നത്.

എല്ലാ വകഭേദവും അപകടകാരിയല്ല

എല്ലാ വകഭേദവും അപകടകാരിയല്ല

എല്ലാ സമയത്തും നിരവധി പുതിയ വകഭേദങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്, പക്ഷേ അവയെല്ലാം തന്നെ ഒരുപോലെ അപകടകാരിയാവുന്നതിനുള്ള സാധ്യതയില്ല. ഒരു വകഭേദത്തെ കൂടുതല്‍ അറിയപ്പെടുന്നതും അപകടകരവുമാക്കുന്നത് യഥാര്‍ത്ഥ വൈറസുമായി ബന്ധപ്പെട്ട് അതിന്റെ മ്യൂട്ടേഷനുകളുടെ എണ്ണം കാരണം പെരുകാനുള്ള അതിന്റെ കഴിവാണ് എന്നാണ് ''എപിഡെമിയോളജിസ്റ്റ് എറിക് ഫീഗല്‍-ഡിംഗ് അഭിപ്രായം.

എല്ലാ വകഭേദവും അപകടകാരിയല്ല

എല്ലാ വകഭേദവും അപകടകാരിയല്ല

നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി കണ്ടെത്തിയ ഒമിക്റോണ്‍ ആരംഭിച്ച COVID-19 കേസുകളില്‍ ലോകം ദ്രുതഗതിയിലുള്ള കുതിച്ചുചാട്ടവുമായി പോരാടുന്ന സമയത്താണ് ഈ വേരിയന്റിനെക്കുറിച്ചും ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അതിനുശേഷം, ഇന്ത്യയുള്‍പ്പെടെ 100 ലധികം രാജ്യങ്ങളിലേക്ക് ഇത് വ്യാപിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കഴിഞ്ഞ ദിവസം ഒരു ഇടവേളക്ക് ശേഷം ഒരു ലക്ഷം കടന്നിരിക്കുകയാണ്. ഒറ്റ ദിവസം കൊണ്ട് 377 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിക്കപ്പെട്ടത്. ഇതെല്ലാം ലോകത്തെ ആശങ്കയിലാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ലക്ഷണമില്ലാത്ത കൊവിഡ് രോഗികള്‍ക്കുള്ള പുതിയ ക്വാറന്റൈന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍

English summary

New IHU COVID-19 Variant: All About The New Variant Of Coronavirus In Malayalam

Here in this article we are discussing about the new IHU variant of coronavirus in malayalam. Take a look.
Story first published: Friday, January 7, 2022, 11:39 [IST]
X
Desktop Bottom Promotion