For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അതിവ്യാപന ശേഷിയുമായി പുതിയ കൊവിഡ് വേരിയന്റ്: ആദ്യകേസ് യുകെയില്‍

|

കൊവിഡ് വ്യാപനം കുറഞ്ഞിരിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ലോകത്താകമാനം. എന്നാല്‍ ചിലയിടങ്ങളില്‍ കേസുകള്‍ വീണ്ടും ഉയര്‍ന്ന് വരുന്ന സാഹചര്യത്തെക്കുറിച്ചും നാം വാര്‍ത്തകള്‍ കേള്‍ക്കുന്നുണ്ട്. ലോകത്തെ ഓരോ കോണിലും കൊവിഡ് ഉണ്ടാക്കിയ തരംഗം നിസ്സാരമല്ല. അതുകൊണ്ട് തന്നെ നാം ഓരോരുത്തരും ഭയത്തോടെ തള്ളിനീക്കിയത് രണ്ട് വര്‍ഷത്തോളമാണ്. മാസ്‌കും സാമൂഹിക അകലവും സാനിറ്റൈസറുകളുമായി നാം ലോകത്തെ ഓരോ കോണിലും അടച്ചിരുന്നു.

New COVID mutant XE Omicron

എന്നാല്‍ ഈ അടുത്താണ് കൊവിഡ് മഹാമാരിയില്‍ നിന്ന് ചെറിയ വിടുതല്‍ നമുക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങളില്‍ നിന്നും ഈ അടുത്ത് തന്നെയാണ് നമ്മള്‍ മോചിപ്പിക്കപ്പെട്ടതും. എന്നാല്‍ വീണ്ടും പ്രതിസന്ധികളിലേക്ക് എന്ന സൂചന നല്‍കിയാണ് യുകെയില്‍ പത്ത് മടങ്ങ് അതിവ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇത് ഒരു നാലാം തരംഗത്തിന് തുടക്കം കുറിക്കുകയാണോ എന്നുള്ളതാണ് ഇപ്പോള്‍ ഭയപ്പെടുത്തുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

പുതിയ വേരിയന്റ്

പുതിയ വേരിയന്റ്

കൊറോണവൈറസിന്റെ ഉപവകഭേദമായ എക്‌സ് ഇ വൈറസ് ആണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഒമിക്രോണിന്റെ സബ് വേരിയന്റ് ആയ ബിഎ 2 എന്ന വേരിയന്റിനേക്കാള്‍ പത്ത് ശതമാനം ഇതിന്റെ വ്യാപന ശേഷി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ കേസ് ജനുവരി 19ന് യു കെയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒമിക്രോണ്‍ വേരിയന്റ് ഉപവകഭേദമായ ബി എ 2 വകഭേദം ലോകത്ത് വിവിധയിടങ്ങളില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതിനിടെയാണ് ആശങ്കയുയര്‍ത്തിക്കൊണ്ട് പുതിയ വകഭേദം വന്നിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ പടരുന്നത്

ഏറ്റവും കൂടുതല്‍ പടരുന്നത്

ഇപ്പോള്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വേഗത്തില്‍ പടരുന്ന ഉപവകഭേദമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത് എന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണിന്റെ BA1, BA2 എന്നീ ഉപവകഭേദങ്ങളുടെ പുതിയ വേരിയന്റ് ആണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന XE മ്യൂട്ടന്റ്. ആദ്യമായി ജനുവരിയില്‍ കണ്ടെത്തിയ ഈ വേരിയന്റ് പക്ഷേ കുറച്ച് കേസുകള്‍ മാത്രമാണ് ഇത് വരേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

മറ്റ് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍

മറ്റ് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍

യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ (യുകെഎച്ച്എസ്എ) പഠനമനുസരിച്ച്, മൂന്ന് പുതിയ റീകോമ്പിനന്റ് സ്ട്രെയിനുകള്‍ ആണ് ഇപ്പോള്‍ രോഗബാധക്ക് കാരണമാകുന്നത്. XD, XE, XF എന്നിവയാണ് അവ. ഒമിക്രോണിന്റെ ഡെല്‍റ്റ x BA.1 എന്നീ ഇനങ്ങളില്‍ പെടുന്ന ജനിതക വ്യതിയാനം സംഭവിച്ച വൈറസിനെയാണ് XD എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ബെല്‍ജിയം എന്നിവിടങ്ങളിലാണ് ഈ വൈറസ് കൂടുതലായി കണ്ടെത്തിയിട്ടുള്ളത്.

 മറ്റ് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍

മറ്റ് ജനിതക വ്യതിയാനം സംഭവിച്ച വൈറസുകള്‍

അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ന്റെ BA.1ന്റേയും BA.2 ഉപ-വകഭേദങ്ങളുടെ ഹൈബ്രിഡ് ആയാണ് XE എന്ന വൈറസ് വ്യാപിക്കുന്നത്. ഇത് ആദ്യമായി കണ്ടെത്തിയത് യുകെയില്‍ ആണ്. അതുകൊണ്ട് തന്നെ രാജ്യം ഇപ്പോള്‍ സമൂഹ വ്യാപനത്തിന്റെ വക്കിലാണ്. ഇത് കൂടാതെ യുകെയില്‍ പുതിയൊരു കൊവിഡ് വകഭേദവും കണ്ടെത്തിയിട്ടുണ്ട്.

ഒമിക്രോണ്‍ വകഭേദമായ Delta x BA.1ഗണത്തില്‍ പെടുന്ന ഹൈബ്രിഡ് വകഭേദമാണ് XF. എന്നാല്‍ ഫെബ്രുവരി 15-ന് ശേഷം ഇത് കണ്ടെത്തിയിട്ടില്ല എന്നതും ആശ്വാസകരമാണ്.

പുതിയ കൊവിഡ് വകഭേദം ഇസ്രായേലില്‍ രണ്ട് പേരില്‍: അറിയണം ഈ വകഭേദത്തെപുതിയ കൊവിഡ് വകഭേദം ഇസ്രായേലില്‍ രണ്ട് പേരില്‍: അറിയണം ഈ വകഭേദത്തെ

ഒമിക്രോണ്‍ ബാധിച്ചാല്‍ നിങ്ങളിലുണ്ടാകും ഈ അസാധാരണ ലക്ഷണങ്ങള്‍ഒമിക്രോണ്‍ ബാധിച്ചാല്‍ നിങ്ങളിലുണ്ടാകും ഈ അസാധാരണ ലക്ഷണങ്ങള്‍

English summary

New COVID mutant XE Omicron Variant Could Be Most Transmissible Yet As Per WHO

New COVID mutant XE Omicron Variant to be about ten per cent more transmissible than the BA.2 sub-variant of Omicron, as per the WHO. Know more.
Story first published: Saturday, April 2, 2022, 16:57 [IST]
X
Desktop Bottom Promotion