For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കൊവിഡ് വകഭേദം ഇസ്രായേലില്‍ രണ്ട് പേരില്‍: അറിയണം ഈ വകഭേദത്തെ

|

കൊവിഡില്‍ നിന്ന് ലോകം മുക്തമായിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. മാസ്‌ക് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍. എന്നാല്‍ വീണ്ടും ഈ അവസ്ഥയില്‍ ലോകത്തിന്റെ മറ്റൊരു കോണില്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുകയാണ്. ഇസ്രായേലിലാണ് ഇപ്പോള്‍ കൊവിഡിന്റെ പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലിലേക്ക് എത്തിയ രണ്ട് പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

New Covid-19 Variant

ഒമിക്രോണ്‍ വകഭേദത്തിന്റെ ബി എ 1, ബി എ 2 എന്നീ രണ്ട് സബ് വേരിയന്റുകളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വകഭേദം. ഇസ്രായേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഇസ്രായേലില്‍ എത്തിയ യാത്രക്കാരില്‍ നടത്തിയ ആര്‍ ടി പി സി ആര്‍ ടെസ്റ്റിലൂടെയാണ് ഇത്തരം വകഭേദം കണ്ടെത്തിയത് എന്ന് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

New Covid-19 Variant

സാധാരണ കൊവിഡ് ലക്ഷണങ്ങള്‍ തന്നെയാണ് ഇപ്പോഴും സ്ഥിരീകരിച്ചിട്ടുള്ളത്. ചെറിയ പനി, തലവേദന, പേശികള്‍ക്കുണ്ടാവുന്ന തളര്‍ച്ച എന്നിവയാണ് ഇവരില്‍ ഇപ്പോള്‍ കണ്ടെത്തിയ പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സമൂഹ വ്യാപനത്തെക്കുറിച്ച് ചിന്തിക്കേണ്ട അവസ്ഥയുണ്ടാവുന്നില്ല എന്നുള്ളതാണ് ഇസ്രായേല്‍ നിലപാട്. ഇത് മാത്രമല്ല പുതിയ കൊവിഡ് വ്യാപനം ആശങ്കയുണ്ടാക്കുന്നതല്ലെന്നും ഇസ്രായേല്‍ പാന്‍ഡമിക് റെസ്‌പോണ്‍സ് ചീഫ് സല്‍മാന്‍ സാര്‍ക്കയും വ്യക്തമാക്കി.

New Covid-19 Variant

കൊവിഡ് തുടങ്ങിയ സാഹചര്യം മുതല്‍ ഇത് വരേയും ഏകദേശം ഒന്നര ലക്ഷത്തോളം കൊവിഡ് കേസുകള്‍ ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ സ്ഥിരീകരിച്ച പുതിയ കൊവിഡ് ജനിതകമാറ്റത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഇസ്രായേല്‍ അറിയിച്ചിട്ടുള്ളത്. ഇസ്രായേലില്‍ നല്ലൊരു ശതമാനം ആളുകളും ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പടെയുള്ളവ സ്വീകരിച്ചിട്ടുണ്ട്. എങ്കിലും കൊവിഡ് പൂര്‍ണമായും വിട്ടുമാറാത്ത സ്ഥിതിക്ക് ലോകത്തെ ഓരോ മാറ്റങ്ങളും അതീവ ശ്രദ്ധയോടെ വേണം നാം നേരിടേണ്ടത് എന്നതാണ് സത്യം. കൊവിഡ് പൂര്‍ണമായും മാറി എന്ന് കരുതി സാമൂഹിക അകലം പാലിക്കാതിരിക്കുകയോ മാസ്‌ക് ധരിക്കാതിരിക്കുകയോ ചെയ്യുന്നത് നല്ലതല്ല.

ഒമിക്രോണ്‍ ബാധിച്ചാല്‍ നിങ്ങളിലുണ്ടാകും ഈ അസാധാരണ ലക്ഷണങ്ങള്‍ഒമിക്രോണ്‍ ബാധിച്ചാല്‍ നിങ്ങളിലുണ്ടാകും ഈ അസാധാരണ ലക്ഷണങ്ങള്‍

വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒമിക്രോണ്‍ ലക്ഷണം വ്യത്യസ്തംവാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒമിക്രോണ്‍ ലക്ഷണം വ്യത്യസ്തം

English summary

New Covid-19 Variant Discovered In Israel In Malayalam

Here in this article we are discussing about the new Covid-19 variant found in Israel. Take a look.
Story first published: Thursday, March 17, 2022, 18:01 [IST]
X
Desktop Bottom Promotion