For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Nettle Tea : കൊടിത്തുവ ആയുസ്സിന്റെ ഒറ്റമൂലി; കഴിക്കേണ്ടത് ഇങ്ങനെ

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും നമ്മള്‍ ശ്രദ്ധിക്കാതെ വിടുന്ന പല കാര്യവും പിന്നീട് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലേക്കെത്താറുണ്ട്. പലപ്പോഴും നമ്മള്‍ മോശമെന്ന് കരുതുന്ന പല വസ്തുക്കളും നമ്മുടെ ആരോഗ്യവും ആയുസ്സും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഭൂമിയിലുള്ള ഒന്നിനേയും മുന്‍വിധിയോട് കൂടി സമീപിക്കരുത്. അതില്‍ പ്രധാനപ്പെട്ടതാണ് കൊടിത്തൂവ, അഥവാ ചൊറിയണം.

ചുവന്ന ചീരയാണ് കേമന്‍; കൊളസ്‌ട്രോള്‍, ബിപി; കൂടിയത് കുത്തനെ കുറയുംചുവന്ന ചീരയാണ് കേമന്‍; കൊളസ്‌ട്രോള്‍, ബിപി; കൂടിയത് കുത്തനെ കുറയും

വെല്ലുവിളി ഉയര്‍ത്തുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് കൊടിത്തൂവ മികച്ചതാണ്. കൊടിത്തുവ ആരോഗ്യത്തിന് പല വിധത്തില്‍ നമുക്ക് ഉപയോഗിക്കാം. ഏതൊക്കെ രീതിയില്‍ കൊടിത്തൂവ നമുക്ക് ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഉപയോഗിക്കാം എന്ന് നോക്കാവുന്നതാണ്. അതോടൊപ്പം ഇത് ഉപയോഗിക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും അറിഞ്ഞിരിക്കാം.

തടി കുറക്കുന്നു

തടി കുറക്കുന്നു

തടി കുറക്കുന്ന കാര്യത്തില്‍ മികച്ചതാണ് കൊടിത്തുവ. ഇതിന്റെ ചായ തയ്യാറാക്കി വേണം ഇത് കുടിക്കാന്‍. കൊടിത്തുവ ചായ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ശരീരത്തിലെ അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി ആരോഗ്യം നല്‍കുന്നതിന് മികച്ച ഓപ്ഷന്‍ തന്നെയാണ് കൊടിത്തുവ ചായ. ഇത് തയ്യാറാക്കി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്.

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്നു

ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും മികച്ചതാണ് കൊടിത്തുവ ചായ. ശരീരത്തിനുള്‍ഭാഗം പലപ്പോഴും ടോക്സിന്‍ കൊണ്ട് നിറയുന്ന അവസ്ഥ വെല്ലുവിളി ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഇതിനെ ക്ലീന്‍ ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ ചായ. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിന് മികച്ചതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് കൊടിത്തുവ ചായയ

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് കൊടിത്തുവ ചായ മികച്ചതാണ്. സ്ത്രീകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഇന്നത്തെ കാലത്ത് കാണുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു കൊടിത്തൂവ ചായ. ദിവസവും ഇത് കുടിക്കാവുന്നതാണ്.

 രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്നു കൊടിത്തുവ ചായ. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അസ്വസ്ഥതകള്‍ക്കും അവസാന വാക്കാണ് പലപ്പോഴും കൊടിത്തുവ ചായ.

വിളര്‍ച്ചക്ക് പരിഹാരം

വിളര്‍ച്ചക്ക് പരിഹാരം

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് വിളര്‍ച്ച. അതിനെ പരിഹരിക്കുന്നതിന് രണ്ടാമതൊന്ന് ചിന്തിക്കാതെ നമുക്ക് കൊടിത്തുവ ചായ ഉപയോഗിക്കാവുന്നതാണ്. കാരണം കൊടിത്തൂവയില്‍ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അത് എല്ലാ വിധത്തിലും വിളര്‍ച്ചയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം

പ്രമേഹത്തിന് പരിഹാരം

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടെ അവസാന വാക്കാണ് പലപ്പോഴും പ്രമേഹം പോലുള്ള രോഗങ്ങള്‍. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് കൊടിത്തൂവ ചായ. കൊടിത്തൂവ ചായ പ്രമേഹത്തിന് പരിഹാരം കാണുന്നു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിലൂടെയാണ് ഇത് പ്രമേഹത്തെ പരിഹരിക്കുന്നത്.

തയ്യാറാക്കുന്നത് എങ്ങനെ?

തയ്യാറാക്കുന്നത് എങ്ങനെ?

എങ്ങനെ ഈ ചായ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഒരു കപ്പ് വെള്ളം നല്ലതുപോലെ തിളപ്പിക്കുക. ഇതിലേക്ക് ഇലകള്‍ ചേര്‍ക്കാവുന്നതാണ്. ഇത് നല്ലതുപോലെ തിളപ്പിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്ത് ഇത ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കാം. ശേഷം ഇതിലേക്ക് അല്‍പം തേന്‍, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവ മിക്‌സ് ചെയ്ത് നല്ലതുപോലെ ചേര്‍ത്ത് കുടിക്കാവുന്നതാണ്.

പാര്‍ശ്വഫലങ്ങള്‍

പാര്‍ശ്വഫലങ്ങള്‍

എന്തൊക്കെ പാര്‍ശ്വഫലങ്ങളാണ് ഇതിലൂടെ ഉണ്ടാവുന്നത് എന്നുള്ളത് പലര്‍ക്കും അറിയില്ല. മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍, വയറിന് അസ്വസ്ഥത, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അമിതവിയര്‍പ്പ് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇതിനെത്തുടര്‍ന്ന് ഉണ്ടാവുന്നുണ്ട്. എന്നാല്‍ എന്തെങ്കിലും പുതിയ വസ്തുക്കള്‍ നിങ്ങളുടെ ശീലത്തില്‍ പരീക്ഷിക്കുന്നതിന് മുന്‍പ് എന്തായാലും ഡോക്ടറോട് ചോദിക്കേണ്ടതാണ്. അതിന് ശേഷം മാത്രമേ ഇത് ഉപയോഗിക്കാന്‍ പാടുകയുള്ളൂ.

Read more about: tea benefifts ചായ ഗുണം
English summary

Nettle Tea Benefits, Side Effects, And How To Prepare in Malayalam

Here in this article we are discussing about the benefits and side effects of nettle tea. Take a look.
X
Desktop Bottom Promotion