For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്നിലൊരാള്‍ക്ക് മരണം വിതയ്ക്കുന്ന 'നിയോകോവ് വൈറസ്'; മുന്നറിയിപ്പുമായി ചൈന

|

2019ല്‍ ആദ്യമായി കൊവിഡ്-19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്ന് വീണ്ടുമൊരു ഞെട്ടിക്കുന്ന വിവരം കൂടി. 'നിയോകോവ്' എന്ന പുതിയൊരു തരം കൊറോണ വൈറസിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇവിടത്തെ ശാസ്ത്രജ്ഞര്‍. ഇതിന് ഉയര്‍ന്ന മരണനിരക്കും വ്യാപനശേഷിയും ഉണ്ടെന്ന് പറയപ്പെടുന്നു.

NeoCov: Wuhan Scientists Warn of New Coronavirus Strain With High Death, Infection Rate

എന്നിരുന്നാലും, റിപ്പോര്‍ട്ട് അനുസരിച്ച് നിയോകോവ് വൈറസ് പുതിയതല്ല. മേഴസ് വൈറസുമായി ബന്ധപ്പെട്ടതാണ് ഇത്. 2012 ലും 2015 ലും മിഡില്‍ ഈസ്റ്റേണ്‍ രാജ്യങ്ങളില്‍ ഇത് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരില്‍ കൊറോണ വൈറസിന് കാരണമാകുന്ന സാര്‍സ് കോവി 2 ന് സമാനമാണ് ഇത്.

Most read: ആവിപിടിത്തം ശരിയായി ചെയ്താല്‍ കോവിഡും അടുക്കില്ല; ഇതാണ് ഗുണംMost read: ആവിപിടിത്തം ശരിയായി ചെയ്താല്‍ കോവിഡും അടുക്കില്ല; ഇതാണ് ഗുണം

ദക്ഷിണാഫ്രിക്കയിലെ ഒരു വവ്വാലില്‍ നിന്നാണ് നിയോകോവ് കണ്ടെത്തിയത്. ഇത് മൃഗങ്ങള്‍ക്കിടയില്‍ മാത്രമേ നിലവില്‍ പടര്‍ന്നിട്ടുള്ളൂവെങ്കിലും, ഒരു പുതിയ പഠനം പറയുന്നത് നിയോകോവും അതിന്റെ അടുത്ത ബന്ധമുള്ള പിഡിഎഫ്-2180-കോവിയും മനുഷ്യരെ ബാധിക്കുമെന്നാണ്.

വുഹാന്‍ യൂണിവേഴ്‌സിറ്റിയിലെയും ചൈനീസ് അക്കാദമി ഓഫ് സയന്‍സസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോഫിസിക്‌സിലെയും ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറാന്‍ ഈ വൈറസിന് ഒരു മ്യൂട്ടേഷന്‍ മാത്രമേ ആവശ്യമുള്ളൂ എന്നാണ്. കൊറോണ വൈറസ് രോഗകാരിയേക്കാള്‍ വ്യത്യസ്തമായി ACE2 റിസപ്റ്ററുമായി ബന്ധിപ്പിക്കുന്നതിനാല്‍ കൊറോണ വൈറസ് അപകടസാധ്യത സൃഷ്ടിക്കുന്നുവെന്ന് ഗവേഷണ കണ്ടെത്തലുകള്‍ പ്രസ്താവിച്ചിട്ടുണ്ട്. തല്‍ഫലമായി, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവരോ പ്രതിരോധ കുത്തിവയ്പ് എടുത്തവരോ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികള്‍ക്കോ പ്രോട്ടീന്‍ തന്മാത്രകള്‍ക്കോ നിയോകോവിനെ ചെറുക്കാന്‍ കഴിയില്ലെന്ന് ഇവര്‍ ആശങ്കപ്പെടുന്നു.

Most read: ടെസ്റ്റ് ചെയ്താലും കണ്ടെത്താന്‍ പ്രയാസം; ആശങ്കയായി ഒമിക്രോണിന്റെ ഉപവകഭേദംMost read: ടെസ്റ്റ് ചെയ്താലും കണ്ടെത്താന്‍ പ്രയാസം; ആശങ്കയായി ഒമിക്രോണിന്റെ ഉപവകഭേദം

ചൈനീസ് ഗവേഷകര്‍ പറയുന്നതനുസരിച്ച്, നിയോകോവിന്റെ മരണനിരക്ക് വളരെ ഉയര്‍ന്നതാമെന്നാണ്. ഓരോ മൂന്ന് രോഗബാധിതരില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങിയേക്കാമെന്ന് ഇവര്‍ പറയുന്നു. ഇതുവരെ, ആളുകള്‍ക്ക് നിയോകോവ് ബാധിച്ച കേസുകളൊന്നും ഉണ്ടായിട്ടില്ല, ഇത് മനുഷ്യരെ ബാധിക്കുമോ ഇല്ലയോ എന്ന് സ്ഥാപിക്കാന്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ ശാസ്ത്രജ്ഞര്‍ ആവശ്യപ്പെടുന്നു. ലോകാരോഗ്യ സംഘടന ഈ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല.

English summary

NeoCov: Wuhan Scientists Warn of New Coronavirus Strain With High Death, Infection Rate

NeoCov Coronavirus Variant: Scientists in Wuhan have warned of a new variant of coronavirus—NeoCov, currently circulating in South Africa. It has High Death and Infection Rate says Report.
Story first published: Friday, January 28, 2022, 14:26 [IST]
X
Desktop Bottom Promotion