For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൈ ബിപി ശരീരത്തിലുണ്ടാക്കും അപകടങ്ങള്‍ തിരിച്ചറിയൂ

|

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം. നമ്മുടെ ജീവിത ശൈലി രോഗങ്ങളില്‍ മുന്നില്‍ ഉള്ള ഒന്നാണ് രക്തസമ്മര്‍ദ്ദം. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലവും ആരോഗ്യശീലങ്ങളും ദൈനംദിന മാറ്റങ്ങളും എല്ലാം രക്തസമ്മര്‍ദ്ദത്തെ ബാധിക്കുന്നുണ്ട്. ഇത്തരം ശീലങ്ങള്‍ രക്തസമ്മര്‍ദ്ദം അഥവാ ഹൈപ്പര്‍ ടെന്‍ഷന്‍ കൂടുന്നതിനും കുറയുന്നതിനും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യ ശീലങ്ങള്‍ കൃത്യമാക്കുന്നതിനാണ് നാം ആദ്യം ശ്രദ്ധിക്കേണ്ടത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്ത്തുമ്പോള്‍ അത് കൂടിയ രക്തസമ്മര്‍ദ്ദമായി മാറുന്നുണ്ടോ എന്നത് നമ്മള്‍ ഇടക്കിടെ ശ്രദ്ധിക്കേണ്ടതാണ്.

നമ്മുടെ ശരീരത്തിലെ കൂടിയ രക്തസമ്മര്‍ദ്ദം നമ്മുടെ ആരോഗ്യത്തെ വളരെ മോശമായി തന്നെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഓരോ നിമുഷവും രക്തസമ്മര്‍ദ്ദത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ മൂലം പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നുണ്ട്. രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് അപകടകരമായ പലപ്പോഴും ജീവന്‍ വരെ നഷ്ടപ്പെടാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നുണ്ട്. എന്തൊക്കെയാണ് അവ എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

ഹൃദയാഘാത പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു

ഹൃദയാഘാത പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുന്നു

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതില്‍ തന്നെ ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ ധമനികളെ പ്രശ്‌നത്തിലാക്കുന്നു. ഇത് കൂടാതെ ധമനികളില്‍ ബ്ലോക്ക് ഉണ്ടാവുകയും രക്തയോട്ടം സ്വാഭാവികമായി നടക്കാതിരിക്കുകയും ചെയ്യുന്നു. ഇത് രക്തം കട്ടപിടിക്കുന്നതിനും രക്തപ്രവാഹത്തിന്റെ ഒഴുക്കിനെ സാരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും നിങ്ങളുടെ ഹൃദയത്തിലേക്കോ തലച്ചോറിലേക്കോ ഉള്ള രക്തപ്രവാഹത്തെ തടയുക വഴി മുകളില്‍ പറഞ്ഞ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കാര്‍ഡിയാക് അറസ്റ്റ്

കാര്‍ഡിയാക് അറസ്റ്റ്

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഒരിക്കലും നിസ്സാരമല്ല. ഇത് കാര്‍ഡിയാക് അറസ്റ്റ് പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും നിസ്സാരമായി കണക്കാക്കാതെ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നതാണ് എന്ന തിരിച്ചറിവുണ്ടാവണം. നിങ്ങളുടെ ധമനികള്‍ കഠിനമാകുകയോ ഇടുങ്ങിയതാകുകയോ ചെയ്യുമ്പോള്‍, നിങ്ങളുടെ രക്തചംക്രമണം സുഗമമായ രീതിയില്‍ നടക്കണം എന്നില്ല. ഇത് പലപ്പോഴും രക്തയോട്ടം മറ്റ് അവയവങ്ങളിലേക്ക് എത്തുന്നത് തടയുന്ന അവസ്ഥയിലേക്ക് എത്തിക്കുന്നു. ഈ അവസ്ഥയില്‍ പലരിലും കാര്‍ഡിയാക് അറസ്റ്റ് എന്ന അവസ്ഥ സംഭവിക്കുന്നു. ഇത് കൂടാതെ അതികഠിനമായ നെഞ്ചുവേദനയും അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

കിഡ്നി തകരാറിന് കാരണമാകും

കിഡ്നി തകരാറിന് കാരണമാകും

കിഡ്‌നി ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളുന്ന ഒരു പ്രധാന അവയവമാണ്. ശരീരത്തിലെ ടോക്‌സിനെ പൂര്‍ണമായും ഇല്ലാതാക്കി ശരീരത്തെ ക്ലീന്‍ ആക്കി നിലനിര്‍ത്തുന്നതില്‍ കിഡ്‌നിക്കുള്ള പങ്ക് നിസ്സാരമല്ല. എന്നാല്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതോടെ പലപ്പോഴും ഇത് നിങ്ങളുടെ ധമനികളെ നശിപ്പിക്കുന്നു. അതിന്റെ ഫലമായി കിഡ്‌നിയുടെ പ്രവര്‍ത്തനക്ഷമത കുറയുകയും ശരീരത്തെ തകരാറിലാക്കുകയും ചെയ്യുന്നുണ്ട്. ഇത് പിന്നീട് വൃക്കയെ പൂര്‍ണമായും പ്രവര്‍ത്തന രഹിതമാക്കുന്ന അവസ്ഥയിലേക്ക് എത്തുന്നു. അതുകൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും സൂചന കിട്ടിയാല്‍ ഉടനേ തന്നെ ഡോക്ടറെ കണ്ട് ശാരീരിക പരിശോധന നടത്താന്‍ വൈകേണ്ടതില്ല.

കാഴ്ചയ ബാധിക്കുന്നു

കാഴ്ചയ ബാധിക്കുന്നു

നിങ്ങളില്‍ രക്തസമ്മര്‍ദ്ദത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും കാഴ്ച പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ ഒരിക്കലും അതിനെ തള്ളിക്കളയേണ്ടതില്ല എന്നതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യം. നിങ്ങളുടെ കണ്ണുകളുടെ രക്തക്കുഴലുകള്‍ ചെറിയതാണ്. എന്നാല്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും കൂടുതല്‍ സ്‌ട്രെയിന്‍ എടുക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നു. ഇത് നിങ്ങളില്‍ കാഴ്ച പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ ഇത് കൃത്യമായി ചികിത്സിച്ചില്ലെങ്കില്‍ അവരില്‍ സ്ഥിരമായി കാഴ്ചവൈകല്യം വര്‍ദ്ധിക്കുകയോ അല്ലെങ്കില്‍ ഇവരില്‍ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നുണ്ട്.

 ലൈംഗിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു

ലൈംഗിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നു

നിങ്ങളില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കാരണമാകുന്നുണ്ട്. സ്ത്രീകളില്‍ ലൈംഗിക പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുകയും പുരുഷന്‍മാരില്‍ ഉദ്ദാരണക്കുറവും ഉണ്ടാവുന്നു. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കി വിടരുത്. അതുകൊണ്ട് തന്നെ വളരെയധികം അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. ഒരു കാരണവശാലും നിങ്ങള്‍ ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്

പെരിഫറല്‍ ആര്‍ട്ടറി ഡിസീസ്

പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നതിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളെ എത്തിക്കുന്നുണ്ട്. ഹൈപ്പര്‍ടെന്‍ഷന്‍ കാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുന്നതിലൂടെ സംഭവിക്കുന്ന അസ്വസ്ഥതയെയാണ് പെരിഫറല്‍ ആര്‍ട്ടറി ഡിസീസ് (പിഎഡി) എന്ന് പറയുന്നത്. ഇത് നിങ്ങളില്‍ അമിതമായ കാലുവേദനയും അപകടവും ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യം അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു എന്നതാണ് സത്യം.

 ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍

മുകളില്‍ പറഞ്ഞവ രക്താതിസമ്മര്‍ദ്ദത്തിന്റെ ഫലമായി ഉണ്ടാവുന്ന ഗുരുതരമായ അവസ്ഥകളാണ്. എന്നാല്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിന്റെ ഫലമായി നിങ്ങളില്‍ മങ്ങിയ കാഴ്ച ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ തലകറക്കം, അതികഠിനമായ തലവേദന, മൂക്കില്‍ നിന്ന് രക്തം വരുന്നത്, ശ്വാസം മുട്ടല്‍, നെഞ്ചിലുണ്ടാവുന്ന അസ്വസ്ഥത, അമിതമായ ഉത്കണ്ഠ എന്നിവയെല്ലാമാണ്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

പല്ലിലെ കറുത്ത പാടിനെ 5മിനിട്ട് കൊണ്ട് പറപ്പിക്കാംപല്ലിലെ കറുത്ത പാടിനെ 5മിനിട്ട് കൊണ്ട് പറപ്പിക്കാം

ശര്‍ക്കരയും കറുത്ത എള്ളും: ആര്‍ത്തവക്രമക്കേടിന് ഉത്തമംശര്‍ക്കരയും കറുത്ത എള്ളും: ആര്‍ത്തവക്രമക്കേടിന് ഉത്തമം

English summary

Negative Effects of High Blood Pressure In Malayalam

Here in this article we are sharing some health effects of high blood pressure in malayalam. Take a look.
Story first published: Wednesday, May 18, 2022, 18:01 [IST]
X
Desktop Bottom Promotion