For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവദുര്‍ഗ്ഗയുടെ അനുഗ്രഹം നിറഞ്ഞ് നില്‍ക്കും ഔഷധങ്ങള്‍; മരണം വരെ മാറിപ്പോവും

|

നവരാത്രിയുടെ പുണ്യദിനങ്ങള്‍ ഒക്ടോബര്‍ 7 മുതല്‍ ആരംഭിച്ചു കഴിഞ്ഞു. 9 ദിവസം ദുര്‍ഗ്ഗാ ദേവിയുടെ രൂപത്തെ ആരാധിക്കുകയും ജീവിതത്തില്‍ ഐശ്വര്യത്തോടെ പുതിയ തുടക്കം കുറിക്കുകയുമാണ് നാമെല്ലാവരും. നവരാത്രിയില്‍, ദേവിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കാന്‍ പ്രത്യേക രീതികളും ചിട്ടകളും ഉണ്ട്. ദേവി ദുര്‍ഗയുടെ ഈ ഒന്‍പത് രൂപങ്ങള്‍ വളരെ ശക്തമായി കണക്കാക്കപ്പെടുന്നു. ഈ രൂപങ്ങളെ ആരാധിക്കുന്നതിലൂടെ എല്ലാത്തരം സിദ്ധികളും നേടാനും എല്ലാവിധ ദു:ഖങ്ങളില്‍ നിന്നും കഷ്ടങ്ങളില്‍ നിന്നും മോചനം നേടാനും ജീവിതം ആസ്വാദ്യകരമാക്കാനും കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു.

നവരാത്രി ദിനത്തില്‍ 9 ദിനവും ഈ തിരി കെടാതെ സൂക്ഷിച്ചാല്‍നവരാത്രി ദിനത്തില്‍ 9 ദിനവും ഈ തിരി കെടാതെ സൂക്ഷിച്ചാല്‍

മാര്‍ക്കണ്ഡേയ ഔഷധ സമ്പ്രദായത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഈ രൂപങ്ങള്‍ക്ക് സമാനമായ ഒന്‍പത് ആയുര്‍വേദ മരുന്നുകള്‍ ഉണ്ട്. അമ്മയുടെ ഒന്‍പത് രൂപങ്ങളുമായി ഈ ഒന്‍പത് ഔഷധങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ അവയെ നവദുര്‍ഗ എന്ന് വിളിക്കുന്നു. ഈ മരുന്നുകള്‍ക്ക് ഒരു വ്യക്തിയുടെ എല്ലാ രോഗങ്ങളെയും ഇല്ലാതാക്കുന്നതിനും ആയുസ്സിനെ സംരക്ഷിക്കുന്നതിനും കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ദേവി ദുര്‍ഗ്ഗയുടെ കവചം പോലെ ഈ മരുന്നുകള്‍ നമ്മുടെ ശരീരത്തെ സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. ഈ ഒമ്പത് അത്ഭുത ഔഷധങ്ങളെക്കുറിച്ച് അറിയുക.

 കടുക്ക

കടുക്ക

ദേവി ശൈലപുത്രിയുടെ രൂപമായാണ് കടുക്ക കണക്കാക്കപ്പെടുന്നത്. 7 തരം കടുക്ക ഉണ്ട്, അവയെല്ലാം വ്യത്യസ്ത ഉപയോഗങ്ങളുള്ളവയാണ്. ആദ്യത്തേത് ഭീതി നശിപ്പിക്കുന്ന ഹരിതിക, രണ്ടാമത്തേത് എല്ലാവര്‍ക്കും ഉപകാരപ്രദമാണ്, മൂന്നാമത്തേത് ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഉദ്ദേശിക്കുന്ന കായസ്തയാണ്. നാലാമത്തെ അമൃത കടുക്ക, അതിന്റെ ഉപയോഗം അമൃത് പോലെയാണ്, അഞ്ചാമത്തെ ഹേമവതി അതായത് ഹിമാലയത്തില്‍ നിന്ന് ഉത്ഭവിക്കുന്നത്, ആറാമത്തെ ചേതകി, മനസ്സിന് ആനന്ദം നല്‍കുന്നു, ഏഴാമത്തെ ശ്രേയസി എല്ലാവരുടെയും ക്ഷേമത്തിന് വേണ്ടി, എന്നിങ്ങനെയാണ് ഇതിന്റെ ഉപയോഗം. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ആയുസ്സിനും മികച്ചതായാണ് കണക്കാക്കുന്നത്.

ബ്രഹ്മി

ബ്രഹ്മി

ദേവിയുടെ ബ്രഹ്മചാരിണി രൂപമാണ് ബ്രഹ്മി എന്നറിയപ്പെടുന്നത്. തലച്ചോറുമായി ബന്ധപ്പെട്ട രോഗങ്ങള്‍ അതിന്റെ ഉപഭോഗത്താല്‍ ഇല്ലാതാക്കും എന്നാണ് വിശ്വാസം. ഇത് കൂടാതെ മികച്ച ഓര്‍മ്മശക്തിക്ക് ബ്രഹ്മി ഉപയോഗിക്കുന്നു. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബ്രഹ്മി നെയ്യില്‍ ചാലിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. അതിലുപരി അത് നിങ്ങളുടെ പല ആരോഗ്യ പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും രക്ത വൈകല്യങ്ങള്‍ നീക്കംചെയ്യുന്നതിനും അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

ആശാളി

ആശാളി

ആശാളിയെ അത്ര പരിചയം നമ്മള്‍ മലയാളികള്‍ക്കുണ്ടാവില്ല. ചന്ദ്രഘണ്ടയുടെ രൂപമായാണ് ആശാളിയെ കണക്കാക്കുത്. ഇതിന്റെ ഇലകള്‍ മല്ലിയില പോലെയാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും ബിപിക്കും ഇത് ഗുണം ചെയ്യും. അമിതവണ്ണവും നിയന്ത്രിക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികളേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

പ്യൂമിസ്

പ്യൂമിസ്

അമ്മ കൂഷ്മാണ്ഡ ദേവിയുമായി താരതമ്യപ്പെടുത്തിയതാണ് പ്യുമിസ്. അതിന്റെ ഉപഭോഗത്താല്‍ ശരീരം ശക്തമാകുന്നു. ഇതിന്റെ ഉപഭോഗം പുരുഷന്മാര്‍ക്ക് ബീജം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്. ഇത് ആമാശയം ശുദ്ധീകരിക്കുകയും രക്ത വൈകല്യങ്ങള്‍ ഇല്ലാതാക്കുകയും മാനസിക പ്രശ്‌നങ്ങളും ശാരീരിക വൈകല്യങ്ങളും നീക്കം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ഹൃദ്രോഗികള്‍ക്ക് പ്രയോജനപ്രദമായി കണക്കാക്കപ്പെടുന്നു.

ചണവിത്ത്

ചണവിത്ത്

ചണവിത്ത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇതി സ്‌കന്ദ മാതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ വാത, പിത്ത, കഫ എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ നീക്കം ചെയ്യപ്പെടും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പല രോഗങ്ങള്‍ക്കും നിസംശയം ഇത് ഉപയോഗിക്കാവുന്നതാണ്.

മോയ

മോയ

ആറാമത്തെ അത്ഭുത മരുന്ന് മോയയാണ്. അംബ, അംബാലിക, അംബിക, മച്ചിക എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. അതിനെ മാതാ കാര്‍ത്യായനിയുമായി താരതമ്യം ചെയ്യുന്നു. ഇത് കഫം, പിത്തരസം, തൊണ്ട രോഗങ്ങള്‍ എന്നിവയെ നശിപ്പിക്കുന്നു. ഇതും നവദുര്‍ഗ്ഗകളുടെ അനുഗ്രഹത്തിന് സഹായിക്കുന്നു എന്നാണ് വിശ്വാസം.

കാഞ്ഞിരം

കാഞ്ഞിരം

കാഞ്ഞിരം അമ്മ കാളരാത്രിയോട് സാമ്യമുള്ളതായി കണക്കാക്കപ്പെടുന്നു. ദേവി കാളരാത്രി എല്ലാ കുഴപ്പങ്ങളും നീക്കുന്നതുപോലെ, എല്ലാത്തരം ശാരീരികവും മാനസികവുമായ രോഗങ്ങള്‍ക്കെതിരെ പോരാടാന്‍ കാഞ്ഞിരത്തിന് കഴിയും. എല്ലാത്തരം വിഷങ്ങളും നീക്കംചെയ്യാന്‍ ഇത് പ്രാപ്തമാണെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ട് തന്നെ നവരാത്രി കാലത്ത് ഇത് ഉപയോഗിക്കുന്നത് എന്തുകൊണ്ടും മികച്ച ഫലങ്ങള്‍ നല്‍കുന്നു.

തുളസി

തുളസി

ആയുര്‍വേദത്തില്‍ തുളസിയെ മഹാഗൗരി എന്ന് വിളിക്കുന്നു. തുളസി ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും കഫവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നു. ഇത് രക്തം ശുദ്ധീകരിക്കുകയും ശ്വാസകോശം, ഹൃദയം, തൊണ്ട എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങള്‍ ഭേദമാക്കുകയും ചെയ്യുന്നു.

ശതാവരി

ശതാവരി

ദുര്‍ഗ്ഗാ ദേവിയുടെ ഒന്‍പതാമത്തെ രൂപമായി ശതാവരി കണക്കാക്കപ്പെടുന്നു. പുരുഷന്മാരുടെ മാനസിക ശക്തിക്കും ബീജത്തിനും ഇത് ഏറ്റവും മികച്ചതായി കണക്കാക്കപ്പെടുന്നു. വാത, പിത്ത സംബന്ധമായ അസുഖങ്ങള്‍ ഭേദമാക്കാനും ഇത് സഹായകമാണ്. ഇത് പതിവായി കഴിക്കുന്നതിലൂടെ രക്തക്കുഴലുകളിലെ തടസ്സങ്ങളെ നീക്കം ചെയ്യുന്നതിന് സാധിക്കുന്നു.

English summary

Navratri 2021: 9 Kinds of Ayurvedic Medicines Related to the 9 Forms of Goddess Durga

Here in this article we are discussing about the 9 kinds of ayurvedic medicines related to the 9 Forms of Goddess Durga. Take a look
Story first published: Saturday, October 9, 2021, 8:21 [IST]
X
Desktop Bottom Promotion