For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി വ്രതം എടുക്കേണ്ട വിധം; വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

|

ദുര്‍ഗാ ദേവിയെ ആരാധിക്കുന്ന 9 ദിനങ്ങളാണ് നവരാത്രിയായി ആഘോഷിക്കുന്നത്. ഇത്തവണത്തെ ശാരദീയ നവരാത്രി സെപ്റ്റംബര്‍ 26 ന് ആരംഭിച്ച് ഒക്ടോബര്‍ 5 ന് അവസാനിക്കും. ഈ 9 നാളുകളിലും ഭക്തര്‍ വിശുദ്ധിയോടെ വ്രതമെടുത്ത് ദുര്‍ഗാദേവിയെ ആരാധിക്കുന്നു. നവരാത്രി ഉത്സവകാലത്ത് ചിലര്‍ ആദ്യത്തെ ഒന്ന് മുതല്‍ രണ്ട് ദിവസങ്ങളിലും അവസാനത്തെ ഒന്ന് മുതല്‍ രണ്ട് വരെ വ്രതം അനുഷ്ഠിക്കുന്നു. എന്നാല്‍, മറ്റു ചിലര്‍ ഉത്സവത്തിന്റെ ഒമ്പത് ദിവസവും വ്രതം അനുഷ്ഠിക്കുന്നു.

Most read: നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യംMost read: നവരാത്രി ഐശ്വര്യപ്രദമാക്കാന്‍ 9 ദേവീ മന്ത്രങ്ങള്‍; ഫലം സര്‍വ്വഭാഗ്യം

നവരാത്രി കാലത്ത് വ്രതമെടുക്കുന്നത് മംഗളകരമായ ഒരു കാര്യം മാത്രമല്ല, ആരോഗ്യപരമായും ചില ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ്. ശരീരത്തിലെ ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്നതിനാല്‍ നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗം കൂടിയാണ് വ്രതാനുഷ്ഠാനം. എന്നിരുന്നാലും, ഭക്ഷണക്രമത്തിലെ മാറ്റങ്ങള്‍ കാരണം വ്രതം നിങ്ങളെ ക്ഷീണിപ്പിച്ചേക്കാം. വ്രതം ശരിയായ രീതിയില്‍ അനുഷ്ഠിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് തളര്‍ച്ചയില്ലാതെ ആരോഗ്യത്തോടെ വ്രതമെടുക്കാനാകും. നവരാത്രി വ്രതകാലത്ത് നിങ്ങളുടെ ശരീരം ക്ഷീണിക്കാതിരിക്കാന്‍ നിങ്ങള്‍ പൊതുവെ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളുമുണ്ട്. നവരാത്രി വ്രതമെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

ശരീരത്തെ എല്ലായ്‌പ്പോഴും ജലാംശത്തോടെ നിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് ധാരാളം വെള്ളം ആവശ്യമാണ്. എന്നാല്‍, നവരാത്രി ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വെള്ളം കുടിക്കുന്നതില്‍ ധാരാളം നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍, തേങ്ങാവെള്ളം, പാല്‍, ജ്യൂസ് തുടങ്ങിയ ജലാംശം അടങ്ങിയ പാനീയങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്ന കാപ്പി, ചായ തുടങ്ങിയ പാനീയങ്ങള്‍ അധികമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

അമിതമായി ഭക്ഷണം കഴിക്കരുത്

അമിതമായി ഭക്ഷണം കഴിക്കരുത്

നവരാത്രി വ്രത നാളുകളില്‍ നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ബോധവാന്‍മാരായിരിക്കുക. നിങ്ങള്‍ ഭക്ഷണം അധികമായി കഴിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഉപവസിക്കുമ്പോള്‍ സാധാരണയായി വ്രതം മുറിക്കുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കാനുള്ള പ്രവണത കാണിക്കുന്നു. എന്നാല്‍, ഇങ്ങനെ ചെയ്യുന്നത് അപകടകരമാണ്. നിങ്ങള്‍ കഴിക്കുന്നത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് വ്രതത്തിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാകുക മാത്രമല്ല, നിങ്ങളുടെ വയറിനെ അസ്വസ്ഥമാക്കുകയും ചെയ്യും.

Most read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാംMost read:നവരാത്രി പൂജയില്‍ ഇക്കാര്യം ശ്രദ്ധിക്കൂ; ദുര്‍ഗാ ദേവിയുടെ കോപം ഒഴിവാക്കാം

മധുരം അധികം കഴിക്കരുത്

മധുരം അധികം കഴിക്കരുത്

നിങ്ങള്‍ വ്രതമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, മധുരം അധികമായി കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതാണ്. പഞ്ചസാര തികച്ചും അനാരോഗ്യകരമാണ്. നിങ്ങള്‍ക്ക് വേണമെങ്കില്‍ കരിമ്പ്, ശര്‍ക്കര തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാര ഉല്‍പന്നങ്ങള്‍ കഴിക്കാം.

ലഘുഭക്ഷണം കഴിക്കുക

ലഘുഭക്ഷണം കഴിക്കുക

നിങ്ങള്‍ വ്രതമെടുക്കുമ്പോള്‍ ഇടയ്ക്കിടെ നിങ്ങള്‍ക്ക് വിശപ്പ് വന്നേക്കാം. ഇത്തരം ഘട്ടത്തില്‍ നട്‌സ്, പഴങ്ങള്‍ എന്നിവ പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.

ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുക

ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിക്കുക

വ്രതാനുഷ്ഠാന വേളയില്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന നാരുകളടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കേണ്ടത് പ്രധാനമാണ്. അത് നിങ്ങളെ ഏറെ നേരം വിശപ്പില്ലാതെ നിലനിര്‍ത്തും. മത്തന്‍, വാഴപ്പഴം, ഉരുളക്കിഴങ്ങ് എന്നിവയില്‍ നല്ല രീതിയില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്.

Most read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെMost read:നവരാത്രിയില്‍ വീട്ടില്‍ ഈ വാസ്തു പരിഹാരം ചെയ്താല്‍ ഐശ്വര്യവും ഭാഗ്യവും കൂടെ

കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക

കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക

നവരാത്രിയുടെ ഈ വ്രതകാലത്ത് കൊഴുപ്പുള്ള ഭക്ഷണം ഒഴിവാക്കുക. അത്തരം ഭക്ഷണം കഴിക്കാന്‍ നിങ്ങള്‍ പ്രലോഭിതരായേക്കാം. എന്നാല്‍, പോഷകഗുണമില്ലാത്ത വളരെ അനാരോഗ്യകരമായ ചേരുവകള്‍ ഇത്തരം ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുണ്ടെന്ന് മനസിലാക്കുക. അവ നിങ്ങളുടെ വയറിനെ വല്ലാതെ വീര്‍പ്പുമുട്ടിക്കും.

നന്നായി ഉറങ്ങുക

നന്നായി ഉറങ്ങുക

ഏതൊരു വ്രതകാലത്തും ശരീരം വിഷാംശത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ സമയത്ത് ശരീരത്തിന് ധാരാളം വിശ്രമം ആവശ്യമാണ്. അതിനാല്‍, ദിവസവും നിങ്ങള്‍ 7-8 മണിക്കൂര്‍ ഉറങ്ങുന്നുവെന്ന് ഉറപ്പാക്കുക. നിങ്ങളുടെ ശരീരത്തെ ഉത്തേജിപ്പിക്കാനായി ചില ധ്യാന വ്യായാമങ്ങള്‍ ചെയ്യുക. അതുപോലെ ഈ 9 ദിവസങ്ങളിലും നിങ്ങള്‍ അധികമായി അദ്ധ്വാനിക്കാതിരിക്കുക. നിങ്ങളുടെ ശരീരത്തില്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും ഉറപ്പാക്കണം.

Most read:എപ്പോഴും കോട്ടുവായ ഇടുന്നവരാണോ നിങ്ങള്‍? ഈ അപകടങ്ങള്‍ കൂടെയുണ്ട്Most read:എപ്പോഴും കോട്ടുവായ ഇടുന്നവരാണോ നിങ്ങള്‍? ഈ അപകടങ്ങള്‍ കൂടെയുണ്ട്

നവരാത്രി വ്രതം എടുക്കേണ്ടതെങ്ങനെ

നവരാത്രി വ്രതം എടുക്കേണ്ടതെങ്ങനെ

നവരാത്രി വ്രതം ആദ്യദിനം മുതല്‍ ആരംഭിക്കുന്നു. വ്രതം ആരംഭിക്കുന്നതിനു ചില ചിട്ടവട്ടങ്ങളുണ്ട്. മുതിര്‍ന്നവര്‍ നാലാംയാമത്തില്‍ ഉണര്‍ന്ന് പ്രഭാത കൃത്യങ്ങള്‍ക്കുശേഷം ഏഴുതിരിയിട്ട വിളക്കുകൊളുത്തി നാമം ജപിക്കണം. ഈ സമയം ലളിതാസഹസ്രനാമം ചൊല്ലുന്നതും ശുഭകരമാണ്. വ്രതം എടുക്കുന്നവര്‍ക്ക് ഭക്ഷണത്തില്‍ മാത്രമല്ല വാക്കിലും ശ്രദ്ധയുണ്ടാവണം. അരിഭക്ഷണം ഒരുനേരം മാത്രം കഴിക്കുക. ഒരുനേരം ഫലമൂലാദികളായിരിക്കണം ഭക്ഷണമാക്കേണ്ടത്. മുട്ട, മത്സ്യം, മാംസം എന്നിവ ഈ സമയത്ത് കഴിക്കാന്‍ പാടില്ല. വിദ്യാരംഭം കുറിക്കുന്ന കുട്ടികളും വിദ്യ അഭ്യസിക്കുന്നവരും നവരാത്രിയില്‍ വ്രതമെടുക്കുന്നത് നല്ലതാണ്. നവരാത്രിയുടെ 9 നാളിലും ക്ഷേത്രദര്‍ശനം നടത്തുന്നതും നല്ലതാണ്.

English summary

Navratri 2022: Things To Do And Avoid While Fasting in Navratri in Malayalam

Fasting is regarded as auspicious during Navratri. Know about the things to do and avoid while fasting in navratri.
Story first published: Tuesday, September 27, 2022, 15:50 [IST]
X
Desktop Bottom Promotion