For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രി വ്രതമെടുക്കുമ്പോള്‍ പ്രമേഹ രോഗികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി

|

നവരാത്രി വ്രതം എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വ്രതമെടുക്കുമ്പോഴും പ്രമേഹരോഗാവസ്ഥകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം വ്രതം എന്നത് ആരോഗ്യത്തെ ചെറിയ രീതിയില്‍ ബാധിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്. പ്രമേഹരോഗികള്‍ നവരാത്രി വ്രതമെടുക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കാരണം പ്രമേഹത്തിന്റെ അളവ് കൂടുന്നതും കുറയുന്നതും നിങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വ്രത സമയത്ത് കഴിക്കുന്ന ഭക്ഷണവും വ്രതസമയത്തെ ഭക്ഷണം കഴിക്കാതിരിക്കുന്ന അവസ്ഥയും എല്ലാം നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

Navratri 2022

എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിര്‍ത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് ഉപവാസ സമയത്ത്. അതിനാല്‍, നിങ്ങള്‍ക്ക് പ്രമേഹമുണ്ടെങ്കില്‍ നവരാത്രി വ്രതാനുഷ്ഠാനം നടത്തുന്നുവെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇതില്‍ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവിലും മാറ്റം വരുത്താതെ വേണം ഇത് ചെയ്യുന്നതിന്. എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. അതിന് വേണ്ടി സഹായിക്കുന്ന ചില കാര്യങ്ങള്‍ നോക്കാവുന്നതാണ്.

ഉരുളക്കിഴങ്ങ് കഴിയുന്നതും ഒഴിവാക്കുക

ഉരുളക്കിഴങ്ങ് കഴിയുന്നതും ഒഴിവാക്കുക

പ്രമേഹ രോഗമുള്ളവരാണ് എന്നുണ്ടെങ്കില്‍ പരമാവധി നിങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. കാരണം മിതത്വം അനിവാര്യമാണെന്നത് ഓര്‍മ്മിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. റൊട്ടിക്ക് പകരം ഉരുളക്കിഴങ്ങിന് പകരം വെജ് സാലഡ് അല്ലെങ്കില്‍ തൈര് കഴിക്കാവുന്നതാണ്. ഉരുളക്കിഴങ്ങ് കഴിക്കണം എന്നുണ്ടെങ്കില്‍ ഇത് രാത്രിയില്‍ അത്താഴം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കാത്ത അവസ്ഥയില്‍ വളരെ കുറച്ച് മാത്രമേ ഉരുളക്കിഴങ്ങ് കഴിക്കാന്‍ പാടുകയുള്ളൂ.

 മൈദ ഉപയോഗിക്കരുത്

മൈദ ഉപയോഗിക്കരുത്

ഒരു കാരണവശാലും മൈദ പോലുള്ളവ ഉപയോഗിക്കരുത്. ഇത് കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. കാരണം ഇവയുടെ നാരുകള്‍ ദഹിക്കാന്‍ വളരെയധികം സമയമെടുക്കേണ്ടതാണ്. ഇത് ശരീരത്തില്‍ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് മൈദ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ഗോതമ്പ് പൊടി പോലുള്ളവ കഴിക്കാവുന്നതാണ്. ഈ ചേരുവ എന്തുകൊണ്ടും ആരോഗ്യം നല്‍കുന്നതാണ്. ഇത് കൂടാതെ, മിതമായ ഗ്ലൈസെമിക് സൂചിക കുറവായതിനാല്‍ ഗോതമ്പ് പൊടി തിരഞ്ഞെടുക്കാവുന്നതാണ്.

പാല്‍ കുടിക്കുക

പാല്‍ കുടിക്കുക

പാല്‍ കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പ്രോട്ടീന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു,, ഉപവാസ സമയത്ത് നിങ്ങളില്‍ ആവശ്യത്തിന് പ്രോട്ടീന്‍ നിറക്കുന്നു. ഉപവാസ സമയത്ത് നിങ്ങള്‍ അതുകൊണ്ട് തന്നെ പാല്‍ കുടിക്കുന്നതിന് ശ്രദ്ധിക്കണം. തല്‍ഫലമായി, പാല്‍, തൈര് അല്ലെങ്കില്‍ പനീര്‍ പോലുള്ളവ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ക്ക് കഴിക്കാവുന്ന ഇത്തരം ഭക്ഷണങ്ങള്‍ തിരഞ്ഞെടുത്ത് കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്നു. അതോടൊപ്പം വ്രതാനുഷ്ഠനത്തിന്റെ ക്ഷീണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക

വറുത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുക

നവരാത്രി വ്രതമെടുക്കുന്നവര്‍ പലരും വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുന്നവരാണ്. എന്നാല്‍ ഇത് പ്രമേഹ രോഗികള്‍ക്ക് അത്ര നല്ലതല്ല എന്നതാണ് സത്യം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് പ്രമേഹമുള്ളവരില്‍ ഇത്തരം ഭക്ഷണക്രമം ശ്രദ്ധിക്കണം മുന്‍കൂട്ടി നിങ്ങള്‍ ഫ്രൈ ചെയ്യുന്നതിന് പകരം ഗ്രില്ലിംഗ് അല്ലെങ്കില്‍ ബേക്കിംഗ് പോലുള്ളവ പരീക്ഷിക്കേണ്ടതാണ്. അത് ആരോഗ്യത്തിനും പ്രശ്‌നമുണ്ടാക്കുന്നില്ല എന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് എന്ന പോലെ തന്നെ നവരാത്രി വ്രത പുണ്യം നേടുന്നതിനും ചില വിട്ടുവീഴ്ചകള്‍ നാം വരുത്തേണ്ടതാണ്.

ധാരാളം വെള്ളവും ദ്രാവകവും കുടിക്കുക

ധാരാളം വെള്ളവും ദ്രാവകവും കുടിക്കുക

നിങ്ങള്‍ ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് വ്രതാനുഷ്ഠാനത്തിന് ഭംഗം വരാത്ത തരത്തിലായിരിക്കുന്നതിന് ശ്രദ്ധിക്കണം. ഗ്രീന്‍ ടീ, നാരങ്ങാവെള്ളം, ലസ്സി, പുദീന വെള്ളം, തുടങ്ങിയ കുറഞ്ഞ കലോറി പാനീയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇത് വ്രതത്തിന്റെ ക്ഷീണം കുറക്കുകയും നിങ്ങളുടെ രക്തത്തിലെ പഞ്ചസാര വര്‍ദ്ധിപ്പിക്കാതെ ആരോഗ്യത്തോടെ ഇരിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. നവരാത്രി ദിനങ്ങളില്‍ എല്ലാ ദിവസങ്ങളിലും ഇത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

ശ്രദ്ധിക്കേണ്ടത്

ശ്രദ്ധിക്കേണ്ടത്

നവരാത്രി കാലത്ത് പ്രമേഹം നിയന്ത്രിക്കുന്നത് ലളിതവും സങ്കീര്‍ണ്ണമല്ലാത്തതുമായ ഒരു യകാര്യമാണ്. കാരണം നമുക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സാധിക്കും എന്നതാണ് സത്യം. അതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിന് ഈ വ്രതാനുഷ്ഠാന കാലത്ത് നിങ്ങള്‍ക്ക് സാധിക്കും. എന്നാല്‍ എന്തെങ്കിലും തരത്തില്‍ പ്രമേഹത്തില്‍ മാറ്റം വന്നാല്‍ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ശരിയായ മാനസികാവസ്ഥയും ശരിയായ നവരാത്രി ഭക്ഷണ പദ്ധതികളും ഉണ്ടെങ്കില്‍ വ്രതമെടുക്കുന്നതിന് ഒരിക്കലും പ്രമേഹം ഒരു തടസ്സമായിരിക്കില്ല എന്നതാണ് സത്യം.

നവരാത്രി വ്രതത്തിന്റെ ക്ഷീണമകറ്റും കിടിലന്‍ ജ്യൂസുകള്‍നവരാത്രി വ്രതത്തിന്റെ ക്ഷീണമകറ്റും കിടിലന്‍ ജ്യൂസുകള്‍

നവരാത്രിക്ക് മുന്‍പ് ഈ ആറ് കാര്യങ്ങള്‍ ചെയ്യുക: ഫലം അത്ഭുതപ്പെടുത്തുംനവരാത്രിക്ക് മുന്‍പ് ഈ ആറ് കാര്യങ്ങള്‍ ചെയ്യുക: ഫലം അത്ഭുതപ്പെടുത്തും

English summary

Navratri 2022: Foods To Eat And Avoid For Diabetes While Navratri Fasting In Malayalam

Here in this article we are discussing about some foods to eat and avoid while navratri fasting in malayalam. Take a look.
Story first published: Tuesday, September 27, 2022, 14:11 [IST]
X
Desktop Bottom Promotion