For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തുമ്മല്‍ നിര്‍ത്താനാകുന്നില്ലേ ? പരിഹാരം ഈ വീട്ടുവൈദ്യങ്ങള്‍

|

ഇടയ്ക്കിടെ തുമ്മുന്നത് അത്ര കാര്യമാക്കേണ്ട കാര്യമല്ല. എന്നാല്‍ തുമ്മല്‍ ഗണ്യമായി വര്‍ദ്ധിക്കുമ്പോള്‍, അത് ആരെയും പ്രകോപിപ്പിച്ചേക്കാം. തണുപ്പോ അല്ലെങ്കില്‍ പെട്ടെന്നുള്ള ചില പ്രത്യേക അലര്‍ജിയോ നിങ്ങളെ തുമ്മലിന് ഇരയാക്കിയേക്കാം. ഇത് വളരെ ഒഴിവാക്കാനാവാത്തതും വലിയ അസ്വസ്ഥത ഉണ്ടാക്കുന്നതുമാണ്. നിങ്ങളുടെ മൂക്കിനെ പ്രകോപിപ്പിക്കുന്ന കാര്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ശരീരത്തിന്റെ ഒരു സ്വാഭാവിക സംവിധാനമാണ് തുമ്മല്‍. പുക, പൊടി തുടങ്ങിയവ മൂക്കിലേക്ക് പ്രവേശിക്കുമ്പോഴെല്ലാം മൂക്കിന്റെ സെന്‍സിറ്റീവ് ലൈനിംഗ് പ്രകോപിപ്പിക്കപ്പെടുകയോ ഇക്കിളിപ്പെടുകയോ ചെയ്‌തേക്കാം.

Most read: യാത്രക്കിടെ ഛര്‍ദ്ദി നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നോ? ആയുര്‍വേദ പരിഹാരം ഇത്Most read: യാത്രക്കിടെ ഛര്‍ദ്ദി നിങ്ങള്‍ക്ക് പ്രശ്‌നമാകുന്നോ? ആയുര്‍വേദ പരിഹാരം ഇത്

ലളിതമായി പറഞ്ഞാല്‍, ബാക്ടീരിയകള്‍ക്കെതിരായ നമ്മുടെ ശരീരത്തിന്റെ ആദ്യത്തെ പ്രതിരോധമാണ് തുമ്മല്‍. ഇത് ഒരു റിഫ്‌ളെക്‌സ് പ്രവര്‍ത്തനമാണ്, ഇത് കുറച്ച് സമയത്തിന് ശേഷം സ്വയം അവസാനിക്കും. എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ നിങ്ങള്‍ക്ക് തുടര്‍ച്ചയായി തുമ്മല്‍ അനുഭവപ്പെട്ടേക്കാം. ഈ ഘട്ടത്തില്‍ നിങ്ങളുടെ തുമ്മല്‍ നിര്‍ത്താനായി ചില വഴികള്‍ നിങ്ങളെ സഹായിക്കും. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കാരണം തിരിച്ചറിയുക

കാരണം തിരിച്ചറിയുക

നിങ്ങളുടെ തുമ്മലിന്റെ കാരണ തിരിച്ചറിയുക എന്നതാണ് ആദ്യപടി. നിങ്ങളുടെ മൂക്കിനെ പ്രകോപിപ്പിക്കുന്ന എന്തും തുമ്മലിന് ഇടയാക്കും. അതിന്റെ കാരണം തിരിച്ചറിയുന്നത് ശരിയായ ചികിത്സയ്ക്കായി നിങ്ങളെ സഹായിക്കും. പൊടി, പൂമ്പൊടി, പൂപ്പല്‍, വളര്‍ത്തുമൃഗങ്ങളുടെ രോമം, അമിതമായ പ്രകാശം, പെര്‍ഫ്യൂം, എരിവുള്ള ഭക്ഷണങ്ങള്‍, കുരുമുളക് എന്നിവ കാരണം നിങ്ങള്‍ക്ക് പതിവായി തുമ്മലുണ്ടായേക്കാം.

തേന്‍

തേന്‍

ജലദോഷവും പനിയുമായി ബന്ധപ്പെട്ട തുമ്മല്‍ തടയാന്‍ തേന്‍ സഹായിക്കുമെന്ന് നിരവധി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ അലര്‍ജി പ്രതികരണത്തിന്റെ കാര്യത്തിലും തേന്‍ അനുയോജ്യമായ ഒരു വഴിയാണ്. പരിസ്ഥിതിയില്‍ അടങ്ങിയിരിക്കുന്ന അലര്‍ജിയുമായി പൊരുത്തപ്പെടാന്‍ തേന്‍ നമ്മുടെ ശരീരത്തെ സഹായിക്കും. ഒരു ടീസ്പൂണ്‍ തേന്‍ കഴിക്കുന്നത് വീക്കം കുറയ്ക്കുകയും തല്‍ക്ഷണ ആശ്വാസം നല്‍കുകയും ചെയ്യും.

Most read:മഴക്കാലത്ത് വയറ് കേടാകുന്നത് പെട്ടെന്ന്; വയറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌Most read:മഴക്കാലത്ത് വയറ് കേടാകുന്നത് പെട്ടെന്ന്; വയറിന്റെ ആരോഗ്യത്തിന് ചെയ്യേണ്ടത്‌

ആവിപിടിത്തം

ആവിപിടിത്തം

ചൂടുവെള്ളത്തില്‍ ആവി പിടിക്കുന്നത് തുമ്മല്‍ ചികിത്സിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണ്. ആവി ശരിയായി ശ്വസിക്കാന്‍ നിങ്ങളുടെ തല തുണി കൊണ്ട് മൂടുക. ചൂടുള്ള നീരാവി ശ്വസിക്കുന്നത് മൂക്കടപ്പ് മാറാനും മൂക്കൊലിപ്പ് ചികിത്സിക്കാനും സഹായിക്കും. ജലദോഷത്തിനും പനിക്കും ഇത് ഫലപ്രദമായ പ്രതിവിധി കൂടിയാണ്.

കനത്ത ഭക്ഷണം ഒഴിവാക്കുക

കനത്ത ഭക്ഷണം ഒഴിവാക്കുക

ഇത് വിചിത്രമായി തോന്നാം. എങ്കിലും ചിലര്‍ക്ക് കനത്ത രീതിയില്‍ ഭക്ഷണം കഴിച്ചതിന് ശേഷം തുമ്മല്‍ അനുഭവപ്പെടാം. ചെറിയ തരത്തില്‍ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെയും തുമ്മലിന്റെ കുത്തല്‍ ഒഴിവാക്കാന്‍ എളുപ്പത്തില്‍ കഴിയും.

Most read:ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധംMost read:ക്ഷീണം, ഉറക്കമില്ലായ്മ; അമിത വ്യായാമം ശരീരത്തിന് ദോഷം ചെയ്യുന്നത് പലവിധം

വെളിച്ചത്തിലേക്ക് നേരിട്ട് നോക്കരുത്

വെളിച്ചത്തിലേക്ക് നേരിട്ട് നോക്കരുത്

പെട്ടെന്ന് വെളിച്ചം തട്ടുകയോ സൂര്യപ്രകാശത്തിലേക്ക് നേരിട്ട് നോക്കുകയോ ചെയ്യുന്നത് ചിലരില്‍ തുമ്മല്‍ ഉണ്ടാക്കും. ഏകദേശം മൂന്നിലൊന്ന് ആളുകളും ഈ അവസ്ഥ അനുഭവിക്കുന്നു. പ്രകാശമാനമായ വെളിച്ചത്തില്‍ നോക്കുമ്പോള്‍ തുമ്മല്‍ ഉണ്ടാകുന്നു. ഇത് ചിലപ്പോള്‍ കുടുംബത്തിലെ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകര്‍ന്നേക്കാം. ഇത് ഒഴിവാക്കാന്‍, നിങ്ങളുടെ വീടിന് പുറത്തിറങ്ങുമ്പോഴെല്ലാം സണ്‍ഗ്ലാസുകള്‍ ധരിക്കുക.

മൂക്ക് ചീറ്റുക

മൂക്ക് ചീറ്റുക

നിങ്ങളുടെ മൂക്കില്‍ പൊടിയോ മറ്റോ അകപ്പെട്ടിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ നിങ്ങളുടെ മൂക്ക് ചീറ്റുക. മൂക്കില്‍ പൊടി കയറി ചിലപ്പോള്‍ നിങ്ങള്‍ക്ക് തുമ്മല്‍ അനുഭവപ്പെടാം. മൂക്ക് ചീറ്റുന്നത് അവയില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും.

Most read;ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാMost read;ഗ്യാസ് കാരണം വയറുവേദന മാത്രമല്ല തലവേദനയും വരും, ലക്ഷണങ്ങളും പരിഹാരവും ഇതാ

വിറ്റാമിന്‍ സി കഴിക്കുക

വിറ്റാമിന്‍ സി കഴിക്കുക

ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ശക്തമായ ആന്റിഓക്സിഡന്റുകളായ ഫ്‌ളേവനോയിഡുകള്‍ എന്ന രാസവസ്തു അടങ്ങിയിട്ടുണ്ട്. ഫ്‌ളേവനോയ്ഡുകള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ജലദോഷത്തിനും മറ്റ് അലര്‍ജികള്‍ക്കും കാരണമാകുന്ന അനാവശ്യ ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ ചേര്‍ക്കാം. വിറ്റാമിന്‍ സി നിങ്ങള്‍ക്ക് ഉടനടി ആശ്വാസം നല്‍കിയേക്കില്ല, പക്ഷേ കാലക്രമേണ ഇത് തുമ്മല്‍ കുറയ്ക്കാന്‍ സാധ്യതയുണ്ട്. വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക മറ്റൊരു മികച്ച വഴിയാണ്. വിറ്റാമിന്‍ സിയാല്‍ സമ്പുഷ്ടമായ ഇതില്‍ ശക്തമായ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

യൂക്കാലിപ്റ്റസ് ഓയില്‍

യൂക്കാലിപ്റ്റസ് ഓയില്‍

പൊടി കാരണമായുള്ള തുമ്മലിനുള്ള മറ്റൊരു മികച്ച പ്രതിവിധിയാണ് യൂക്കാലിപ്റ്റസ് ഓയില്‍. ഈ അവശ്യ എണ്ണയില്‍ സിട്രോനെല്ല എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്, ഇത് ഒരു എക്‌സ്‌പെക്ടറന്റായി പ്രവര്‍ത്തിക്കുന്നു. വായുപാതകളിലൂടെ കഫം സ്രവിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു. കൂടാതെ ആന്റി-ഇന്‍ഫ്‌ളമേറ്ററി, വേദനസംഹാരി ഗുണങ്ങളും ഇതിനുണ്ട്. നിങ്ങളുടെ തൂവാലയില്‍ ഏതാനും തുള്ളി യൂക്കാലിപ്റ്റസ് അവശ്യ എണ്ണ ചേര്‍ത്ത് മണം പിടിക്കുക. ഇത് മൂക്ക് വൃത്തിയാക്കാനും പൊടിപടലങ്ങള്‍ നീക്കം ചെയ്യാനും സഹായിക്കും.

Most read:ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്Most read:ഒമിക്രോണ്‍ BA.5 വകഭേദം; ഏറ്റവും മോശമായ ലക്ഷണങ്ങള്‍ ഇതാണ്

നിങ്ങളുടെ മൂക്ക് നുള്ളുക

നിങ്ങളുടെ മൂക്ക് നുള്ളുക

തുമ്മല്‍ സംഭവിക്കുന്നതിന് തൊട്ടുമുമ്പ് അത് നിര്‍ത്താനുള്ള മറ്റൊരു രീതിയാണിത്. നിങ്ങള്‍ തുമ്മാന്‍ പോകുന്നുവെന്ന് തോന്നുമ്പോള്‍, നിങ്ങള്‍ മൂക്കില്‍ നുള്ളുക. പുരികങ്ങള്‍ക്ക് തൊട്ടുതാഴെയായി ഇത് ചെയ്യാം.

വായില്‍ ഇക്കിളിയാക്കുക

വായില്‍ ഇക്കിളിയാക്കുക

മറ്റൊരു വിശ്വാസമനുസരിച്ച് വായയുടെ മേല്‍ഭാഗത്ത് ഇക്കിളിപ്പെടുത്തുന്നത് തുമ്മലില്‍ നിന്ന് ആശ്വാസം നല്‍കും. നാവ് ഉപയോഗിച്ച് വായയുടെ മേല്‍ഭാഗത്തെ ഉത്തേജിപ്പിക്കുന്നത് തുമ്മല്‍ തടയാന്‍ സഹായിക്കും. തുമ്മുന്നതിന് മുമ്പ് കുറച്ച് സെക്കന്‍ഡ് ഇത് ചെയ്യുക.

English summary

Natural Ways To Stop Sneezing Effectively in Malayalam

In some cases, a constant bout of sneezing may make us extremely uncomfortable and leave us gasping for breath. Here are some natural ways to stop sneezing effectively.
Story first published: Wednesday, July 20, 2022, 9:37 [IST]
X
Desktop Bottom Promotion