Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
നല്ല നടുവേദനയാണോ, മാറുന്നില്ലേ: നട്ടെല്ലിന്റെ ആരോഗ്യം അവതാളത്തില്‍
നടുവേദന എന്നത് ഇന്നത്തെ കാലത്ത് സാധാരണമായി ഉണ്ടാവുന്ന ഒരു അവസ്ഥയായി മാറിയിരിക്കുന്നു. ഇതിന് വലിപ്പ ചെറുപ്പമോ പ്രായമോ ഒന്നും ഇപ്പോള്‍ ബാധകമല്ലാതെ മാറിയിട്ടുണ്ട്. പല കാര്യങ്ങള്‍ ഇത്തരം വേദനകള്‍ക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇതിനെന്താണ് പരിഹാരം എന്നത് പലരും ഗൗരവത്തോടെ ചിന്തിച്ച് തുടങ്ങിയിട്ടുണ്ടാവില്ല. നട്ടെല്ലിന്റെ ആരോഗ്യം എന്നത് അതിപ്രധാനമായ ഒന്നാണ്. അതായത് വളരെയധികം ഗൗരവത്തോടെ കാണേണ്ട ഒരു വിഷയം.
ആരോഗ്യകരമായ നട്ടെല്ലിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതും അറിഞ്ഞിരിക്കേണ്ടതുമായ ചില ജീവിത ശൈലി മാറ്റങ്ങള്‍ ഉണ്ട്. ഇത്തരം മാറ്റങ്ങളെ പലരും നിസ്സാരമായി വിടുകയാണ് ചെയ്യുന്നത്. ആരോഗ്യകരമായ നട്ടെല്ലിനും നമ്മുടെ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും വേണ്ടി ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ നിത്യവും ചെയ്യേണ്ട വ്യായാമം വരെ ഉള്‍പ്പെടുന്നു. എളുപ്പത്തില്‍ ചെയ്യേണ്ട ഇത്തരം വ്യായാമങ്ങളും കാര്യങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം. വിട്ടുമാറാത്ത നടുവേദന കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിനും ഈ മാറ്റങ്ങള്‍ സഹായിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കൂ.

പതിവായുള്ള വ്യായാമം
പതിവായുള്ള വ്യായാമം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഇത് നട്ടെല്ലിന്റെ ആരോഗ്യത്തിന് മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമത്തിന് സഹായയിക്കുന്നു. ശരീരത്തിന് നല്ല ചലനശേഷി നല്കുന്ന തരത്തിലുള്ള വ്യായാമം ശീലമാക്കുന്നതിന് ശ്രദ്ധിക്കുക. അതിന് വേണ്ടി നടത്തം, നീന്തല്‍, യോഗ തുടങ്ങിയവയെല്ലാം ശീലിക്കുക. എന്നാല്‍ എന്ത് ചെയ്യുമ്പോഴും നിങ്ങള്‍ അതികഠിനമായ നടുവേദന അനുഭവിക്കുന്നവരെങ്കില്‍ ഡോക്ടറെ സന്ദര്‍ശിച്ചതിന് ശേഷം മാത്രം ഇത്തരം വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നതിന് ശ്രദ്ധിക്കണം.

നല്ല യോഗാസനം പരിശീലിക്കുക
യോഗാസനം പരിശീലിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കൃത്യമായി യോഗ പരിശീലിക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ്. എന്നാല്‍ കൃത്യമായ പരിശീലകന്റെ നിര്‍ദ്ദേശത്തോടെ വേണം യോഗ പരിശീലിക്കുന്നതിന്. യോഗ പരിശീലിക്കുന്നത് വഴി നട്ടെല്ലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും നടുവേദന പോലുള്ള പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. നെഞ്ച് തോള്, നട്ടെല്ല് , കഴുത്ത് എന്നിവക്കെല്ലാം ആരോഗ്യം നല്കുന്ന തരത്തിലുള്ള യോഗാസനങ്ങള്‍ പരിശീലിക്കുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല നിങ്ങള്‍ കൃത്യമായല്ല യോഗാസനം ചെയ്യുന്നത് എന്നുണ്ടെങ്കില്‍ അത് വേദന വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും ശ്രദ്ധിക്കുക
ഇരിക്കുമ്പോഴും നില്‍ക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ശരിയായ രീതിയില്‍ അല്ല ഇരിക്കുന്നത് എങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ശരീര വേദന വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല ശരീരത്തിന്റെ ശരിയായ പോസ്ച്ചര്‍ നിലനിര്‍ത്തുന്നതിന് ആവശ്യമുള്ള തലയിണകള്‍ ബാക്ക് സപ്പോര്‍ട്ട് എന്നിവ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നടുവേദന പോലുള്ള പ്രതിസന്ധികള്‍ ഉള്ളവര്‍ ഇരിക്കുമ്പോഴും കിടക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഉറക്കം ശ്രദ്ധിക്കണം
ഉറങ്ങുന്നവര്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഉറക്കത്തില്‍ നമ്മുടെ കിടത്തം പലപ്പോഴും നടുവേദനയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഉറങ്ങുന്ന പൊസിഷന്‍ ശ്രദ്ധിക്കേണ്ടതിനൊപ്പം തന്നെ കിടക്കയും ശ്രദ്ധിക്കേണ്ടതാണ്. നട്ടെല്ലിനെ പ്രശ്നത്തിലാക്കുന്ന തരത്തിലുള്ള കിടക്ക ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ നല്ല ഉറക്കം ലഭിക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ പരിശീലിക്കണം. ഉറക്കത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള യാതൊരു കാര്യവും ചെയ്യാതിരിക്കുക. പല രോഗങ്ങളും പ്രതിരോധിക്കുന്നതിന് ഉറക്കം വളരെ അത്യാവശ്യമാണ്.

കിടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
കിടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത് നട്ടെല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതാണ്. നിങ്ങള്‍ മലര്‍ന്ന് കിടന്ന് ഉറങ്ങുകയാണെങ്കില്‍ അത് പലപ്പോഴും നട്ടെല്ലിന്റെ അനാരോഗ്യത്തിലേക്ക് എത്തിക്കുന്നു. മലര്‍ന്ന് കിടന്ന് ഉറങ്ങുമ്പോള്‍ അത് നട്ടെല്ലിന് സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ എപ്പോഴും ചരിഞ്ഞ് കിടന്ന് ഉറങ്ങുന്നതിന് ശ്രദ്ധിക്കണം. മാത്രമല്ല നടുവേദന പോലുള്ള പ്രശ്നങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ അവര്‍ കാല് മുട്ടുകള്‍ക്ക് ഇടയില്‍ തലയിണ വെച്ച് ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ നട്ടെല്ലിന് സപ്പോര്‍ട്ട് നല്കുന്ന തരത്തില്‍ കിടക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

സമ്മര്‍ദ്ദം ഒഴിവാക്കുക
സമ്മര്‍ദ്ദം പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. ഇത് നട്ടെല്ലിലും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൃത്യമായ ഉറക്കം ലഭിക്കാത്തത്ത നിങ്ങളില്‍ നടുവേദന വഷളാക്കുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും സമ്മര്‍ദ്ദ രഹിതമായി 7-9 മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കേണ്ടതാണ്. മാനസിക സമ്മര്‍ദ്ദം ഉള്ള വ്യക്തികളില്‍ പേശികളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് നിങ്ങളില്‍ ശരീരത്തിന് സമ്മര്‍ദ്ദവും നടുവേദനയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി മെഡിറ്റേഷന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.



Click it and Unblock the Notifications