For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വായ്‌നാറ്റം നീക്കാന്‍ സഹായിക്കും ഈ പ്രകൃതിദത്തമൗത്ത് ഫ്രഷ്‌നറുകള്‍

|

രാത്രിയില്‍ വായില്‍ ബാക്ടീരിയകള്‍ അടിഞ്ഞുകൂടുന്നതിനാല്‍ നമ്മുടെ ശ്വാസം സാധാരണയായി രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ദുര്‍ഗന്ധമുള്ളതാകുന്നു. ഇതൊരു പൊതു പ്രശ്‌നമാണ്. എന്നാല്‍ ചില ആളുകള്‍ക്ക് തുടര്‍ച്ചയായി എല്ലാ സമയത്തും വായ്‌നാറ്റം അനുഭവപ്പെടാറുണ്ട്. വായില്‍ അടിഞ്ഞുകൂടുന്ന ബാക്ടീരിയകള്‍ മൂലമാണ് വായ്‌നാറ്റം ഉണ്ടാകുന്നത്. നാം കഴിക്കുന്ന ഭക്ഷണങ്ങളിലെ പഞ്ചസാരയും അന്നജവും ബാക്ടീരിയകള്‍ വിഘടിപ്പിക്കുമ്പോഴാണ് പൊതുവെ ദുര്‍ഗന്ധം ഉണ്ടാകുന്നത്. ചില സന്ദര്‍ഭങ്ങളില്‍, മോണരോഗം അല്ലെങ്കില്‍ ദന്തക്ഷയം പോലുള്ള ഗുരുതരമായ ദന്ത പ്രശ്‌നങ്ങളും ഇത് സൂചിപ്പിക്കാം.

Most read: പുകവലിക്കുന്നവരാണോ നിങ്ങള്‍? നിര്‍ബന്ധമായും ചെയ്യണം ഈ മെഡിക്കല്‍ പരിശോധനകള്‍Most read: പുകവലിക്കുന്നവരാണോ നിങ്ങള്‍? നിര്‍ബന്ധമായും ചെയ്യണം ഈ മെഡിക്കല്‍ പരിശോധനകള്‍

വായ്‌നാറ്റം എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാനുള്ള ഏറ്റവും നല്ല പരിഹാരം പതിവായി ദന്ത പരിശോധനകള്‍ക്ക് പോകുക എന്നതാണ്. എന്നാല്‍ ചില പ്രകൃതിദത്ത പരിഹാരങ്ങളും ഈ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിച്ചേക്കാം. ദിവസേന ഫലപ്രദമായി ഉപയോഗിക്കാവുന്ന നിരവധി പ്രകൃതിദത്ത മൗത്ത് ഫ്രെഷനറുകള്‍ ഉണ്ട്. നിങ്ങളുടെ വായ്‌നാറ്റം പ്രശ്നത്തിന് സഹായിക്കുന്ന ചില പ്രകൃതിദത്തമായ മൗത്ത് ഫ്രഷ്‌നറുകള്‍ ഇതാ.

ഗ്രാമ്പൂ

ഗ്രാമ്പൂ

അടുക്കളയില്‍ കാണപ്പെടുന്ന ഒരു സാധാരണ ഘടകമാണ് ഗ്രാമ്പൂ. ഇതിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ വായിലെ ബാക്ടീരിയകളുടെ എണ്ണം കുറയ്ക്കുകയും രക്തസ്രാവം, ദന്തക്ഷയം തുടങ്ങിയ മറ്റ് ദന്ത പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. വായ്‌നാറ്റം എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടുന്നതിന് നിങ്ങള്‍ക്ക് കുറച്ച് ഗ്രാമ്പൂ കഷണങ്ങള്‍ വായില്‍ ചവയ്ക്കാം. ചവയ്ക്കുന്നതിനുപകരം, ഇത് നിങ്ങളുടെ കവിള്‍ വശത്ത് വയ്ക്കുകയും ഓരോ സെക്കന്‍ഡിലും നീര് കുടിക്കുകയും ചെയ്യുന്നതാണ് നല്ലത്. ഇത് മികച്ച ദന്ത ആരോഗ്യം ഉറപ്പാക്കുന്നു.

വെള്ളം

വെള്ളം

ഒരു ദിവസം കുറച്ച് വെള്ളം മാത്രം കുടിക്കുന്നത് നിങ്ങളുടെ വായില്‍ ദുര്‍ഗന്ധമുണ്ടാക്കും. വായില്‍ നിന്ന് ബാക്ടീരിയകളെ പുറന്തള്ളാനും വായില്‍ ഇവ പെരുകുന്നത് തടയാനും വെള്ളം സഹായിക്കുന്നു. ഇത് നിങ്ങളുടെ ശ്വാസം ഫ്രഷ് ആയി നിലനിര്‍ത്താന്‍ സഹായിക്കുന്നു. അതിനാല്‍, നിങ്ങള്‍ക്ക് വായ്‌നാറ്റം തോന്നുന്നുവെങ്കില്‍, ദിവസവും ധാരാളം വെള്ളം കുടിക്കുക. നിങ്ങളുടെ ശ്വാസം ഉന്മേഷദായകമാക്കാന്‍ നിങ്ങളുടെ വെള്ളത്തില്‍ അര കഷ്ണം നാരങ്ങ പിഴിഞ്ഞൊഴിക്കുകയും ചെയ്യാം.

Most read:അയോഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് താളംതെറ്റും; ഈ ആഹാരം ശീലമാക്കൂMost read:അയോഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് താളംതെറ്റും; ഈ ആഹാരം ശീലമാക്കൂ

തേനും കറുവപ്പട്ടയും

തേനും കറുവപ്പട്ടയും

തേനും കറുവപ്പട്ടയും ശക്തമായ ആന്റി-ഇന്‍ഫ്‌ളമേറ്ററി, ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ളതിനാല്‍ നിങ്ങളുടെ വായിലെ ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കാനും മോണയുടെ ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. തേനും കറുവപ്പട്ടയും ചേര്‍ത്ത് പല്ലിലും മോണയിലും പതിവായി പുരട്ടുന്നത് ദന്തക്ഷയം, മോണയില്‍ രക്തസ്രാവം, വായ് നാറ്റം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. രണ്ട് ചേരുവകളും തികച്ചും സുരക്ഷിതവുമാണ്.

കറുവപ്പട്ട

കറുവപ്പട്ട

മധുരമുള്ള കറുവപ്പട്ടയുടെ തൊലി വായ്‌നാറ്റം എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ നിങ്ങളെ സഹായിക്കും. ഗ്രാമ്പൂ പോലെ കറുവാപ്പട്ടയിലും ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് വായില്‍ ദുര്‍ഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളര്‍ച്ച കുറയ്ക്കും. കറുവാപ്പട്ടയുടെ ഒരു ചെറിയ കഷണം കുറച്ച് മിനിറ്റ് വായില്‍ വച്ചാല്‍ മതി, എന്നിട്ട് അത് കളയാം.

ഉപ്പുവെള്ളം

ഉപ്പുവെള്ളം

ചെറുചൂടുള്ള ഉപ്പുവെള്ളം ഉപയോഗിച്ച് കവിള്‍കൊള്ളുന്നത് ചീത്ത ബാക്ടീരിയകളുടെ വളര്‍ച്ച തടയുകയും നിങ്ങളുടെ ശ്വാസം ഉന്മേഷദായകമാക്കുകയും ചെയ്യും. ഉപ്പുവെള്ളം, ദുര്‍ഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ പുറന്തള്ളുന്നു. പുറത്തിറങ്ങുന്നതിന് മുമ്പ് നിങ്ങള്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ 1/4 മുതല്‍ 1/2 ടീസ്പൂണ്‍ വരെ ഉപ്പ് കലര്‍ത്തി കഴുകിയാല്‍ മതിയാകും.

Most read:കോവിഡിന് ശേഷമുള്ള ഓര്‍മ്മത്തകരാറ്; ബ്രെയിന്‍ ഫോഗ് അപകടമാകുന്നത് ഇങ്ങനെMost read:കോവിഡിന് ശേഷമുള്ള ഓര്‍മ്മത്തകരാറ്; ബ്രെയിന്‍ ഫോഗ് അപകടമാകുന്നത് ഇങ്ങനെ

പെരുംജീരകം

പെരുംജീരകം

പെരുംജീരകം ചവയ്ക്കുന്നത് ഭക്ഷണശേഷം വായ് നാറ്റം ഇല്ലാതാക്കാന്‍ സഹായിക്കുന്നു. വായില്‍ അണുക്കള്‍ അടിഞ്ഞുകൂടുകയും ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നുവെന്ന് തോന്നുമ്പോഴെല്ലാം നിങ്ങള്‍ക്ക് അവ ചവച്ചരച്ച് കഴിക്കാം.

പുതിനയില

പുതിനയില

ഒരു നുള്ളു പുതിനയില നീര് വായ് നാറ്റം ഇല്ലാതാക്കുന്നതില്‍ അത്ഭുതം സൃഷ്ടിക്കും. ഇത് ഉടനടി അണുക്കള്‍ പെരുകുന്നത് തടയുന്നു. നിങ്ങള്‍ക്ക് എളുപ്പമുള്ള ഓപ്ഷനായി കുറച്ച് പുതിനയിലകള്‍ പിഴിഞ്ഞ് നീരെടുത്ത് വായിലാക്കുക.

Most read:ആവിപിടിത്തം ശരിയായി ചെയ്താല്‍ കോവിഡും അടുക്കില്ല; ഇതാണ് ഗുണംMost read:ആവിപിടിത്തം ശരിയായി ചെയ്താല്‍ കോവിഡും അടുക്കില്ല; ഇതാണ് ഗുണം

സിട്രിക് പഴങ്ങള്‍

സിട്രിക് പഴങ്ങള്‍

നിങ്ങള്‍ക്ക് വായ്‌നാറ്റം അനുഭവപ്പെടുമ്പോഴെല്ലാം ഓറഞ്ച് അല്ലെങ്കില്‍ മധുര നാരങ്ങ പള്‍പ്പ് എന്നിവ കഴിക്കുക. ഈ പഴങ്ങളിലെ സിട്രിക് ആസിഡ് രോഗാണുക്കള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുകയും ദുര്‍ഗന്ധത്തില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്നു. അങ്ങനെ അത് നിങ്ങളുടെ വായ്‌നാറ്റം നീക്കുന്നു.

പേരക്ക

പേരക്ക

പേരക്ക ഒരു മികച്ച മൗത്ത് ഫ്രെഷനറാണെന്ന് പലര്‍ക്കും അറിയില്ല. ഈ പഴത്തിന്റെ പള്‍പ്പി ഭാഗം മാത്രം കഴിക്കരുത്, പുറംതൊലി അടക്കം ഇത് കഴിക്കുക. ഈ പഴത്തിന്റെ തൊലി വായിലെ അണുക്കളെ ഫലപ്രദമായി ചെറുക്കുകയും ദുര്‍ഗന്ധം കുറയ്ക്കുകയും ചെയ്യുന്നു.

മാതളനാരങ്ങ

മാതളനാരങ്ങ

വിട്ടുമാറാത്ത വായ്നാറ്റം പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാന്‍ മാതളനാരങ്ങയുടെ വിത്തുകള്‍ പതിവായി ചവച്ചരച്ച് കഴിക്കണം. ഇത് അണുക്കളുടെ നിര്‍മ്മാണത്തില്‍ ഉടനടി പ്രവര്‍ത്തിക്കുകയും അതിനെ നിര്‍വീര്യമാക്കുകയും ചെയ്യുന്നു.

Most read:കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യപ്രശ്‌നത്തിന് പരിഹാരം; പനിക്കൂര്‍ക്കയുടെ ഗുണംMost read:കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആരോഗ്യപ്രശ്‌നത്തിന് പരിഹാരം; പനിക്കൂര്‍ക്കയുടെ ഗുണം

വായ്‌നാറ്റത്തിന്റെ കാരണങ്ങള്‍

വായ്‌നാറ്റത്തിന്റെ കാരണങ്ങള്‍

വായ്നാറ്റം എന്നത് വായയിലും ശരീരത്തിലും ചിലപ്പോള്‍ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുടെ അടയാളവുമാകാം എന്നത് ശ്രദ്ധിക്കേണ്ടതാണ്. കാരണം തിരിച്ചറിയുന്നത് നേരത്തെയുള്ള രോഗനിര്‍ണ്ണയത്തിനും വേഗത്തിലുള്ള ചികിത്സയ്ക്കും സഹായിക്കും.ഭക്ഷണ ശീലങ്ങളും പുകവലി ഉള്‍പ്പെടെയുള്ള മറ്റ് ജീവിത ശീലങ്ങളും വായ്‌നാറ്റത്തിന് കാരണമാകും. കഠിനമായ ദന്തക്ഷയം, അണുബാധകള്‍ പോലെ വായ്‌നാറ്റത്തിലേക്കും നയിക്കുന്നു. കഠിനമായ കേസുകളില്‍, പഴുപ്പ് രൂപപ്പെടുന്നതിനൊപ്പം പല്ലിന്റെ റൂട്ട് ഏരിയയില്‍ കുരുവും രൂപപ്പെടാം വൃത്തിയില്ലാത്ത പല്ലുകളാണ് ഹാലിറ്റോസിസിന്റെ മറ്റൊരു ഉറവിടം. പല്ലുകള്‍ക്കിടയിലോ പല്ലിന്റെ അടിഭാഗത്തോ ഭക്ഷണം കെട്ടിക്കിടക്കുന്നത് വായ്‌നാറ്റത്തിന് കാരണമാകാം. വരണ്ട വായ അല്ലെങ്കില്‍ സീറോസ്റ്റോമിയയും ശ്രദ്ധിക്കേണ്ടതാണ്. ചില രോഗങ്ങളും മരുന്നുകളും കാരണം ഉമിനീര്‍ കുറഞ്ഞ് വായ വരളുന്നതിലേക്ക് നയിച്ചേക്കാം. ഉമിനീര്‍ ബാക്ടീരിയയില്‍ സ്വാഭാവികമായ ഒരു ഫ്‌ളഷിംഗ് പ്രഭാവം ചെലുത്തുന്നു, അതിന്റെ അഭാവത്തില്‍ ബാക്ടീരിയകള്‍ വളരുന്നു, ഇത് വായ്‌നാറ്റത്തിലേക്കും നയിക്കുന്നു. ഗാസ്‌ട്രോ ഈസോഫേഷ്യല്‍ റിഫ്‌ളക്‌സ് രോഗം, ദഹനസംബന്ധമായ തകരാറുകള്‍, കരള്‍ തകരാറുകള്‍, കാന്‍സര്‍, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളും വായ്‌നാറ്റത്തിന് കാരണമാകും.

English summary

Natural Mouth Fresheners That Can Help to Get Rid of Bad Breath in Malayalam

Bad breath is a condition in which a stale odor comes out of the mouth. Here are some natural mouth fresheners that can be effective for this problem.
Story first published: Wednesday, February 9, 2022, 12:50 [IST]
X
Desktop Bottom Promotion