For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൈല്‍സിന് പരിഹാരം അരപ്പിടി പുളിയില

പൈല്‍സിന് പരിഹാരം അരപ്പിടി പുളിയില

|

പലരേയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ് പൈല്‍സ് അഥവാ മൂലക്കുക. കുടലിന്റെ അറ്റത്തുണ്ടാകുന്ന അസ്വസ്ഥത, കുടല്‍ വീര്‍ത്ത് മലബന്ധ സമയത്തുണ്ടാകുന്ന പ്രയാസവും വേദനയും ബ്ലീഡിംഗുമെല്ലാമാണ് ഇതിനു കാരണമാകുന്നതും.

കാലിലെ വെരിക്കോസ് വെയിന്‍ നാം കാണാറുണ്ട്. ഇതേ വെരിക്കോസ് വെയിന്‍ മലദ്വാരത്തിനടുത്തുണ്ടാകുന്നതാണ് പൈല്‍സ്. അല്ലാതെ കുരുവൊന്നുമില്ല. കഴിയ്ക്കുന്ന ഭക്ഷണവും വെള്ളവുമൊന്നും ദഹിയ്ക്കാത്തതിനും ശരിയായ രീതിയില്‍ മലശോധന നടക്കാത്തതിനാലും ഇതു വരാം.

<strong>വെളുത്ത, കണ്ണാടിക്കവിളിന് പ്രത്യേക ജ്യൂസ്‌</strong>വെളുത്ത, കണ്ണാടിക്കവിളിന് പ്രത്യേക ജ്യൂസ്‌

പൈല്‍സിന് കാരണങ്ങള്‍ പലതുണ്ട്. ഇതില്‍ പാരമ്പര്യം പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമേ മറ്റൊരു പ്രധാന കാരണമാണ് ഭക്ഷണരീതികള്‍. മാംസ ഭക്ഷണം കൂടുതല്‍ കഴിയ്ക്കുന്നത് ഇതിനൊരു കാരണമാണ്. മലബന്ധം തന്നെയാണ് മറ്റൊരു കാരണം. വെള്ളം കുടി കുറയുന്നതടക്കമുളള പല കാരണങ്ങളും ഇതിനു പുറകിലുണ്ട്.

പൈല്‍സ് തന്നെ പല തരത്തിലുണ്ട്. ഇത് കൂടുമ്പോഴാണ് പുറത്തേയ്ക്കു തള്ളി വരുന്നതും ബ്ലീഡിംഗ് ഉണ്ടാകുന്നതുമെല്ലാം. ചില സന്ദര്‍ഭങ്ങളില്‍ മരുന്നുകളില്‍ നില്‍ക്കാതെ സര്‍ജറി മാത്രമാണ് ഇതിനു പരിഹാരമായി വരുന്നത്. തുടക്കത്തില്‍ ചികിത്സിച്ചാല്‍ ഇതിന് പരിഹാര സാധ്യതകളുമേറെയാണ്.

പൈല്‍സിന് പരിഹാരമെന്നു പറഞ്ഞ് ചില ലാട ചികിത്സാരീതികളും മറ്റും വരുന്നുണ്ട്. കെട്ടിട്ടു ചികിത്സിയ്ക്കുന്നതു പോലെയുളള ചില പ്രത്യേക ചികിത്സകള്‍. ഇതു ദോഷമാണെന്നു മാത്രമല്ല, ആരോഗ്യത്തെ ബാധിയ്ക്കുന്ന മറ്റു പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.

പൈല്‍സ് നിയന്ത്രണത്തിന് ഒറ്റമൂലികളും ഭക്ഷണ നിയന്ത്രണവുമെല്ലാമുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ.

ഫിഗ് അഥവാ അത്തിപ്പഴം

ഫിഗ് അഥവാ അത്തിപ്പഴം

ഇതിനു ചേര്‍ന്ന നല്ലൊന്നാന്തരം ഭക്ഷണമാണ് ഫിഗ് അഥവാ അത്തിപ്പഴം. ഇതു ദിവസവും മൂന്നോ നാലോ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണമായതു തന്നെയാണു കാരണം. പ്രത്യേകിച്ചും ഫസ്റ്റ് ഡിഗ്രി ഹെമറോയ്ഡുകളാണെങ്കില്‍ ഈ രീതി പരീക്ഷിയ്ക്കാം. ഇത് ജ്യൂസടിച്ചും കുടിയ്ക്കാം. ഇതു വെള്ളത്തിലിട്ടു കുതിര്‍ത്തും ഉപയോഗിയ്ക്കാം.

മത്തി, അയല, ചെറു മീനുകള്‍

മത്തി, അയല, ചെറു മീനുകള്‍

ഭക്ഷണ നിയന്ത്രണം ഏറെ പ്രധാനമാണ്. ഉഷ്ണം കൂട്ടുന്ന, ദഹനം കുറയ്ക്കുന്ന എല്ലാം ഇതിനു കാരണമാകും. മത്തി, അയല, ചെറു മീനുകള്‍ എന്നിവ പൈല്‍സ് കൂടുതലാക്കും. ഇതു പോലെ മുരിങ്ങക്കായ, മുരിങ്ങയില, പാവയ്ക്ക എന്നിവയും പൈല്‍സിന് നല്ലതല്ല. ഇതു പോലെ മാങ്ങ പൈല്‍സിന്റെ ശത്രുവാണ്. ചിക്കന്‍ പൂര്‍ണമായി ഉപേക്ഷിച്ചു, പകരം കുറേ മാങ്ങ കഴിച്ചാല്‍ കാര്യമില്ല. കാരണം മാങ്ങ പൈല്‍സിന് നല്ലതല്ല.

ചേനത്തണ്ട്

ചേനത്തണ്ട്

ചേനത്തണ്ട് പൈല്‍സിന് നല്ലൊരു മരുന്നാണ്. ചേനത്തണ്ടും ചെറുപയറും കറി വച്ചു കഴിച്ചാല്‍ പൈല്‍സിന് നല്ലൊരു പരിഹാരമാണ്. ഇതു തോരനാക്കി കഴിയ്ക്കാം. വെറുതെ വേവിച്ചും കഴിയ്ക്കാം. ഇതു കഴിയ്ക്കുമ്പോള്‍ മത്സ്യ,മാംസാദി ഭക്ഷണങ്ങള്‍ കഴിയ്ക്കുവാന്‍ പാടില്ല. വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുക.

 താറാവുമുട്ട

താറാവുമുട്ട

കോഴിമുട്ടയും ചിക്കനുമെല്ലാം ഇതിന് നിഷിദ്ധമെങ്കിലും താറാമുട്ട നല്ലതാണ്. ഇത് ഉപ്പു വെള്ളത്തില്‍ തിളപ്പിച്ച് ഇത് ഇതില്‍ തന്നെ രാവിലെ ഇട്ടു വയ്ക്കുക. രാത്രി കഴിയ്ക്കാം. ഇതു പോലെ രാത്രി ഇട്ടു വച്ചാല്‍ രാവിലെ കഴിയ്ക്കാം. ഒരു താറാവുമുട്ടയില്‍ 10 തൊട്ടാവാടിയുടെ തളിരില, 4 ചെറിയുള്ളി എന്നിവയും ചേര്‍ത്ത് ഇന്തുപ്പു ചേര്‍ത്ത് ഓംലറ്റാക്കി കഴിയ്ക്കാം. ഇത് ഏഴു ദിവസം അടുപ്പിച്ചു ചെയ്യുക.

കുമ്പളങ്ങാനീര്

കുമ്പളങ്ങാനീര്

ഒരല്ലി കുടംപുളി, വാളന്‍പുളിയുടെ ഇല അരപ്പിടി എന്നിവ രണ്ടു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് ഒരു ഗ്ലാസാക്കി കുടിയ്ക്കുന്നതും നല്ലതാണ്. കുമ്പളങ്ങാനീര്, മത്തങ്ങാനീര്, അല്‍പം മഞ്ഞള്‍, ഉപ്പ് എന്നിവ ചേര്‍ത്ത് ജ്യൂസാക്കി രാത്രി കുടിയ്ക്കുന്നതും പൈല്‍സ് ശമിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. കുമ്പളങ്ങയുടെ നീരില്‍ അല്‍പം ഇഞ്ചി നീരും തേനും ചേര്‍ത്തിളക്കി കുടിയ്ക്കാം.

വാളന്‍ പുളി

വാളന്‍ പുളി

വാളന്‍ പുളിയുടെ ഒരു പിടി ഇല രണ്ടു ഗ്ലാസ് വെള്ളത്തിലിട്ടു തിളപ്പിച്ച് അര ഗ്ലാസ് വെള്ളത്തിലിച്ചു തിളപ്പിയ്ക്കാം. രാത്രി ഭക്ഷണം കഴിഞ്ഞ് അര മണിക്കൂര്‍ ശേഷം ഇതു കുടിയ്ക്കാം. രാവിലെയും ഇതു വെറും വയറ്റില്‍ കുടിയ്ക്കാം.

രാത്രി ഭക്ഷണം കഴിഞ്ഞ്

രാത്രി ഭക്ഷണം കഴിഞ്ഞ്

രാത്രി ഭക്ഷണം കഴിഞ്ഞ് മൂന്നു പാളയംകോടന്‍ പഴം കഴിയ്ക്കുന്നത് നല്ലതാണ്. ഇതിനൊപ്പം വെള്ളവും കുടിയ്ക്കാം. ഇതു പോലെ തൊട്ടാവാടി കഷായം കഴിയ്ക്കാം. ഇതിനു ബുദ്ധിമുട്ടെങ്കില്‍ തൊട്ടാവാടി ഇല കഞ്ഞിയിലിട്ടു തിളപ്പിച്ചു കഴിയ്ക്കാം. ഇതും ഫലപ്രദമാണ്.

Read more about: piles പൈല്‍സ്
English summary

Natural Home Remedies For Piles

Natural Home Remedies For Piles, Read more to know about,
X
Desktop Bottom Promotion