For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹത്തെ വേരോടെ ഇല്ലാതാക്കാന്‍ ഈ പാനീയങ്ങള്‍

|

മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലി മാറ്റങ്ങള്‍ പലപ്പോഴും പല വിധത്തതിലുള്ളആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. പ്രമേഹവും കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും എല്ലാം ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്. എന്നാല്‍ ഈ അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആശൂപത്രികള്‍ തോറും കയറിയിറങ്ങുന്നവരാണ് പലരും. എന്നാല്‍ ആരോഗ്യ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അതില്‍ തന്നെ പ്രമേഹം എന്നത് എപ്പോഴും വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. നമ്മുടെ ഭക്ഷണശീലത്തില്‍ ശ്രദ്ധിക്കുക എന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. പലപ്പോഴും ഭക്ഷണത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ നിങ്ങളില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

 Drinks To Regulate Blood Sugar

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങളും നിങ്ങള്‍ കുടിക്കണേണ്ടതാണ്. അതിന് നിങ്ങളെ സഹായിക്കുന്ന പാനീയങ്ങള്‍ ചിലതുണ്ട്. അതില്‍ ജ്യൂസുകളും ചായകളും എല്ലാം നിങ്ങളിലെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും നല്ല പരിഹാരങ്ങളില്‍ ചിലതിനെക്കുറിച്ച് ഈ ലേഖനം വായിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

കയ്പ്പക്ക ജ്യൂസ്

കയ്പ്പക്ക ജ്യൂസ്

നമുക്ക് വളരെയധികം കേട്ട് പരിചയമുള്ള ഒന്നാണ് പ്രമേഹത്തിന് കയ്പ്പക്ക ജ്യൂസ് കഴിക്കുക എന്നത്. പ്രമേഹ സംബന്ധമായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് കയ്പ്പക്ക ജ്യൂസ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കയ്പ്പക്ക നല്‍കുന്ന പ്രാധാന്യം എന്തുകൊണ്ടും മികച്ചതാണ്. കയ്പ്പക്ക ജ്യൂസ് നിങ്ങളുടെ ഇന്‍സുലിന്‍ സജീവമാക്കുന്നതാണ്. പഞ്ചസാര വേണ്ടത്ര ഉപയോഗിക്കുകയും കൊഴുപ്പായി മാറാതിരിക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാക്കുന്നതിന് കയ്പ്പക്ക ജ്യൂസ് സഹായിക്കുന്നു. മാത്രമല്ല അമിതവണ്ണത്തെ കുറക്കുന്നതിനും ഈ ജ്യൂസ് സഹായിക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസ് കുറയ്ക്കുന്ന ഏജന്റ് എന്നറിയപ്പെടുന്ന ചരാന്റിന്‍ എന്നറിയപ്പെടുന്ന പദാര്‍ത്ഥവും കയ്പ്പക്കയില്‍ അടങ്ങിയിട്ടുണ്ട്. രാവിലെ ഒരു ഗ്ലാസ് കയ്പ്പക്ക ജ്യൂസ് വെറും വയറ്റില്‍ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും ഫലപ്രദമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.

ഉലുവ വെള്ളം

ഉലുവ വെള്ളം

നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ് ഉലുവ. ഇത് പ്രമേഹം കുറക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതാണ്. പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് എന്തുകൊണ്ടും ഉലുവ വെള്ളം. ദിവസവും 10 ഗ്രാം ഉലുവ ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് രാവിലെ അതിന്റെ വെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നിങ്ങളുടെ പ്രമേഹത്തെ കുറക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ പ്രത്യേക കഴിവുണ്ട് ഉലുവ വെള്ളത്തില്‍. കാരണം ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. മാത്രമല്ല ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഉലുവ വെള്ളം സഹായിക്കുന്നു. ഇത് കാര്‍ബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും ആഗിരണം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഉലുവ വെള്ളം കൂടുതല്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ പ്രമേഹം ക്രമാതീതമായി കുറക്കുന്നുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.

ബാര്‍ലി വെള്ളം

ബാര്‍ലി വെള്ളം

കുട്ടികള്‍ക്കുള്‍പ്പടെ നല്‍കാവുന്നതാണ് ബാര്‍ലി വെള്ളം. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ഗുണം നല്‍കുന്നു. ബാര്‍ലിയില്‍ വെള്ളത്തില്‍ ലയിക്കാത്ത നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ രോഗികള്‍ക്ക് മികച്ചതാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്നതിന് പ്രമേഹ രോഗികള്‍ക്ക് ബാര്‍ലി വെള്ളം ശീലമാക്കാവുന്നതാണ്. മധുരമില്ലാത്ത ബാര്‍ലി വെള്ളം കുടിക്കുന്നത് കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്നതാണ്. ബാര്‍ലി വെള്ളത്തില്‍ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ പല രോഗങ്ങളെയും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. പ്രമേഹം കൊണ്ട് വലയുന്നവര്‍ എന്തുകൊണ്ടും ബാര്‍ലി വെള്ളം ശീലമാക്കാവുന്നതാണ്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പ്രമേഹം കുറക്കുന്നതിന് സഹായിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റ് പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നു. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും മികച്ചതാണ് ഗ്രീന്‍ ടീ. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറക്കുന്നതിന് ഈ പാനീയം സഹായിക്കുന്നു. ഗ്രീന്‍ ടീ ശീലമാക്കുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്‌നം തീര്‍ക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. എന്നാല്‍ ഈ പാനീയങ്ങള്‍ കഴിക്കുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ എന്ത് പുതിയ ശീലം കൊണ്ട് വരുന്നതിന് മുന്‍പും നല്ലൊരു ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

വൃക്ഷാസനം നിസ്സാരമല്ല: അപ്രതീക്ഷിത ഗുണങ്ങള്‍ ഇവര്‍ക്ക്വൃക്ഷാസനം നിസ്സാരമല്ല: അപ്രതീക്ഷിത ഗുണങ്ങള്‍ ഇവര്‍ക്ക്

പ്രായമാവുന്തോറുമുള്ള ഈ വേദന നിസ്സാരമല്ല: പിന്നീട് അപകടമാവുംപ്രായമാവുന്തോറുമുള്ള ഈ വേദന നിസ്സാരമല്ല: പിന്നീട് അപകടമാവും

English summary

Natural Drinks To Regulate Blood Sugar Level In Malayalam

Here in this article we are sharing some natural drinks to regulate blood sugar level in malayalam. Take a look.
Story first published: Friday, September 16, 2022, 19:27 [IST]
X
Desktop Bottom Promotion