Latest Updates
-
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ -
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം -
ദിവസവും ഒരു പേരക്കയെങ്കിലും ശീലമാക്കൂ: കരുതുന്നതിനേക്കാള്‍ ഇരട്ടിയാണ് ഗുണങ്ങള്‍ -
ചന്ദ്രഗ്രഹണ ദിനത്തില്‍ ഈ 5 വസ്തുക്കള്‍ ദാനം ചെയ്യൂ: ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും -
ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടണോ? ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍ -
മീനത്തിലെ കേന്ദ്രത്രികോണ രാജയോഗം: ധനമഴ പെയ്യും രാശിക്കാര്‍, ലോട്ടറി വെറുതെയെടുത്താലും അടിക്കും -
മാര്‍ച്ച് 2, ഇന്ന് ശുക്രന് മീനത്തിലേക്ക്: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം, ധനം, കരിയര്‍ എപ്രകാരം -
Rashiphalam: മാര്‍ച്ച് 2-ന് നിങ്ങളെ കാത്തിരിക്കുന്നത് എന്തെല്ലാം? അറിയാം സമ്പൂര്‍ണ രാശിഫലം -
ഗരുഡ പുരാണം പറയും ജീവിതവിജയത്തിന് ചെയ്യേണ്ടത് ഇക്കാര്യങ്ങള്‍ -
ചന്ദ്രഗ്രഹണം 2026: ഗ്രഹണ ദിനത്തില്‍ അശ്വതി - രേവതി വരെ 27 നാളിനും ഫലങ്ങളിപ്രകാരം
National Vaccination Day 2023: ഓരോ സ്ത്രീയും എടുത്തിരിക്കേണ്ട പ്രധാനപ്പെട്ട 5 വാക്‌സിനുകള്‍
ഇന്ന് ദേശീയ വാക്‌സിനേഷന്‍ ദിനം, ഈ ദിനത്തില്‍ വാക്‌സിന്‍ എടുക്കേണ്ടതിന്റെ പ്രാധാന്യവും, വാക്‌സിനെക്കുറിച്ചും, അതിന്റെ പ്രാധാന്യത്തെക്കുറിച്ചും എല്ലാം അറിഞ്ഞിരിക്കേണ്ട ദിനം. കൊവിഡ് വന്നപ്പോള്‍ വാക്‌സിന്‍ എടുക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ കൊവിഡ് വാക്‌സിന്‍ അല്ലാത് തന്നെ നമുക്ക് പരിചയമുള്ള നിരവധി വാക്‌സിനുകള്‍ ഉണ്ട്. ഗര്‍ഭിണിയായിരിക്കുന്ന കാലം മുതല്‍ അമ്മക്ക് ലഭിക്കുന്ന വാക്‌സിനുകളാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും മുന്നോട്ടുള്ള ജീവിതത്തിനും ഉറപ്പ് നല്‍കുന്നതും. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും തന്നെ വാക്‌സിന്‍ എടുക്കുന്നതിനും വാക്‌സിന്‍ നല്‍കുന്നതിനും വേണ്ടി പെടുന്ന കഷ്ടപ്പാടുകള്‍ എത്രയെന്നത് നമുക്കെല്ലാം അറിയാം. ഇന്ന് ദേശീയ വാക്‌സിനേഷന്‍ ദിനമായി ആചരിക്കുന്ന ഈ സമയം നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാന വാക്‌സിനുകള്‍ ഉണ്ട്.

വാക്‌സിന്‍ അല്ലെങ്കില്‍ പ്രതിരോധ കുത്തിവെയ്പ്പുകള്‍ നമ്മുടെ ആരോഗ്യത്തെ നല്ലൊരു ശതമാനം സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ്. ഓരോ സ്ത്രീയും നിര്‍ബന്ധമായും എടുക്കേണ്ട ചില വാക്‌സിനുകള്‍ ഉണ്ട്. അത് നിങ്ങള്‍ എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ഈ ലേഖനത്തില്‍ പറയുന്നത്. പ്രധാനപ്പെട്ടതെന്ന് നാം കരുതുന്ന അനിവാര്യമായ അഞ്ച് വാക്‌സിനുകള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. അപ്പോളോ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗം ഡോ. ബിന്ദു കെ എസ്, ഡോ. വൈശാലി ലോഖാണ്ഡേ തുടങ്ങിയവര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വാക്‌സിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സൂചിപ്പിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) വാക്‌സിന്‍
സ്ത്രീകളില്‍ സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ എന്നത് ഒരു വില്ലനായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ പലപ്പോഴും നാം കാണുന്നുണ്ട്. ഈ വാക്‌സിന്‍ എടുക്കാന്‍ അതുകൊണ്ട് തന്നെ സ്ത്രീകളെ പലപ്പോഴും നിര്‍ബന്ധിക്കുന്നു. കാരണം മിക്ക സെര്‍വ്വിക്കല്‍ ക്യാന്‍സറിനേയും എച്ച് പി വി വാക്‌സിന്‍ വഴി പ്രതിരോധിക്കാന്‍ സാധിക്കുന്നു. നിങ്ങളില്‍ 9 വയസ്സിലോ അല്ലെങ്കില്‍ 45 വയസ്സിലോ ഇത്തരം കുത്തി വെപ്പുകള്‍ എടുക്കാവുന്നതാണ്. എന്നാല്‍ ഏറ്റവും അനുയോജ്യമായ പ്രായം എന്ന് പറയുന്നത് 11-12 വയസ്സിനുള്ളിലാണ്. ഇത് സ്ത്രീകളില്‍ അര്‍ബുദത്തെ പ്രതിരോധിക്കുന്നു എന്നത് കൊണ്ട് തന്നെയാണ് നിര്‍ബന്ധമായും എടുക്കണം എന്ന് പറയുന്നത്.

ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍
ഇന്‍ഫ്‌ളുവന്‍സ വാക്‌സിന്‍ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമ്മളെ സഹായിക്കുന്നതാണ്. ഇത് എന്തുകൊണ്ടും എടുക്കേണ്ടതാണ്. പ്രത്യേകിച്ച് കാലാവസ്ഥാ മാറ്റങ്ങളില്‍ പനി കൂടുല്‍ കാണപ്പെടുന്ന സമയത്ത് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്ന സ്ത്രീകളും മറ്റും ഇത്തരം വാക്‌സിന്‍ എടുക്കുന്നത് നല്ലതാണ്. കൂടാതെ രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കും ഇത്തരം വാക്‌സിന്‍ എടുക്കാവുന്നതാണ്. 6 മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നു. ഈ വാക്‌സിന്‍ എടുക്കാത്തവരില്‍ ഇന്‍ഫ്‌ളുവന്‍സ വഴി രോഗത്തില്‍ സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് ആര്‍ത്രൈറ്റിസ്, ആസ്ത്മ ഉള്ളവര്‍ ഡോക്ടറെ കണ്ട് നിര്‍ദ്ദേശ പ്രകാരം ഇത്തരം വാക്‌സിനുകള്‍ സ്വീകരിക്കേണ്ടതാണ്.

ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ചുമ (TDAP) വാക്‌സിന്‍
ഈ വാക്‌സിന്‍ നിങ്ങളെ ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ ചുമ, എന്നിവയില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹായിക്കുന്നതാണ്. ഇത്തരം രോഗങ്ങള്‍ പലപ്പോഴും മരണത്തിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ വാക്‌സിന്‍ ഒന്നിലധികം തവണ എടുക്കേണ്ട സാഹചര്യവും ഉണ്ടാവുന്നുണ്ട്. ഇത്തരം രോഗാവസ്ഥകളുടെ പ്രതിരോധം കണക്കിലെടുത്ത് രോഗഭീഷണിയുള്ളവര്‍ ഓരോ പത്ത് വര്‍ഷം കൂടുമ്പോഴും ഡിഫ്തീരിയക്ക് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ടതാണ്. ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഇവ മൂന്നും ചേരുന്നTdap വാക്‌സിന്‍ എടുക്കാവുന്നതാണ്. എന്നാല്‍ ഡോക്ടര്‍ പലപ്പോഴും നിര്‍ദ്ദേശിക്കുന്നത് 27 മുതല്‍ 36 ആഴ്ച വരെയുള്ള സമയത്താണ്. ഇത് അമ്മയേയും കുഞ്ഞിനേയും പല ഗുരുതര അവസ്ഥകളില്‍ നിന്നും സംരക്ഷിക്കുന്നു.

അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല (എംഎംആര്‍) വാക്‌സിന്‍
വളരെ പ്രധാനപ്പെട്ട വാക്‌സിനുകളില്‍ ഒന്നാണ് എംഎംആര്‍. കാരണം ഇത് നിങ്ങളുടെ അഞ്ചാംപനി, മുണ്ടിനീര്. റുബെല്ല എന്നീ അസുഖങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇത് പലപ്പോഴും നിങ്ങളില്‍ മസ്തിഷ്‌ക മരണത്തിന് വരെ കാരണമായേക്കാവുന്ന അപകടാവസ്ഥയുണ്ടാക്കുന്നതാണ്. ആരൊക്കെ ഈ വാക്‌സിന്‍ സ്വീകരിക്കണം എന്ന് നോക്കാം. പ്രതിരോധശേഷി ഇല്ലാത്ത, വാക്‌സിനേഷന്‍ എടുത്തിട്ടില്ലാത്ത, ഗര്‍ഭിണിയല്ലാത്ത സ്ത്രീകള്‍ ഈ വാക്‌സിന്‍ എടുക്കുന്നതില്‍ വീഴ്ച കാണിക്കരുത്. ഇത് കൂടാതെ വാക്‌സിന്‍ എടുത്തതിന് ശേഷം ഗര്‍ഭധാരണത്തിന് വേണ്ടി മൂന്ന് മാസമെങ്കിലും കഴിഞ്ഞതിന് ശേഷം മാത്രം ശ്രമിക്കണം. കൂടുതല്‍ വിവരങ്ങള്‍ നിങ്ങളുടെ ഡോക്ടറുമായി സംസാരിച്ചതിന് ശേഷം മാത്രം ചെയ്യുന്നതിന് ശ്രദ്ധിക്കണം. കുഞ്ഞിന് എപ്പോള്‍ വാക്‌സിന്‍ നല്‍കണം, എപ്പോള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കണം എന്നതിനെക്കുറിച്ച് കൃത്യമായി ഡോക്ടറുമായി സംസാരിക്കേണ്ടതാണ്.

ഹെപ്പറ്റൈറ്റിസ് ബി വാക്‌സിന്‍
സ്ത്രീകളില്‍ കരള്‍ രോഗത്തിലേക്കും കരളിന്റെ ക്യാന്‍സറിനും കാരണമാകുന്ന വൈറസുകളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് ഈ വാക്‌സിന്‍ സഹായിക്കും എന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. നവജാത ശിശുക്കള്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ വാക്‌സിന്‍ നല്‍കി വരുന്നു. എന്നാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഏത് പ്രായത്തില്‍ ഏത് മാസത്തില്‍ വേണം കുഞ്ഞിന് വാക്‌സിന്‍ നല്‍കുന്നത് എന്നത് നിങ്ങള്‍ കൃത്യമായി മനസ്സിലാക്കിയിരിക്കണം. അത് മാത്രമല്ല ഈ വാക്‌സിന്‍ എടുക്കാന്‍ വിട്ടു പോയാല്‍ നിങ്ങള് ഡോക്ടറെ കാണുകയും കൃത്യമായ ഇടവേളകളില്‍ ഇവ എടുക്കുകയും വേണം. നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക ജീവന്‍ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വം നിങ്ങളുടെ മാത്രം കൈകളിലാണ്. പകര്‍ച്ച വ്യാധികള്‍ തടയുന്നതിനും രോഗത്തെ പ്രതിരോധിക്കുന്നതിനും ഡോക്ടറെ കണ്ട് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കി ഓരോ വാക്‌സിനും സമയാസമയം എടുക്കുന്നതിന് എല്ലാ സ്ത്രീകളും ശ്രദ്ധിക്കണം.
Disclaimer: ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ പ്രൊഫഷണൽ മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.



Click it and Unblock the Notifications











