For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് ഉണ്ടോ, അതോ വന്നു പോയോ; നഖം പറയുന്ന ഗുരുതര ലക്ഷണം

|

കൊവിഡ് നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ട് ഒരു വര്‍ഷത്തില്‍ ഏറെയായി. ഈ സമയം നമ്മള്‍ അതിജീവിച്ചത് തന്നെ വളരെയധികം വെല്ലുവിളികളോടെയാണ്. നമുക്ക് ചുറ്റും അസാധാരണമായ പല കാര്യങ്ങളും സംഭവിക്കുകയും ചെയ്തു. നിരവധി പേരാണ് കൊവിഡ് എന്ന മഹാമാരിയില്‍ ജീവനും ജീവിതവും നഷ്ടമായത്. വൈറസ് ഓരോ ദിവസവും ശക്തിപ്രാപിച്ച് കൊണ്ടിരിക്കുമ്പോള്‍ ലക്ഷണങ്ങളിലും മാറ്റങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ആദ്യം കൊവിഡ് വൈറസ് കാണപ്പെട്ടപ്പോള്‍ ഉണ്ടായിരുന്ന ലക്ഷണങ്ങളേക്കാള്‍ പല വിധത്തിലുള്ള മാറ്റങ്ങളാണ് ഇപ്പോള്‍ പലരിലും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ രോഗത്തെക്കുറിച്ച് കൂടുതല്‍ പഠിച്ച് കൊണ്ടിരിക്കുകയാണ് ഓരോ ദിവസവും ആരോഗ്യരംഗത്തുള്ളവരും ശാസസസ്ത്രഞ്ജരും.

Nails could be a sign that you have had COVID:

കൊവിഡ് ന്യൂമോണിയ; ഗുരുതര ലക്ഷണങ്ങള്‍ അവഗണിക്കരുത്കൊവിഡ് ന്യൂമോണിയ; ഗുരുതര ലക്ഷണങ്ങള്‍ അവഗണിക്കരുത്

വൈറസിന്റെ അസാധാരണമായ പല ലക്ഷണങ്ങളും നമ്മള്‍ കണ്ടു, അവയില്‍ ചിലത് രോഗമുക്തിക്ക് ശേഷവും വളരെക്കാലം നീണ്ടുനില്‍ക്കുന്നവയാണ്. രുചിയില്ലായ്മ മുതല്‍ മുടി കൊഴിച്ചില്‍ വരെ ഇതില്‍ പെടുന്നതാണ്. എന്നാല്‍ ഇപ്പോള്‍ നഖങ്ങളില്‍ നോക്കിയും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളികള്‍ ഉണ്ടാക്കുന്ന കൊവിഡ് എന്ന മഹാമാരിയെ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട് എന്നാണ്. എന്തൊക്കെയാണ് ഇതിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ....

വിദഗ്ധാഭിപ്രായം ഇങ്ങനെ

വിദഗ്ധാഭിപ്രായം ഇങ്ങനെ

കൊവിഡ് ഒരാളെ ബാധിച്ച് കഴിഞ്ഞാല്‍ രോഗം മാറുന്നതിന് 14 ദിവസം വരെയാണ് എടുക്കുന്ന സമയം. എന്നാല്‍ നെഗറ്റീവ് ആയതിന് ശേഷവും പലരിലും പല വിധത്തിലുള്ള ലക്ഷണങ്ങളും അസ്വസ്ഥതകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ശരീരം നേരിടുമെങ്കിലും പലപ്പോഴും മറ്റൊരാള്‍ക്ക് രോഗം പകര്‍ന്ന് നല്‍കുന്നതിന് ഇത് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥയില്‍ രോഗമുണ്ടോ എന്ന് മനസ്സിലാക്കുന്നതിനും രോഗം മാറിയിട്ടുണ്ടോ എന്ന് അറിയുന്നതിനും നഖങ്ങളില്‍ കാണിക്കുന്ന ചില ലക്ഷണങ്ങള്‍ സഹായകമാകും എന്നാണ് പറയുന്നത്.

നഖങ്ങളിലെ ലക്ഷണങ്ങള്‍

നഖങ്ങളിലെ ലക്ഷണങ്ങള്‍

COVID മനസ്സിലാക്കുന്നതിന് നഖങ്ങള്‍ ഇത്തരത്തില്‍ ഒരു മികച്ച ലക്ഷണമാണ്. യുകെ ആസ്ഥാനമായുള്ള COVID രോഗലക്ഷണ പഠന ആപ്ലിക്കേഷനില്‍ ഉള്‍പ്പെട്ടിരുന്ന ബ്രിട്ടീഷ് എപ്പിഡെമിയോളജിസ്റ്റ് ടിം സ്പെക്ടര്‍ ആണ് ഇത്തരം ഒരു പഠനത്തിലേക്ക് എത്തിയിരിക്കുന്നത്. COVID രോഗത്തിന്റെ പാര്‍ശ്വഫലമായിട്ടാണ് നഖങ്ങളിലെ മാറ്റം പലപ്പോഴും കാണപ്പെടുന്നത്, അണുബാധയ്ക്ക് ശേഷം നഖങ്ങളില്‍ ഉണ്ടാവുന്ന ഈ മാറ്റങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാണ്. ഇതിലെ വ്യക്തമായ ലക്ഷണം എന്ന് പറയുന്നത് എന്തുകൊണ്ടും നഖങ്ങളിലുണ്ടാവുന്ന വരകള്‍ തന്നെയാണ്. സ്പെക്ടറുടെ നിരീക്ഷണങ്ങള്‍ക്ക് ഉടന്‍ തന്നെ ഇന്റര്‍നെറ്റില്‍ മികച്ച പ്രതികരണങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചു. കോവിഡ് അതിജീവിച്ച പലരും നഖങ്ങളിലെ ഈ അടയാളത്തെക്കുറിച്ച് തന്നെയാണ് പ്രതികരിച്ചത്.

വൈറസ് ഉത്ഭവം വുഹാന്‍ ലാബിലോ; കൃത്രിമ നിര്‍മ്മിതിയെന്ന് പഠനംവൈറസ് ഉത്ഭവം വുഹാന്‍ ലാബിലോ; കൃത്രിമ നിര്‍മ്മിതിയെന്ന് പഠനം

എങ്ങനെ തിരിച്ചറിയാം?

എങ്ങനെ തിരിച്ചറിയാം?

ഈ അസാധാരണമായ COVID പാര്‍ശ്വഫലങ്ങള്‍ ആളുകള്‍ കണ്ടെത്തുന്നത് ഇതാദ്യമാണെങ്കിലും, നഖത്തിന്റെ തുടക്കഭാഗത്തുണ്ടാവുന്ന ഈ മാറ്റങ്ങളാണ് കൊവിഡുമായി ചേര്‍ത്തു വായിക്കുന്നത്. ഈ ഭാഗത്തെ പറയുന്ന മെഡിക്കല്‍ പദം അത് 'ബ്യൂസ് ലൈന്‍സ്' എന്നറിയപ്പെടുന്നു. എന്നാല്‍ കൊവിഡ് ബാധിക്കുമ്പോള്‍ ഈ ബ്യൂസ് ലൈന്‍സിലുണ്ടാവുന്ന മാറ്റങ്ങളാണ് രോഗലക്ഷണത്തെ തിരിച്ചറിയാന്‍ സഹായിക്കുന്നത് എന്നാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് തന്നെ വിദഗ്ദ്ധര്‍ വിശ്വസിക്കുന്നത് കടുത്ത സമ്മര്‍ദ്ദം അല്ലെങ്കില്‍ ഇത്തരത്തിലുള്ള മാരകമായ രോഗങ്ങള്‍ ബാധിക്കുന്നവരില്‍ പലപ്പോഴും അത് മൊത്തത്തിലുള്ള ശരീരാരോഗ്യത്തെ ബാധിക്കുമെന്നാണ്.

COVID നഖങ്ങള്‍ എങ്ങനെ?

COVID നഖങ്ങള്‍ എങ്ങനെ?

COVID ബാധയും നഖത്തിലെ മാറ്റവും ചേര്‍ത്ത് വായിക്കുമ്പോള്‍ ഇത് എങ്ങനെ തിരിച്ചറിയാം എന്ന് നമുക്ക് നോക്കാം. പലര്‍ക്കും രോഗം ബാധിച്ച് കഴിഞ്ഞാലോ അല്ലെങ്കില്‍ രോഗബാധയില്‍ നിന്ന് മുക്തരായതിന് ശേഷമോ വൈറസിനെതിരെ പോരാടുന്നതിന് ആഴ്ചകളോ മാസങ്ങളോ വരാം. ഇത് കൈവിരലിലെ നഖം സ്ഥിതി ചെയ്യുന്ന ഭാഗത്ത് മാത്രമല്ല കാല്‍വിരലുകളിലും പ്രത്യക്ഷപ്പെടും. എന്നിരുന്നാലും, ഈ പാര്‍ശ്വഫലത്തിന്റെ ഏറ്റവും സ്വഭാവ സവിശേഷത ഒരു പ്രത്യേക അടയാളം ആകാം, സാധാരണയായി നിങ്ങളുടെ നഖത്തിന് മുകളില്‍ ഒരു രേഖ പോലെ പലപ്പോഴും വെളുത്ത നിറത്തില്‍ ഇത് കാണപ്പെടുന്നതാണ്.

ഒന്നില്‍ കൂടുതല്‍ നഖങ്ങളില്‍

ഒന്നില്‍ കൂടുതല്‍ നഖങ്ങളില്‍

ബ്യൂ എന്നറിയപ്പെടുന്ന ഈ ഭാഗത്ത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കാം. അതിലുപരി ഇത് ഒരു നഖത്തില്‍ അല്ലാതെ ഒന്നില്‍ കൂടുതല്‍ നഖങ്ങളില്‍ കാണപ്പെടുന്നതാണ്. ഇത് വളരെ വിചിത്രമായ ഒരു പാര്‍ശ്വഫലമാണ് എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഇത് എല്ലാവരിലും ബാധിക്കുന്നില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എല്ലാ കൊവിഡ് രോഗികളില്‍ നിന്നും അല്ലെങ്കില്‍ രോഗമുക്തി നേടിയവരില്‍ നിന്നും ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടാവണം എന്ന് യാതൊരു വിധത്തിലുള്ള നിര്‍ബന്ധവും ഇല്ല.

 ബ്യൂലൈന്‍സ് പ്രത്യക്ഷപ്പെടാന്‍ കാരണമെന്ത്?

ബ്യൂലൈന്‍സ് പ്രത്യക്ഷപ്പെടാന്‍ കാരണമെന്ത്?

മാരകമായ രോഗം, വൈറല്‍ അണുബാധകള്‍, അനിയന്ത്രിതമായ പ്രമേഹം, ചില വാസ്‌കുലര്‍ രോഗങ്ങള്‍ എന്നിവ പോലുള്ള രോഗാവസ്ഥകളാണ് നഖത്തിലെ ഈ മാറ്റത്തെ വന്‍തോതില്‍ ബാധിക്കുന്നത്. COVID-19 പോലെ, നഖത്തിന്റെ ഇത്തരം ലക്ഷണങ്ങളും ചര്‍മ്മത്തില്‍ വീക്കം വര്‍ദ്ധിക്കുന്ന ഒരു മാര്‍ഗമായി കണക്കാക്കാം. കൊവിഡ് ബാധിച്ച് കഴിഞ്ഞാല്‍ അത് മാറുന്നതിന് പലപ്പോഴും വളരെയധികം സമയം എടുക്കുന്നുണ്ട്. ഇത് ശരീരത്തിലെ ഓരോ അവയവത്തേയും വളരെ മോശമായി തന്നെയാണ് ബാധിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

കൊവിഡിനെ പ്രതിരോധിക്കും ആന്റിബോഡീസ്; അറിഞ്ഞിരിക്കാം ഇതെല്ലാംകൊവിഡിനെ പ്രതിരോധിക്കും ആന്റിബോഡീസ്; അറിഞ്ഞിരിക്കാം ഇതെല്ലാം

ഡോക്ടറെ കാണേണ്ടതെപ്പോള്‍?

ഡോക്ടറെ കാണേണ്ടതെപ്പോള്‍?

ബ്യൂ ലൈന്‍സ് പലപ്പോഴും അസുഖമോ മരുന്നുകളോ മൂലമാണ് ഉണ്ടാകുന്നത് എന്നതിനാല്‍, കൊവിഡ് 19 നിന്നും രോഗമുക്തരായതിന് ശേഷവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിച്ചാല്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥയില്‍ നിന്ന് നമ്മളെ രക്ഷിക്കുന്നു. എന്നാല്‍ നഖത്തില്‍ നിന്ന് ഈ പാടുകള്‍ മാറിത്തുടങ്ങിയാല്‍ അത് സൂചിപ്പിക്കുന്നത് ശരീരം മോശമായ അണുബാധയില്‍ നിന്ന് കരകയറി ഇപ്പോള്‍ ആരോഗ്യകരമായ വീണ്ടെടുക്കലിലേക്ക് എത്തുന്നു എന്നതിന്റെ സൂചനയാണ്.

English summary

Nails could be a sign that you have had COVID: Here's how to identify it in Malayalam

Coronavirus Symptoms: Here in this article we are discussing about some dermatological symptoms of covid 19. Take a look.
Story first published: Tuesday, June 8, 2021, 11:59 [IST]
X
Desktop Bottom Promotion