For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരം കാക്കും ഈ ഇത്തിരിക്കുഞ്ഞന്‍ പഴം

|

ചെറുതെങ്കിലും പോഷകമൂല്യത്തിന്റെ കാര്യത്തില്‍ ഒരു 'ഡൈനാമെറ്റ്' ആണ് മള്‍ബറി. പോഷകങ്ങളും വിറ്റാമിനുകളും നിറഞ്ഞിരിക്കുന്ന ഈ കുഞ്ഞന്‍ പഴം നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണംചെയ്യുന്നു. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ മള്‍ബറി പഞ്ചസാരയെ ഗ്ലൂക്കോസാക്കി മാറ്റുകയും അതുവഴി കോശങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. മള്‍ബറി കഴിക്കുന്നത് നിങ്ങളുടെ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ടിഷ്യൂകളിലേക്ക് ധാരാളം ഓക്‌സിജന്‍ വിതരണം ഉറപ്പാക്കുകയും ചെയ്യുന്നു.

Most read: രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!Most read: രാത്രി ഉറക്കത്തിന് ഫാന്‍ കൂട്ടുവേണോ? ശ്രദ്ധിക്കൂ!

വിറ്റാമിന്‍ കെ, സി എന്നിവ അടങ്ങിയ മള്‍ബറി കോശങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കുകയും കൊളാജന്‍ സിന്തസിസ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയിലെ റൈബൊഫ്‌ളേവിന്‍ നിങ്ങളുടെ ടിഷ്യുകളെ ഫ്രീ റാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുകയും ശരീരത്തിലുടനീളം ഓക്‌സിജന്‍ കൈമാറാന്‍ സഹായിക്കുകയും ചെയ്യുന്നു. ആരോഗ്യം മാത്രമല്ല, നിങ്ങളുടെ ചര്‍മ്മം സംരക്ഷിക്കാനും മള്‍ബറി ഉപയോഗിക്കാം. മള്‍ബറി നിങ്ങളുടെ ശരീരത്തിന് സഹായകമാകുന്നത് എങ്ങനെ എന്ന് ഈ ലേഖനത്തില്‍ വായിച്ചറിയൂ.

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു

ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നു

മള്‍ബറിയില്‍ നല്ല അളവില്‍ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ശരിയായ ദഹനത്തിന് നിങ്ങളുടെ ശരീരത്തിന് ഫൈബര്‍ ആവശ്യമാണ്. അവ മലബന്ധം ഒഴിവാക്കുകയും ആരോഗ്യകരമായ ദഹനം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ദഹനാരോഗ്യം മെച്ചപ്പെടുന്നതിലൂടെ നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും ഇത് ഗുണം ചെയ്യുന്നു.

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു

മള്‍ബറി കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിലെ മോശം കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കുന്നു. ഇത് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ തടയാനും നിങ്ങളെ സഹായിക്കുന്നു.

Most read:ഇയര്‍ഫോണ്‍ തിരുകിയാണോ ജോലി ചെയ്യാറ് ?Most read:ഇയര്‍ഫോണ്‍ തിരുകിയാണോ ജോലി ചെയ്യാറ് ?

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു

ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഗുണകരമാണ് വെളുത്ത മള്‍ബറി. ടൈപ്പ് 2 പ്രമേഹത്തെ ചികിത്സിക്കാന്‍ ഉപയോഗിക്കുന്ന മരുന്നിന് സമാനമാണ് വെളുത്ത മള്‍ബറികളിലെ ചില രാസവസ്തുക്കള്‍. വെളുത്ത മള്‍ബറിയിലെ ഈ സംയുക്തങ്ങള്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. ഇത് കുടലിലെ പഞ്ചസാരയെ രക്തത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു.

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു

ക്യാന്‍സറില്‍ നിന്ന് സ്വയം പരിരക്ഷിക്കാന്‍ ഒരു വഴിയാണ് മള്‍ബറി. ട്യൂമര്‍ കോശങ്ങളുടെ വളര്‍ച്ചയും വ്യാപനവും തടയുന്നതിനും കാന്‍സറില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും മള്‍ബറിയില്‍ അടങ്ങിയിട്ടുണ്ട്. കാന്‍സര്‍ കോശങ്ങളെ ചെറുക്കുന്ന ആന്തോസയാനിനുകള്‍ മള്‍ബറിയില്‍ അടങ്ങിയിരിക്കുന്നു. കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുള്ള റെസ്വെറട്രോളും അവയില്‍ അടങ്ങിയിട്ടുണ്ട്. വന്‍കുടല്‍ കാന്‍സര്‍, സ്‌കിന്‍ കാന്‍സര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍, തൈറോയ്ഡ് എന്നിവയ്‌ക്കെതിരെ ഇത് ഫലപ്രദമാണ്.

Most read:അസ്ഥി തകരാറും വളര്‍ച്ച മുരടിപ്പും; ഇതില്ലെങ്കില്‍Most read:അസ്ഥി തകരാറും വളര്‍ച്ച മുരടിപ്പും; ഇതില്ലെങ്കില്‍

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

ശരീരത്തില്‍ രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുകയും രക്തം ശുദ്ധീകരിക്കുകയും ചെയ്യുന്ന ഫലവര്‍ഗ്ഗമാണ് മള്‍ബറി. മള്‍ബറിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വികസിക്കുന്നതിനും സഹായിക്കുന്നു. ഹൃദയത്തില്‍ നിന്ന് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് രക്തം സ്വതന്ത്രമായി ഒഴുകാന്‍ ഇത് സഹായിക്കുന്നു. ഇരുമ്പ് സമ്പുഷ്ടമായതിനാല്‍ മള്‍ബറി ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെയും പ്രോത്സാഹിപ്പിക്കുന്നു. മള്‍ബറിയിലെ പോളിഫിനോള്‍ രക്തക്കുഴലുകളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്ന പൊട്ടാസ്യവും അവയില്‍ അടങ്ങിയിട്ടുണ്ട്.

വിളര്‍ച്ച പരിഹരിക്കുന്നു

വിളര്‍ച്ച പരിഹരിക്കുന്നു

ഇരുമ്പ് ധാരാളമായി അടങ്ങിയ മള്‍ബറി വിളര്‍ച്ച തടയാന്‍ നിങ്ങളെ സഹായിക്കുന്നു. വിളര്‍ച്ചയുടെ ലക്ഷണങ്ങളായ ക്ഷീണം, തലകറക്കം എന്നിവ സുഖപ്പെടുത്താനും മള്‍ബറി ഗുണം ചെയ്യുന്നു.

Most read:ഭക്ഷണശേഷം ഈ കാര്യങ്ങള്‍ ചെയ്യാറുണ്ടോ? അപകടംMost read:ഭക്ഷണശേഷം ഈ കാര്യങ്ങള്‍ ചെയ്യാറുണ്ടോ? അപകടം

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

മള്‍ബറികളിലെ ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ളേവനോയ്ഡ് എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. രക്തത്തിന്റെ സ്ഥിരമായ ഒഴുക്ക് നിലനിര്‍ത്തുന്നതിലൂടെ ഹൃദയാഘാതം തടയുന്നു.

കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു

കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു

കാരറ്റ് പോലെ മള്‍ബറിയും നിങ്ങളുടെ കണ്ണുകളുടെ ആരോഗ്യം കാക്കാന്‍ മികച്ചതാണ്. റെറ്റിനയുടെ അപചയത്തിനും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാനും കാരണമാകുന്ന ഫ്രീ റാഡിക്കലുകളില്‍ നിന്ന് മള്‍ബറിയിലെ പോഷകങ്ങള്‍ നിങ്ങളുടെ കണ്ണുകളെ സംരക്ഷിക്കുന്നു. മള്‍ബറിയില്‍ സിയാക്‌സാന്തിന്‍ അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കണ്ണുകള്‍ക്ക് രൂപം നല്‍കുന്ന കോശങ്ങളിലെ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. മള്‍ബറിയില്‍ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകള്‍ തിമിരത്തെയും മാക്യുലര്‍ ഡീജനറേഷനെയും തടയാന്‍ സഹായിക്കുന്നു.

Most read:ഏതുനേരവും വിശപ്പാണോ നിങ്ങള്‍ക്ക്? പരിഹാരമുണ്ട്Most read:ഏതുനേരവും വിശപ്പാണോ നിങ്ങള്‍ക്ക്? പരിഹാരമുണ്ട്

തലച്ചോറിന്റെ ആരോഗ്യം

തലച്ചോറിന്റെ ആരോഗ്യം

മള്‍ബെറി തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നതായി ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു. തലച്ചോറിന് ആവശ്യമായ കാല്‍സ്യം നല്‍കുകയും മസ്തിഷ്‌കം ആരോഗ്യകരവുമായി നിലനിര്‍ത്തുകയും ചെയ്യുന്നു. അല്‍ഷിമേഴ്‌സിനെ തടയാനും ഫലപ്രമാണ് മള്‍ബറി.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

മള്‍ബറിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയിഡുകളിലൂടെ മാക്രോഫേജുകള്‍ സജീവമാക്കുന്നതിലൂടെ നിങ്ങളുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മള്‍ബറിയില്‍ അടങ്ങിയ വിറ്റാമിന്‍ സിയും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.

Most read:ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്Most read:ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്

അസ്ഥിവളര്‍ച്ചയ്ക്ക് സഹായിക്കുന്നു

അസ്ഥിവളര്‍ച്ചയ്ക്ക് സഹായിക്കുന്നു

മള്‍ബറിയില്‍ വിറ്റാമിന്‍ കെ, കാല്‍സ്യം, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ അസ്ഥി ടിഷ്യുകളും അസ്ഥികളും നിലനിര്‍ത്തുന്നതിനും ആവശ്യമായ പോഷകങ്ങളുടെ സംയോജനമാണ്. ഈ പോഷകങ്ങള്‍ അസ്ഥികളുടെ അപചയം തടയുകയും ഓസ്റ്റിയോപൊറോസിസ്, ആര്‍ത്രൈറ്റിസ് മുതലായ അസ്ഥി വൈകല്യങ്ങള്‍ നീക്കുകയും ചെയ്യുന്നു.

English summary

Mulberry Fruit Nutrition Facts And Health Benefits in Malayalam

Consuming any form of the mulberry fruit – whether the fruit itself, its powder, or juice – is beneficial to you. Lets see the nutrition facts and health benefits of mulberry fruit.
X
Desktop Bottom Promotion