Latest Updates
-
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ! -
2026 മെയ് 9 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊപ്പം? കരിയറിൽ വൻ മാറ്റങ്ങൾ! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ശ്രദ്ധിക്കേണ്ടവര്‍ ഇവര്‍ -
മെയ് 8: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടങ്ങൾ തേടിയെത്തും! -
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ!
വായിലെ അര്‍ബുദം വരാതെ തടയാം; ദിനവും ഈ കാര്യങ്ങള്‍ ശീലിച്ചാല്‍ രക്ഷ
ഇന്ത്യക്കാര്‍ക്കിടയില്‍ ഏറ്റവും സാധാരണമായ ക്യാന്‍സറുകളിലൊന്നാണ് ഓറല്‍ ക്യാന്‍സര്‍ അഥവാ വായയിലെ അര്‍ബുദം. ചുണ്ടുകള്‍, കവിള്, നാവ്, താടിയെല്ലുകള്‍, തൊണ്ട എന്നിവിടങ്ങളില്‍ ഇത് ബാധിക്കുന്നു. ഈ അര്‍ബുദത്തിന് എണ്‍പത് ശതമാനവും കാരണമാകുന്നത് പുകയില ഉപയോഗമാണ്. ഒന്നുകില്‍ പുകവലിക്കല് അല്ലെങ്കില്‍ പുകയില ചവയ്ക്കല്. വെറ്റില അല്ലെങ്കില്‍ പാന്‍ മസാല ചവയ്ക്കുന്ന വ്യക്തികള്‍ക്കും അപകടസാധ്യത കൂടുതലാണ്.
വായിലെ കോശങ്ങളിലെ ഡിഎന്‍എയ്ക്ക് കേടുപാടുകള്‍ സംഭവിക്കുമ്പോഴാണ് വായിലെ ക്യാന്‍സര്‍ തുടങ്ങുന്നത്. എന്നിരുന്നാലും, നിങ്ങളുടെ ഭക്ഷണശീലങ്ങള്‍ പോലുള്ള ചില ഘടകങ്ങളും അപകടസാധ്യത വര്‍ദ്ധിപ്പിച്ചേക്കാം. ഓറല്‍ കാന്‍സര്‍ തടയാനായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

ഓറല്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങള്‍
വായിലെ ക്യാന്‍സറുള്ള ഒരാള്‍ക്ക് വായിലോ കഴുത്തിലോ മുഴകള്‍, അയഞ്ഞ പല്ലുകള്‍ അല്ലെങ്കില്‍ സോക്കറ്റുകള്‍, ചുണ്ടിലോ നാവിലോ മരവിപ്പ്, ആവരണത്തില്‍ വെളുത്തതോ ചുവപ്പോ പാടുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. അവ്യക്തമായ സംസാരം, പരുക്കന്‍ ശബ്ദം, കവിള് തടിപ്പ്, രുചിയിലോ നാവിന്റെ സംവേദനത്തിലോ മാറ്റം, ചവയ്ക്കാനോ വിഴുങ്ങാനോ ഉള്ള കഴിവില്ലായ്മ, മുഖത്തെ മരവിപ്പ്, വായില്‍ രക്തസ്രാവം, ഭാരക്കുറവ് എന്നിവയും ഓറല്‍ കാന്‍സറിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക. ചികിത്സ വൈകുന്നത് രോഗലക്ഷണങ്ങള്‍ വഷളാക്കും.

ഓറല്‍ ക്യാന്‍സര്‍ ചികിത്സയും പ്രതിരോധവും
നിങ്ങള്‍ക്ക് വായില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍, ക്യാന്‍സറിന്റെ സ്ഥാനവും ഘട്ടവും അടിസ്ഥാനമാക്കി ഡോക്ടര്‍ ചികിത്സ തീരുമാനിക്കും. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം പരിശോധിച്ചതിന് ശേഷം നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ചികിത്സ തുടങ്ങും. നിങ്ങള്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും സ്വയം ചികിത്സ ഒഴിവാക്കുകയും വേണം. വായിലെ അര്‍ബുദം തടയുന്നതിന് മദ്യം, പുകയില, പുകവലി എന്നിവ ഉപേക്ഷിക്കുക. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. നല്ല വായ ശുചിത്വം പാലിക്കാന്‍ ശ്രമിക്കുക.

പുകയില, വെറ്റില, പാന്‍മസാല ഉപയോഗിക്കരുത്
ഇന്ത്യയില്‍ വായിലെ അര്‍ബുദത്തിനുള്ള ഏറ്റവും വലിയ കാരണം പുകയില പച്ചയായോ ഗുട്ട്കയുടെ രൂപത്തിലോ ചവയ്ക്കുന്നതാണ്. അതിനാല്‍ പുകയിലയുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക. സിഗരറ്റ്, ബീഡി, ഹുക്ക എന്നിങ്ങനെ ഏത് രൂപത്തിലും പുകവലിക്കുന്നത് വായിലെ ക്യാന്‍സറിന് കാരണമാകും. അതുപോലെ വെറ്റില അല്ലെങ്കില്‍ സുപാരി എന്നിവ വായിലെ ക്യാന്‍സര്‍ വരുത്തുന്ന വസ്തുക്കളാണ്.

മദ്യം വേണ്ട
ഓറല്‍ ക്യാന്‍സറിനുള്ള മറ്റൊരു അപകട ഘടകമാണ് മദ്യം. പുകയിലയ്ക്കൊപ്പം മദ്യം കഴിക്കുമ്പോള്‍ അര്‍ബുദ സാധ്യത പല മടങ്ങ് വര്‍ദ്ധിക്കുന്നു. അതിനാല്‍ മദ്യപാന ശീലം ഒഴിവാക്കുക.

നല്ല വായ ശുചിത്വം
വായിലെ ക്യാന്‍സറിനുള്ള പ്രധാന അപകട ഘടകമാണ് മോശം വായ ശുചിത്വം. അതിനാല്‍ ദിവസവും രണ്ട് നേരമെങ്കിലും പല്ല് തേക്കുക. വായുടെ ആരോഗ്യം കൃത്യമായി നിരീക്ഷിക്കുക. വേണ്ട പരിപാലനം ചെയ്യുക.

പരിശോധനകള്‍ നടത്തുക
ഭേദമാകാത്ത അള്‍സര്‍, രക്തസ്രാവം, അസാധാരണമായ പാടുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും നീര്‍വീക്കങ്ങള്‍ എന്നിവ മാസത്തിലൊരിക്കല്‍ പരിശോധിക്കുക. കാരണം ഇതെല്ലാം ക്യാന്‍സറിന്റെ ലക്ഷണങ്ങളാകാം. നേരത്തെ കണ്ടെത്തുന്നത് ചികിത്സ എളുപ്പമാക്കാന്‍ ഉപകരിക്കും.

നല്ല ഭക്ഷണശീലം
ബീന്‍സ്, സിട്രസ് പഴങ്ങള്‍, ഇലകളും നാരുകളുമുള്ള പച്ചക്കറികള്‍ (കാബേജ്, ബ്രൊക്കോളി പോലുള്ളവ), ചണവിത്ത്, വെളുത്തുള്ളി, മുന്തിരി, ഗ്രീന്‍ ടീ, സോയ, തക്കാളി എന്നിവ കഴിക്കുക. ഇവയിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഫലപ്രദമാണ്. ഫ്രൈ ചെയ്തതോ ഗ്രില്‍ ചെയ്തതോ ആയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് കുറയ്ക്കുക.

അധികം വെയില് കൊള്ളരുത്
ക്യാന്‍സറിനുള്ള പ്രധാന അപകട ഘടകങ്ങളില്‍ ഒന്നാണ് അള്‍ട്രാവയലറ്റ് രശ്മികള്‍. അധികമായി വെയില് കൊള്ളുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് താഴത്തെ ചുണ്ടിന് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പുറത്തുപോകുമ്പോള്‍ നിങ്ങള്‍ നല്ല സണ്‍ സ്ക്രീന്‍ ലോഷന്‍ ധരിക്കുക.



Click it and Unblock the Notifications