For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്ത് ഈ രോഗങ്ങള്‍ക്കെതിരേ വേണം കരുതല്‍

|

വീണ്ടുമൊരു മഴക്കാലം കൂടി വരവായി. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കേണ്ട ഒരു സീസണാണ് ഇത്. കാരണം, രോഗങ്ങള്‍ തലപൊക്കുന്ന ഒരു കാലം കൂടിയാണ് മഴക്കാലം. മഴക്കാലത്ത് നമ്മുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമാവുന്നു, ഇത് പല ജലജന്യരോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നിരുന്നാലും, മഴക്കാലത്ത് നമ്മുടെ ശരീരം എന്തിനാണ് ദുര്‍ബലമാകുന്നത് എന്നതിനെക്കുറിച്ചോ അല്ലെങ്കില്‍ നമുക്ക് എങ്ങനെ സുരക്ഷിതരായിരിക്കാമെന്നതിനെക്കുറിച്ചോ നാം എല്ലാവരും അറിഞ്ഞിരിക്കണം. മഴക്കാലത്ത് സാധാരണയായി ചില രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നു. ഇത്തരം രോഗങ്ങള്‍ എന്തൊക്കെയെന്നും അവ തടയാനുള്ള ചില പ്രതിരോധ വഴികള്‍ എന്തൊക്കെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

Most read: കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണംMost read: കോവിഡ്ബാധാ സാധ്യത കൂട്ടും ഈ രണ്ട് അവസ്ഥകള്‍; കരുതിയിരിക്കണം

ഡെങ്കിപ്പനി

ഡെങ്കിപ്പനി

ഈഡിസ് ഈജിപ്തി കൊതുക് മൂലമുണ്ടാകുന്ന പനിയാണ് ഡെങ്കിപ്പനി. ഉയര്‍ന്ന പനി, പ്ലേറ്റ്ലെറ്റ്‌സ് കുറവ്, തിണര്‍പ്പ്, ഹൈപ്പര്‍ സെന്‍സിറ്റിവിറ്റി എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍. ഡെങ്കിപ്പനി പരത്തുന്ന കൊതുകിനെ അകറ്റിനിര്‍ത്തുക എന്നതാണ് ഈ രോഗം പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച വഴി. നിങ്ങളുടെ ജോലിസ്ഥലത്തോ വീട്ടിലോ കൊതുകിനെ അകറ്റാനായി സിട്രോനെല്ല പോലുള്ള സസ്യങ്ങള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. നിങ്ങളുടെ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതും ഉപയോഗപ്രദമാകും.

ചിക്കുന്‍ഗുനിയ

ചിക്കുന്‍ഗുനിയ

എയര്‍കണ്ടീഷണറുകള്‍, കൂളറുകള്‍, സസ്യങ്ങള്‍, പാത്രങ്ങള്‍, വെള്ളത്തിന്റെ പൈപ്പുകള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ സാധാരണയായി കൊതുകുകള്‍ പെരുകുന്നു. ഇത്തരം കൊതുകുകളാണ് പ്രധാനമായും ചിക്കുന്‍ഗുനിയ ഉണ്ടാകുന്നത്. ഈഡിസ് ആല്‍ബോപിക്റ്റസ് എന്ന ഇനം കൊതുകിന്റെ കടി മൂലമാണ് ഈ രോഗം പകരുന്നത്. സാധാരണയായി ഈ കൊതുക് രാത്രിയില്‍ മാത്രമല്ല, പകല്‍ സമയത്തും നിങ്ങളെ കടിക്കും. ശരീരവേദനയും പനിയും ചിക്കുന്‍ഗുനിയയുടെ ഏറ്റവും സാധാരണമായ രണ്ട് ലക്ഷണങ്ങളാണ്. വീട്ടിലും പരിസരത്തു നിന്നും കെട്ടിക്കിടക്കുന്ന വെള്ളം അകറ്റി കൊതുകിനെ അകറ്റുക എന്നതാണ് ചിക്കുന്‍ഗുനിയ പ്രതിരോധത്തിനുള്ള ഏറ്റവും നല്ല മാര്‍ഗം.

Most read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂMost read:പ്രമേഹമുണ്ടോ? എങ്കില്‍ കോവിഡ് പുറകേയുണ്ട്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

മലേറിയ

മലേറിയ

അനോഫെലിസ് പെണ്‍ കൊതുക് മൂലമാണ് മലേറിയ ഉണ്ടാകുന്നത്. മഴക്കാലത്ത് ഏറ്റവും സാധാരണമായ രോഗങ്ങളില്‍ ഒന്നാണ് മലേറിയ. പനി, വിറയല്‍, പേശി വേദന, ബലഹീനത എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍. നിങ്ങളുടെ വീട്ടിലെ വാട്ടര്‍ ടാങ്ക് ഇടയ്ക്കിടെ വൃത്തിയാക്കുകയും നിങ്ങളുടെ പരിസരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുക എന്നതാണ് മലേറിയ തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം.

അതിസാരം

അതിസാരം

ശുചിത്വമില്ലാത്ത ഭക്ഷണവും വെള്ളവും കഴിക്കുന്നതിനാലാണ് അതിസാരം ഉണ്ടാകുന്നത്. മഴക്കാലത്ത് സാധാരണയായി വയറിളക്ക രോഗങ്ങള്‍ വലിയ തോതില്‍ കാണപ്പെടുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തയാറാക്കുന്ന ഭക്ഷണങ്ങളാണ് ഇതിന് പ്രധാന കാരണം. ശ്രദ്ധിച്ചാല്‍ ചികിത്സിച്ച് നീക്കാവുന്ന ഒന്നാണ് വയറിളക്കം. രണ്ട് തരത്തിലുള്ള വയറിളക്കമുണ്ട്, നിശിതവും വിട്ടുമാറാത്തതും. ഇവ രണ്ടും കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതാണ് നല്ല കാര്യം. ഈ രോഗം തടയുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം മഴക്കാലത്ത് ചൂടുവെള്ളം കുടിക്കുന്നതും വീട്ടില്‍ തയാറാക്കിയ ഭക്ഷണം കഴിക്കുന്നതുമാണ്.

Most read:ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെMost read:ഫംഗസ് അണുബാധ ഫലപ്രദമായി നേരിടാം; ഈ വീട്ടുവൈദ്യങ്ങളിലൂടെ

ടൈഫോയ്ഡ്

ടൈഫോയ്ഡ്

ഒരു ജലജന്യ രോഗമാണ് ടൈഫോയ്ഡ്. മോശം ശുചിത്വം കാരണമാണ് ഇത് വരുന്നത്. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ തയാറാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുന്നത് ടൈഫോയ്ഡിന് കാരണമാകും. എസ് ടൈഫി ബാക്ടീരിയയാണ് ടൈഫോയിഡിന് കാരണമാകുന്നത്. പനി, തലവേദന, ബലഹീനത, വേദന, തൊണ്ടവേദന എന്നിവ ടൈഫോയിഡിന്റെ ചില ലക്ഷണങ്ങളാണ്. എല്ലായ്‌പ്പോഴും നിങ്ങള്‍ ഒരു ഹാന്‍ഡ് സാനിറ്റൈസര്‍ സൂക്ഷിക്കുക, വൃത്തിഹീനമായ തട്ടുകടകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക, ചൂടുവെള്ളം കുടിക്കുക എന്നിവ ടൈഫോയ്ഡ് വരുന്നത് തടയാന്‍ നിങ്ങളെ സഹായിക്കും.

വൈറല്‍ പനി

വൈറല്‍ പനി

വൈറല്‍ പനി ഒരു സാധാരണ രോഗമാണ്, പക്ഷേ മഴക്കാലത്ത് ഇത് കൂടുതലായി കണ്ടുവരുന്നു. കടുത്ത പനി, ജലദോഷം, ചുമ എന്നിവയാണ് വൈറല്‍ പനിയുടെ ചില സാധാരണ ലക്ഷണങ്ങള്‍. 3 മുതല്‍ 7 ദിവസം വരെ ഇത് നീണ്ടുനില്‍ക്കാം. എന്നിരുന്നാലും, നിലവിലെ സാഹചര്യത്തില്‍ തുടക്കത്തില്‍ തന്നെ ഡോക്ടറെ സമീപിച്ച് ചികിത്സ തേടുന്നതാണ് ഉത്തമം.

കോളറ

കോളറ

മലിനമായ ഭക്ഷണവും വെള്ളവും കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന മറ്റൊരു മണ്‍സൂണ്‍ രോഗമാണ് കോളറ. മോശം ശുചിത്വം പല രോഗങ്ങള്‍ക്കും കാരണമാകും, കോളറയും അതിലൊന്നാണ്. ഈ മണ്‍സൂണ്‍ രോഗത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണമാണ് വയറിളക്കമാണ് ഇതിന്റെ പ്രധാന ലക്ഷണം.

എലിപ്പനി

എലിപ്പനി

വെയില്‍സ് സിന്‍ഡ്രോം എന്നും അറിയപ്പെടുന്ന രോഗമാണ് എലിപ്പനി. ലെപ്‌റ്റോസ്‌പൈറ ഇനത്തില്‍പെട്ട ഒരിനം സ്‌പൈറ്റോകീറ്റ കാരണമായുണ്ടാകുന്ന ഒരു ജന്തുജന്യ രോഗമാണിത്. ജീവികളുടെ മലമൂത്ര വിസര്‍ജ്ജ്യം വെള്ളത്തില്‍ കലര്‍ന്നാണ് എലിപ്പനി പടരുന്നത്. സാധാരണയായി മണ്‍സൂണ്‍ കാലത്ത് കാണപ്പെടുന്ന ഈ രോഗത്തിന്റെ സാധാരണ ലക്ഷണങ്ങളാണ് വീക്കം, വിറയല്‍, പേശി വേദന, തലവേദന, പനി എന്നിവ. നിങ്ങള്‍ക്ക് ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകളോ മറ്റോ ഉണ്ടെങ്കില്‍ പുറത്തേക്കിറങ്ങുമ്പോള്‍ അവ നല്ലവണ്ണം മൂടിവയ്ക്കുന്നതാണ് നല്ലത്.

Most read:വെറും വയറ്റില്‍ ഇതെല്ലാം കഴിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷിMost read:വെറും വയറ്റില്‍ ഇതെല്ലാം കഴിച്ചാല്‍ കിടിലന്‍ രോഗപ്രതിരോധശേഷി

വയറ്റിലെ അണുബാധ

വയറ്റിലെ അണുബാധ

ഛര്‍ദ്ദി, വയറിളക്കം, വയറുവേദന എന്നിവയാണ് മണ്‍സൂണ്‍ കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണമായ വയറ്റിലെ അണുബാധകള്‍. വൃത്തിഹീനമായി തയാറാക്കി കഴിക്കുന്ന ഭക്ഷണവും വെള്ളവുമാണ് വയറ്റിലെ അണുബാധയ്ക്ക് കാരണമാകുന്നത്. മഴക്കാലത്ത് ഉണ്ടാകുന്ന മറ്റൊരു സാധാരണ വയറ്റിലെ അണുബാധയാണ് ഗ്യാസ്‌ട്രോ എന്റൈറ്റിസ്. തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുകയും വീട്ടില്‍ തയാറാക്കിയ ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിലൂടെ ഇതിന് പരിഹാരം കാണാവുന്നതാണ്.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

ശുചിയല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കുന്നതിലൂടെ രോഗങ്ങള്‍ എളുപ്പത്തില്‍ പിടിപെടാവുന്ന സമയമാണ് മണ്‍സൂണ്‍. മഞ്ഞപ്പിത്തവും അതിലൊന്നാണ്. ബലഹീനത, മഞ്ഞനിറത്തില്‍ മൂത്രം, കണ്ണുകളില്‍ മഞ്ഞനിറം, ഛര്‍ദ്ദി, കരള്‍ തകരാറ് എന്നിവ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങളാണ്. മഞ്ഞപ്പിത്തം തുടക്കത്തിലേ കണ്ടറിഞ്ഞ് ചികിത്സിക്കേണ്ട ഒരു രോഗമാണ്. മുകളില്‍ സൂചിപ്പിച്ചതുപോലെ, തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക, വീട്ടില്‍ തയാറാക്കിയ ഭക്ഷണം കഴിക്കുക, സ്ട്രീറ്റ് ഫുഡ് പരമാവധി ഒഴിവാക്കുക എന്നിവയാണ് മഞ്ഞപ്പിത്തം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗം.

English summary

Most Common Diseases in Monsoon and Prevention Tips

Here are the disease you need to watch out for in this rainy season.
X
Desktop Bottom Promotion