For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാക്‌സിന്‍ എടുത്തശേഷം കോവിഡ് വന്നാല്‍ ലക്ഷണങ്ങളിലും മാറ്റം

|

നിലവില്‍ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുകയാണ് നമ്മുടെ രാജ്യം. പനി, ജലദോഷം, ചുമ, ശ്വാസതടസ്സം, ശരീരവേദന തുടങ്ങിയ ഗുരുതരമായ പ്രശ്‌നങ്ങള്‍ പലരും അഭിമുഖീകരിക്കുന്നുണ്ട്. പല രോഗികള്‍ക്കും ഓക്‌സിജന്‍ തെറാപ്പിയും ആശുപത്രി വാസവും ആവശ്യമായി വരുന്നു. അതേസമയം, കോവിഡിനെ ചെറുക്കാന്‍ ഇപ്പോള്‍ വാക്‌സിനേഷനുകള്‍ സജീവമാണ്. കോവിഡിനോട് പോരാടാനുള്ള ഏറ്റവും നല്ല മാര്‍ഗം വാക്‌സിന്‍ എടുത്ത് അണുബാധയില്‍ നിന്ന് സ്വയം പരിരക്ഷിക്കുക എന്നതാണ്.

Most read: കോവിഡ് ബാധയ്ക്ക് ശേഷം വാക്‌സിന്‍ എടുക്കാന്‍ എത്രകാലം കാത്തിരിക്കണം ?Most read: കോവിഡ് ബാധയ്ക്ക് ശേഷം വാക്‌സിന്‍ എടുക്കാന്‍ എത്രകാലം കാത്തിരിക്കണം ?

എന്നിരുന്നാലും, വാക്‌സിന്‍ എടുത്തതിനുശേഷവും നിങ്ങള്‍ക്ക് കോവിഡ് അണുബാധ പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജനിതകമാറ്റം വന്ന വൈറസുകള്‍ക്ക് ചില ആന്റിബോഡികളെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയും. അതിനാല്‍, ചിലര്‍ വാക്‌സിനേഷന് ശേഷവും അണുബാധയ്ക്ക് ഇരയായേക്കാം. ആഗോളതലത്തില്‍ ഇപ്പോള്‍ നിരവധി സുപ്രധാന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പിന് ശേഷവും ആളുകള്‍ വൈറസ് ബാധിക്കുന്നതിന് ഒരു കാരണം ഡെല്‍റ്റ വകഭേദം പോലുള്ള വൈറസിന്റെ ഉയര്‍ച്ചയാണ്. എന്നിരുന്നാലും വാക്‌സിന്‍ എടുത്ത ശേഷം നിങ്ങള്‍ക്ക് കോവിഡ് ബാധിച്ചാല്‍ സാധാരണ കൊറോണ വൈറസ് അണുബാധകളില്‍ നിന്നുള്ള ലക്ഷണങ്ങളായിരിക്കില്ല ചിലപ്പോള്‍ കാണുന്നത്. നിങ്ങള്‍ കരുതിയിരിക്കേണ്ട ചില ലക്ഷണങ്ങള്‍ ഏതൊക്കെയെന്ന് ഈ ലേഖനത്തില്‍ വായിച്ചറിയാം.

വാക്‌സിന്‍ നിങ്ങളെ എങ്ങനെ സംരക്ഷിക്കും

വാക്‌സിന്‍ നിങ്ങളെ എങ്ങനെ സംരക്ഷിക്കും

കോവിഡിനെ നേരിടുന്നതിനായി മാസ്‌ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും കൈ ശുചിത്വം പാലിക്കുന്നതും പോലെ കണക്കാക്കേണ്ട ഒരു പ്രതിരോധ മാര്‍ഗമാണ് വാക്‌സിനേഷന്‍. മാസ്‌ക് ധരിക്കുന്നതും 6 അടി സാമൂഹിക അകലം പാലിക്കുന്നതും കോവിഡിന്റെ വ്യാപനംം കുറയ്ക്കും. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുകയും വൈറസിന്റെ വ്യാപനം തടയുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വാക്‌സിന്‍ എടുത്തവര്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യതയും രോഗം ബാധിച്ചാല്‍ ഉണ്ടാകുന്ന സങ്കീര്‍ണതകള്‍ കുറയുന്നുവെന്നും പഠനങ്ങളും ഗവേഷണങ്ങളും തെളിയിച്ചിട്ടുണ്ട്.

വാക്‌സിന്റെ ഫലപ്രാപ്തി

വാക്‌സിന്റെ ഫലപ്രാപ്തി

കോവിഡ് വാക്‌സിന്‍ നിങ്ങളുടെ ശരീരത്തില്‍ സ്വാഭാവിക പ്രതിരോധശേഷി നല്‍കുന്നു. ഇത് പൂര്‍ണ്ണമായും സുരക്ഷിതമാണ്, കൂടാതെ നിങ്ങളുടെ ഡിഎന്‍എയെയും ബാധിക്കില്ല. പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നത് ഒരാളില്‍ ആന്റിബോഡികള്‍ സൃഷ്ടിച്ച് നിങ്ങളെ വൈറസില്‍ ബാധയില്‍ നിന്ന് സംരക്ഷിക്കും. കോവിഡ് വാക്‌സിനേഷന്‍ എടുത്താല്‍ വൈറസ് ബാധയാലുള്ള ഗുരുതരമായ രോഗാവസ്ഥയില്‍ നിന്നും ആശുപത്രി വാസത്തില്‍ നിന്നും നിങ്ങളെ സംരക്ഷിക്കും. ഇത് നിങ്ങളുടെ കുടുംബത്തിനും നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ക്കും ഗുണം ചെയ്യും.

Most read:പഴയ കോവിഡ് ലക്ഷണമായിരിക്കില്ല ഡെല്‍റ്റ വകഭേദത്തിന്‌; ഏറെ അപകടംMost read:പഴയ കോവിഡ് ലക്ഷണമായിരിക്കില്ല ഡെല്‍റ്റ വകഭേദത്തിന്‌; ഏറെ അപകടം

വാക്‌സിനേഷനു ശേഷം കോവിഡ് ബാധിക്കുന്നത്

വാക്‌സിനേഷനു ശേഷം കോവിഡ് ബാധിക്കുന്നത്

പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത വ്യക്തിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വാക്‌സിനേഷന്‍ എടുത്തിട്ടുള്ള ഒരാള്‍ക്ക് അണുബാധയുടെ സാധ്യത പല വിധത്തില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. രോഗതീവ്രത, ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത, മരണനിരക്ക് എന്നിവ കുറവായിരിക്കും. കൊറോണ വൈറസിനെതിരായ പ്രതിരോധ ആന്റിബോഡികള്‍ ശരീരത്തില്‍ സൃഷ്ടിക്കുന്നതിനായി വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, അവ നൂറു ശതമാനം സംരക്ഷണ നിരക്ക് നല്‍കുന്നുവെന്നതിന് യാതൊരു ഉറപ്പുമില്ല.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഒരു വ്യക്തിയുടെ ആരോഗ്യവും അവരുടെ ജീവിതശൈലിയും എടുത്ത വാക്‌സിന്‍ ഏത് എന്നതിനെയൊക്കെ ആശ്രയിച്ചിരിക്കും വൈറസ് ബാധാ സാധ്യതയും രോഗലക്ഷണങ്ങളും. വിവിധ ഗ്രൂപ്പുകളിലും വിഭാഗങ്ങളിലും ഉടനീളം രോഗലക്ഷണങ്ങള്‍ പതിവായി പഠിക്കുന്ന യുകെ ആസ്ഥാനമായുള്ള സോ സിംപ്റ്റം സ്റ്റഡി ആപ്ലിക്കേഷന്‍ നടത്തിയ അത്തരം ഒരു സര്‍വേയില്‍ കുത്തിവയ്പ് എടുക്കുന്ന ആളുകള്‍ ചില പ്രത്യേക ലക്ഷണങ്ങളാല്‍ ബുദ്ധിമുട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍, അണുബാധയുടെ തീവ്രത കുറവായിരിക്കുമെങ്കിലും നിങ്ങള്‍ക്ക് രോഗം വരാനുള്ള സാധ്യതയുണ്ടെന്ന് ഓര്‍മ്മിക്കുക. വാക്‌സിനേഷനുശേഷം നിങ്ങളെ ബാധിച്ചേക്കാവുന്ന കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഇതാണ്:

Most read:കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:കോവിഡിന്റെ ചെറിയ ലക്ഷണങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിച്ചുമാറ്റാം; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തലവേദന

തലവേദന

കോവിഡ് വൈറസിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് തലവേദന. ഡെല്‍റ്റ വകഭേദത്തിന്റെ ലക്ഷണമായും ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നെറ്റിയിലെ വേദന, പേശി വേദന, ശരീരവേദന എന്നിവയും ഉണ്ടാകാം. തലവേദന, 3 ദിവസത്തില്‍ കൂടുതല്‍ നിലനില്‍ക്കുന്നുവെങ്കില്‍ ഒരു പ്രത്യേകതരം കാഠിന്യം, മരവിപ്പ്, വേദന, ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തടസ്സം എന്നിവയും നിങ്ങള്‍ക്കുണ്ടാകും.

മൂക്കൊലിപ്പ്

മൂക്കൊലിപ്പ്

മൂക്കൊലിപ്പ്, മൂക്കിലെ തടസ്സങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ തള്ളിക്കളയരുതെന്നും പെട്ടെന്നു തന്നെ പരിശോധന നടത്തണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈറസ് ബാധിക്കുകയും ആക്രമണം ശക്തമാവുകയും ചെയ്യുമ്പോള്‍, മൂക്കൊലിപ്പ് പോലുള്ള ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങള്‍ സാധാരണയായി അനുഭവപ്പെടാം. നിങ്ങളുടെ ലക്ഷണള്‍ പരിശോധിച്ച് വൈദ്യസഹായം തേടുക.

Most read:സൈറ്റോമെഗാലോ വൈറസ്; കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗംMost read:സൈറ്റോമെഗാലോ വൈറസ്; കോവിഡ് ബാധിതരില്‍ അപൂര്‍വ അനുബന്ധ രോഗം

തുമ്മല്‍

തുമ്മല്‍

നിരവധി പഠനമനുസരിച്ച്, വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രത്യേക ലക്ഷണമാണ് തുമ്മല്‍. പ്രത്യേകിച്ചും, വാക്‌സിനെടുത്ത ശേഷവും പതിവിലധികമായുണ്ടാവുന്ന തുമ്മല്‍ സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് വൈറസ് ബാധ ഏറ്റുവെന്നതിന്റെ ലക്ഷണമാണ്. തുമ്മല്‍ എന്നത് അണുബാധയുടെ സാധാരണ ലക്ഷണമല്ലെങ്കിലും, പഠന സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത് ഇടയ്ക്കിടെയുള്ള തുമ്മല്‍ കോവിഡ് പരിശോധന നടത്തേണ്ടതിന്റെ സൂചനയാണെന്നാണ്. ഇതുസംബന്ധിച്ചുള്ള വിദഗ്ധ പഠനങ്ങള്‍ നടന്നുവരികയാണ്.

തൊണ്ടവേദന

തൊണ്ടവേദന

കോവിഡ് അണുബാധയുടെ സാധാരണ സൂചനകളാണ് പനിയും ചുമയും. എന്നാല്‍ തൊണ്ടയിലെ പ്രകോപനവും ഒരു കോവിഡ് അടയാളമായിരിക്കാം. സാധാരണയായി അലര്‍ജി അല്ലെങ്കില്‍ സീസണല്‍ അണുബാധയുടെ ലക്ഷണമായ തൊണ്ടവേദന കോവിഡ് രോഗികളെയും ബാധിച്ചേക്കാം. അതിനാല്‍, തൊണ്ടവേദന, ശബ്ദത്തില്‍ കാഠിന്യം, ശ്വാസതടസ്സം അല്ലെങ്കില്‍ ഭക്ഷണം ഇറക്കുമ്പോള്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ കോവിഡിന്റെ ലക്ഷണമായി കണക്കാക്കുകയും പരിശോധന നടത്തുകയും വേണം.

Most read:കോവിഡും ഗര്‍ഭാവസ്ഥയും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:കോവിഡും ഗര്‍ഭാവസ്ഥയും; സ്ത്രീകള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മറ്റ് ലക്ഷണങ്ങളുണ്ടോ?

മറ്റ് ലക്ഷണങ്ങളുണ്ടോ?

പ്രതിരോധ കുത്തിവയ്പ് നടത്തിയവരില്‍ സാധാരണയായി അനുഭവപ്പെടുന്ന ലക്ഷണങ്ങള്‍ മുകളില്‍ പറഞ്ഞവയാണ്. ശരീരത്തില്‍ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ശ്വാസതടസ്സം, വയറിളക്കം, വയറുവേദന, ഓക്കാനം, തലകറക്കം, ക്ഷീണം, പേശി വേദന തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം. വൈറസ് ബാധയുണ്ടെന്ന് നിങ്ങള്‍ സംശയിക്കുന്നുവെങ്കില്‍, ഒരു പരിശോധന നടത്തുന്നതായിരിക്കും ഏറ്റവും ഉത്തമം.

English summary

Most common Coronavirus symptoms reported if you contract infection after vaccination in Malayalam

Experts have warned that even after taking the jab, you are still prone to catching Covid-19 infection. Here are the Coronavirus symptoms reported if you contract infection after vaccination in Malayalam.
Story first published: Thursday, July 8, 2021, 10:00 [IST]
X
Desktop Bottom Promotion