For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാവിലെ ഈ ശീലമെങ്കില്‍ ഏത് തടിയും എളുപ്പം കുറയും, ഫിറ്റ് ആകും

|

ശരീരഭാരം കൂട്ടാന്‍ പ്രയാസമുള്ളത് പോലെതന്നെയാണ് ശരീരഭാരം കുറയ്ക്കുന്നതും. എന്നാല്‍ ഇത് ശരിയായ ദിനചര്യ, ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ നിങ്ങള്‍ക്ക് ഇത് എളുപ്പത്തില്‍ നേടാന്‍ കഴിയും. ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി കാരണം പൊണ്ണത്തടി ഒരു സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു. നിങ്ങളും ഈ പ്രശ്‌നം നേരിടുന്നുണ്ടെങ്കില്‍ ചിട്ടയായ ജീവിതരീതി പിന്തുടരുക.

Most read: രക്തം കട്ടപിടിക്കുന്നത് തടയാന്‍ സഹായിക്കും ഈ വീട്ടുവൈദ്യങ്ങള്‍

രാവിലെ ചില നല്ല ശീലങ്ങള്‍ പരിശീലിക്കുന്നതിലൂടെ നിങ്ങളുടെ തടി വേഗത്തില്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. കൂടാതെ മികച്ചതും ആരോഗ്യകരവുമായ ഒരു ജീവിതശൈലി പിന്തുടരാനും ഈ ശീലം നിങ്ങളെ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ രാവിലെ നിങ്ങള്‍ ചെയ്യേണ്ട ചില ശീലങ്ങള്‍ ഇതാ.

തടി കുറക്കാന്‍ പ്രഭാതശീലങ്ങള്‍ എങ്ങനെ സഹായിക്കുന്നു

തടി കുറക്കാന്‍ പ്രഭാതശീലങ്ങള്‍ എങ്ങനെ സഹായിക്കുന്നു

ന്യൂകാസിലിലെ നോര്‍ത്തുംബ്രിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷണമനുസരിച്ച്, രാവിലെ വെറുംവയറ്റില്‍ വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ കൊഴുപ്പ് 20 ശതമാനം വരെ കത്തിക്കാന്‍ സാധിക്കും. കാരണം, ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്നതിനും വ്യായാമ വേളയില്‍ നിങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ഒഴിഞ്ഞ വയറ്റില്‍, ശരീരം ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ തുടങ്ങും. ഇത് വേഗത്തില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്നു. വ്യായാമം മാത്രമല്ല, നിങ്ങള്‍ എന്താണ് കഴിക്കുന്നത്, നിങ്ങള്‍ ഉണരുമ്പോള്‍ രാവിലെ നിങ്ങള്‍ എന്താണ് ചെയ്യുന്നത് - ഇതെല്ലാം ശരീരഭാരം കുറയ്ക്കാന്‍ പ്രധാനമാണ്.

നേരത്തെ ഉണരുക

നേരത്തെ ഉണരുക

നേരത്തെ എഴുന്നേല്‍ക്കുന്നത് നിങ്ങളുടെ ഉറക്കത്തില്‍ വിട്ടുവീഴ്ച ചെയ്യണമെന്നല്ല. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എല്ലായ്‌പ്പോഴും മതിയായ ഉറക്കം നേടുക. അതോടൊപ്പം, നേരത്തെ ഉറങ്ങാനും നേരത്തെ എഴുന്നേല്‍ക്കാനും ശ്രദ്ധിക്കുക. ഒരു നല്ല രാത്രി ഉറക്കത്തിന് ശേഷം ഉറക്കമുണര്‍ന്ന് നിങ്ങളുടെ ദിവസം ഊര്‍ജ്ജസ്വലമാക്കാന്‍ ആരോഗ്യകരമായ പ്രഭാത ദിനചര്യ പിന്തുടരുക. ആരോഗ്യകരമായ ഒരു തുടക്കം നിങ്ങളെ ദിവസം മുഴുവന്‍ മുന്നോട്ട് നയിക്കും.

Most read:പ്രമേഹം ചെറുക്കാനും ഹൃദയാരോഗ്യം വളര്‍ത്താനും കറുവപ്പട്ട ഇലയിട്ട ചായ

ചൂടുവെള്ളം കുടിക്കുക

ചൂടുവെള്ളം കുടിക്കുക

രാത്രിയില്‍ നിങ്ങളുടെ മെറ്റബോളിസം മന്ദഗതിയിലാണെങ്കില്‍, നിങ്ങള്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അത് ശരിയായ രീതിയില്‍ ആരംഭിക്കേണ്ടത് വളരെ പ്രധാനമാണ്. രാവിലെ ഒന്നോ രണ്ടോ ഗ്ലാസ് ചെറുചൂടുള്ള വെള്ളം കുടിക്കുന്നതിലൂടെ ഇത് നന്നായി സാധ്യമാകും. ഈ വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ക്കാന്‍ ആയുര്‍വേദം പറയുന്നു. രാവിലെ ആദ്യം രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് മലശോധന മെച്ചപ്പെടുത്താനും ശരീരത്തെ ഫ്രഷ് ആയി നിര്‍ത്താനും സഹായിക്കും.

വ്യായാമം

വ്യായാമം

രാവിലെ കുറഞ്ഞത് 20 മിനിറ്റെങ്കിലും സ്‌ട്രെച്ച് ചെയ്യുകയോ, നടക്കുകയോ കുറച്ച് യോഗ അല്ലെങ്കില്‍ നേരിയ തോതിലുള്ള വ്യായാമങ്ങള്‍ ചെയ്യുകയോ ചെയ്യുക. നിങ്ങള്‍ ഒരു തുടക്കക്കാരനല്ലെങ്കില്‍, ജിമ്മില്‍ പോയി വര്‍ക്ക് ഔട്ട് ചെയ്യുക. രാവിലെ വ്യായാമം ചെയ്യുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ വര്‍ധിപ്പിക്കുകയും ഉയര്‍ന്ന അളവില്‍ എന്‍ഡോര്‍ഫിന്‍ ഉപയോഗിച്ച് നിങ്ങള്‍ക്ക് ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യും.

Most read:വയറ് ശരിയാക്കി ആരോഗ്യം കാക്കും; കഴിക്കണം ഈ സാധനങ്ങള്‍

ധ്യാനം

ധ്യാനം

നിങ്ങളുടെ ദിവസം ആരംഭിക്കാന്‍, ധ്യാനം പരിശീലിക്കുന്നതിനേക്കാള്‍ മികച്ച മാര്‍ഗമില്ല. രാവിലെ 10-15 മിനിറ്റ് ധ്യാനിക്കുന്നത് നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ദിവസത്തിനായി നിങ്ങളെ തയ്യാറാക്കുകയും ചെയ്യുന്നു. ഒരു തരത്തില്‍ ധ്യാനം നിങ്ങളുടെ ആന്തരിക ഊര്‍ജ്ജത്തെ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയിലേക്കും നല്ല ഫലങ്ങളിലേക്കും നയിക്കാന്‍ സഹായിക്കുന്നു. ധ്യാനം സമ്മര്‍ദ്ദവും ഉത്കണ്ഠയും ലഘൂകരിക്കുന്നു, പാരാസിംപതിക് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു, ഹൃദയമിടിപ്പ് നിയന്ത്രിക്കുന്നു, രക്തയോട്ടം മെച്ചപ്പെടുത്തുന്നു.

സൂര്യപ്രകാശം

സൂര്യപ്രകാശം

വിറ്റാമിന്‍ ഡി നിങ്ങളുടെ വൈജ്ഞാനിക പ്രവര്‍ത്തനത്തെ സഹായിക്കുകയും മാനസികാവസ്ഥയെ നിയന്ത്രിക്കുകയും അവയവങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വിറ്റാമിന്‍ ഡിയുടെ ഏറ്റവും നല്ല ഉറവിടം സൂര്യപ്രകാശമാണ്. അതിനാല്‍ വൈറ്റമിന്‍ ഡിയുടെ കുറവ് നികത്താനും ദിവസം മുഴുവനും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കാനുമായി പ്രഭാത കിരണങ്ങള്‍ ശരീരത്തില്‍ തട്ടിക്കുക. രാവിലെ കുറച്ച് വെയില്‍ കൊള്ളുന്നത് ശീലമാക്കുക.

Most read:കോവിഡിനിടെ ഭീതിയായി കുരങ്ങുപനിയും; ലക്ഷണങ്ങള്‍ വേര്‍തിരിച്ചറിയാം

തണുത്ത വെള്ളത്തിലെ കുളി

തണുത്ത വെള്ളത്തിലെ കുളി

ഒന്നിലധികം പഠനങ്ങള്‍ കാണിക്കുന്നത്, തണുത്ത വെള്ളത്തിലെ കുളി ശരീരത്തിലെ ബ്രൗണ്‍ അഡിപ്പോസ് അല്ലെങ്കില്‍ കൊഴുപ്പ് കലകളെ സജീവമാക്കുകയും വെളുത്ത അഡിപ്പോസ് ടിഷ്യൂകളെ കത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നുവെന്നാണ്. അതിരാവിലെ തണുത്ത വെള്ളത്തില്‍ ഒരു കുളി കുളിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കും, കൂടാതെ ദിവസത്തേക്കുള്ള നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തുകയും ചെയ്യും.

ശരിയായ പ്രഭാതഭക്ഷണം

ശരിയായ പ്രഭാതഭക്ഷണം

പ്രാതലിന് ധാരാളം പ്രോട്ടീനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളും മുട്ട, പഴങ്ങള്‍, നട്‌സ്, വിത്തുകള്‍ എന്നിവയും കഴിക്കുക. ഓട്സ്, മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് മുതലായവ പോലുള്ള ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളും വര്‍ധിപ്പിക്കുക.

Most read:ആരോഗ്യത്തെ നിശ്ചയിക്കുന്നത് 5 ഘടകങ്ങള്‍; അവ നേടാന്‍ ഫലപ്രദമായ വഴികള്‍ ഇതാ

English summary

Morning Habits You Must Follow For Weight Loss in Malayalam

Here are some easy weight loss-promoting habits that you should practice early in the morning.
Story first published: Monday, May 30, 2022, 16:21 [IST]
X
Desktop Bottom Promotion