Just In
Don't Miss
- Movies
മോഹന്‍ലാലിന് സര്‍പ്രൈസ് നല്കി ബിഗ് ബോസ് ടീം, ഹൗസില്‍ പിറന്നാള്‍ ആഘോഷം, ചിത്രം കാണാം
- Automobiles
അടുത്ത പർച്ചേസ് വിൻഡോയും ആരംഭിച്ച് Ola, S1 പ്രോ ഇലക്ട്രിക്കിന്റെ വിലയും വർധിപ്പിച്ചു; കൂടുതൽ അറിയാം
- News
'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി
- Finance
ദിവസവും 95 രൂപ ഇടാൻ റെഡിയാണോ? ഈ പോസ്റ്റ് ഓഫീസ് പദ്ധതി തരും 14 ലക്ഷം രൂപ — നിക്ഷേപകർക്ക് ബംബർ ലോട്ടറി!
- Sports
IPL 2022: കപ്പില്‍ മാത്രമല്ല, തോല്‍വിയിലും മുമ്പന്മാര്, നാണംകെട്ട് മുംബൈയും സിഎസ്കെയും
- Technology
മൂന്ന് മാസത്തെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാം വെറും 151 രൂപയ്ക്ക്!
- Travel
അന്താരാഷ്ട്ര ചായ ദിനം: രുചിതേടിപ്പോകുവാന് ഈ നാടുകള്‍...ജപ്പാന് മുതല്‍ ഡാര്‍ജലിങ് വരെ
ഡെങ്കിപ്പനി എന്ന മരണകാരി;ശ്രദ്ധിക്കാം ഇവ
മഴക്കാലം ഇങ്ങെത്തി. ഈ തണത്ത കാലാവസ്ഥയില്‍ പല രോഗങ്ങളും തലപൊക്കുന്നു. എലിപ്പനി, കോളറ, വൈറല്‍ പനി, മലേറിയ എന്നിങ്ങനെ വിവിധ രോഗങ്ങള്‍ മഴക്കാലത്ത് ശക്തി പ്രാപിക്കുന്നു. അതില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് ഡെങ്കിപ്പനി. ശരിയായ കരുതല്‍ നല്‍കിയില്ലെങ്കില്‍ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന ഒരു രോഗമാണിത്.
Most
read:
സ്ത്രീകള്‍
ഭയക്കേണ്ടത്
ഈ
ആസുഖങ്ങളെ
കൊതുക് പരത്തുന്ന വൈറല്‍ അണുബാധയാണ് ഡെങ്കിപ്പനി. പ്രധാനമായും ഈഡിസ് ഈജിപ്റ്റി ഇനങ്ങളില്‍പെട്ട പെണ് കൊതുകുകളാണ് വൈറസ് പകരുന്നത്. ചിക്കുന്‍ഗുനിയ, മഞ്ഞപ്പനി, സിക്ക അണുബാധ എന്നിവയും പടര്‍ത്തുന്നതില്‍ ഈ കൊതുകിനു പങ്കുണ്ട്. ഈ മണ്‍സൂണ്‍ കാലത്ത് ഡെങ്കിപ്പനി ചികിത്സയും കൊതുകുകള്ക്കെതിരേയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളും വായിച്ചറിയാം.

പനി, ഇന്‍ഫ്ളുവന്‍സ സമാന ലക്ഷണങ്ങള്‍
അടുത്തകാലത്ത് ഡെങ്കിപ്പനി ലോകമെമ്പാടും ഗണ്യമായി വര്‍ദ്ധിച്ചിട്ടുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോക ജനസംഖ്യയുടെ പകുതിയോളം പേര് ഇപ്പോള്‍ ഡെങ്കിപ്പനി ബാധിതരാണെന്നാണ്. ഡെങ്കിപ്പനി ബാധിച്ച ആളുകള്‍ക്ക് കൃത്യമായ ലക്ഷണങ്ങള്‍ ഇല്ല. രോഗലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ പനി, ഇന്‍ഫ്ളുവന്‍സ പോലുള്ള അസുഖങ്ങള്‍ക്ക് കാരണമാകുന്ന മറ്റ് രോഗങ്ങളുമായി ഈ ലക്ഷണങ്ങള്‍ തെറ്റിദ്ധരിക്കപ്പെട്ടേക്കാം.

ഡെങ്കിപ്പനി ലക്ഷണങ്ങള്‍
ഡെങ്കിപ്പനിയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളാണ് പെട്ടെന്നുള്ള ഉയര്‍ന്ന പനി, ശ്വാസതടസ്സം, ഛര്‍ദ്ദി, വിശപ്പ് കുറയല്‍, മൂക്കില്‍ നിന്ന് രക്തസ്രാവം, ഓക്കാനം, പനി ആരംഭിച്ച് മൂന്നോ നാലോ ദിവസത്തിന് ശേഷം കഠിനമായ സന്ധിയും പേശിയും വേദന, കണ്ണിനു പിന്നിലെ വേദന എന്നിവ. ഈ ലക്ഷണങ്ങളില്‍ ചിലത് ഫ്ളൂ ആണെന്ന് എളുപ്പത്തില്‍ തെറ്റിദ്ധരിക്കപ്പെടാം, അതിനാല്‍ ഡെങ്കിപ്പനി ചികിത്സ വൈകിയെന്നും വരാം. ഇങ്ങനെ ചികിത്സ വൈകുന്നതിലൂടെ കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇടയാകുന്നു.
Most
read:മണ്‍സൂണ്‍:
കണ്ണിനേകാം
അല്പം
കരുതല്‍

നേരത്തെയുള്ള കണ്ടെത്തല്‍ പ്രധാനം
നിങ്ങള്‍ക്ക് ഡെങ്കിപ്പനി ഉണ്ടെന്ന് കരുതുന്നുവെങ്കില്‍ ഉടനെ വൈദ്യസഹായം തേടണം. ഡെങ്കിപ്പനിയ്ക്ക് പ്രത്യേക ചികിത്സയൊന്നുമില്ല, പക്ഷേ നേരത്തെയുള്ള കണ്ടെത്തല്‍ സങ്കീര്‍ണതകള്‍ കുറയ്ക്കുന്നതിനും മരണനിരക്ക് കുറയ്ക്കുന്നതിനും സഹായിക്കും. ചികിത്സയില്ലാതെ നിന്നാല്‍ ഡെങ്കിപ്പനി ശ്വാസകോശത്തിനും കരളിനും ഹൃദയത്തിനും കേടുപാടുകള്‍ വരുത്തും. ഡെങ്കിപ്പനി ചികിത്സിക്കുമ്പോള്‍ ശരീരത്തിന്റെ താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ നിയന്ത്രിക്കുകയും ശരിയായ ജലാംശം നിലനിര്‍ത്തുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം. സന്ധി വേദനയില്‍ നിന്ന് മോചനം നേടുന്നതിന് പ്രത്യേക ചികിത്സയും ഉണ്ട്.
Most
read:മഴയിലും
മങ്ങാത്ത
പ്രതിരോധശേഷിക്ക്
ശീലമാക്കൂ
ഇവ

ഡെങ്കി പ്രതിരോധിക്കാന്‍ മുന്‍കരുതല്‍
ഡെങ്കിപ്പനിയില്‍ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം കൊതുക് കടിയേല്‍ക്കുന്നത് തടയുക എന്നതാണ്. ഈ മഴക്കാലത്ത് ഡെങ്കിപ്പനിയെ പ്രതിരോധിക്കാനുള്ള ചില വഴികള്‍ ഇതാ.
* നിങ്ങളുടെ വീടും ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കുകയും കൊതുകുകള്‍ക്കുള്ള പ്രജനന മേഖലകള്‍ കുറയ്ക്കുന്നതിന് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുകയും വേണം.

ഡെങ്കി പ്രതിരോധിക്കാന്‍ മുന്‍കരുതല്‍
* കൊതുകുകളെ കൊല്ലാനും പ്രജനനം നടത്താതിരിക്കാനും കീടനാശിനി തളിക്കുക. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ബ്ലീച്ചിംഗ് പൗഡറും ഇടണം.
* കൊതുകു കടിയില്‍ നിന്ന് സ്വയം രക്ഷനേടാന്‍ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.
* കൊതുക് റിപ്പല്ലന്റ് ക്രീമുകള്‍, കോയിലുകള്‍, കൊതുകു വലകള്‍, വയര്‍ മെഷ് ഉള്ള ജനാലകള്‍, ഇന്‍ഡോര്‍ കൊതുക് സ്പ്രേകള്‍ എന്നിവ ഉപയോഗിക്കുക.
Most
read:ആണത്തം
ഉണര്‍ത്തും
ഈ
ആഹാരങ്ങള്‍

ഡെങ്കി പ്രതിരോധിക്കാന്‍ മുന്‍കരുതല്‍
* ടെറസ്, സണ്‍ഷേഡുകള്‍, കെട്ടിടത്തിന്റെ പരിസരം എന്നിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കി കളയുകയും പാഴ് വസ്തുക്കള്‍ സംസ്കരിക്കുകയും കൊതുക് നിര്‍മ്മാര്‍ജ്ജനം ഉറപ്പുവരുത്തുകയും വേണം.
* വീടിനുള്ളില്‍ പൂച്ചട്ടികളിലെ വെള്ളത്തിലും ഫ്രിഡ്ജിനടിയില്‍ വെള്ളം സംഭരിക്കുന്ന ട്രേയിലും കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുണ്ട്. ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കുക.