For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അണുക്കളെ അകറ്റാം ആരോഗ്യത്തോടെ തുടരാം; മഴക്കാലത്ത് ചെയ്യേണ്ടത്‌

|

വൈറല്‍ അണുബാധകള്‍, തൊണ്ടവേദന, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങള്‍ കൂടുതലായി ഉയര്‍ന്നുവരുന്ന കാലമാണ് മണ്‍സൂണ്‍ കാലം. മഴക്കാലത്തെ തണുത്ത കാലാവസ്ഥ, ഈ രോഗങ്ങള്‍ക്ക് കാരണമാകുന്ന ധാരാളം സൂക്ഷ്മജീവികളെ കൊണ്ടുവരുന്നു. വൈറല്‍ അണുബാധയുടെ ഏറ്റവും സാധാരണമായ ലക്ഷണമാണ് പനി. സാധാരണയായി നിങ്ങളുടെ ശരീരം ഏതെങ്കിലും തരത്തിലുള്ള ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ അണുബാധയെ ചെറുക്കാന്‍ ശ്രമിക്കുന്നതിന്റെ അടയാളമാണ് പനി.

Most read: കോവിഡ് പോസിറ്റീവ് ആയാല്‍ ചികിത്സ എങ്ങനെ? രോഗം മാറാന്‍ ചെയ്യേണ്ടത്Most read: കോവിഡ് പോസിറ്റീവ് ആയാല്‍ ചികിത്സ എങ്ങനെ? രോഗം മാറാന്‍ ചെയ്യേണ്ടത്

വേനല്‍ക്കാലത്തെ ചൂടില്‍ നിന്ന് തണുത്ത കാലാവസ്ഥയിലേക്ക് കടക്കുമ്പോള്‍ ഏവര്‍ക്കും പ്രിയപ്പെട്ട കാലമാണ് മഴക്കാലം. എന്നിരുന്നാലും, മഴക്കാലത്തെ ഇഷ്ടപ്പെടുന്നത് മനുഷ്യര്‍ മാത്രമല്ല. ബാക്ടീരിയകളും വൈറസുകളുമെല്ലാം ഇത് ആസ്വദിക്കുന്നു. കാരണം ഇത്തരം സൂക്ഷ്മജീവികള്‍ക്ക് എളുപ്പത്തില്‍ പെരുകാന്‍ കഴിയുന്ന കാലമാണ് മഴക്കാലം. അതിനാല്‍, മഴക്കാലത്ത് ഓരോരുത്തരും ഇത്തരം വിനാശകാരികളുടെ പിടിയില്‍ നിന്ന് രക്ഷനേടേണ്ടതായുമുണ്ട്. ഈ മഴക്കാലത്ത് നിങ്ങള്‍ക്ക് വൈറല്‍ അണുബാധകളെ തടയാനും ആരോഗ്യത്തോടെ തുടരാനുമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ.

വിറ്റാമിന്‍ സി ഭക്ഷണം കഴിക്കുന്നത് കൂട്ടുക

വിറ്റാമിന്‍ സി ഭക്ഷണം കഴിക്കുന്നത് കൂട്ടുക

വൈറസുകളും ബാക്ടീരിയകളും വളരാന്‍ പറ്റിയ സമയമാണ് മണ്‍സൂണ്‍. വൈറല്‍ പനി, അലര്‍ജി, മറ്റ് വൈറല്‍ അണുബാധകള്‍ എന്നിവ കൂടുതലായി കാണപ്പെടുന്ന സമയമാണിത്. അതുപോലെ, മറ്റേതൊരു സീസണെക്കാളും ഈ സമയത്ത് വായുവിലും കൂടുതല്‍ ബാക്ടീരിയകള്‍ തങ്ങിനില്‍ക്കുന്നു. ആരോഗ്യത്തോടെ തുടരാന്‍, നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് മാര്‍ഗം. അതിനുള്ള എളുപ്പവഴികളില്‍ ഒന്ന് നിങ്ങളുടെ ഭക്ഷണത്തില്‍ വിറ്റാമിന്‍ സി ഉപഭോഗം വര്‍ദ്ധിപ്പിക്കുക എന്നതാണ്. വിറ്റാമിന്‍ സി സമ്പുഷ്ടമായ ഭക്ഷണത്തിനായി മുളപ്പിച്ച ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, ഓറഞ്ച് എന്നിവ കഴിക്കുക.

തട്ടുകട ഭക്ഷണം ഒഴിവാക്കുക

തട്ടുകട ഭക്ഷണം ഒഴിവാക്കുക

മഴക്കാലത്ത് നിങ്ങള്‍ തട്ടുകട ഭക്ഷണം, റോഡരികില്‍ വില്‍ക്കുന്ന മുറിച്ച പഴങ്ങള്‍, മറ്റ് തരത്തിലുള്ള ഭക്ഷ്യവസ്തുക്കള്‍ എന്നിവ കര്‍ശനമായി ഒഴിവാക്കണം. റോഡില്‍ സാധാരണയായി വെള്ളവും ചെളിയും നിറഞ്ഞ കുഴികളുണ്ട്. വിവിധതരം ദോഷകരമായ സൂക്ഷ്മാണുക്കള്‍ക്ക് വളരാന്‍ പറ്റിയ സ്ഥലമാണ് ഇവ. എത്രത്തോളം ഭക്ഷ്യവസ്തുക്കള്‍ തുറന്ന അന്തരീക്ഷത്തില്‍ വയ്ക്കുന്നുവോ അത്രയധികം അണുക്കള്‍ അവയിലേക്ക് കയറാന്‍ സാധ്യതയുണ്ട്. അതിനാല്‍, മഴക്കാലത്ത് റോഡരികുകളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി കുറയ്ക്കുക.

Most read:കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കാം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ലMost read:കുട്ടികളെ കോവിഡില്‍ നിന്ന് രക്ഷിക്കാം; ഇക്കാര്യങ്ങളില്‍ അശ്രദ്ധ പാടില്ല

കെട്ടിക്കിടക്കുന്ന വെള്ളം നീക്കുക

കെട്ടിക്കിടക്കുന്ന വെള്ളം നീക്കുക

കാലവര്‍ഷത്തിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നാണ് കൊതുകുകളുടെ പ്രജനനം. നിങ്ങളെ കഠിനമായ രോഗത്തിലേക്ക് തള്ളിവിടാന്‍ വരെ പര്യാപ്തമായവയാണ് കൊതുകുതള്‍. എന്നിരുന്നാലും, ഭയപ്പെടാതെ ചില മുന്‍കരുതലുകള്‍ ഉപയോഗിച്ച് കൊതുകുകളെ നിങ്ങള്‍ക്ക് അകറ്റി നിര്‍ത്താന്‍ സാധിക്കും. നിങ്ങളുടെ വീട്ടിലോ വീട്ടുപരിസരത്തോ വെള്ളം കെട്ടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഉപയോഗശൂന്യമായ പാത്രങ്ങള്‍ തുറന്നുവയ്ക്കാതിരിക്കുക. അതുപോലെ, അഴുക്കുചാലുകള്‍ അടഞ്ഞുപോയില്ലെന്നും നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ മഴവെള്ളം കെട്ടിക്കിടക്കുന്നില്ലെന്നും ഉറപ്പാക്കുക.

കുളിക്കുന്ന വെള്ളത്തില്‍ അണുനാശിനി ചേര്‍ക്കുക

കുളിക്കുന്ന വെള്ളത്തില്‍ അണുനാശിനി ചേര്‍ക്കുക

മഴക്കാലത്ത് വീട്ടിലേക്ക് നനഞ്ഞു കയറി വരുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കുക. നിങ്ങളുടെ ശരീരത്തില്‍ നിരവധി അണുക്കള്‍ കൂടിയിരിക്കുമെന്ന്! അതിനാല്‍ നിങ്ങള്‍ കുളിക്കുമ്പോഴെല്ലാം ഒരു അണുനാശിനി ഉപയോഗിച്ച് കുളിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരുന്ന ദശലക്ഷക്കണക്കിന് സൂക്ഷ്മാണുക്കളില്‍ നിന്ന് ഇത് നിങ്ങളെ രക്ഷിക്കുകയും ആരോഗ്യത്തോടെ തുടരാന്‍ സഹായിക്കുകയും ചെയ്യും. വീട്ടില്‍ കയറുമ്പോള്‍ നിങ്ങളുടെ കൈകാലുകള്‍ കഴുകി വേണം കയറാന്‍. മുഖം കഴുകാന്‍ ശുദ്ധമായ വെള്ളം മാത്രം ഉപയോഗിക്കുക.

Most read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകുംMost read:ഇത്തരക്കാര്‍ ഇഞ്ചി കഴിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ശരീരം അപകടത്തിലാകും

വസ്ത്രങ്ങള്‍ ഉണക്കി സൂക്ഷിക്കുക

വസ്ത്രങ്ങള്‍ ഉണക്കി സൂക്ഷിക്കുക

നിങ്ങളുടെ വസ്ത്രങ്ങള്‍, ബെഡ്ഷീറ്റുകള്‍, ലിനന്‍ എന്നിവയെല്ലാം നന്നായി ഉണക്കി വേണം ഉപയോഗിക്കാന്‍. കാരണം മഴക്കാലത്ത് അല്‍പം നനവോടെ ഇവ വാര്‍ഡ്രോബുകളിലോ, അലമാരകളിലോ സൂക്ഷിച്ചാല്‍ ഈ സ്ഥലങ്ങളും തണുത്തതായി തുടരും. നനഞ്ഞ ഈര്‍പ്പം കാരണം നിങ്ങളുടെ വസ്ത്രങ്ങളില്‍ എളുപ്പത്തില്‍ പൂപ്പലും വരുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ സൂര്യപ്രകാശത്തില്‍ ഉണങ്ങുന്നില്ലെങ്കില്‍ അവ ഇസ്തിരിയിട്ട് ഉണക്കുക.

പഴങ്ങളും പച്ചക്കറികളും ശ്രദ്ധിക്കുക

പഴങ്ങളും പച്ചക്കറികളും ശ്രദ്ധിക്കുക

മഴക്കാലത്ത്, പഴങ്ങളിലും പച്ചക്കറികളിലും അണുക്കള്‍ വസിക്കുന്നതിനാല്‍ അവ വീട്ടിലെത്തിച്ച് നന്നായി കഴുകി മാത്രം ഉപയോഗിക്കുക. വേവിച്ച പച്ചക്കറികള്‍ മാത്രം കഴിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ ജലജന്യരോഗങ്ങള്‍ക്ക് ഇരയായേക്കാം.

Most read:കോവിഡ് മുക്തരായവരില്‍ എത്രകാലം പ്രതിരോധശേഷി നിലനില്‍ക്കും? പഠനം പറയുന്നത് ഇത്‌Most read:കോവിഡ് മുക്തരായവരില്‍ എത്രകാലം പ്രതിരോധശേഷി നിലനില്‍ക്കും? പഠനം പറയുന്നത് ഇത്‌

മതിയായ ഉറക്കം നേടുക

മതിയായ ഉറക്കം നേടുക

മതിയായ ഉറക്കം നേടേണ്ടത് എല്ലാക്കാലത്തും പ്രധാനമാണ്. മഴക്കാലത്ത് പ്രത്യേകിച്ചും. ദിവസവും 7-8 മണിക്കൂര്‍ ഉറക്കം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും പനി തടയുകയും മണ്‍സൂണിലെ സാധാരണ രോഗങ്ങളെ അകറ്റിനിര്‍ത്തുകയും ചെയ്യുന്നു.

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറയ്ക്കാനോ ശരീരം ഷേപ്പ് ആകാനോ മാത്രമല്ല, നിങ്ങളുടെ പ്രതിരോധശേഷിക്കും ഇത് മികച്ചതാണ്. വ്യായാമത്തിലൂടെ നിങ്ങളുടെ ഹൃദയം കരുത്താര്‍ജിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും സന്തോഷ ഹോര്‍മോണായ സെറോടോണിന്‍ ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇവയെല്ലാം വൈറസുകള്‍ക്കും ബാക്ടീരിയകള്‍ക്കുമെതിരെ നിങ്ങളുടെ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താനും സഹായിക്കുന്നു.

Most read:രോഗപ്രതിരോധശേഷി ഉറപ്പുനല്‍കും ഈ യോഗാസനങ്ങള്‍Most read:രോഗപ്രതിരോധശേഷി ഉറപ്പുനല്‍കും ഈ യോഗാസനങ്ങള്‍

കൈ ശുചിത്വം പാലിക്കുക

കൈ ശുചിത്വം പാലിക്കുക

നിങ്ങള്‍ വീട്ടില്‍ നിന്ന് പുറത്താണെങ്കിലും വീട്ടിലേക്ക് മടങ്ങിയെത്തുമ്പോഴും എന്തെങ്കിലും കഴിക്കുന്നതിനുമുമ്പ് കൈകള്‍ ശ്രദ്ധാപൂര്‍വ്വം കഴുകുക. നല്ല കൈ ശുചിത്വം പാലിക്കുന്നതിലൂടെ നിങ്ങളുടെ കൈകളില്‍ ഉണ്ടാകാനിടയുള്ള മിക്കവാറും എല്ലാ സൂക്ഷ്മാണുക്കളെയും കൊല്ലുന്നു. മഴക്കാലത്ത് ദോഷകരമായ അണുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതിനാല്‍ ശുചിത്വത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ട.

നനവോടെ എ.സി റൂമില്‍ ഇരിക്കരുത്

നനവോടെ എ.സി റൂമില്‍ ഇരിക്കരുത്

നിങ്ങളുടെ ഓഫീസോ വീടോ എവിടെയുമാകട്ടെ, ഒരിക്കലും നനഞ്ഞ ശരീരത്തോടെ എയര്‍കണ്ടീഷന്‍ മുറിയില്‍ ഇരിക്കരുത്. യാത്രാമധ്യേ നനയുകയോ മറ്റോ ചെയ്താല്‍, മുറിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ശരീരം ഉണങ്ങാനായി അല്‍പം കാത്തിരിക്കുക. ശരീരം നനഞ്ഞതിന്റെ കൂടെ എയര്‍കണ്ടീഷണറുകളിലെ തണുത്ത കാറ്റ് കൂടിയാകുമ്പോള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ജലദോഷം പോലുള്ള രോഗങ്ങള്‍ പിടിപെടാനുള്ള സാധ്യതയുണ്ട്.

Most read:കോവിഡ് മൂന്നാംതരംഗം അപകടത്തിലാക്കുക കുട്ടികളെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍Most read:കോവിഡ് മൂന്നാംതരംഗം അപകടത്തിലാക്കുക കുട്ടികളെ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കൊതുകുകള്‍ക്കെതിരെ മുന്‍കരുതലുകള്‍

കൊതുകുകള്‍ക്കെതിരെ മുന്‍കരുതലുകള്‍

കൊതുകുകള്‍ക്കെതിരായ ജാഗ്രത പാലിക്കാന് വീട്ടുപരിസരങ്ങളിലെ കെട്ടിക്കിടക്കുന്ന വെള്ളം മാത്രം ശ്രദ്ധിച്ചാല്‍ പോരാ. കൊതുകിന്റെ കടിയില്‍ നിന്ന് രക്ഷ നേടുക കൂടി ചെയ്യണം. അതിനാല്‍ നിങ്ങള്‍ പുറത്തുപോകുമ്പോളോ വീട്ടിലിരിക്കുമ്പോളോ കൊതുകിനെ അകറ്റാനായി ശരീരത്തില്‍ ലോഷനോ സ്‌പ്രേയോ ഉപയോഗിക്കുക. ശരീരം മൊത്തം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക.

നഖങ്ങള്‍ ശ്രദ്ധിക്കുക

നഖങ്ങള്‍ ശ്രദ്ധിക്കുക

നിങ്ങളുടെ നഖങ്ങള്‍ പരിപാലിക്കുന്ന ശീലമില്ലെങ്കില്‍ പോലും, മഴക്കാലത്ത് നിങ്ങള്‍ തീര്‍ച്ചയായും ഇത് ശ്രദ്ധിക്കണം. നിങ്ങളുടെ നഖങ്ങള്‍ പതിവായി വെട്ടി വൃത്തിയോടെ സൂക്ഷിക്കുക. അങ്ങനെ അണുക്കളും ബാക്ടീരിയകളും ഇവിടങ്ങളില്‍ അടിഞ്ഞു കൂടുന്നത് നിങ്ങള്‍ക്ക് തടയാന്‍ സാധിക്കും.

അലര്‍ജികളില്‍ നിന്ന് സ്വയം പരിരക്ഷിക്കുക

അലര്‍ജികളില്‍ നിന്ന് സ്വയം പരിരക്ഷിക്കുക

മഴക്കാലത്ത് അലര്‍ജികള്‍ കഠിനമാകും. അതിനാല്‍ നിങ്ങള്‍ക്ക് പൊടി, നീരാവി അല്ലെങ്കില്‍ മലിനീകരണം എന്നിവയോട് അലര്‍ജിയുണ്ടെങ്കില്‍ മഴക്കാലത്ത് പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കാന്‍ ശ്രദ്ധിക്കുക. അലര്‍ജിക്കുള്ള മരുന്ന് കഴിക്കുന്നവരാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ആന്റി-അലര്‍ജി മരുന്ന് എല്ലായ്‌പ്പോഴും കൈയ്യില്‍ കരുതുക.

രോഗികളില്‍ നിന്ന് അകലം പാലിക്കുക

രോഗികളില്‍ നിന്ന് അകലം പാലിക്കുക

മണ്‍സൂണ്‍ കാലത്ത് ധാരാളം ആളുകള്‍ക്ക് പനി, ജലദോഷം പോലുള്ള അസുഖങ്ങള്‍ പിടിപെടുന്നതിനാല്‍, നിങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. നിങ്ങള്‍ യാത്ര ചെയ്യുമ്പോഴോ പുറത്തിറങ്ങുമ്പോഴോ, കാഴ്ചയില്‍ രോഗികള്‍ എന്നു തോന്നുന്നവരില്‍ നിന്ന് നിങ്ങള്‍ അകലം പാലിക്കുക. അവരുടെ ശ്വസനകണങ്ങള്‍ വഴി എളുപ്പത്തില്‍ നിങ്ങളുടെ ശരീരത്തിലേക്ക് വൈറസോ മറ്റോ പ്രവേശിക്കുന്നത് ഇതിലൂടെ തടയാന്‍ സാധിക്കും.

Most read:ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌Most read:ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌

നനഞ്ഞ ചെരിപ്പുകള്‍ ധരിക്കരുത്

നനഞ്ഞ ചെരിപ്പുകള്‍ ധരിക്കരുത്

മഴക്കാലത്ത് ചെരിപ്പുകളോ ഷൂസോ നനയുന്നത് സാധാരണമാണ്. എന്നാല്‍ ഇവയെല്ലാം കഴിയുന്നത്ര ഉണക്കി ഉപയോഗിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം അവയില്‍ രോഗകാരികള്‍ എളുപ്പത്തില്‍ വളരും. ഓഫീസുകളില്‍ നിങ്ങളുടെ കാബിനില്‍ നിങ്ങള്‍ക്കായി ഒരു ജോഡി ചെരിപ്പ് സൂക്ഷിക്കുക, അല്ലെങ്കില്‍ മഴക്കാലത്ത് പ്രത്യേക റബ്ബര്‍ ഷൂകള്‍ ഉപയോഗിക്കുക.

English summary

Monsoon Season Health Tips to Avoid Getting Sick in Malayalam

It is important to take extra precaution during the rainy season to avoid catching flu, cough, cold and other viral infections. Here are some tips that can help.
Story first published: Wednesday, June 9, 2021, 11:23 [IST]
X
Desktop Bottom Promotion