For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മങ്കിപോക്‌സ്: രോഗപ്രതിരോധത്തിനും വൈറസില്‍ നിന്ന് കരകയറാനും ഭക്ഷണം

|

ആരോഗ്യപ്രശ്‌നങ്ങള്‍ ഓരോ ദിവസവും വര്‍ദ്ധിച്ച് വരുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കൊവിഡ്, മങ്കിപോക്‌സ്, തക്കാളിപ്പനി തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ദിവസവും നാം അഭിമുഖീകരിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നുള്ളത്. കൊവിഡ് മഹാമാരി ഇപ്പോഴും നമ്മളെ പൂര്‍ണമായും വിട്ടുമാറിയിട്ടില്ല. മാസ്‌കും സാനിറ്റൈസറും പൂര്‍ണമായും ഒഴിവാക്കാനാവാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ നമ്മളുള്ളത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഓരോ ദിവസവും മുന്നോട്ട് പോവുന്നതിനും. എന്നാല്‍ ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന മങ്കിപോക്‌സ് ലോകത്തിന്റെ പല ഭാഗങ്ങളിലേക്കും ചെറിയ രീതിയില്‍ ആണെങ്കിലും പടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

Monkeypox: Foods

എന്നാല്‍ രോഗത്തെ പ്രതിരോധിക്കാന്‍ നാം ആരോഗ്യവും ശക്തമാക്കി വെക്കേണ്ടതാണ്. പ്രത്യേകിച്ച് വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ ഈ രോഗത്തെ എങ്ങനെ പ്രതിരോധിക്കണം എന്ന് നമുക്ക് നോക്കാം.പോഷകസമൃദ്ധമായ ഭക്ഷണം തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഇതില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. അതിന് വേണ്ടി നമുക്ക് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കാം. വൈറസില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി നമുക്ക് ഏതൊക്കെ ഭക്ഷണങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിനും സ്വയം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം

പ്രോട്ടീന്‍ കൂടുതലുള്ള ഭക്ഷണം

ഭക്ഷണം കഴിക്കുമ്പോള്‍ നാം പ്രോട്ടീന്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പ്രോട്ടീന്‍ അത്രത്തോളം തന്നെ ഗുണങ്ങള്‍ നല്‍കുന്നതാണ്. രോഗാവസ്ഥകള്‍ നിങ്ങളെ ബാധിക്കുമ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കുറയുന്നു. ഈ അവസ്ഥയില്‍ ശരീരത്തിന് കൂടുതല്‍ പ്രോട്ടീന്‍ ആവശ്യമായി വരുന്നു. ശരീരത്തിന്റെ കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം അതിപ്രധാനമാണ്. പാല്‍, മുട്ട, ചിക്കന്‍, ചെറുപയര്‍, പരിപ്പ്, സോയ, മറ്റ് പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം. ഇത് രോഗം ബാധിച്ചവര്‍ക്ക് ശക്തി പകരുന്നു.

മുട്ട

മുട്ട

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് മുട്ട. ഇത് കഴിക്കുന്നതിലൂടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ ലഭിക്കുന്നു. ഇത് പ്രോട്ടീന്റെ കലവറയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാത്രമല്ല ഇത് നിങ്ങളില്‍ ശാരീരിക ശക്തിയും വര്‍ദ്ധിപ്പിക്കുന്നു. മുട്ടയില്‍ വിറ്റാമിനുകള്‍ എ, ഡി, ഇ, കോളിന്‍, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്, ഇത് പേശികളുടെ ആരോഗ്യത്തിന് സഹായിക്കിന്നതോടൊപ്പം തന്നെ ഊര്‍ജ്ജ ഉല്‍പ്പാദനത്തിനും, രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് കൂടാതെ രോഗാവസ്ഥ ഉണ്ടാവുമ്പോള്‍ സംഭവിക്കുന്ന പല അസ്വസ്ഥതകളേയും പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ഓക്‌സിഡേറ്റീവ് നാശത്തില്‍ നിന്നും അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന അവശ്യ പോഷകമായ സെലിനിയം മുട്ടയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

പുതിന

പുതിന

പുതിന വെള്ളം ഇടക്കിടെ കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് പുതിന. ദിവസവും ഇത് ശീലമാക്കിയാലും തരക്കേടില്ല. ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍, വൈറ്റമിന്‍ സി, ഇ, എ തുടങ്ങിയ പോഷകങ്ങളും നിങ്ങളുടെ പ്രതിരോധശേഷിയെ നശിപ്പിക്കുന്ന കാര്യങ്ങളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. കോശങ്ങളുടെ പുനരുജ്ജീവനത്തിനും കോശങ്ങളെ നശിപ്പിക്കുന്നത് തടയുന്നതിനും പുതിന കഴിക്കുന്നതിലൂടെ സാഘിക്കുന്നു. ഇതില്‍ മെഥനോള്‍ അടങ്ങിയിട്ടുണ്ട്, ഇത് പേശികളെയും ദഹനനാളങ്ങളെയും ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. പുതിന വെള്ളം കുടിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് പുതിന ചായ കഴിക്കാവുന്നതാണ്. ഇത് ചുമ, ജലദോഷം, ആസ്ത്മ മുതലായ സാധാരണ പ്രശ്‌നങ്ങളെ വരെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

 തുളസി

തുളസി

ആരോഗ്യത്തിന്റെ കാര്യത്തില്‍ തുളസി നല്‍കുന്ന ഗുണങ്ങള്‍ നിസ്സാരമല്ലെന്നന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് ഒരു തൈ തുളസിയെങ്കിലും നാം വീട്ടില്‍ വെച്ച് പിടിപ്പിക്കുന്നത്. അത്രയേറെ ഗുണങ്ങള്‍ ഉള്ള തുളസി നമ്മുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ നിരവധിയാണ്. ഇതിലുള്ള ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിബാക്ടീരിയല്‍, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ തന്നെയാണ് ഇതിനെ വ്യത്യസ്തമാക്കകുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു തുളസി. തുളസി ഇട്ട് വെള്ളം തിളപ്പിച്ച് കവിള്‍ കൊള്ളുന്നതും ആവി പിടിക്കുന്നതും നിങ്ങള്‍ക്ക് എന്തുകൊണ്ടും മികച്ച ഗുണങ്ങള്‍ നല്‍കുന്നതാണ്. പനി പോലുള്ള അവസ്ഥകളില്‍ നിങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിന് തുളസി മികച്ചതാണ്.

കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവ

കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവ

ഇത്തരം രോഗാവസ്ഥകളില്‍ കുടലിന്റെ ആരോഗ്യവും പ്രശ്‌നത്തിലാവുന്നുണ്ട്. അതുകൊണ്ട് അതിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗവും നാം ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതാണ്. വെളുത്തുള്ളി, ഉള്ളി, വാഴപ്പഴം എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ നിങ്ങളുടെ ശീലത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. കൂടാതെ ഉണക്കമുന്തിരി, തൈര്, കൊഴുപ്പ് കുറഞ്ഞ പനീര്‍ എന്നിവയെല്ലാം മികച്ച പ്രോബയോട്ടിക് ഗുണങ്ങള്‍ നല്‍കുന്നതാണ്. എന്നാല്‍ ഇത്രയൊക്കെ ഭക്ഷണങ്ങള്‍ നാം കഴിക്കാം എന്ന് പറയുമ്പോള്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്ന ചോദ്യം അവിടെ വരുന്നു. അതില്‍ വരുന്നതാണ് എരിവുള്ള ഭക്ഷണങ്ങള്‍, അമിതമായ മുളക് അല്ലെങ്കില്‍ ജങ്ക് ഫുഡ് എന്നിവ. ഇത് നിങ്ങളുടെ ആരോഗ്യത്തേയും ദഹനത്തേയും പ്രശ്‌നത്തിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

രക്തസമ്മര്‍ദ്ദം പലതാണ്: അതിലെ അപകടം തിരിച്ചറിയണംരക്തസമ്മര്‍ദ്ദം പലതാണ്: അതിലെ അപകടം തിരിച്ചറിയണം

തൈരിനോടൊപ്പം ഇവ ചേര്‍ത്ത് കഴിക്കല്ലേ: ആയുര്‍വ്വേദം പറയുന്നത്തൈരിനോടൊപ്പം ഇവ ചേര്‍ത്ത് കഴിക്കല്ലേ: ആയുര്‍വ്വേദം പറയുന്നത്

English summary

Monkeypox: Foods That Help You To Recover And Strong Immunity In Malayalam

Here in this article we are discussing about some foods that help you to recover from the monkeypox and give immunity in malayalam. Take a look.
Story first published: Monday, August 8, 2022, 10:12 [IST]
X
Desktop Bottom Promotion