For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൈഗ്രേയ്ന്‍ ചെറുപ്പക്കാരിലും വില്ലനാണ്: അറിയാം ലക്ഷണവും പരിഹാരവും

|

മൈഗ്രേയ്ന്‍ മുതിര്‍ന്നവരില്‍ എന്ന പോലെ തന്നെ ചെറുപ്പക്കാരിലും വെല്ലുവിളി ഉയര്‍ത്തുന്നത് തന്നെയാണ്. ഓരോ അവസ്ഥയിലും കുട്ടികളുടെ ആരോഗ്യത്തിന് നാം ചെയ്യുന്ന കാര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൗമാരക്കാരായ കുട്ടികളിലുണ്ടാവുന്ന അസ്വസ്ഥതകള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതില്‍ മൈഗ്രേയ്ന്‍ മുതിര്‍ന്നവരിലും ചെറുപ്പക്കാരിലും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. മൈഗ്രെയ്ന്‍ ഒരു തലവേദന മാത്രമാണോ എന്നുള്ളതാണ് ആദ്യം അറിയേണ്ടത്. മൈഗ്രെയ്ന്‍ ഒരു മോശം തലവേദന മാത്രമല്ല. തലവേദന എന്നത് തലയിലെ വേദനയാണ്, പക്ഷേ മൈഗ്രെയ്ന്‍ ഒരു സങ്കീര്‍ണ്ണമായ ന്യൂറോളജിക്കല്‍ അവസ്ഥയാണ്, മിക്കവാറും മസ്തിഷ്‌ക പേശികളുടെ ന്യൂറോളജിക്കല്‍ പ്രവര്‍ത്തനത്തിലെ മാറ്റമാണ് ഇതിന് കാരണം. ഇത് അസുഖകരമായ രോഗലക്ഷണങ്ങളുടെ സംയോജനത്തില്‍ എത്തിക്കുന്നു നാം ഓരോരുത്തരേയും.

തലവേദന മൈഗ്രേയ്‌നിലേക്ക് മാറുമ്പോള്‍ ചെറുപ്പക്കാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിലും ഡയറ്റിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും എല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഒരു പരിധി വരെ നമുക്ക് മൈഗ്രേയ്ന്‍ എന്ന വില്ലനെ ഇതിലൂടെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. മൈഗ്രേയ്ന്‍ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഒരു കാരണവശാലും അതിനെ നിസ്സാരവത്കരിക്കരുത് എന്നതാണ് സത്യം.

മൈഗ്രേന്‍ വേദന പലപ്പോഴും അസഹനീയമാണ്, ഇത് നാല് മുതല്‍ 72 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. ചിലപ്പോള്‍ അത് കൂടുതല്‍ കാലം നിലനില്‍ക്കും. അഞ്ചോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികള്‍ക്കും മൈഗ്രെയ്ന്‍ വരാം, എന്നാല്‍ ഇത് കുറഞ്ഞ സമയത്തേക്ക് മാത്രമേ നീണ്ട് നില്‍ക്കുകയുള്ളൂ. ഇത് ഒരു എപ്പിസോഡിക് രോഗമാണ്. ഒരു മൈഗ്രെയ്ന്‍ ആക്രമണം ആഴ്ചയിലൊരിക്കലോ, മാസത്തിലോ അല്ലെങ്കില്‍ വര്‍ഷത്തിലോ ചിലപ്പോള്‍ സംഭവിക്കാം, കാരണം ഇത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. കൗമാരക്കാരായ കുട്ടികളില്‍ ഇത് എങ്ങനെയാണ് ഉണ്ടാവുന്നത് എ്‌ന് നോക്കാവുന്നതാണ്. ഇതിന്റെ കാരണവും പരിഹാരവും ലക്ഷണങ്ങളും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മൈഗ്രേനിന്റെ ഘട്ടങ്ങള്‍

മൈഗ്രേനിന്റെ ഘട്ടങ്ങള്‍

മൈഗ്രേന്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരെ മൈഗ്രേനേഴ്‌സ് എന്ന് വിളിക്കുന്നു. പ്രായമായ കുട്ടികളും കൗമാരക്കാരും മൈഗ്രെയ്ന്‍ ആക്രമണത്തില്‍ നാല് വേദനാജനകമായ ഘട്ടങ്ങളിലൂടെയാണ് കടന്നു പോവുന്നത്. മൈഗ്രെയ്ന്‍ ഉണ്ടാവുന്നതിന് ഏകദേശം 24 മണിക്കൂര്‍ മുമ്പ് ആരംഭിക്കുന്ന പ്രോഡ്രോം. ഈ ഘട്ടത്തില്‍, ആളുകള്‍ക്ക് തീവ്രമായ ഉന്മേഷം അനുഭവപ്പെടുന്നു, ചിലര്‍ക്ക് ക്ഷോഭവും മറ്റ് തീവ്രമായ വികാരങ്ങളും അനുഭവപ്പെടുന്നു

മൈഗ്രേനിന്റെ ഘട്ടങ്ങള്‍

മൈഗ്രേനിന്റെ ഘട്ടങ്ങള്‍

ഇതിന്റെ അടുത്ത ഘട്ടം എന്ന് പറയുന്നത് ഓറ ഘട്ടം ആണ്, ഈ സമയത്ത് പ്രകാശത്തോടും ശബ്ദത്തോടും അങ്ങേയറ്റം സംവേദനക്ഷമത തോന്നുന്നു. ചില ആളുകള്‍ക്ക് അസ്വസ്ഥമായ കാഴ്ച അനുഭവപ്പെടുകയും വിചിത്രമായ പാറ്റേണുകള്‍ കാണുകയും ചെയ്യുന്നു. ഇത് കൂടാതെ അടുത്തതാണ് ഏറ്റവും ദൈര്‍ഘ്യമേറിയ ഘട്ടം. തലവേദനയാണ് ഇത്. ഏറ്റവും ദൈര്‍ഘ്യമേറിയ ഘട്ടമാണ് ഇത്. അവിടെ ചെറുപ്പക്കാരില്‍ ഉണ്ടാവുന്നത് തലയുടെ ഒരു ഭാഗത്ത് ഉണ്ടാവുന്ന വേദനയാണ്. ചെറിയ കുട്ടികള്‍ക്ക് തല മുഴുവന്‍ വേദന അനുഭവപ്പെടുന്നു.

മൈഗ്രേനിന്റെ ഘട്ടങ്ങള്‍

മൈഗ്രേനിന്റെ ഘട്ടങ്ങള്‍

പോസ്റ്റ്ഡ്രോമല്‍ ഘട്ടത്തില്‍, തലവേദന കുറഞ്ഞതിനുശേഷം, ആളുകള്‍ക്ക് ബലഹീനതയും ക്ഷീണവും അലസതയും അനുഭവപ്പെടുന്നു. ഈ ഘട്ടത്തില്‍ ചിലര്‍ക്ക് ആശയക്കുഴപ്പവും തോന്നിയേക്കാം. ഇത്രയുമാണ് മൈഗ്രേയ്‌നിന്റെ നാല് ഘട്ടങ്ങള്‍ എന്ന് പറയുന്നത്. ഇത്രയും കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

മൈഗ്രേനിനുള്ള കാരണങ്ങള്‍

മൈഗ്രേനിനുള്ള കാരണങ്ങള്‍

മൈഗ്രെയ്ന്‍ സാധാരണയായി ചെറുപ്പത്തില്‍ തന്നെ ഉണ്ടാവുകയും വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുകയും ചെയ്യും. ചില ആളുകള്‍ക്ക് ജീവിതകാലം മുഴുവന്‍ മൈഗ്രെയ്ന്‍ ഉണ്ടാവുന്നുണ്ട്. അപ്പോള്‍ കൗമാരക്കാരില്‍ മൈഗ്രെയിനുകള്‍ക്ക് കാരണമാകുന്നത് എന്താണ് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. എന്നാല്‍ ഇതിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. എന്നിരുന്നാലും, ചില സിദ്ധാന്തങ്ങള്‍ മൈഗ്രെയ്ന്‍ എങ്ങനെ ഉണ്ടാകുന്നുവെന്ന് നിര്‍ദ്ദേശിക്കുന്നു.

ചില കാരണങ്ങള്‍

ചില കാരണങ്ങള്‍

മൈഗ്രേനിന്റെ കാരണങ്ങളെക്കുറിച്ചുള്ള സമീപകാല വിശദീകരണങ്ങളില്‍ മസ്തിഷ്‌ക കോശങ്ങളുടെ ഹൈപ്പര്‍ എക്‌സിറ്റബിലിറ്റി കാരണം തലച്ചോറിലെ രാസ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ് മൈഗ്രേയ്ന്‍ എന്നാണ് പറയുന്നത്. ഇത് ഒരു വ്യക്തിയുടെ ഇന്ദ്രിയങ്ങളെയും ധാരണയെയും ബാധിക്കുന്നുണ്ട്. ഇത് മൈഗ്രേനിന്റെ ഓറ ഘട്ടത്തിന്റെ ലക്ഷണങ്ങളിലേക്ക് നയിക്കുന്നു. ഇത് കൂടാതെ തലച്ചോറിലെ കോശങ്ങളുടെ അസാധാരണമായ പ്രവര്‍ത്തനം മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന തലവേദനയ്ക്ക് കാരണമാകുന്നു എന്നതാണ് മറ്റൊരു കാരണം.

പെണ്‍കുട്ടികളില്‍ കൂടുതല്‍

പെണ്‍കുട്ടികളില്‍ കൂടുതല്‍

ആണ്‍കുട്ടികളേക്കാള്‍ കൗമാരക്കാരായ പെണ്‍കുട്ടികളിലാണ് മൈഗ്രേന്‍ കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകളിലെ സ്ത്രീ ഹോര്‍മോണായ ഈസ്ട്രജന്‍ തലവേദനയ്ക്ക് കാരണമാകും. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഈ ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിക്കുന്നതിനാല്‍, അവ ദീര്‍ഘകാല തലവേദനയിലേക്ക് നയിക്കുന്നു. അതിനാല്‍ കൗമാരക്കാരില്‍ മൈഗ്രെയ്ന്‍ ഉണ്ടാകുന്നത് പ്രായപൂര്‍ത്തിയാകുന്നത് മൂലമാണെന്ന് പലരും പറയുന്നു. എന്നാല്‍ ചിലരില്‍ മൈഗ്രെയിനുകള്‍ പാരമ്പര്യമായും വരാം.

കൗമാരക്കാരില്‍ മൈഗ്രെയിനിന്റെ ലക്ഷണങ്ങള്‍

കൗമാരക്കാരില്‍ മൈഗ്രെയിനിന്റെ ലക്ഷണങ്ങള്‍

നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ക്ക് എന്ത് തോന്നുന്നു? മൈഗ്രെയ്ന്‍ തലവേദനയുടെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്? ഇതെല്ലാം പലരിലും കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതാണ്. മൈഗ്രെയ്ന്‍ തലവേദനയുടെ ലക്ഷണങ്ങളും അടയാളങ്ങളും നോക്കാം. തലയുടെ ഒരു വശത്ത് സാധാരണയായി പരിമിതപ്പെടുത്തിയിരിക്കുന്ന, സ്പന്ദിക്കുന്ന, അസഹനീയമായ തലവേദന ശ്രദ്ധിക്കണം.

കൗമാരക്കാരില്‍ മൈഗ്രെയിനിന്റെ ലക്ഷണങ്ങള്‍

കൗമാരക്കാരില്‍ മൈഗ്രെയിനിന്റെ ലക്ഷണങ്ങള്‍

ടെന്‍ഷന്‍ തലവേദനയ്ക്ക് വേദനസംഹാരികള്‍ കഴിക്കുന്ന ആളുകള്‍ക്കിടയില്‍ ഓക്കാനം ഒരു സാധാരണ ലക്ഷണമാണ്. ഇത് സാധാരണ ഭയക്കേണ്ട ഒന്നല്ല. ചില സന്ദര്‍ഭങ്ങളില്‍ വെളിച്ചം, ശബ്ദം, ഗന്ധം എന്നിവയോടുള്ള സംവേദനക്ഷമത വര്‍ദ്ധിക്കുന്നു. ഇതിന് ശേഷം തലവേദന അതിന്റെ ഭീകരാവസ്ഥയിലേക്ക് കടക്കുന്നു. വിയര്‍പ്പ്, ശരീര താപനിലയിലെ മാറ്റം, അപൂര്‍വ സന്ദര്‍ഭങ്ങളില്‍ വയറുവേദന

സംവേദനക്ഷമത നഷ്ടപ്പെടല്‍ അല്ലെങ്കില്‍ മരവിപ്പ് ശക്തിയില്ലാതിരിക്കുക എന്ന അവസ്ഥ അല്‍പം ശ്രദ്ധിക്കണം.

കൗമാരപ്രായത്തില്‍ പെണ്‍കുട്ടികളിലെ ആര്‍ത്തവപ്രശ്‌നങ്ങള്‍ നിസ്സാരമല്ലകൗമാരപ്രായത്തില്‍ പെണ്‍കുട്ടികളിലെ ആര്‍ത്തവപ്രശ്‌നങ്ങള്‍ നിസ്സാരമല്ല

പിസിഓഎസ്; അമിതവണ്ണത്തിന് ഈ ഡയറ്റ് ധാരാളംപിസിഓഎസ്; അമിതവണ്ണത്തിന് ഈ ഡയറ്റ് ധാരാളം

English summary

Migraines in Children & Teens: Causes, Symptoms and Treatment in Malayalam

Migraines in Children & Teens: Here are the Causes, Symptoms and Treatment for migraines in teens and children in malayalam. Take a look.
X
Desktop Bottom Promotion