Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ലോക ആര്‍ത്തവ ശുചിത്വ ദിനം: ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട ടിപ്സ്
ലോക ആര്‍ത്തവ ശുചിത്വ ദിനമാണ് ഇന്ന്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ആര്‍ത്തവ ദിനങ്ങളിലെ ശുചിത്വത്തെക്കുറിച്ച് ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ടതാണ്. ആര്‍ത്തവ സമയത്ത് ഉണ്ടാവുന്ന ചര്‍മ്മപ്രശ്നങ്ങള്‍ മുതല്‍ മറ്റ് അസ്വസ്ഥതകള്‍ വരെ പല സ്ത്രീകളേയും ബാധിക്കുന്നുണ്ട്. ഓരോ സ്ത്രീയും നിര്‍ബന്ധമായും പാലിക്കേണ്ട ആര്‍ത്തവ ശുചിത്വ സമയത്തെ ചില പൊടിക്കൈകള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.
ആര്‍ത്തവ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി മെയ് 28-ന് ആണ് എല്ലാ വര്‍ഷവും ആര്‍ത്തവ ശുചിത്വ ദിനമായി ആഘോഷിക്കപ്പെടുന്നു. കുട്ടിക്കാലം മുതലുള്ള ആര്‍ത്തവത്തെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നത് എല്ലാ പെണ്‍കുട്ടികള്‍ക്കും നല്ലതാണ്. കാരണം ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കണം. അതിന് വേണ്ടി ശരിയായ ആര്‍ത്തവ സുരക്ഷിതത്വം നേടിയെടുക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഈ ദിനത്തില്‍ ആര്‍ത്തവ ശുചിത്വത്തിന് വേണ്ടി നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

സാനിറ്ററി പാഡുകള്‍ മാറ്റുന്നത്
സാനിറ്ററി പാഡുകള്‍ മാറ്റുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവ ദിനങ്ങളില്‍ ഓരോ 4-6 മണിക്കൂറിലും പാഡുകള്‍ അല്ലെങ്കില്‍ ടാംപണുകള്‍ മാറ്റുന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇത് സ്വകാര്യഭാഗത്തെ ശുചിത്വത്തിന് വളരെയധികം പ്രധാനപ്പെട്ടതാണ്. ആര്‍ത്തവ രക്തം ശരീരത്തിലേക്ക് പടരുമ്പോള്‍ അത് അസ്വസ്ഥത, തിണര്‍പ്പ്, മൂത്രനാളി അണുബാധ എന്നിവയ്ക്ക് കാരണമാകുന്നു. അതുകൊണ്ട് കൃത്യസമയത്ത് പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആര്‍ത്തവ സംബന്ധമായ പ്രശ്നത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്നു.

സ്വകാര്യഭാഗം വൃത്തിയാക്കുക
ഓരോ തവണയും പാഡ് മാറ്റുമ്പോഴും മൂത്രമൊഴിക്കുമ്പോഴും നിര്‍ബന്ധമായും സ്വകാര്യഭാഗം കഴുകാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം നിങ്ങള്‍ സാനിറ്ററി നാപ്കിന് നീക്കം ചെയ്തതിന് ശേഷം ബാക്ടീരിയകള്‍ നിങ്ങളുടെ ശരീരത്തില്‍ തന്നെ നിലനില്ക്കുന്നു. അത് പലപ്പോഴും പെരിനിയം ഭാഗത്ത് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. ഇത് പലപ്പോഴും മൂത്രാശയഅണുബാധക്ക് കാരണമാകുന്നു. അതുകൊണ്ട് ഇടക്കിടക്ക് സ്വകാര്യഭാഗം വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുകയും അണുബാധ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

സോപ്പും മറ്റും ഉത്പ്പന്നങ്ങളും വേണ്ട
സോപ്പുകളോ മറ്റ് യോനി ശുചിത്വ ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കുക. കാരണം അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശുചിത്വ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് നല്ലതാണെങ്കിലും ഒരിക്കലും അവ ആര്‍ത്തവ സമയത്ത് ഉപയോഗിക്കരുത്. കാരണം ആര്‍ത്തവ സമയം നമ്മുടെ സ്വകാര്യഭാഗം സ്വയം വൃത്തിയാക്കുന്നതിന് സാധിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം കൃത്രിമ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നത് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഇത് സ്വാഭാവിക പ്രക്രിയയെ തടസ്സപ്പെടുത്തുകയും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. അണുബാധകള്‍ക്കും അമിതമായ ബാക്ടീരിയക്കും ഇത്തരം മാര്‍ഗ്ഗങ്ങള്‍ കാരണമാകുന്നു.

പാഡ് ശരിയായ രീതിയില്‍ കളയുക
പാഡ് ഉപയോഗിച്ച ശേഷം കൃത്യമായ രീതിയില്‍ കളയുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് ശരിയായ രീതിയില്‍ കളഞ്ഞില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അണുക്കളും മറ്റും പകരാതിരിക്കുന്നതിന് വേണ്ടി കൃത്യമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഒരിക്കലും ടോയ്ലറ്റില് ഫ്ളഷ് ചെയ്യാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് ബ്ലോക്ക് ഉണ്ടാവുന്നതിന് കാരണമാകുന്നു. അത് മാത്രമല്ല നിര്‍മ്മാര്‍ജ്ജനം ചെയ്ത് കഴിഞ്ഞാല്‍ കൈകള്‍ വൃത്തിയാക്കുന്നതിനും ശ്രദ്ധിക്കണം.

മെന്‍സ്ട്രുവല്‍ കപ്പുകള്‍
മെന്‍സ്ട്രുവല്‍ കപ്പുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇന്നത്തെ കാലത്ത് സൗകര്യത്തോടെ ഉപയോഗിക്കുന്നതിന് കപ്പ് തന്നെയാണ് ഏറ്റവും നല്ലത്. നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ സുഖവും സൗകര്യവും ഉണ്ടെങ്കില്‍ സിലിക്കണ്‍ മെന്‍സ്ട്രല്‍ കപ്പുകളിലേക്ക് മാറുക. ഇത് വിലകുറവുള്ളതും ശുചിത്വമുള്ളതും രണ്ട് വര്‍ഷം വരെ ഉപയോഗിക്കാവുന്നതും ആണ്. നിങ്ങളുടെ ആരോഗ്യത്തിന് പ്രശ്നമാണ് എന്ന് കണ്ടാല്‍ ഉടനേ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുന്നതിന് ശ്രദ്ധിക്കുക.
most read:കളിമണ്‍ പാത്രത്തിലെ ഒരു തുള്ളി വെള്ളം മതി ആയുസ്സിന്



Click it and Unblock the Notifications
