For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡും ആര്‍ത്തവവും പെണ്ണിനെ വലക്കും

|

കൊവിഡ് ലോകമാകെ താണ്ഡവമാടിക്കൊണ്ടിരിക്കുന്നതാണ് നാമെല്ലാവരും കാണുന്നത്. എന്നാല്‍ വാക്‌സിനിലൂടെ ലോകത്തില്‍ മാറ്റമുണ്ടാവും എന്നാണ് പറയുന്നത്. എങ്കിലും അത് വരേക്കും മാസ്‌കും സാനിറ്റൈസറും സാമൂഹ്യ അകലവും പാലിച്ച് മുന്നോട്ട് പോവാന്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടതാണ്. കൊവിഡ് കാരണം വെല്ലുവിളികള്‍ ഉണ്ടാവുന്ന അവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് പറയുന്നത് സ്ത്രീകളിലാണ് ഇത് പലപ്പോഴും വെല്ലുവിളികള്‍ വര്‍ദ്ധിപ്പിക്കുന്നത്. കാരണം ഇവരില്‍ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത് പല വിധത്തിലാണ് ബാധിക്കുന്നത്.

ഗര്‍ഭകാലത്ത് മുഖത്തെ ഈ പാടിന് കാരണവും പരിഹാരവും കൈക്കുള്ളില്‍ഗര്‍ഭകാലത്ത് മുഖത്തെ ഈ പാടിന് കാരണവും പരിഹാരവും കൈക്കുള്ളില്‍

നിലവിലുള്ള റിപ്പോര്‍ട്ട് പ്രകാരം COVID-19 ലക്ഷണങ്ങള്‍ ആരംഭിച്ച് രണ്ടാഴ്ചയ്ക്കകം അപ്രത്യക്ഷമാകണമെന്നാണ്. എന്നാല്‍ അത് വരേക്കും അതിന് ശേഷവും രോഗാവസ്ഥയും രോഗവും അതിനൊടനുബന്ധിച്ച് വരുന്ന അസ്വസ്ഥതകളും വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. സ്ത്രീകളിലുണ്ടാവുന്ന ആര്‍ത്തവ അസ്വസ്ഥതകള്‍ കൊവിഡ് കാലത്ത് എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് തിരിച്ചറിഞ്ഞ് അതിനെ പരിഹരിക്കുന്നതിന് ശ്രദ്ധിക്കണം. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്നു

പ്രത്യുത്പാദന ആരോഗ്യത്തെ ബാധിക്കുന്നു

കൊവിഡ് സ്ത്രീകളേക്കാള്‍ പുരുഷന്‍മാരേയാണ് ബാധിക്കുന്നത് എന്നാണ് പഠനം. എന്നാല്‍ ഇതുണ്ടാക്കുന്ന ആര്‍ത്തവ പ്രശ്‌നങ്ങള്‍ നിരവധിയാണ്. മാനസികമായും ശാരീരികമായും കൊവിഡ് സ്ത്രീകളെ ബാധിക്കുന്നുണ്ട്. ഇതില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്ന് തന്നെയാണ് ആര്‍ത്തവ സംബന്ധമായ തകരാറുകള്‍. ഇത് ഇവരെ സാരമായി ബാധിക്കുന്നത് കൊവിഡ് കാലത്ത് തന്നെയാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. കൊവിഡ് ബാധിച്ച സ്ത്രീകളില്‍ പലര്‍ക്കും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

ആര്‍ത്തവം ക്രമം തെറ്റുന്നു

ആര്‍ത്തവം ക്രമം തെറ്റുന്നു

കൊവിഡ് ബാധിച്ച സ്ത്രീകളില്‍ ആര്‍ത്തവം ക്രമം തെറ്റുന്നു. എല്ലാ സ്ത്രീകളിലും ഇത് സംഭവിക്കുന്നില്ലെങ്കിലും നല്ലൊരു ശതമാനം സ്ത്രീകളിലും ഇത് സംഭവിക്കുന്നുണ്ട്. അത് തുടര്‍ന്നുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. എല്ലാ സ്ത്രീകളിലും ഒരിക്കലെങ്കിലും കൊവിഡ് മൂലം ആര്‍ത്തവക്രമക്കേടുകള്‍ സംഭവിക്കുന്നുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ആര്‍ത്തവം ക്രമം തെറ്റുന്നു

ആര്‍ത്തവം ക്രമം തെറ്റുന്നു

ചിലരില്‍ ആര്‍ത്തവം ഇല്ലാത്ത അവസ്ഥയും ചിലരില്‍ ക്രമം തെറ്റിയ ആര്‍ത്തവവും മറ്റ് പലരിലും പതിവില്ലാത്ത വിധം താമസിച്ചാണ് ആര്‍ത്തവം വരുന്നത് എന്നാണ് പറയുന്നത്. ചിലര്‍ക്ക് മാസത്തില്‍ രണ്ട് തവണ ആര്‍ത്തവം സംഭവിക്കുന്നുണ്ട്. കൊവിഡ് മൂലമുണ്ടാവുന്ന സമ്മര്‍ദ്ദവും ഉത്കണ്ഠയും സൃഷ്ടിക്കുന്ന മാനസിക പ്രശ്‌നങ്ങളാണ് ഇതിന് കാരണം എന്നാണ് പറയുന്നത്. മാനസികമായ അസ്വസ്ഥതകള്‍ ഉണ്ടാവുമ്പോള്‍ അത് ശാരീരികാസ്വാസ്ഥ്യത്തിലേക്ക് നയിക്കുകയും ആര്‍ത്തക തകരാറുകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്.

അമിത രക്തസ്രാവം

അമിത രക്തസ്രാവം

കൊവിഡ് ബാധിച്ച സ്ത്രീകളില്‍ പലപ്പോഴും അമിത രക്തസ്രാവം ഉണ്ടാവുന്നതിനുള്ള അവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും വിളര്‍ച്ച പോലുള്ള മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ സാധാരണ ആര്‍ത്തവ നാളുകളില്‍ ഉണ്ടാവുന്ന രക്തം പോക്ക് വിളര്‍ച്ചക്ക് കാരണമാകുന്നില്ല. എന്നാല്‍ കൊവിഡിന് ശേഷം ഉണ്ടാവുന്ന ആര്‍ത്തവത്തില്‍ രക്തം കട്ടകളായി പോവുകയാണെങ്കില്‍ അത് പലപ്പോഴും അല്‍പം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. വിളര്‍ച്ച പോലുള്ള പല അസ്വസ്ഥതകളിലേക്കും ഇത് നിങ്ങളെ എത്തിക്കുന്നുണ്ട് എന്നുള്ളതാണ് സത്യം.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

അതി കഠിനമായ സമ്മര്‍ദ്ദവും മറ്റും പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് എപ്പോഴും ശ്രദ്ധിക്കേണ്ടതാണ്. കൊറോണ മാറി എന്ന് കരുതി ആരോഗ്യപ്രശ്‌നങ്ങള്‍ പൂര്‍ണമായും മാറി എന്ന് വിചാരിക്കേണ്ടതില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ആര്‍ത്തവ ക്രമക്കേടുകള്‍ തുടരുകയാണെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത്തരം അവസ്ഥകളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാവാതിരിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരും ഈ കാലത്ത് വളരെയധികം കൂടുതലാണ്. ഇത് പലപ്പോഴും കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇതെല്ലാം കൊവിഡ് കാലത്തെ പ്രശ്‌നങ്ങളില്‍ വരുന്നത് തന്നെയാണ്. പലപ്പോഴും ഇത്തരം അവസ്ഥകള്‍ ആര്‍ത്തവം നഷ്ടപ്പെടുന്നതിന് കാരണമാകാവുന്നതാണ്. പ്രോജസ്റ്ററോണ്‍ മാത്രമുള്ള ഗുളിക, കുത്തിവയ്പ്പ്, എന്നിവ പോലുള്ള ചില ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ നിങ്ങളുടെ ആര്‍ത്തവ സമയത്തെ പൂര്‍ണമായും നിര്‍ത്തിയേക്കാം. ഇത് കൂടാതെ പിസിഓഎസ് പോലുള്ള അസ്വസ്ഥതകള്‍ ഉള്ളവരില്‍ പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുടെ ഫലമായി അണ്ഡാശയത്തില്‍ സിസ്റ്റുകള്‍ രൂപം കൊള്ളുന്നു. ഇത് നിങ്ങളുടെ കാലയളവുകള്‍ ക്രമരഹിതമാകാനോ പൂര്‍ണ്ണമായും നിര്‍ത്താനോ ഇടയാക്കും. ശരീരഭാരം, തലയില്‍ നിന്ന് മുടി കൊഴിച്ചില്‍, ശരീരത്തിലെ അമിത വളര്‍ച്ച എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. ഇതെല്ലാം അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ട കാലം തന്നെയാണ് കൊവിഡ് കാലം.

English summary

Menstrual Cycle Change During COVID-19

Here in this article we are sharing how covid 19 affect menstrual cycle. Take a look.
Story first published: Monday, January 4, 2021, 13:06 [IST]
X
Desktop Bottom Promotion