For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇനി പാഡ് വേണ്ട ; ഈസിയാണ് മെന്‍സ്ട്രുവല്‍ കപ്പ്

|

ആര്‍ത്തവ സമയത്ത് പാഡ് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ പലപ്പോഴും പാഡ് ഉപയോഗിക്കുന്നതില്‍ നിന്ന് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കംഫര്‍ട്ട് അല്ലാത്ത അവസ്ഥകളും പലരിലും ഉണ്ടാവുന്നുണ്ട്. ഇടക്കിടെ പാഡ് മാറ്റുന്നതിനുള്ള ബുദ്ധിമുട്ട് തുടങ്ങി പലരും ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന വിട്ടുവീഴ്ച പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ സാനിറ്ററി നാപ്കിനുകളും ടാംപോണുകളും വാങ്ങുന്നതില്‍ നിങ്ങള്‍ക്ക് മടുപ്പുണ്ടെങ്കില്‍, ഇനി മുതല്‍ മെന്‍സ്ടുവല്‍ കപ്പ് ഉപയോഗിച്ച് ആര്‍ത്തവം സുഖകരമാക്കാവുന്നതാണ്. ആര്‍ത്തവ സമയത്തുണ്ടാവുന്ന അസ്വസ്ഥതകളും വസ്ത്രത്തില്‍ രക്തക്കറയാവും എന്ന ടെന്‍ഷനും ഇല്ലാതാക്കാന്‍ നമുക്ക് മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് എല്ലാ സ്ത്രീകളും ഒന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

 തുണിമാസ്‌കുകള്‍ ഉപയോഗിക്കണം; കാരണം ഇതെല്ലാം തുണിമാസ്‌കുകള്‍ ഉപയോഗിക്കണം; കാരണം ഇതെല്ലാം

ചെറുതാണെങ്കില്‍ പോലും ആര്‍ത്തവം കൈകാര്യം ചെയ്യുന്നതിന് നമുക്ക് ഇനി മുതല്‍ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. നിങ്ങളുടെ ആര്‍ത്തവ കാലയളവില്‍ സുഖകരമായിരിക്കാന്‍ മെന്‍സ്്ട്രുവല്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി നമുക്ക് വായിക്കാം. കാരണം ഇന്നും പല സ്ത്രീകളും ഇത് ഉപയോഗിക്കുന്നതിന് അല്‍പം ഭയം കാണിക്കുന്നുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാം.

പാഡ് ഉപയോഗിക്കുന്നവര്‍

പാഡ് ഉപയോഗിക്കുന്നവര്‍

ആര്‍ത്തവ സമയത്ത് ടാംപൂണുകളെയും സാനിറ്ററി നാപ്കിനുകളെയും ആശ്രയിക്കുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനം പേരും. എന്നിരുന്നാലും, അവ ചെലവേറിയതും പരിസ്ഥിതിക്ക് അപകടകരവുമാണെന്ന് നിഷേധിക്കാനാവില്ല. നിങ്ങളുടെ ആര്‍ത്തവചക്രത്തില്‍ നമുക്ക് മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാവുന്നുണ്ട്. അത് മാത്രമല്ല ശുചിത്വവും സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള ഈ കപ്പ് പുനരുപയോഗിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട് എന്നുള്ളത് തന്നെയാണ് ഏറ്റവും വലിയ കാര്യം.

എന്താണ് മെന്‍സ്ട്രുവല്‍ കപ്പ്?

എന്താണ് മെന്‍സ്ട്രുവല്‍ കപ്പ്?

മെന്‍സ്ട്രുവല്‍ കപ്പ് ഫെള്ക്‌സിബിള്‍ ആയതും പുനരുപയോഗിക്കാവുന്നതും ആയിരിക്കും. വൈദ്യശാസ്ത്രപരമായി അംഗീകരിച്ച സിലിക്കണ്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അത് മാത്രമല്ല ആര്‍ത്തവ രക്തം കൊണ്ട് അവ നിറയുമ്പോള്‍ പുറത്തെടുക്കാന്‍ എളുപ്പമാക്കുന്നതിന് ചുവടെ ഒരു തണ്ടും ഉണ്ട്. സാനിറ്ററി നാപ്കിനുകള്‍ നിങ്ങളുടെ ആന്തരിക തുടകളില്‍ ഉരസുന്നത് മൂലമുണ്ടാകുന്ന തിണര്‍പ്പ് നിങ്ങള്‍ അനുഭവിക്കുകയാണെങ്കില്‍ അല്ലെങ്കില്‍ നിങ്ങള്‍ക്ക് ടാംപോണുകളോട് അലര്‍ജിയുണ്ടെങ്കില്‍ ഈ ചെറിയ അത്ഭുതങ്ങള്‍ പലപ്പോഴും നിങ്ങളില്‍ ആര്‍ത്തവം എളുപ്പമാക്കുന്നു.

ആദ്യ പ്രാവശ്യം ഉപയോഗിക്കുമ്പോള്‍

ആദ്യ പ്രാവശ്യം ഉപയോഗിക്കുമ്പോള്‍

മികച്ച ആശ്വാസത്തിനായി നിങ്ങള്‍ എങ്ങനെ ആര്‍ത്തവ കപ്പ് ഉപയോഗിക്കുന്നു എന്നുള്ളത് ശ്രദ്ധേയമായ ഒന്നാണ്. എന്നാല്‍ ആദ്യ തവണ കപ്പ് ഉപയോഗിക്കുന്നത് അല്‍പം പ്രയാസമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ കുറച്ച് ശ്രമങ്ങള്‍ക്കൊപ്പം, നിങ്ങള്‍ക്ക് എളുപ്പത്തില്‍ തന്നെ ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഉള്ളിലേക്ക് വെച്ച് കഴിഞ്ഞാല്‍ അത് അവിടെ ഉണ്ടോ എന്ന് പോലും നിങ്ങള്‍ക്ക് മനസ്സിലാവുകയില്ല. അത്രക്കും ഈസിയാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് നിങ്ങളുടെ കൈകള്‍ ശരിയായി കഴുകുക. അണുക്കള്‍ പ്രവേശിക്കാന്‍ ഏറ്റവും സാധ്യതയുള്ള ഒരു സ്ഥലമാണ് നിങ്ങളുടെ സ്വകാര്യഭാഗം. കപ്പിന്റെ റിം ഒരുമിച്ച് നീക്കുക, അങ്ങനെ അത് ഇറുകിയ യു-ആകൃതിയില്‍ മാറുന്നു. നിങ്ങള്‍ക്ക് ഇരുന്നു കൊണ്ടോ നിന്നു കൊണ്ടോ നിങ്ങളുടെ കംഫര്‍ട്ട് അനുസരിച്ച് കപ്പ് മടക്കി വെച്ച ഭാഗം ഉള്ളിലേക്ക് ഇന്‍സേര്‍ട്ട് ചെയ്യാവുന്നതാണ്. എന്നാല്‍ ഇത് കംഫര്‍ട്ട് ആക്കി വെക്കുന്നത് വരെ താഴെയുള്ള തണ്ടില്‍ പിടിച്ച് ഇത് കൃത്യമാക്കി യോനിക്കുള്ളില്‍ വെക്കാവുന്നതാണ്.

പുറത്തേക്കെടുക്കുമ്പോള്‍

പുറത്തേക്കെടുക്കുമ്പോള്‍

ആര്‍ത്തവ കപ്പ് സുരക്ഷിതമായി നീക്കംചെയ്യുകയാണ് അടുത്ത കാര്യം. അതിന് വേണ്ടി വീണ്ടും ഇത് ചെയ്യുന്നതിന് മുന്‍പ് കൈ കഴുകുക. ആര്‍ത്തവ കപ്പ് പുറത്തേക്ക് എടുക്കുന്നതിന് സൗമ്യമായി വലിക്കുക. അങ്ങനെ നിങ്ങള്‍ ഒരു യു-ആകൃതി സൃഷ്ടിക്കുകയും അത് പുറത്തെടുക്കാന്‍ തുടങ്ങുകയും ചെയ്യുക. പുറത്തേക്ക് എടുത്ത് കഴിഞ്ഞാല്‍ അത് പുറത്തേക്ക് ഒഴുക്കിക്കളയുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ചൂടുവെള്ളത്തില്‍ കഴുകി വീണ്ടും പോപ്പ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

കപ്പിന്റെ വലിപ്പം പ്രധാനം

കപ്പിന്റെ വലിപ്പം പ്രധാനം

എത് കപ്പ് ആണ് നിങ്ങള്‍ക്ക് അനുയോജ്യമായത് എന്ന് കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ആര്‍ത്തവ കപ്പുകള്‍ സാധാരണയായി രണ്ട് വലുപ്പത്തിലാണ് വരുന്നത്. 30 വയസ്സിന് താഴെയുള്ളതും പ്രസവിച്ചിട്ടില്ലാത്തതുമായ സ്ത്രീകള്‍ക്കും ഉള്ളത്. 30 വയസ്സിന് മുകളില്‍ ഉള്ളവരും പ്രസവിച്ചവര്‍ക്കും. ടാംപോണുകള്‍ പോലെ, അവ ഉപയോഗിക്കുന്നത് ആസ്വദിക്കാന്‍ കൃത്യമായി ഇത് വെക്കേണ്ടതുണ്ട്. ആര്‍ത്തവ കപ്പുകള്‍ സുഖകരമാണോ എന്നതല്ല ചോദ്യം, പക്ഷേ അവ ശരിയായ വലുപ്പമാണോയെന്നും അവ ശരിയായി ചേര്‍ത്തിട്ടുണ്ടോ എന്നും. അറിയേണ്ടതാണ്. ആര്‍ത്തവ കപ്പുകള്‍ എത്രത്തോളം സുരക്ഷിതമാണ് എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ശരിയായി കൈകാര്യം ചെയ്താല്‍ ആര്‍ത്തവ കപ്പുകള്‍ സാനിറ്ററി നാപ്കിനുകളേക്കാളും ടാംപോണുകളേക്കാളും സുരക്ഷിതവും ശുചിത്വവുമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഇത് ഉപയോഗിക്കുകയും നീക്കം ചെയ്യുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ കൈകള്‍ വൃത്തിയായി സൂക്ഷിക്കുക, ബാക്ടീരിയകളെ അകറ്റി നിര്‍ത്തുന്നതിന് അവ ഇടയ്ക്കിടെ ചൂടുവെള്ളത്തില്‍ തിളപ്പിക്കുക. നിങ്ങളുടെ ആര്‍ത്തവത്തെ ആശ്രയിച്ച്, ഓരോ മണിക്കൂറിലും നിങ്ങളുടെ കപ്പ് വൃത്തിയാക്കുക. കുറവ് രക്തസ്രാവം ഉള്‌ല ദിവസങ്ങളില്‍, ഓരോ 12 മണിക്കൂറിലും നിങ്ങളുടെ കപ്പ് മാറ്റേണ്ടതുണ്ട്. ഒരു കാരണവശാലും നിങ്ങളുടെ കപ്പ് കഴുകിക്കളയാന്‍ കഴിയുന്നില്ലെങ്കില്‍, ടിഷ്യു ഉപയോഗിച്ച് അത് തുടച്ചുമാറ്റുക. ഇത് പിന്നീട് കഴുകുന്നതിനും ഓര്‍ക്കേണ്ടതാണ്. ആര്‍ത്തവം ഇല്ലാത്തപ്പോള്‍ കപ്പ് ധരിക്കരുത്. യോനി ഡിസ്ചാര്‍ജ് പരിഹരിക്കുന്നതിന് ഇത് ഒരിക്കലും ഉപയോഗിക്കരുത്.

English summary

Menstrual Cups: How to Use and Benefits

Here in this article we are discussing about all you need to know about the menstrual cup benefits and how to use. Read on.
X
Desktop Bottom Promotion