For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷന്റെ ആയുസ്സ് അളക്കും പരിശോധനകള്‍

|

ആരോഗ്യത്തിന്റെ പ്രാധാന്യം വിളിച്ചോതി മറ്റൊരു ലോകാരോഗ്യ ദിനം കൂടി വന്നെത്തി. എന്നാല്‍ ഈ വര്‍ഷം മറ്റൊരു കാലത്തും ഇല്ലാത്ത അത്ര പ്രതിസന്ധികള്‍ക്കിടയിലാണ് ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ ലോകാരോഗ്യ ദിനം കൊണ്ടാടുന്നത്. ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ നില്‍ക്കുമ്പോള്‍ ആചരിക്കുന്ന ഈ ദിനത്തിന് അത്രകണ്ട് പ്രാധാന്യം അര്‍ഹിക്കുന്നു. പൊതുജനാരോഗ്യ രംഗത്ത് നഴ്‌സുമാരുടെയും പ്രസവ ശുശ്രൂഷകരുടെയും പങ്ക് മുന്‍നിര്‍ത്തിയാണ് ഈ വര്‍ഷം ലോകാരോഗ്യ ദിനം ആചരിക്കുന്നത്. ഈ ദിനത്തില്‍ നമുക്ക് പുരുഷന്‍മാരുടെ ആരോഗ്യത്തെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ വായിച്ചറിയാം.

Most read: ആരോഗ്യം, ഉന്‍മേഷം; ഈ സസ്യങ്ങളിട്ട വെള്ളം കുടിക്കാംMost read: ആരോഗ്യം, ഉന്‍മേഷം; ഈ സസ്യങ്ങളിട്ട വെള്ളം കുടിക്കാം

ആരോഗ്യ കാര്യങ്ങളില്‍ ഏറെ ശ്രദ്ധാലുക്കളാകുന്നത് സ്ത്രീകള്‍ തന്നെയാണ്. പുരുഷന്മാര്‍ സാധാരണയായി ഡോക്ടറെ സന്ദര്‍ശിക്കുന്നത് സ്ത്രീകളേക്കാള്‍ കുറവാണ്. സ്ത്രീകളെപ്പോലെ തന്നെ ഹൃദ്രോഗം, പ്രമേഹം, അര്‍ബുദം, വിഷാദം തുടങ്ങിയ സാധാരണ അവസ്ഥകളും പുരുഷന്മാരെ ബാധിച്ചേക്കാം. പുരുഷന്മാര്‍ക്ക് മാത്രമായുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിരിക്കാം. എന്നിരുന്നാലും രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതാണ് രോഗം വരാതെ നോക്കുന്നത്. അതിനു നമ്മെ സഹായിക്കുന്നതാണ് മെഡിക്കല്‍ ചെക്കപ്പുകള്‍. നമ്മുടെ ശരീരത്തെ കൃത്യമായി നിലനിര്‍ത്താന്‍ എന്തൊക്കെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മെഡിക്കല്‍ ചെക്കപ്പുകള്‍ നമ്മെ മനസിലാക്കിത്തരുന്നു. ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തിയെന്ന നിലയില്‍ നിങ്ങള്‍ക്ക് ആവശ്യമായ സ്‌ക്രീനിംഗുകളോ പരിശോധനകളോ നിങ്ങള്‍ നടത്തേണ്ടതാണ്. സ്വന്തം ആരോഗ്യം എത്രത്തോളമുണ്ടെന്ന് അറിയാന്‍ ഓരോ ആണുങ്ങളും നടത്തിയിരിക്കേണ്ട മെഡിക്കല്‍ പരിശോധനകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

പൊതു ആരോഗ്യം: വാര്‍ഷിക പരിശോധന

പൊതു ആരോഗ്യം: വാര്‍ഷിക പരിശോധന

ഈ സന്ദര്‍ശനങ്ങള്‍ നിങ്ങളുടെ പ്രതിരോധ പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടാതെ പ്രതിരോധ കുത്തിവയ്പ്പുകള്‍, രോഗങ്ങള്‍ പരിശോധിക്കുന്നതിനുള്ള സ്‌ക്രീനിംഗുകള്‍, ഡോക്ടറുടെ ആരോഗ്യ നിര്‍ദേശങ്ങള്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. ഓരോ വാര്‍ഷിക പരിശോധനയിലും നിങ്ങളുടെ ഉയരം, ഭാരം, ബോഡി മാസ് സൂചിക (ബി.എം.ഐ) എന്നിവ പരിശോധിക്കും. നിങ്ങളുടെ ഭക്ഷണക്രമത്തെക്കുറിച്ചും ശാരീരിക പ്രവര്‍ത്തന നിലകളെക്കുറിച്ചും ഡോക്ടറോട് പറയാം. നിങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള വിട്ടുമാറാത്ത രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് അധിക പരിശോധനകളും ആവശ്യമായി വന്നേക്കാം.

അസ്ഥി സാന്ദ്രത പരിശോധന

അസ്ഥി സാന്ദ്രത പരിശോധന

70 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ ഒരു തവണയെങ്കിലും ഈ പരിശോധന നടത്തണം. അസ്ഥിയുമായി ബന്ധപ്പെട്ടുള്ള അപകടസാധ്യതയുള്ള 50നും 69നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ക്കും 50 വയസ്സിനു ശേഷം അസ്ഥി ഒടിഞ്ഞ പുരുഷന്മാരും പരിശോധന നടത്തണം. അന്‍പതു വയസു കഴിയുന്നതു മുതല്‍ തന്നെ അസ്ഥികള്‍ ക്ഷയിച്ചു തുടങ്ങുന്നു.

വന്‍കുടല്‍ ആരോഗ്യം: കൊളോനോസ്‌കോപ്പി

വന്‍കുടല്‍ ആരോഗ്യം: കൊളോനോസ്‌കോപ്പി

വന്‍കുടലില്‍ അര്‍ബുദം വരാനുള്ള അപകടസാധ്യതയുള്ള പുരുഷന്മാര്‍ക്ക് 50 വയസില്‍ ഒരു കൊളോനോസ്‌കോപ്പി ടെസ്റ്റ് ചെയ്തിരിക്കണം. തുടര്‍ന്ന് ഓരോ 10 വര്‍ഷത്തിലും ഈ ടെസ്റ്റ് നടത്തണം. ഉദര പ്രശ്‌നമുള്ളവര്‍ അല്ലെങ്കില്‍ വന്‍കുടല്‍ കാന്‍സര്‍ പാരമ്പര്യമുള്ള പുരുഷന്മാര്‍ 50 വയസ്സിന് മുമ്പേ സ്‌ക്രീനിംഗ് ആരംഭിക്കേണ്ടതുണ്ട്.

പ്രമേഹം: രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന

പ്രമേഹം: രക്തത്തിലെ ഗ്ലൂക്കോസ് പരിശോധന

പ്രമേഹം സ്‌ക്രീനിംഗ് സാധാരണയായി 45 വയസ്സില്‍ ആരംഭിക്കുന്നു, സാധാരണയായി ഓരോ 3 വര്‍ഷത്തിലും ഇത് ചെയ്യുന്നു. നിങ്ങള്‍ക്ക് പ്രമേഹ സാധ്യതയുണ്ടെങ്കില്‍ സ്‌ക്രീനിംഗ് നേരത്തെ ആരംഭിക്കാം അല്ലെങ്കില്‍ കൂടുതല്‍ തവണ ചെയ്യാം (അമിതഭാരം അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍).

Most read:അമിത സമ്മര്‍ദ്ദം ആയുസ്സ് കുറക്കും: പഠനംMost read:അമിത സമ്മര്‍ദ്ദം ആയുസ്സ് കുറക്കും: പഠനം

കണ്ണുകള്‍

കണ്ണുകള്‍

40ാം വയസ്സില്‍ തീര്‍ച്ചയായും ആരംഭിക്കണം. നേത്രരോഗത്തിന് അടയാളങ്ങളോ അപകടസാധ്യതകളോ ഇല്ലാത്ത എല്ലാ മുതിര്‍ന്നവര്‍ക്കും അടിസ്ഥാനപരമായ നേത്രപരിശോധന അത്യാവശ്യമാണ്. നേത്രരോഗത്തിന്റെ കുടുംബ ചരിത്രം, അല്ലെങ്കില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം പോലുള്ളവ ഉണ്ടെങ്കില്‍ നേരത്തെ തന്നെ പരിശോധന നടത്തുക. കാഴ്ചയില്‍ മാറ്റം, പരിക്ക് അല്ലെങ്കില്‍ മറ്റ് ഒക്യുലാര്‍ ലക്ഷണങ്ങളുള്ള ഏതൊരു പുരുഷനും നേത്രരോഗവിദഗ്ദ്ധനെ കാണണം. 65 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാരും 1 മുതല്‍ 2 വര്‍ഷം കൂടുമ്പോള്‍ പരിശോധിക്കണം. തിമിരത്തിന്റെ ലക്ഷണങ്ങള്‍, പ്രായവുമായി ബന്ധപ്പെട്ട മാക്കുലാര്‍ ഡീജനറേഷന്‍, ഗ്ലോക്കോമ എന്നിവയ്ക്കായി നിങ്ങളുടെ കണ്ണുകള്‍ പരിശോധിക്കുക.

ചെവികള്‍

ചെവികള്‍

നിങ്ങളുടെ ശ്രവണവുമായി എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഒരു ശ്രവണ പരിശോധനയെക്കുറിച്ച് നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക. സാധാരണയായി പ്രായം ചെന്നവര്‍ക്കാണ് ഇത്തരം പരിശോധനകള്‍ വേണ്ടിവരുന്നത്.

പല്ല്

പല്ല്

പല്ലുകളുടെ സംരക്ഷണവും ഏതൊരാള്‍ക്കും പ്രധാനമാണ്. മിക്കവരും പല്ല് വേദന വരുമ്പോള്‍ മാത്രമാണ് ഡെന്റിസ്റ്റിനെ കാണാന്‍ പോകാറ്. എന്നാല്‍ ഇതിനൊക്കെ കാരണം നിങ്ങളുടെ പല്ലിനോടുള്ള അശ്രദ്ധയാണ്. പുരുഷന്മാര്‍ക്ക് ദന്തപരിശോധന നടത്തണം, കൂടാതെ 6 മുതല്‍ 12 മാസം കൂടുമ്പോള്‍ ഇവ വൃത്തിയാക്കുകയും വേണം.

Most read:കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്Most read:കോവിഡ് 19: ചെറുക്കാന്‍ ഈ ചെറുകാര്യങ്ങള്‍ മറക്കരുത്

ഹൃദയാരോഗ്യം: രക്തസമ്മര്‍ദ്ദം

ഹൃദയാരോഗ്യം: രക്തസമ്മര്‍ദ്ദം

20 വയസ്സിനു ശേഷം 2 വര്‍ഷത്തിലൊരിക്കല്‍ പുരുഷന്മാരുടെ രക്തസമ്മര്‍ദ്ദം പരിശോധിക്കണം. നിങ്ങളുടെ രക്തസമ്മര്‍ദ്ദം സാധാരണയേക്കാള്‍ ഉയര്‍ന്നതാണെങ്കില്‍ (120/80), കൃത്യമായ പരിശോധനകള്‍ ആവശ്യമാണ്. രക്തസമ്മര്‍ദ്ധം നിയന്ത്രിക്കാനുള്ള വഴികള്‍ സ്വീകരിച്ചു വേണം തുടര്‍ന്നങ്ങോട്ടുള്ള ജീവിതം.

കൊളസ്‌ട്രോള്‍

കൊളസ്‌ട്രോള്‍

എല്ലാ പുരുഷന്മാരും 20 വയസ്സ് മുതല്‍ 4 മുതല്‍ 6 വര്‍ഷം കൂടുമ്പോള്‍ കൊളസ്‌ട്രോള്‍ പരിശോധിക്കണം. ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ഏതു പ്രായത്തിലുള്ളവര്‍ക്കും കൊളസ്‌ട്രോള്‍ പിടിപെടാം. ഹൃദ്രോഗമോ ഹൃദയാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നതിനാല്‍ കൂടുതല്‍ തവണ ഇത് പരിശോധിക്കേണ്ടിയിരിക്കുന്നു. അമിത കൊളസ്‌ട്രോള്‍ മറ്റ് അനാരോഗ്യകരമായ അവസ്ഥകളിലേക്കും നിങ്ങളെ തള്ളിവിടുന്നതാണ്. ക്രമമായ ജീവിതശൈലി കൈവരിക്കുക എന്നതാണ് ഇതില്‍ നിന്ന് മുക്തനാകാനുള്ള വഴി.

രോഗപ്രതിരോധ മരുന്നുകള്‍

രോഗപ്രതിരോധ മരുന്നുകള്‍

മുതിര്‍ന്നവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ ലഭിക്കേണ്ടതുണ്ട്. 50 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ക്കും ഷിംഗിള്‍സ് (ഒരു തരം ത്വക്ക് രോഗം) തടയാന്‍ വാക്‌സിനേഷന്‍ നല്‍കണം. 65 വയസ്സിനു മുകളിലുള്ള പുരുഷന്മാര്‍ക്ക് ന്യുമോണിയ പ്രതിരോധ കുത്തിവയ്പ് നല്‍കണം. 21 വയസും അതില്‍ താഴെയുള്ള പുരുഷന്മാര്‍ക്കും ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) പ്രതിരോധ കുത്തിവയ്പ് നല്‍കണം. 26 വയസും അതില്‍ താഴെയുള്ളവരുമായ പുരുഷന്മാര്‍, സ്വവര്‍ഗരതിയില്‍ ഏര്‍പ്പെടാന്‍ ആഗ്രഹിക്കുന്നവര്‍, ട്രാന്‍സ്‌ജെന്‍ഡര്‍, എച്ച്.ഐ.വി ബാധിതര്‍ എന്നിവരും പ്രതിരോധ കുത്തിവയ്പ് എടുക്കണം.

Most read:മുഖത്ത് തൊടില്ല നിങ്ങള്‍; ഇവ ശീലമാക്കൂMost read:മുഖത്ത് തൊടില്ല നിങ്ങള്‍; ഇവ ശീലമാക്കൂ

പ്രോസ്റ്റേറ്റ് ആരോഗ്യം

പ്രോസ്റ്റേറ്റ് ആരോഗ്യം

50 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാര്‍ അവരുടെ ഡോക്ടറോട് പ്രോസ്റ്റേറ്റ് കാന്‍സറിനെക്കുറിച്ച് ചോദിച്ചറിയുക. പ്രോസ്റ്റേറ്റ് ക്യാന്‍സറിന്റെ കുടുംബചരിത്രമുള്ളവര്‍ 45 വയസ്സില്‍ സ്‌ക്രീനിംഗ് നടത്തണം.

ലൈംഗിക ആരോഗ്യം: എച്ച്.ഐ.വി പരിശോധനകള്‍

ലൈംഗിക ആരോഗ്യം: എച്ച്.ഐ.വി പരിശോധനകള്‍

15നും 65നും ഇടയില്‍ പ്രായമുള്ള എല്ലാ പുരുഷന്മാരെയും ഒരു തവണയെങ്കിലും എച്ച്.ഐ.വി സ്‌ക്രീന്‍ ചെയ്യണം. പ്രാരംഭ സ്‌ക്രീനിംഗിന് ശേഷം നിങ്ങളെ എത്ര തവണ പരീക്ഷിക്കണം എന്നതിനെക്കുറിച്ച് നിങ്ങളുടെ ഡോക്ടറോട് ചോദിച്ചറിയുക.

സിഫിലിസ്, ക്ലമീഡിയ, ഗൊണോറിയ

സിഫിലിസ്, ക്ലമീഡിയ, ഗൊണോറിയ

ലൈംഗികമായി സജീവമായ സ്വവര്‍ഗ്ഗാനുരാഗികള്‍, ബൈസെക്ഷ്വല്‍, പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക്, വര്‍ഷത്തില്‍ ഒരിക്കലെങ്കിലും പരിശോധന നടത്തണം.

Most read:കൊവിഡ് 19: റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?Most read:കൊവിഡ് 19: റാപ്പിഡ് ടെസ്റ്റ് എന്ത്, എങ്ങിനെ ?

ചര്‍മ്മ ആരോഗ്യം

ചര്‍മ്മ ആരോഗ്യം

ചര്‍മ്മത്തിലെ എന്തെങ്കിലും മാറ്റങ്ങളോ അസാധാരണമായ പാടുകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അല്ലെങ്കില്‍ ചര്‍മ്മ കാന്‍സറിന്റെ കുടുംബ ചരിത്രം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറോട് സംസാരിക്കുക.

English summary

Men's Health Checklist For Every Age

The fact is, men are less likely to go to the doctor than women. Here is the checklists of men's health for every age. Take a look.
Story first published: Tuesday, April 7, 2020, 11:11 [IST]
X
Desktop Bottom Promotion