For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുകവലിക്കുന്നവരാണോ നിങ്ങള്‍? നിര്‍ബന്ധമായും ചെയ്യണം ഈ മെഡിക്കല്‍ പരിശോധനകള്‍

|

പുകയില ഉപയോഗം നിങ്ങളുടെ ശരീരത്തിലെ മിക്കവാറും എല്ലാ അവയവങ്ങളെയും ബാധിക്കുന്നു. പുകയിലയില്‍ നിക്കോട്ടിന്‍ മാത്രമല്ല, അയ്യായിരത്തിലധികം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ശരീരത്തിലേക്ക് എത്തുന്നു. പുകവലി മൂലമുണ്ടാകുന്ന കേടുപാടുകള്‍ നിങ്ങളുടെ ആയുസ്സ് ഗണ്യമായി കുറയ്ക്കും. വാസ്തവത്തില്‍, ഇന്ന് ഇന്ത്യയില്‍ തടയാവുന്ന മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി.

Most read: അയോഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് താളംതെറ്റും; ഈ ആഹാരം ശീലമാക്കൂMost read: അയോഡിന്‍ കുറഞ്ഞാല്‍ തൈറോയ്ഡ് താളംതെറ്റും; ഈ ആഹാരം ശീലമാക്കൂ

അറിയപ്പെടുന്ന കാന്‍സര്‍ അപകടസാധ്യതകള്‍ക്ക് പുറമേ, തുടര്‍ച്ചയായ പരിചരണം ആവശ്യമുള്ള മറ്റ് പല വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പുകവലി കാരണമാകുന്നു. പുകവലിക്കുന്നവര്‍ അവരുടെ ആരോഗ്യസ്ഥിതി അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും. അതിനാല്‍, പുകവലിക്കുന്നവര്‍ നിര്‍ബന്ധമായും ചെയ്യേണ്ട ചില ടെസ്റ്റുകള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ചെസ്റ്റ് എക്‌സ് റേ

ചെസ്റ്റ് എക്‌സ് റേ

പുകവലിക്കുന്നവര്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ടെസ്റ്റ് ആണിത്. നിങ്ങളുടെ ശ്വാസകോശത്തിന് ഇതുവരെ സംഭവിച്ചിട്ടുള്ള കേടുപാടുകള്‍ അളക്കാന്‍ ഒരു ചെസ്റ്റ് എക്‌സ്-റേ സഹായിക്കും. കൂടാതെ, ഹൃദയത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നേടാനും ഇത് സഹായിക്കുന്നു. എക്സ്-റേ നിങ്ങളുടെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും ഫോട്ടോ പോലെയുള്ള ചിത്രം നല്‍കുകയും പുകവലി മൂലം ഉണ്ടാകുന്ന രക്തധമനികളുടെ തടസ്സങ്ങള്‍, പുകവലിക്കാരുടെ ശ്വാസകോശങ്ങളില്‍ കൂടുതല്‍ സാധ്യതയുള്ള ശ്വാസകോശ അര്‍ബുദ സംബന്ധമായ മറ്റ് രോഗങ്ങള്‍ എന്നിവ കണ്ടെത്താനും സഹായിക്കുന്നു.

സ്‌പൈറോമെട്രി

സ്‌പൈറോമെട്രി

പുകവലിക്കാര്‍ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട പരിശോധനകളില്‍ ഒന്നാണിത്. സ്പൈറോമെട്രി ഒരു പ്രത്യേക തരം ശ്വസന പരിശോധനയാണ്, അത് നെഞ്ചിന്റെ എക്‌സ്-റേയ്ക്കൊപ്പം നടത്തണം. നിങ്ങളുടെ ശ്വാസകോശം എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് അളക്കുന്നതിനാണ് ഈ പ്രാഥമിക പരിശോധന സാധാരണയായി ചെയ്യുന്നത്. ശ്വാസകോശ അര്‍ബുദം, ശ്വാസകോശ ഫൈബ്രോസിസ്, അന്നനാള കാന്‍സര്‍, മറ്റ് ഇന്റര്‍സ്റ്റീഷ്യല്‍ ശ്വാസകോശ രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത നിങ്ങള്‍ക്ക് മനസിലാക്കിത്തരുന്നു. പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ് എന്നും അറിയപ്പെടുന്ന ഈ ലളിതമായ ശ്വസന പരിശോധനയില്‍ നിങ്ങളുടെ ശ്വാസകോശത്തിനകത്തും പുറത്തും എത്ര വായു ചലിക്കുന്നുവെന്ന് നിര്‍ണ്ണയിക്കാന്‍ ഒരു യന്ത്രത്തിലേക്ക് ഊതുകയോ ശ്വസിക്കുകയോ ചെയ്യുന്നു. എന്നാല്‍, അടുത്തിടെ നിങ്ങള്‍ ഹൃദയത്തിനോ നെഞ്ചിനോ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കില്‍ ഈ പരിശോധന ഒഴിവാക്കുന്നതാണ് നല്ലത്.

Most read:കോവിഡിന് ശേഷമുള്ള ഓര്‍മ്മത്തകരാറ്; ബ്രെയിന്‍ ഫോഗ് അപകടമാകുന്നത് ഇങ്ങനെMost read:കോവിഡിന് ശേഷമുള്ള ഓര്‍മ്മത്തകരാറ്; ബ്രെയിന്‍ ഫോഗ് അപകടമാകുന്നത് ഇങ്ങനെ

സിടി സ്‌കാന്‍

സിടി സ്‌കാന്‍

ലോ-ഡോസ് കംപ്യൂട്ടഡ് ടോമോഗ്രഫി അല്ലെങ്കില്‍ സിടി സ്‌കാന്‍, ശ്വാസകോശ അര്‍ബുദം പോലുള്ള പ്രധാന പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. ചെയിന്‍ സ്‌മോക്കര്‍മാര്‍ ഒരിക്കലും സിടി സ്‌കാന്‍ ചെയ്യാതിരിക്കരുത്, കാരണം ഇത് മികച്ച ഡയഗ്‌നോസ്റ്റിക് ഇമേജുകള്‍ നല്‍കുന്നു. ശ്വാസകോശ അര്‍ബുദം പോലുള്ള പ്രശ്‌നങ്ങള്‍ പ്ലെയിന്‍ എക്‌സ്-റേകളേക്കാള്‍ ആദ്യഘട്ടങ്ങളില്‍ കണ്ടെത്താന്‍ ഇത് സഹായിക്കുന്നു. ശ്വാസകോശ അര്‍ബുദം നേരത്തേ കണ്ടുപിടിക്കുന്നതിലൂടെ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കും. ഫസ്റ്റ് സ്റ്റേജ് ശ്വാസകോശ അര്‍ബുദമുള്ള ആളുകള്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം 60%-70% അതിജീവന നിരക്ക് ഉണ്ട്, പിന്നീടുള്ള ഘട്ടങ്ങളിലെ അതിജീവന നിരക്ക് 5%-30% മാത്രമാണ്.

ഹൈ-സെന്‍സിറ്റിവിറ്റി സി-റിയാക്ടീവ് പ്രോട്ടീന്‍ (എച്ച്എസ്-സിആര്‍പി) ടെസ്റ്റ്

ഹൈ-സെന്‍സിറ്റിവിറ്റി സി-റിയാക്ടീവ് പ്രോട്ടീന്‍ (എച്ച്എസ്-സിആര്‍പി) ടെസ്റ്റ്

സി-റിയാക്ടീവ് പ്രോട്ടീന്റെ കുറഞ്ഞ അളവിലുള്ള രക്തപരിശോധനയാണിത്. എച്ച്എസ്-സിആര്‍പി ടെസ്റ്റ് പ്രത്യേകിച്ചും ഇതിനകം ഹൃദ്രോഗമില്ലാത്ത ആളുകളില്‍ ഹൃദ്രോഗം, സ്‌ട്രോക്ക് എന്നിവയ്ക്കുള്ള അപകടസാധ്യത കണ്ടുപിടിക്കാന്‍ ഉപയോഗിക്കുന്നു.സിആര്‍പിയുടെ ഉയര്‍ന്ന അളവുകളും സിഗരറ്റ് പുകവലിയും തമ്മില്‍ നേരിട്ട് ബന്ധമുണ്ടെന്ന് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇലക്ട്രോകാര്‍ഡിയോഗ്രാം

ഇലക്ട്രോകാര്‍ഡിയോഗ്രാം

പുകയിലയിലെ കാര്‍ബണ്‍ മോണോക്സൈഡ് പോലുള്ള പദാര്‍ത്ഥങ്ങള്‍ ആര്‍ബിസിയിലെ (ചുവന്ന രക്താണുക്കള്‍) ഹീമോഗ്ലോബിനുമായി ബന്ധിപ്പിക്കുകയും അതുവഴി രക്തം നിങ്ങളുടെ ഹൃദയത്തില്‍ പ്രവേശിക്കുന്നത് തടയുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ഹൃദയത്തിന്റെ ക്രമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും രക്തക്കുഴലുകള്‍ അടഞ്ഞുകിടക്കുന്നതിനും ധമനികളില്‍ തടസമുണ്ടാക്കുന്നതിനും കാരണമായേക്കാം. പുകവലിക്കാരുടെ ഹൃദയത്തില്‍ എന്തെങ്കിലും സങ്കീര്‍ണതകള്‍ കണ്ടെത്തുന്നതിന് ഇലക്ട്രോകാര്‍ഡിയോഗ്രാം അല്ലെങ്കില്‍ ഇസിജി സഹായിച്ചേക്കാം. ഇസിജി നിങ്ങളുടെ ഹൃദയമിടിപ്പിന്റെ ക്രമവും വേഗതയും പരിശോധിക്കുന്നു, സാധ്യമായ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് സഹായിക്കുന്നു.

Most read:ഒമിക്രോണ്‍ ബാധിച്ച 66% പേരും മുന്‍പ് കോവിഡ് ബാധിച്ചവരെന്ന് പഠനംMost read:ഒമിക്രോണ്‍ ബാധിച്ച 66% പേരും മുന്‍പ് കോവിഡ് ബാധിച്ചവരെന്ന് പഠനം

പ്രമേഹ പരിശോധന

പ്രമേഹ പരിശോധന

പുകവലി നിങ്ങളുടെ ശരീരത്തില്‍ ഇന്‍സുലിനോട് കൂടുതല്‍ പ്രതിരോധം തീര്‍ക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. പുകവലിക്കാര്‍ക്ക് സാധാരണയായി ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൃദയം, വൃക്ക രോഗങ്ങള്‍ തുടങ്ങിയ മറ്റ് പല പ്രശ്നങ്ങള്‍ക്കും കാരണമാകാം. അതിനാല്‍ പുകവലിക്കുന്നവര്‍ പ്രമേഹ പരിശോധന നിര്‍ബന്ധമായും ചെയ്യേണ്ടതാണ്.

വിറ്റാമിന്‍ ഡി രക്തപരിശോധന

വിറ്റാമിന്‍ ഡി രക്തപരിശോധന

നിങ്ങള്‍ 40 വയസ്സിനു മുകളിലുള്ളവരും പുകവലിക്കുന്നവരുമാണെങ്കില്‍, നിങ്ങള്‍ ഈ പരിശോധന തീര്‍ച്ചയായും നടത്തണം. വാസ്തവത്തില്‍, മിക്ക പുകവലിക്കാരിലും സാധാരണയായി രക്തത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് കുറവാണ്.

English summary

Medical Tests Every Smoker Must Done in Malayalam

You will never know about the damages that your body has already caught because of smoking without a test. Here are some of the prime medical tests that every smoker must done.
Story first published: Wednesday, February 2, 2022, 12:44 [IST]
X
Desktop Bottom Promotion