For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രിയില്‍ ഉള്ളംകാലില്‍ അല്‍പം എണ്ണ, ആയുസ്സിന്

|

ആരോഗ്യ സംരക്ഷണത്തിന് പലവിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നവര്‍ ആണ് നമ്മളില്‍ പലരും. എന്നാല്‍ ഇതിനെ എങ്ങനെയെല്ലാം മികച്ചതാക്കി മാറ്റാം എന്നുള്ളത് പലര്‍ക്കും അറിയില്ല. പ്രത്യേകിച്ച് ഈ കാലാവസ്ഥയില്‍ ആരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. കാലില്‍ അല്‍പം എണ്ണ മസ്സാജ് ചെയ്യുന്നത് അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നതാണ്. ഉറക്കമില്ലായ്മയും നിങ്ങളുടെ അനാരോഗ്യവും എല്ലാം പരസ്പരം ബന്ധപ്പെട്ട് കിടക്കുന്ന ഒന്നാണ്. എന്നാല്‍ ഈ അവസ്ഥയില്‍ അതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും അല്‍പം എണ്ണ ഉപയോഗിക്കാവുന്നതാണ്.

 ജന്മസംഖ്യപ്രകാരം ഇത്‌വീട്ടിലെങ്കില്‍ദാരിദ്ര്യമില്ല ജന്മസംഖ്യപ്രകാരം ഇത്‌വീട്ടിലെങ്കില്‍ദാരിദ്ര്യമില്ല

ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഇതില്‍ കാലിനടിയില്‍ അല്‍പം എണ്ണ കൊണ്ട് മസ്സാജ് ചെയ്യുക എന്നുള്ളതും വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഇത്തരം അവസ്ഥയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാം. ആരോഗ്യപ്രതിസന്ധികള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഈ മാര്‍ഗ്ഗം പരീക്ഷിക്കാവുന്നതാണ്.

നല്ല ഉറക്കത്തിന്

നല്ല ഉറക്കത്തിന്

നല്ല ഉറക്കം ലഭിക്കാത്തത് പലരുടേയും ആരോഗ്യപരവും മാനസികപരവുമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്നുള്ളത് പലര്‍ക്കും അറിയില്ല. പക്ഷേ നല്ല ഉറക്കത്തിന് വേണ്ടി ഉറങ്ങാന്‍ പോവുന്നതിന് മുന്‍പ് അല്‍പം എണ്ണ ഉള്ളം കാലില്‍ മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. അതോടൊപ്പം തന്നെ നല്ല ഉറക്കത്തിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ എല്ലാ വിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതാക്കുന്നുണ്ട്.

മാനസിക സമ്മര്‍ദ്ദം കുറക്കാന്‍

മാനസിക സമ്മര്‍ദ്ദം കുറക്കാന്‍

മാനസിക സമ്മര്‍ദ്ദം പലരേയും ഇന്നത്തെ കാലത്ത് ഉണ്ടാക്കുന്ന അസ്വസ്ഥതകളില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഉള്ളം കാലില്‍ അല്‍പം എണ്ണ തടവാവുന്നതാണ്. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുന്നതിനും മികച്ചത് തന്നെയാണ് ഈ മസ്സാജ്.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കാന്‍

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ഇത്തരം മസ്സാജ്. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നുണ്ട്. ദിവസവും ഇത് നിങ്ങളുടെ തളര്‍ച്ചയും ക്ഷീണവും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ പുറന്തള്ളുന്നതിന് വേണ്ടി സഹായിക്കുന്ന ഒന്നാണ് ഈ മസ്സാജ്.

ഇന്‍സോമ്‌നിയ പരിഹരിക്കുന്നു

ഇന്‍സോമ്‌നിയ പരിഹരിക്കുന്നു

ആയുര്‍വേദത്തില്‍ ഇന്‍സോംമ്നിയയ്ക്ക് പല മരുന്നുകളുമുണ്ട് എന്ന് നമുക്കറിയാം. എന്നാല്‍ ഇതില്‍ ഓയില്‍ മസാജ് അഥവാ ദേഹത്ത് എണ്ണ പുരട്ടി മസാജ് ചെയ്യുക, ശിരോധാര എന്നിവ ചില വഴികളാണ്. എന്നാല്‍ ഇതിലും നല്ല പരിഹാരമാണ് ഉള്ള കാലില്‍ മസ്സാജ് ചെയ്യുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അത് വഴി രക്തപ്രവാഹം വര്‍ദ്ധിക്കുകയും, നല്ല മൂഡു നല്‍കുന്ന സെറോട്ടനിന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുന്നുണ്ട്. ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഇത് നല്ല ഉറക്കത്തിനും മനസു ശാന്തമാക്കുവാനുമെല്ലാം ഏറെ സഹായം നല്‍കും.

കാലിലെ വരണ്ട ചര്‍മ്മത്തിന്

കാലിലെ വരണ്ട ചര്‍മ്മത്തിന്

കാലിലെ വരണ്ട ചര്‍മ്മത്തിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിവസവും ഈ മസ്സാജ് ചെയ്യാവുന്നതാണ്. ദിവസവും ഉള്ളം കാലില്‍ മസ്സാജ് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ഇളം ചൂടുള്ള എണ്ണ കൊണ്ടാണ് ഈ പ്രശ്‌നത്തെ പരിഹരിക്കാന്‍ ശ്രമിക്കേണ്ടത്. ഇതിലൂടെ ആരോഗ്യ സംരക്ഷണത്തിന് വളരെയധികം ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. രാത്രിയില്‍ വെളിച്ചെണ്ണ ഉപയോഗിച്ച് നിങ്ങളുടെ പാദങ്ങള്‍ മസാജ് ചെയ്യുക.

മസ്സാജ് ചെയ്യുമ്പോള്‍

മസ്സാജ് ചെയ്യുമ്പോള്‍

പാദങ്ങള്‍ മസ്സാജ് ചെയ്യുമ്പോള്‍ ഇത് തണുത്ത കാലുകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. പാദങ്ങള്‍ എണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് പാദങ്ങളിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഇത് പാദങ്ങളിലെ താപനിലയെ വര്‍ദ്ധിപ്പിക്കുകയും പാദങ്ങളെ ചൂടാക്കുകയും ചെയ്യുന്നു. കൂടാതെ, രാത്രിയില്‍ എണ്ണ പുരട്ടുന്നത് കാലിലെ ഈര്‍പ്പം പൊട്ടുകയും ചര്‍മ്മം വരളുന്നത് തടയുകയും ചെയ്യുന്നു. നിങ്ങളുടെ പാദങ്ങള്‍ എണ്ണയില്‍ മസാജ് ചെയ്യുന്നത് പതിവായി പൊട്ടിയ ഉപ്പൂറ്റിക്ക് പരിഹാരം കാണുന്നുണ്ട്. ഈ മസ്സാജ് ഇത് മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. അതിനാല്‍ നിങ്ങളുടെ പാദങ്ങള്‍ മൃദുവായും മൃദുവായും നിലനിര്‍ത്തുന്നു.

കാലിലെ വീക്കം കുറക്കുന്നു

കാലിലെ വീക്കം കുറക്കുന്നു

കാലിലെ വീക്കം നീര് എന്നിവ കുറക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്തരത്തില്‍ ഒന്ന്. ഈ മസ്സാജ് ചെയ്യുന്നതിലൂടെ നിങ്ങളുടെ പാദങ്ങളും ആരോഗ്യകരമായി നിലനിര്‍ത്തുന്നുണ്ട്. ഈ മസ്സാജ് ചെയ്യുന്നതിലൂടെ കാലുകളുടെ വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കും. അതുകൊണ്ട് ദിവസവും നിങ്ങള്‍ക്ക് ഈ പ്രതിസന്ധികളെ മറികടക്കുന്നതിന് വേണ്ടി കാലിലെ വീക്കം കുറക്കാനും മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് സ്ഥിരമാക്കാന്‍ ശ്രദ്ധിക്കുക. കാല്‍ വേദനക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.

പേശികളുടെ ആരോഗ്യം

പേശികളുടെ ആരോഗ്യം

പേശികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ഈ മസ്സാജ് ചെയ്യാവുന്നതാണ്. ദിവസം മുഴുവന്‍ യാത്ര ചെയ്യുന്നതിലൂടെ ഉണ്ടാകുന്ന സമ്മര്‍ദ്ദം ഒഴിവാക്കുന്ന ഒരു റിഫ്‌ലെക്‌സോളജി ടെക്‌നിക്കായി ഇത് പ്രവര്‍ത്തിക്കുന്നു. ഇത് കാല്‍ പേശികളെ വിശ്രമിക്കുന്നതിന് സഹായിക്കുകയും കാലിലെ വേദന കുറയ്ക്കുകയും ചെയ്യുന്നു. ഒരു നല്ല കാല്‍ മസാജ് നിങ്ങള്‍ക്ക് ഒരു നല്ല രാത്രി ഉറക്കം നല്‍കും. അതിനാല്‍ ഉറക്കസമയം മുമ്പ് നിങ്ങളുടെ കാലുകള്‍ മസാജ് ചെയ്യാന്‍ മറക്കരുത്.

English summary

Massage Your Feet With Coconut Oil At Night

Here in this article we are discussing about the massage your feet with coconut oil at night.. Read on.
Story first published: Friday, June 12, 2020, 18:21 [IST]
X
Desktop Bottom Promotion