For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസ്ഥി തകരാറും വളര്‍ച്ച മുരടിപ്പും; ഇതില്ലെങ്കില്‍

|

ശരീരത്തിന് അവശ്യം വേണ്ട ധാതുപോഷകങ്ങളില്‍ ഒന്നാണ് മാംഗനീസ്. വളരെ ചെറിയ അളവില്‍ മതിയെങ്കിലും ശരീരത്തില്‍ മാംഗനീസിന്റെ കുറവ് പല ആരോഗ്യ അസ്വസ്ഥതകള്‍ക്കും കാരണമാകുന്നു. മാംഗനീസ് കുറവ് ശരീരത്തില്‍ വളരെ അപൂര്‍വമാണെങ്കിലും ചില ഘട്ടങ്ങളില്‍ ഇത് സംഭവിക്കാം. പ്രത്യേകിച്ചും, പല വിട്ടുമാറാത്ത ആസുഖങ്ങളും ഉള്ളവരില്‍ മാംഗനീസിന്റെ കുറവ് സാധാരണയായി കണ്ടുവരുന്നു. ഇത് അവരുടെ രോഗാവസ്ഥയെ കൂടുതല്‍ കഠിനമാക്കി മാറ്റുകയും ചെയ്യുന്നു.

Most read: ഭക്ഷണശേഷം ഈ കാര്യങ്ങള്‍ ചെയ്യാറുണ്ടോ? അപകടംMost read: ഭക്ഷണശേഷം ഈ കാര്യങ്ങള്‍ ചെയ്യാറുണ്ടോ? അപകടം

നിങ്ങളുടെ ശരീരത്തിലെ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് മാംഗനീസ് പ്രധാനമാണ്. എന്നാല്‍ ഉയര്‍ന്ന അളവില്‍ ശരീരത്തില്‍ മാംഗനീസ് എത്തിയാല്‍ അത് പ്രതികൂലമായും ബാധിക്കുന്നു. മാംഗനീസിന്റെ കുറവിനാല്‍ സംഭവിക്കാവുന്ന ചില ആരോഗ്യ അവസ്ഥകളും കുറവ് പരിഹരിക്കാനുള്ള വഴികളും എന്തൊക്കെയെന്ന് നോക്കാം.

മെറ്റബോളിസം

മെറ്റബോളിസം

മാംഗനീസ് നിങ്ങളുടെ മെറ്റബോളിസം ക്രമീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ എന്‍സൈമുകള്‍ എന്നറിയപ്പെടുന്ന ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. രാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഈ എന്‍സൈമുകള്‍ സഹായിക്കുന്നു. കാര്‍ബോഹൈഡ്രേറ്റ്, അമിനോ ആസിഡുകള്‍, കൊളസ്‌ട്രോള്‍ എന്നിവ പ്രോസസ്സ് ചെയ്യുന്നതിന് പ്രവര്‍ത്തിക്കുന്ന നിങ്ങളുടെ ശരീരത്തിലെ പ്രധാനപ്പെട്ട എന്‍സൈമുകളുടെ ഒരു പ്രധാന ഘടകമാണ് മാംഗനീസ്.

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍

ആന്റിഓക്സിഡന്റ് ഗുണങ്ങള്‍

നിങ്ങളുടെ സെല്ലുകളെ നശിപ്പിക്കുന്നതില്‍ നിന്ന് ദോഷകരമായ ഫ്രീ റാഡിക്കലുകളെ തടയാന്‍ ശരീരത്തെ സഹായിക്കുന്ന ഘടകമാണ് ആന്റിഓക്സിഡന്റുകള്‍. നിങ്ങളുടെ സെല്ലുകളിലെ മാംഗനീസ് അടങ്ങിയ എന്‍സൈമാണ് ഫ്രീ റാഡിക്കലുകളുടെ പ്രധാന വിനാശകാരി.

Most read:ഏതുനേരവും വിശപ്പാണോ നിങ്ങള്‍ക്ക്? പരിഹാരമുണ്ട്Most read:ഏതുനേരവും വിശപ്പാണോ നിങ്ങള്‍ക്ക്? പരിഹാരമുണ്ട്

അസ്ഥി ആരോഗ്യം

അസ്ഥി ആരോഗ്യം

ശരീരത്തില്‍ അസ്ഥിയും തരുണാസ്ഥിയും ഉണ്ടാകാന്‍ സഹായിക്കുന്ന എന്‍സൈമുകള്‍ക്ക് മാംഗനീസ് അത്യാവശ്യമാണ്.

മുറിവ് ഉണക്കാന്‍

മുറിവ് ഉണക്കാന്‍

പ്രോലൈന്‍ എന്ന അമിനോ ആസിഡ് നല്‍കുന്ന എന്‍സൈമില്‍ മാംഗനീസ് അടങ്ങിയിട്ടുണ്ട്. നിങ്ങളുടെ ചര്‍മ്മകോശങ്ങളിലെ കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ പ്രോലിന്‍ ആവശ്യമാണ്. ശരീരത്തിലെ മുറിവ് ഉണക്കുന്നതിന് അത്യാവശ്യമാണ് കൊളാജന്‍.

Most read:ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്Most read:ശരീരം ക്ഷീണിക്കില്ല; കരുത്തുനേടാന്‍ വേണ്ടത്

മാംഗനീസ് കുറഞ്ഞാല്‍

മാംഗനീസ് കുറഞ്ഞാല്‍

നാം ദിവസവും കഴിക്കുന്ന പല ഭക്ഷണങ്ങളിലും മാംഗനീസ് അടങ്ങിയിരിക്കുന്നതിനാല്‍, ശരീരത്തില്‍ മാംഗനീസ് കുറവുകള്‍ വരുന്നത് വിരളമാണ്. എങ്കിലും മാംഗനീസ് കുറവുള്ള ഒരു വ്യക്തിക്ക് ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ അനുഭവപ്പെടാം:

* അസ്ഥി തകരാറ്

* മോശം അസ്ഥി വളര്‍ച്ച

* ദുര്‍ബലമായ വളര്‍ച്ച

* കുറഞ്ഞ ഫെര്‍ട്ടിലിറ്റി

* രക്തത്തില്‍ ഗ്ലൂക്കോസ് തകരാറ്

* കാര്‍ബോഹൈഡ്രേറ്റിന്റെയും കൊഴുപ്പിന്റെയും അസാധാരണ മെറ്റബോളിസം

മാംഗനീസ് കുറയുന്നതിന്റെ കാരണങ്ങള്‍

മാംഗനീസ് കുറയുന്നതിന്റെ കാരണങ്ങള്‍

നിങ്ങളുടെ ഭക്ഷണത്തില്‍ ആവശ്യത്തിന് മാംഗനീസ് ഇല്ലാത്തതാണ് ശരീരത്തില്‍ മാംഗനീസ് കുറയാന്‍ കാരണം. എന്നിരുന്നാലും, ആരോഗ്യമുള്ള ആളുകളില്‍ ഭക്ഷണം കാരണം മാംഗനീസിലെ കുറവ് കണ്ടെത്തിയിട്ടില്ല. എന്നാല്‍, ചില ആരോഗ്യ അവസ്ഥകളുള്ള ആളുകള്‍ക്ക് ശരീരത്തില്‍ മാംഗനീസ് കുറവായിരിക്കാം:

* അപസ്മാരം

* ഓസ്റ്റിയോപൊറോസിസ്

* പ്രമേഹം

* ഭക്ഷണം ദഹിപ്പിക്കാനുള്ള കഴിവില്ലായ്മ

* ഹീമോഡയാലിസിസ് ചെയ്യുന്ന ആളുകള്‍

* പെര്‍ത്ത്‌സ് രോഗമുള്ള കുട്ടികള്‍ (തുടയിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുന്ന അപൂര്‍വ അവസ്ഥ)

Most read:വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHOMost read:വാക്‌സിന്‍ കൊണ്ടുമാത്രം വൈറസ് പോകില്ല: WHO

എങ്ങനെ തിരിച്ചറിയാം

എങ്ങനെ തിരിച്ചറിയാം

ലളിതമായ രക്തപരിശോധനയിലൂടെ നിങ്ങളുടെ രക്തത്തിലെ മാംഗനീസ് അളവ് നിര്‍ണയിക്കാന്‍ കഴിയും. മുതിര്‍ന്നവരില്‍ മാംഗനീസിന്റെ സാധാരണ പരിധി ഒരു മില്ലി ലിറ്ററിന് 4.7 മുതല്‍ 18.3 നാനോഗ്രാം വരെയാണ് (ng/mL). മുതിര്‍ന്ന പുരുഷന്മാര്‍ക്ക് ദിവസവും 2.3 മില്ലി ഗ്രാം മാംഗനീസും സ്ത്രീകള്‍ക്ക് 1.8 മില്ലി ഗ്രാം മാംഗനീസും ആവശ്യമുണ്ടെന്നാണ് കണക്ക്.

മാംഗനീസ് അടങ്ങിയ ഭക്ഷണങ്ങള്‍

മാംഗനീസ് അടങ്ങിയ ഭക്ഷണങ്ങള്‍

നിങ്ങള്‍ക്ക് ശരീരത്തില്‍ മാംഗനീസ് കുറവുണ്ടെങ്കില്‍ മാംഗനീസ് സപ്ലിമെന്റുകള്‍ കഴിക്കാവുന്നതാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ മാംഗനീസ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താനും ഡോക്ടര്‍ നിര്‍ദ്ദേശിക്കും. മാംഗനീസ് അടങ്ങിയ ഭക്ഷണങ്ങള്‍ ഇവയാണ്‌:

നട്‌സ്, ബദാം

ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍

ഓട്‌സ്, തവിട് ധാന്യങ്ങള്‍

ഗോതമ്പ്

ബ്രൗണ്‍ റൈസ്

ചീര പോലുള്ള ഇലക്കറികള്‍

പൈനാപ്പിള്‍ പോലുള്ള പഴങ്ങള്‍

ഡാര്‍ക്ക് ചോക്ലേറ്റ്

English summary

Manganese Deficiency: Symptoms, Causes, Diagnosis, and Treatment

Manganese deficiency is rare but can happen, especially with certain medical conditions. Read on to learn what manganese does and what it means if you have a deficiency.
X
Desktop Bottom Promotion